നിങള്‍ കരുതിയത് പോലെ “കുമാരനല്ല“ ഇതിലെ നായകന്‍. ആദ്യമെ പറഞേക്കാം കുടിയന്‍ ദാമു കുടിയനാണ് പക്ഷെ കുമാരനല്ല!!! ജനങള്‍ പറയുന്നത് ശരിയാണോ എന്ന് എനിക്കറിയില്ല ചീരുവിനെ എങു നിന്നൊ ചാക്കിലാക്കി കൊണ്ടുവന്നതാണെത്രെ! ദാമു കുടിയനാണ് എന്ന് പറയുമ്പോള്‍ പാലു കുടിയന്‍, ഹാര്‍ലിക്ക്സ് കുടിയന്‍ ഇവയൊക്കെയാണെന്ന് ധരിച്ചേക്കരുതെ! വഴിയില്‍ വെച്ച് കാണുമ്പോള്‍ എന്നോട് വളരെ ഭവ്യതയില്‍ പെരുമാറുന്നത് കൊണ്ട് ആളുകള്‍ പറഞത് കേട്ട ചില വിവരങളാണ് നിങളുമായി ഞാന്‍ പങ്കുവെക്കുന്നത്.
വരി നിന്ന് കുടിക്കുന്ന സാധനങളോന്നും അദ്ദേഹം കുടിക്കില്ലെത്രെ..!ഗോസായ് തുരുത്തില്‍ വിളയുന്ന സാധനങളെ അദ്ദേഹം സേവിക്കാറുള്ളു..ഇത് സേവിക്കുമ്പോള്‍ പോകുന്ന വഴിയെല്ലാം കത്തുന്നത് കൊണ്ട് ദാമുവും കൂട്ടരും നമ്മുക്കു കുടിക്കാം, കൂടാം എന്നൊന്നും പറയാറില്ല. അവര്‍ ബേണ്‍ ചെയ്യിക്കാറെ ഉള്ളൂ..പെരുച്ചാഴി വെറൈറ്റിയാണ് ഇവരുടെ മുഖ്യ ആകര്‍ഷണം. കുടി പുരോഗമിക്കുമ്പോള്‍ കൈത വട്ടിയില്‍ കരുതിയിരിക്കുന്ന തവളകളെ(വിശിഷ്യാ ചൊറിയന്‍/പറത്തവളകളെ) നല്ലായ് പഴുത്തൊരു ചപ്പിക്കുടിയന്‍ മാങപോലെ ചപ്പുമെത്രെ! അതിന്റെ രുചി പറവാനെളുതല്ലെന്ന് പോസ്റ്റ് കുടി പ്പാട്ടുകളിലൂടെ അവര്‍ ഉച്ചൈസ്തരം ഉല്‍ഘോഷിക്കാറുണ്ടെത്രെ!
“..... ..... എക്സ്ട്രയുടെ“ നല്ല ഒരു സബ്സ്റ്റിറ്റ്യൂട്ട് ആണ് ഇതെന്ന് ഒരിക്കല്‍ ദാമു “ആ നിമിഷങളില്‍’’ ദാക്ഷാണിയുടെ കാതുകളില്‍ വെളിപ്പെടുത്തിപ്പോയെത്രെ. ദാക്ഷ് തന്റെ അടുത്ത ദിവസത്തെ കസ്റ്റമര്‍ കഠാരി രമേശിനു ഈ രഹസ്സ്യം ഫ്രീയായി കൊടുത്തപ്പോള്‍ ഈ വിവരം ലോകം മുഴുവനും അറിഞു. ഇളന്തിക്കര കടവിനു അടുത്തുള്ള കലുങ്കിനരികില്‍ ദാമുവിന്റേയും കൂട്ടരുടേയും തൊടു കുടി മീറ്റ് നടക്കുമ്പോള്‍ അവിടത്തെ തെരുവു വിളക്കിനരികില്‍ പൊഴിഞു വീഴുന്ന ഈയാം പാറ്റകളെ കമോണ്‍ ലെറ്റ് അസ് മഞ്ച് ഇറ്റ് എന്ന് പറഞ് ഉത്സവ പിറ്റേന്ന് പൊരി തേങയും ശറ്ക്കരയും ചേര്‍ത്ത് കഴിക്കും പോലെ അകത്താക്കുമെത്രെ, അതര്‍വൈസ് ഓള്‍സൊ, കുടിയന്മാര്‍ക്ക്, ക്യാ ഫരക്ക് പഡ്ത്താ ഹെ?
ദാമു കാലേയിലെ ചായക്കടയിലിരുന്നു കട്ടനടിക്കുമ്പോള്‍ കഥകള്‍ ഓരൊന്നു വിടും അതു കേട്ട് ജനങള്‍ തല തല്ലിച്ചിരിക്കില്ല.കാരണം അതില്‍ തമാശയില്ലാഞിട്ടല്ല പുതിയതായി ചായം പൂശിയതായത് കൊണ്ട് തലതല്ലാന്‍ ചായക്കടക്കാരന്‍ കുഞിക്കണാരന്‍ ചേട്ടന്‍ സമ്മതിക്കാത്തത്കൊണ്ടാണ്. ചായക്കടയിലെ പുട്ടില്‍ പീര കുറവാണെങ്കിലും ഒരു പഴമൊഴിയുള്ളത് കൊണ്ട് പറയട്ടെ കരിമ്പിന്റെ മുട്ടുകള്‍ പോലെ ദാമു കൂടെ കൂടെ ഉപമകള്‍ പറയും. ജനങള്‍ക്ക് ദിവസവും ഉപമ വേണം .പാവം ഡെയ്ലി അയാള്‍ ഉപമ എവിടെന്ന് എടുത്തു കൊണ്ടുവരും? ഉപമക്ക് ഒന്നു മൂര്‍ച്ച കുറഞാല്‍ ആളുകള്‍ പറയും അന്നത്തെ അത്രയും പോര, ഈയ്യിടെ ആയിറ്റ് പഞ്ച് തീരെ പോര., ശേഷി കുറഞു വരുകയാണോ?.പാവം ദാമു ഉറങാന്‍ കിടക്കുമ്പോള്‍ ഇപ്പോള്‍ ഉപമകള്‍ ആലോചിച്ച് സ്വയം ചിരിച്ച് ഭാര്യയെ കോണ്ട് ചീത്ത കേള്‍പ്പിച്ച്..തയ്യാറായിട്ടാണ് ചായപ്പീടികക്ക് പോകുന്നത് റ്റീച്ചര്‍മാരെ പോലെ തയ്യാര്‍ ആകാതെയല്ല...
ഒരിക്കല്‍ വഴിയില്‍ കൂടി പൊകുമ്പോള്‍ മിലിട്രി അച്യുതന്‍ ആ വഴിക്ക് വരുന്നുണ്ടായിരുന്നു. മുന്‍ കമ്പനി ആയിരുന്ന അച്യുതനെ കണ്ട് ദാമു ഒരു നമസ്കാരമടിച്ചു. കൂടെ ഉണ്ടായിരുന്ന ആള്‍ ഹിന്ദിക്കാരന്‍ ആണെന്നും സഹ പട്ടാളനാണെന്നും അച്യുതന്‍ ദാമുവിനോട് പറഞു. പിന്നെ ഹിന്ദിയില്‍ കൂട്ടുകാരനോട് “ മനു ഭായ്, യെ, ദാമുജി ഹമാര പുരാണ ദോസ്ത് ഹൈ, ഇന്‍സെ ബാത് കര്‍നേ മെ ബഹുത്ത് മജ ആതേ ഹൈ, ഇന്‍ കാ ഉപ്മ പ്രയോഗ് യെ ഗാവ് മേ സബ് ലോക് പസന്ദ് കര്‍ത്തേ ഹൈ”...
വൈകുന്നേരം വിട്ടിലെത്തി ഭാര്യയോട് ഈ കഥ ഉരചെയ്തു നമ്മുടെ “നാഴകന്‍”.” എന്നിട്ടെ അങെര് ഇന്ദിക്കാരനോടെ പറയണ് എന്റെ ഉപ്പുമാവ് ഇന്നാട്ടില്‍ പ്രസിദ്ധം ആണ്ന്ന്, നീ അല്ലെ പറയാറ് എനീക് ചായ ഇട്ട് കുടിക്കാന്‍ പോലും അറിഞൂടാന്ന്”
ദാമു താജ് മഹല്‍ തീര്‍ത്ത കഥ (ശിവ,ശിവ) നിങളോട് പറഞിട്ടുണ്ടോ? ഇല്ല അല്ലെ ,എന്നാല്‍ ഞാന്‍ ഉര ചെയ്യാം..
അന്ത കാലത്ത് ഒരു വീട്ടില്‍ മറപ്പുര കെട്ടാന്‍ ദാമുവിനെ വിളിച്ചു.വീട്ടുകാരന്‍ ലൊക്കേഷന്‍ കാണിച്ചു ,ഓല കിടക്കുന്ന സ്ഥലം കാണിച്ചു,പത്തല്‍ ഉള്ള സ്ഥലം കാണിച്ചു,കയര്‍ കയ്യില്‍ കൊടുത്തു. “ എനിക്കെ ഒന്നു മാളക്ക് പോണം ഞാന്‍ വരുമ്പഴെക്കും തീര്‍ത് കാശും വാങി സ്ഥലം വിട്ടോളണം”. വീട്ടുകാരന്‍ മാളക്ക് പോയി, വീട്ട്കാരി മിസ്ക്കിയില്ലാത്ത അന്തകാലത്ത് ആട്ട്,അര,തുട,കഴുകല്‍ എന്നി പതിവു തൊഴിലുകളില്‍ എറ്പ്പെട്ടു. ഉച്ചയായപ്പോള്‍ ഉച്ചത്തില്‍ ഒരു കരച്ചില്‍ കേട്ട് വീട്ടമ്മ ഓടിയെത്തി.അയ്യൊ,ഇത് ദാമുവിന്റെ ശബ്ദമല്ലെ? മറപ്പുരക്ക് ചുറ്റും ദാമുവിനെ തേടി അലഞ അവര്‍ ഞെട്ടിയത് മറപ്പുരയുടെ വാതില്‍ കാണാതായപ്പോള്‍ ആണ്. ഉടനെ വന്നു ദാമുവിന്റെ ക്ലാരിഫിക്കേഷന്‍, ബട് ഫ്രം ഇന്‍സൈഡ് ദ മറപ്പുര . സമ ചതുരാകൃതിയില്‍ ഈ ഓലമറപ്പുര തീര്‍ത്തപ്പോള്‍ വാതില്‍ വെക്കാന്‍ അതിയാന്‍ മറന്നു പോയെത്രെ, ഇപ്പോള്‍ പണി കഴിഞപ്പോളൊ, പുറത്ത് വരാനും ആകുന്നില്ല! ദാമുവിന്റെ അഭ്യര്‍ത്ഥന മാനിച്ച് വീട്ടമ്മ ഫയര്‍ ഫോറ്സിന് ഫോണ്‍ വിളിച്ചു.പരിഭ്രമത്തിനിടയില്‍ ഒരു ഡിജിറ്റ് തെറ്റി വിളി എയര്‍ ഫോര്‍സിനു പോയി. അവര്‍ എയര്‍ ഡാഷ് ചെയ്ത് ദാമുവിനെ സേവി.
ഈ മറപ്പുര വീട്ടുകാര്‍ ഒരു തമാശക്കായി നിലനിര്‍ത്തി.പക്ഷെ ഓലപ്പുരയല്ലെ? കാലത്തെ തോല്‍പ്പിക്കാന്‍ പറ്റുമോ? ഓലയെല്ലാം നുറുമ്പിച്ചു. തൂണായിട്ട പത്തലുകള്‍ ഇന്ന് മഹാവൃക്ഷങളായി.
ഇതിനിടയില്‍ പഞ്ചായത്തുകളില്‍ 5 കോടി രൂപ ട്യുറിസം വികസനത്തിനായി കേന്ദ്രം തന്നത് ഉപയോഗിക്കണമല്ലൊ? കഞി കുടിയന്മാരയിരുന്ന നമ്മുടെ അപ്പുപ്പന്മാര്‍ താജ് മഹലുകള്‍ തീര്‍ത്തില്ല, തോടും കാടും തന്നെ എത്രയും എന്നു വെച്ച് സായിപ്പിനെ കാണിക്കും? സ്ഥലം പഞ്ചായത് മെംബര്‍ ഒരു പ്രോപ്പോസല്‍ വെച്ചു.സങ്കതി സാങ്ക്ഷന്‍ഡ്. ദാമുവിന്റെ ഈ മറപ്പുര പഞ്ചായത്തുകാര്‍ പനമ്പില്‍ പുനര്‍ നിര്‍മ്മിച്ചു.വാര്‍ണിഷെല്ലാം കൊടുത്തപ്പോള്‍ ഒരു തെന്നിന്ത്യന്‍ താജ് മഹല്‍! ഒരു ദിവസം ആ വഴി പോകുമ്പോള്‍ ഒരു ഗൈഡ് സായിപ്പിനോട് പറയുന്നത് കേട്ടു “ ദിസ് ഈസ് ദ ലാര്‍ജെസ്റ്റ് എത്നിക് ഡോര്‍ ലെസ്സ് ബെയ്ഥ് റൂം ഇന്‍ ദ വേള്‍ഡ്, സെക്കന്റ് ലാറ്ജെസ്റ്റ് ഇന്‍ എഷ്യ, തേഡ് ലാറ്ജെസ്റ്റ് ഇന്‍ ഇന്ത്യ”. സായിപ്പ് ഫോട്ടൊ ബ്ലോഗര്‍ ആയിരുന്നു എന്നു തോന്നുന്നു ചരിഞും കിടന്നും അയാള്‍ പടമെടുക്കുന്നുണ്ടായിരുന്നു.
(തുടരണോ- നിങള്‍ പറഞാല്‍)
Saturday, 10 July 2010
Subscribe to:
Post Comments (Atom)
17 comments:
ദിസ് ഈസ് ദ ലാര്‍ജെസ്റ്റ് എത്നിക് ഡോര്‍ ലെസ്സ് ബെയ്ഥ് റൂം ഇന്‍ ദ വേള്‍ഡ്, സെക്കന്റ് ലാറ്ജെസ്റ്റ് ഇന്‍ എഷ്യ, തേഡ് ലാറ്ജെസ്റ്റ് ഇന്‍ ഇന്ത്യ”. സായിപ്പ് ഫോട്ടൊ ബ്ലോഗര്‍ ആയിരുന്നു എന്നു തോന്നുന്നു ചരിഞും കിടന്നും അയാള്‍ പടമെടുക്കുന്നുണ്ടായിരുന്നു.
‘ദിസ് ഈസ് ദ ലാര്‍ജെസ്റ്റ് എത്നിക് ഡോര്‍ ലെസ്സ് ബെയ്ഥ് റൂം ഇന്‍ ദ വേള്‍ഡ്‘ എന്ന തലക്കെട്ടോടുകൂടി ഒരു സായിപ്പിന്റെ ഫോട്ടൊ ബ്ലോഗ്ഗ് കണ്ട് വന്നതാണിവിടെ കേട്ടൊ...
കുമാരന്റെ ബാത്തുറൂമിൽ കയറി കുളിച്ചു അല്ലേ...
അടുത്ത ഭാഗവും പോരട്ടേയിങ്ങനേ...
അതര്‍വൈസ് ഓള്‍സൊ, കുടിയന്മാറ്ക്ക്, ക്യാ ഫരക്ക് പഡ്ത്താ ഹെ?
തുടരെന്നെ
ലങേര വീട്ടുകാരി അടുക്കളയിൽ പോയത് ഫാഗ്യം!! കയറെടുത്തുകൊടുക്കാനോ പത്തൽ എടുത്ത് കൊടുക്കാനോ കുമാരന്റെ അടുത്ത് നിന്നിരുന്നെങ്കിൽ രണ്ടും അതിനകത്തായേനേ... :)
കൊള്ളാം , പോരട്ടെ ബാക്കിയും കൂടി..
പോരട്ടെ ബാക്കിയും കൂടി..
കൊള്ളാം , പോരട്ടെ ബാക്കിയും കൂടി..
ഗോതുരുത്ത്തില്‍ ഇപ്പോള്‍ സാധനം കച്ചോടം ഇല്ലെന്നാ കേട്ടത്.
ഇനിയും പോന്നോട്ടെ....
മിനിജി,
നിര്‍ദ്ദേശം പരിഗണനയില്‍...
പട്ടേപ്പാടം
അയ്യോ, ഗോ..തുരുത്തോ? അതെവിടെയാ?
പാവം പാവം രാജ "കുമാരനും"
വെറും പാവം മാഞ്ഞാലിനീയവും
കൂടി അരങ്ങു തകര്‍ക്കു
കൊള്ളാം!!!
അല്ല സത്യത്തില്‍ ഈ പോസ്റ്റുകൊണ്ടുള്ള ഉദ്ദേശം എന്താ എന്നു മനസ്സിലാക്കി തരുമോ?
അരാ കുരാമന്‍...??
അല്ല സത്യത്തില്‍ ഈ പോസ്റ്റുകൊണ്ടുള്ള ഉദ്ദേശം എന്താ എന്നു മനസ്സിലാക്കി തരുമോ?
Hamsaaji
I didnt get your question!!!
ഇന്‍ കാ ഉപ്മ പ്രയോഗ് യെ ഗാവ് മേ സബ് ലോക് പസന്ദ് കര്‍ത്തേ ഹെ
പോസ്റ്റുകള്‍ പസന്ത് കര്‍ത്താഹണമെങ്കില്‍
മെയിന്‍ ഇന്‍ഗ്രീഡിയന്‍സായ ഉപ്മകള്‍ നിര്‍ബന്ധമായി വന്നിരിക്കുന്നു.
അപ്പൊ ആയ്ക്കോട്ടെ, ബാക്കി ഉണ്ടാക്കുക.
പറഞ പോലെ ബാക്കി ഇട്ടിരിക്കുന്നു...
പക്ഷെ വെട്ടല്ലെ നോ..വു..ന്നു
എന്താ സംഭവം!!??? :൦-
Post a Comment