ഒരു മാസം കഴിഞു തിരിച്ചു വരാമെന്നു പറഞു ദൂര യാത്ര പോയ
എന്റെ അമ്മ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യം
ആരൊ വിളിച്ചെന്റെ അച്ഛന്റെ കാതില്‍ തന്നെ വീഴ്ത്തി...
ആരും കൂട്ടില്ലാതിരുന്ന അച്ഛന്‍ തന്റെ മൊബൈലില്‍ മകന്റെ നംബര്‍
കുത്തി പൊട്ടിക്കരഞു
തലേന്നു രാത്രി മാത്രം വീട്ടില്‍ നിന്നിറങിയ മകന്‍ അപ്പോഴും ജോലി സ്ഥലത്ത് എത്തിയിരുന്നില്ല.
തീവണ്ടിയിലിരുന്നയാള്‍ കരയുകയായിരുന്നില്ല...
എങിനെ അവിടെ തിരിച്ചെത്തും
തന്റെയച്ഛനു പൊട്ടിക്കരയുവാന്‍ ഈ ചുമലൊന്നു കൊടുക്കുവാന്‍
താനെന്തു ചെയ്യണം?
അവിചാരിത കോണില്‍ നിന്നും സ്വഹായമെത്തി ഇവിടെ പറന്നിറങുമ്പോള്‍
അയാളുടെ ഏക സഹോദരന്‍ കടലിനക്കരേനിന്നും
ഇവിടെ പറന്നിറങിയിരുന്നു....
കാണാന്‍ ഇവിടെ അമ്മയുണ്ടായിരുന്നില്ല...
മരിച്ച നാട്ടിലെ മണ്ണിലലിയുവാന്‍ പടച്ചു വിട്ടവന്‍ ഉറച്ചുവെങ്കില്‍
ദൂരെയിരുന്നു കണ്ണിര്‍ വാര്‍ക്കാനല്ലാതെ എന്താണു ചെയ്ക
പ്രിയനും മക്കളും..
നാടു വിടും മുമ്പു ബന്ധു ജനങളേയും അയല്‍ പക്ക ക്കാരേയും വിട്ടിലിന്നുവരെ സേവിച്ചൊരെയും
അവരുടെ ഇടങളില്‍ ചെന്നു കണ്ടു യാത്ര പറഞോള്‍ക്ക് ഇതിലും വലിയൊരു ഭാഗ്യ യാത്രയുണ്ടോ?
വലം കയ്യാല്‍ വേണ്ടോര്‍ക്ക് പണവും എന്തിനു തന്റെ വസ്ത്രം പോലും ഇടം കയ്യറിയാതെ കൊടുത്തോള്‍ അന്നേ അന്ത്യ യാത്ര പറയുകയായിരുന്നോ?
ആളുകള്‍ പറയുന്നു അവര്‍ ഭാഗ്യ വതിയായിരുന്നെന്നു.
കിടന്നു കഷ്ടപ്പെടാതെ,നരകിക്കാതെ
ബന്ധു ജനങളാല്‍ ഉപേക്ഷിക്കപ്പെടാതെ
ശാന്തമായി അവര്‍ക്ക് ഉറങാന്‍ കഴിഞല്ലൊ എന്ന്...
ആയിരിക്കാം അവരൊരു ഭാഗ്യവതി...
എങ്കിലും വീട്ടില്‍ കാത്തിരുന്നൊരു പ്രിയനും കിടാക്കള്‍ക്കും
ഒരു നോക്കു കാണുവാന്‍ പോലും കിട്ടതിരുന്നൊരു വിധിയേ..
കാലമെ നീ തന്നെ അവരുടെ കരളിലെ മുറിവിനെ ഉണക്കുമായിരിക്കം,അല്ലെ?
(ഒരു തീര്‍ത്ഥ യാത്രയിലായിരുന്ന എന്റെ അമ്മ ഈ നവംബര്‍ 18 നു രാവിലെ ഉറക്കമുണര്‍ന്നില്ല...
കൂടെയുണ്ടായിരുന്ന സഹോദരി ഉണര്‍ത്താന്‍ ശ്രമിച്ചപ്പോളാണു അതു മനസ്സിലായത്...അവിടെ തന്നെ ശവ സംസ്കാരവും നടന്നു...ഈ ബ്ലോഗിലൂടെ നിങളെ ചിരിപ്പിക്കാന്‍ വിഫല ശ്രമം നടത്തിയിരുന്ന എനിക്ക് ഇപ്പോള്‍ പങ്കു വെക്കാന്‍ ഈ വിവരമാണുള്ളത്..ബ്ലോഗിലൂടെ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഇവിടെ മാപ്പ് ചോദിക്കുന്നു)
Thursday, 2 December 2010
Subscribe to:
Post Comments (Atom)
18 comments:
Blogger മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...
Oh My God....!
Wonderful...!
29 November 2010 02:44
Delete
Blogger Sukanya said...
എനിക്കും ഒന്നും പറയാനില്ല.
Because SHE is my M..O..T..H..E...R...
ആ അവസ്ഥ അനുഭവിച്ചവള്‍ ഈ ഞാനും.
29 November 2010 13:59
Delete
Blogger Typist | എഴുത്തുകാരി said...
'Because SHE is my M..O..T..H..E...R...'.
കാലത്തിനു് മുറിവ് ഉണക്കാൻ, അല്ലെങ്കിൽ കട്ടി കുറക്കാനെങ്കിലും കഴിയട്ടെ.
30 November 2010 22:31
Delete
സദാവാചാലന്‍ പോലും
ഇവിടെ നിശ്ശബ്ജനാകുന്നു.
ഒരു നൊമ്പരമായി ഈ കുറിപ്പ്,
ഈ സങ്കടക്കടൽ താണ്ടുവാൻ താങ്കൾക്കും കുടുംബത്തിനും മനഃശക്തിയുണ്ടാവട്ടെ എന്നു മാത്രമെ പറയുവാനുള്ളൂ... :(
ardhramaya anubhavam.......
:)
ഒരു തീർത്ഥയാത്രാവേളയിൽ ആരേയും ഒട്ടും ബുദ്ധിമുട്ടിക്കാതെ ഭൂമിയോട് വിട പറഞ്ഞ ആ പുണ്യവതിയായ അമ്മ ഭാഗ്യവതി കൂടിയായിരുന്നു...!
ആ അമ്മക്ക് ആദരാജ്ഞലികൾ അർപ്പിച്ചുകൊള്ളുന്നൂ....
ആ അമ്മ ഭാഗ്യവതി തന്നെ.എന്നാലും നിങ്ങൾക്കൊന്നു കാണാൻ പറ്റിയില്ലല്ലോ എന്നതാണ് സങ്കടം. ഇനി ഒന്നും ആലോചിച്ചിട്ടു കാര്യമില്ലല്ലോ.
ഇനി ആ അഛനു നിങ്ങൾ താങ്ങും തണലുമാകുക.
today the 2011 new year day i open ur blog - really ur great i like too mucu ur blogs which u put on orkut- i like to start friendship with u- sorry i forgot to introducing myself am mohammed elyas living in calicut district - have a nice day , sweet new year
with best reagards
ദു:ഖമകറ്റി ഇനി തിരിച്ചു വരാം കേട്ടൊ
പുതുവർഷമായില്ലേ...
പിന്നെ
എന്റെ മിത്രമേ താങ്കൾക്കും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
അമ്മ ..this two syllabled word is but a world...
wishes
joe
വൈകിയെങ്കിലും എന്റെ അനുശോചനങ്ങൾ സ്വീകരിച്ചാലും.. ആശ്വസിപ്പിക്കാൻ പര്യാപ്തമായ പദങ്ങളില്ല...
അനുശോചനങ്ങൾ
ഓ... എന്തു പറയാനാണ് മാഷേ.
വൈകിയാണ് ഇത് വായിയ്ക്കുന്നതെങ്കിലും അനുശോചനം അറിയിയ്ക്കുന്നു, അമ്മയുടെ ആത്മാവിനു നിത്യശാന്തി ലഭിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കാം
മാഷെ,
അമ്മയ്ക്ക് പകരം മറ്റൊന്നുമില്ല, അമ്മയുടെ ആത്മാവ് പരമ കാരുണ്യവാനായ ദൈവ സന്നിധിയിൽത്തന്നെ ലയിക്കട്ടെ..ജീവിത ചക്രം തിരിഞ്ഞുകൊണ്ടിരിക്കും സമാധാനിക്കുക.
വൈകിയെത്തിയതിന് ക്ഷമിക്കുമല്ലൊ...
മാഷേ,ഇപ്പോഴാണ് ഈ വിവരം അറിയുന്നത്..!! :(
കാലത്തിന്റെ അനിവാര്യമായ കർമ്മം.
നാം, മനുഷ്യർക്ക് ഇതിൽ ഒന്നും ചെയ്യാനാകില്ല!
നാളെ നമ്മളും...
എന്തു പറയാന്‍..!
ആ പുണ്യാത്മാവിനു നിത്യ ശാന്തി നേരുന്നു.
ഞാന്‍ വളരെ വൈകി. ഇന്ന് അവിചാരിതമായി ഇവിടെ എത്തി ഈ വാര്‍ത്ത അറിഞ്ഞു..
ഓടോ : എവിടെയാണു താങ്കളിപ്പോള്‍
Post a Comment