ഇത് എന്റെ മുന്‍ പോസ്റ്റിന്റെ തുടക്കമായി വായിച്ചാലും (തുന്നിച്ചേര്‍ത്തത് 19-02-2010 )
അങനെയിരിക്കവേയാണ് ആളുകള്‍ കൂട്ടം കൂടുന്നത് കണ്ടത് ...സംഗതി അന്വേഷിച്ചപ്പോള്ളാണ് അറിഞത് കല്ല്യാണം കഴിച്ചാല്‍ സര്‍ക്കാരിനൊടു പറയണമെത്രെ! നിയമം വന്നൂത്രെ ! പിന്നിടന്വേഷിച്ചപ്പോളാണ് അറിഞത് വേണ്ടത്ര പ്രചരണവും ബോധവല്‍ക്കരണവും നടത്താത്ത് കൊണ്ടും മലയാളികളുടെ ആ സമയം ആകുമ്പോള്‍ പറമ്പ് അന്വേഷിക്കുന്ന സ്വഭാവം കൊണ്ടും ഇതുവരെ (ജനുവരി വരെ) ജനങള്‍ രജിസ്റ്റ്രേഷനു തിരക്കു പിടിക്കാഞത് ആണെത്രെ!
ഈ സമ്പ്രദായം മുമ്പും ഉണ്ടായിരുന്നു പലരും ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏതായലും വിവരമറിഞ ഞാന്‍ അടുത്തുള്ള ഒരു കടയില്‍ നിന്നു (കാറ്റുള്ളപ്പോള്‍ തൂറ്റുന്ന) അപേക്ഷ പത്രികകള്‍ വാങിച്ചു അറിയുന്നവര്‍ക്കെല്ലാം വിതരണം ചെയ്തു... കേരളത്തിനു വെളിയിലുള്ള ആളുകളെയൊക്കെ എല്ലാത്തരം മാറ്ഗ്ഗങളുപയോഗിച്ചും വിവരങള്‍ അറിയിച്ചു...ഒരക്കിടി പറ്റാതെയുമിരുന്നില്ല..എന്റെ ഗള്‍ഫിലുള്ള ഒരു ചങായിക്ക് ദിനേന എസ്സ് എം എസ്സ് , ഈ മെയില്‍ , ആ മെയില്‍ , ഫീ മെയില്‍ വകയിലൊക്കെ സന്ദേശമയച്ചിട്ടും ഒരു മറുപടിയുമില്ല പുറതുള്ളോരല്ലെ ആവശ്യം കുടുല്‍ ആകില്ലെ എന്നായിരുന്നു എന്റെ വേവലാതി. പിന്നീടാണ് അറിഞത് ഇഷ്ടനും ഇഷ്ടതിയും വ്വോടി” പ്പൊയി കല്ല്യാണം കഴിച്ചതാണെത്രെ (അന്നെ രയിസറ് കഴിഞിരുന്നു)! പിന്നെ കണ്ടപ്പോള്‍ ടിയാന്‍ എന്നോട് ക്ഷമ പറഞു “ ആക്ച്വൊലി.. നിങളുടെ മെയില്‍ എനിക്ക് രാത്രിയിലാ കിട്ടിയത് ..അതുകൊണ്ടാ മറുപടി അയക്കാന്‍ പറ്റാഞത്..എഹ്ഹ്..ഒന്നും വിചാരിക്കരുത് “ (അപ്പോളെ എനിക്ക് മനസ്സിലായുള്ളു ഗള്‍ഫ് നാടുകളില്‍ ജി മെയില്‍ ആപ്പീസ് രാത്രി പൂട്ടി ഇടുമെന്ന്)
അപ്പോള്‍ നമ്മള്‍ പറഞു വന്നത് അതല്ലല്ലൊ രജിസ്റ്റ്രേഷന്‍ ...
അപ്പോള്‍ പറഞു വന്നത് വിവാഹം നടന്ന സ്ഥലത്തുള്ള കാര്യാലയത്തില്‍ തന്നെ ഇതു ചെയ്യണമല്ലൊ..അപ്പോള്‍ ഓരൊ ഓഫ്ഫിസിലും ഓരോരൊ നിയമമായിരിക്കുമല്ലൊ? ചിലര്‍ നിയമ പുസ്തകങള്‍ അപ്പാടെ നടപ്പിലാക്കാന്‍ ശ്രമിക്കും ആളുകള്‍ക്കുള്ള പ്രായോഗിക ബുദ്ധി മുട്ടുകളൊന്നും ഇവര്‍ക്ക് പ്രശ്നമല്ല ...ഇതു സംബന്ധിയായി പിന്നിട് സര്‍ക്കാര്‍ വല്ലതും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ അത് മനസ്സിലാക്കി വേണ്ട നടപടികളെടുക്കാന്‍ ഇവരില്‍ പലരും മുതിരാറില്ല..ഇപ്പോള്‍ നെറ്റിലും മറ്റും പുതു വിവരങള്‍ ഇടാറുണ്ടെങ്കിലും പലരും ഇതൊന്നും നോക്കാന്‍ മുതിരാറില്ല..
ആവശ്യമായ രേഖകളുടെ കാര്യം കാസര്‍ക്കോടുമുതല്‍ അപ്പിയൂരുവരെ ഒരൊ കാര്യാലയത്തിലും വ്യത്യസ്ഥമായിരിക്കും. ചിലയിടത്ത് 3 പടം മതി ചിലയിടത്ത് നാലു വെണം.ചിലയിടത്ത് സാക്ഷികളുടെ ഐക്കാഡിന്റെ പകറ്പ്പ് വേണം. കത്ത് വേണം - അതാവത് കല്ല്യാണക്കുറി..
(ഞാന്‍ പണിയെടുക്കുന്ന സ്ഥലത്തിനടുത്തുള്ള ഒരു കടയില്‍ പറയുമ്പോളേക്കും നമ്മുടെ കല്ല്യാണക്കുറി അടിച്ചു തരും)..
ഇനി എന്റെ കാര്യം മുമ്പു നിങള്‍ വായിച്ച് കരഞിട്ടുള്ളതാണല്ലൊ ? അന്തരീക്ഷം വളരെ മലിനമാക്കപ്പെട്ട ഒരു വ്യവസായ അന്തരീക്ഷത്തിലാണ് എന്റെ വിവാഹം നടന്ന കല്യാണ മണ്ഡപം ഉള്ളത്. അതുകൊണ്ടു തന്നെ ഈ സാക്ഷിപത്രം തേടിയുള്ള എന്റെ ദീര്‍ഘ യാത്ര ഉള്ളിലൊളിച്ചിരിക്കുന്ന ഒരു പഞ്ചായത്ത് ഓഫിസില്‍ ചെന്നു നിന്നു. സമയം മൂന്നര.( തെറ്റ് എന്റേത് -ഏതെങ്കിലും സര്‍ക്കാര്‍ ഓഫിസില്‍ ചെല്ലേണ്ടത് രാവിലെ ആദ്യത്തെ ആളായിട്ടാണ്)
അവിടത്തെ സമയം മൂന്നു വരെ മാത്രം. എങ്കിലും നുഴഞു കയറിയത് കൊണ്ട് അപേക്ഷ സമറ്പ്പിക്കാനായി. എപ്രിലിലുള്ള ഒരു തിയതിയാണ് എനിക്ക് കിട്ടിയത് ..ആ സമയമാകുമ്പോള്‍ എന്റെ മുതലാളി എന്നെ എവിടേക്കെങ്കിലും അയച്ചാല്‍ സാക്ഷി പത്രം വാങിക്കുവനുള്ള വരവ് ബുദ്ധിമുട്ടാകും ഒന്നു വേഗമാക്കിത്തരുവാനാകുമോ എന്നു ഒരു ശ്രീമാനോട് ചോദിച്ചപ്പോള്‍ അതിയാന്‍ സന്തോഷത്തോടെ സാക്ഷിപത്രം എഴുതുന്ന വ്യക്തിയോട് ചോദിക്കാന്‍ പോയി നിരാശനായി മടങി.. അപ്പോളെ ഞാന്‍ ഭാര്യയോട് പറഞിരുന്നു ആ വ്യക്തി ഒരു സ്ത്രീയാണെങ്കില്‍ രക്ഷയില്ല.. അങനെ തന്നെ ഭവിച്ചു..അന്ത അമ്മാവും പൊണ്ണ് ജേ എസ്സും പൊണ്ണ്...
ഇനി എപ്രിലില്‍ പ്വായി ന്വൊക്കട്ടെ...
19 comments:
വിവാഹം രയിഷര്‍ ചെയ്യാനായി ഓടിനടക്കുന്നവരുടെ തിരക്കാണ്‍ എങും കേരളത്തില്‍ ഓടി നടക്കുന്ന ഓരോരുത്തര്‍ക്കും ഒരു കഥ പറയാനുണ്ടാകും നിങളുടെ കഥ ഇവിടെ ഉര ചെയ്താലും
ഇതിന്റെ മുന്നത്തെ പോസ്റ്റ് വായിച്ചു കരഞ്ഞു.
അതിനെന്താ ഈ പോസ്റ്റ് വായിച്ചു ചിരിച്ചല്ലോ !
ഇത്രയും വല്യ ഫോണ്ട് വേണോ? വായിയ്ക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്
ഞമ്മളും ഫോറമൊക്കെ ബാങ്ങി വെച്ചേക്കണ്.
ഇങ്ങള് സ്ത്രീ ഉദ്യോഗസ്ഥകളെ പറ്റി മൊഴിഞ്ഞതില്
കുറച്ചു സത്യം ഇണ്ട്.
ന്നാ ഞമ്മള്‍ അക്കൂട്ടത്തിലില്ലട്ടാ.:)
വിവാഹം രയിഷര്‍ ചെയ്തില്ലേല്‍ എന്തെങ്കിലും കുഴപ്പമുണ്ടോ മാഷേ?
ഇവന്മാര്‍ വിവാഹബന്ധം വേര്‍പെടുത്തിക്കളയുമോ?!
ഗീതജി
നന്ദി,കരഞതിനും പിന്നീട് ചിരിച്ചതിനും പക്ഷെ ഇതു രണ്ടും ഉടനുടന്‍ ചെയ്യുന്നത് ശ്രീമന്‍ കണ്ടിട്ടുട്ടെങ്കില്‍ രയിസ്രേഷന്‍ പരുങലിലാകും ജാഗ്രതൈ
ശ്രീജി
നന്ദി, ഭേദഗതി വരുത്തി.
സുകന്യ
നന്ദി.പണ്ടൊരമ്മുമ്മ വില്‍ എഴുതിയപ്പോള്‍ അപേക്ഷ ഫാറം ശരദക്ക് എന്ന് എഴുതിയിരുന്നു!പിന്നെ രയിഷര്‍ കഴിഞാല്‍ ഭവതി പേരു മാറ്റേണ്ടി വരും(സുമംഗല)
ഭായ് ജാന്‍
നന്ദി.
ഭാഭിജി ഒരു മീറ്റര്‍ ചുറ്റളവിനകത്ത് അടുപ്പിക്കില്ല(രയിഷര്‍ ചെയ്തില്ലെങ്കില്‍).എയര്‍ പോര്‍ട് ടു പന്ചായത് ഓഫ്ഫിസ്...
എവിടെ തിരിഞ്ഞൊന്ന് നോക്കിയാലുമവിടെയെല്ലാം കല്ല്യാണ രജിസ്ട്രേഷന്‍ കഥകളാണല്ലോ.
ഞമ്മള്‍ ലയിസര്‍ ചെയ്തിട്ടില്ല.
ഇതിന് വല്ല കാലയളവും നിശ്ചയിച്ചിട്ടുണ്ടൊ?
ആദ്യം ഞാനും കല്ല്യാണിക്കൽ റെജിസ്റ്റർ ചെയ്തിരുന്നില്ല കേട്ടൊ.
പിന്നീട് ലണ്ടനിൽ മണ്ടനാവാൻ വരുന്ന കാലത്ത് വീണ്ടും റെജിസ്റ്റ്രാപ്പീസിൽ പോയി കല്ല്യാണിച്ചു..!
അങ്ങിനെ എനിക്ക് രണ്ട് ആദ്യരാത്രികൾ കിട്ടീലോ..!!
അപ്പൊ ഞാനാര മൊതല് , അല്ലേ?
അയ്യോ ഞാന്‍ ഓടിയിട്ടൂല്യ, രയിഷര്‍ ചെയ്തിട്ടൂല്യ. ഇനി ഓടാന്‍ തുടങ്ങാം അല്ലേ.
എന്തൊക്കെ പുകിലുകൾ!
ഇനി ഞാനും ഓടണം!
പാവം ഞാന്‍ജീ, അയിന് ഈ രയിസ്രേഷന്‍ ചെയ്യേണ്ട കാലോക്കെ എന്നേ കഴിഞ്ഞിരിക്ക്ണ്. ഇപ്പോ മോളും മരുമോനുമാ ഇയിനു വേണ്ടി കിടന്ന് ഓടിയത്. അവര്‍ക്ക് രയിസ്രേഷന്‍ കിട്ടീനീ.
ഭക്ത ജന ശ്രദ്ധക്ക്
2008ന് മുമ്പ് കല്ല്യാണം കഴിച്ചവര്‍ക്ക് ഡിസംബര്‍ 2010 വരെ സമയം ഉണ്ട്.ഇപ്പോള്‍ കല്ല്യാണം കഴിക്കുന്നവര്‍ താലി കയ്യിലെടുക്കാന്‍ മറക്കാത്തത് പോലെ കല്ല്യാണത്തിനു പോകുമ്പോല്‍ വേണ്ടുന്ന സാക്ഷി പത്രവും മറ്റുമായി അടുത്തുള്ള കാര്യാലയത്തില്‍ പോയി അപേക്ഷ കൊടുത്തേക്കുക. ഗുരുവായൂരിലും മറ്റും പൊയി കല്ല്യാണം കഴിക്കുന്നവര്‍ മറക്കാതിരിക്കുക....
കുമാര്‍ജി
ജനം എല്ലാം അവസാന നിമിഷത്തിലേക്ക് മാറ്റി വെച്ചതു കൊണ്ടാണ് ഈ കോലാഹലം ഉണ്ടായത്.
ഓഏബിജി
നിങളുടെ ബ്ലോഗ് വായിച്ചപ്പോളാണ് ഇതു പോലുള്ള ആളുകള്‍ പെര്‍മിറ്റില്ലാതെ തിരക്ക് ഉള്ളപ്പോള്‍ വണ്ടി ഓടിച്ചിട്ട് തിരക്ക് കുറയുമ്പോള്‍ യാത്രക്കാരെ ഇട്ട് റൂട് ഉപേക്ഷിച്ച് പോകാതിരിക്കാനാണ് ഈ നടപടി.ജാഗ്രതൈ!
2008ന് മുമ്പാണ് മങലം കയിഞതെങ്കില്‍ ഈ ഡിസംബര്‍ വരെ ലയിസര്‍ ചിയ്യാം...
അതിനു ശേഷമാണെങ്കില്‍ പിഴ അടച്ചു ലയിസര്‍ ചെയ്യാം..അതോടെ ആറ്ക്കും ഭാര്യ “പിഴയല്ല” എന്ന അഭിമാനത്തോടെ വഴി നടക്കാം...
ബിലാത്തി ജി
നന്ദി.അന്ന് ലിപ് ഗാഡ് ഉപയോഗിച്ചിരുന്നോ?
എഴുത്തുകാരിജി
കല്ല്യാണം എഴുതിക്കാന്‍ താമസവും രാജസവും ഇനി വേണ്ട.
ജയന്‍ ഏവൂര്‍
ഈ പുകിലിനും ഒരു സുഹമുണ്ട്.
ഗീതാജി
എന്റെ ഭക്ത ജനങളുടെ വിശദ വിവരങള്‍ എനിക്കറിയില്ല.അവരുടെ പ്രായം,ലിംഗം,പ്രദേശം ഇതൊന്നും എനിക്കറിയില്ല.ഞാന്‍ ഒരു ഉദ്ദേശത്തില്‍ പറയുന്ന ചില കാര്യങള്‍ ആരേയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്..
ഭക്ത ജനങള്‍ക്ക് പ്രയോജനപ്പേടുന്ന ലിങ്ക് ഒന്നു കോടുത്തിരിക്കുന്നു...ബ്ലൊഗിനു ചുവടു കുറിപ്പായി...
ഞങ്ങൾ നിയമം വരുന്നതിനു മുൻപെ രജിസ്റ്റർ ചെയ്തതാ....
വായന സുഖാകരമാവുന്നില്ല കേട്ടോ.. പിന്നെ വിവാഹ രെജിസ്റ്റ്രേഷൻ ഒരു സംഭവം തന്നെയാ.. എന്റെ വിവാഹം നടന്ന് സമയത്ത് ഇത് നിർബന്ധമല്ലായിരുന്നു.. അതുകൊണ്ട് തന്നെ ചെയ്തുമില്ല.. പക്ഷെ, ഈ അടുത്ത് അത് ചെയ്തു.. ഹോ ഒരു കല്യാണം കഴിക്കാൻ ഇത്രയും പാടില്ല എന്നപ്പോൾ മനസ്സിലായി..
പെട്ടത് ഞങ്ങളെ പോലെയൂള്ളവരാണ് മാഷെ...രണ്ട് മതക്കാര് തമ്മില്‍ ഒരു റിസപ്ഷന്‍ നടാത്തി കൂടെ കൂടിയവരാ...ദാണ്ടെ ചില്ല സര്‍ട്ടിഫിക്കറ്റുകള്‍ ഒന്നും പോര ഒരു രയിഷര്‍ചെയ്യണേല്‍..എന്തരേലും ആകട്ട് നമ്മുടെ സര്‍ക്കാരിന്റെ ആഗ്രഹമല്ലേ...
പഴയ തിയ്യതിയിലെ വിവാഹ ക്ഷണപത്രിക അടിക്കുന്ന തിരക്കാണ് നാട്ടിൽ. തെളിവ്, അതാണ് പ്രധാനം. കൊച്ചുങ്ങൾ മൂന്നായി.
------------------
ഒരു സുഹൃത്ത് - റജിസ്റ്റർ കല്യാണമായിരുന്നു. ഇപ്പോ പറയുന്നു അതിന് വാലിഡിറ്റിയില്ലെന്ന്. കാരണം, സ്പെഷ്യൻ മാര്യേജ് ആക്റ്റ് അനുസരിച്ച് അപ്ലിക്കേഷൻ കൊടുത്ത് ഒരു മാസത്തിനുശേഷം ഇഷ്യൂ ചെയ്ത സർട്ടിഫിക്കിറ്റിനേ വാലിഡിറ്റിയുള്ളൂ എന്ന് പുതിയ അറിവ്.
Post a Comment