style=";">
എല്ലാവരും ഇന്നു ക്രിസ്തുമസ്സ് ആഘോഷത്തിന്റെ നിറവിലായിരിക്കുമല്ലോ? അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ ക്രിസ്തുമസ്സ് ആശംസകള്‍...
എന്റെ ജീവിതത്തില്‍ ക്രിസ്തുമസ്സ് ദിനങള്‍ മധുര തരമാകുന്നത് കെയ്ക്കിന്റെമധുരം കൊണ്ടുമാത്രമല്ല പിന്നെ...
അതിനുള്ള ഉത്തരമാണ് ഈ അദ്ധ്യായം...
അന്നു ഞാന്‍ മോദിച്ചേട്ടന്റെ നാട്ടില്‍ ഒരു മുതലാളിയുടെ കീഴില്‍ പണിയെടുക്കുകയായിരുന്നു. അപ്പോളാണ് എന്റെ വീട്ടുകാര്‍ എന്നെ കല്ല്യാണം കഴിച്ചു വിട്ടാല്‍ എന്താണെന്ന ചിന്ത വന്നത്. അന്ന് കൊങ്കണ്‍ സേതു പണിതിരുന്നില്ല..കേരളത്തിലേക്ക് ദിനവും തീവണ്ടി ഓടിയിരുന്നില്ല സബറ്മതിയുടെ തീരത്തു നിന്ന് പെരിയാറിന്റെ തീരത്ത് എത്തുക അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും വടക്കന്‍ വീര ഗാഥയില്‍ മമ്മൂട്ടി നിലാവുള്ള രാത്രിയില്‍ മാധവിയുടെ അടുത്തേക്കു പോകുന്നത് പോലെ ഞാന്‍ പോന്നു എന്നൊന്നും ഞാന്‍ പറയുന്നില്ല...(ഈയ്യിടെ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി, ആ രംഗം ചിത്രികരിച്ചത് പട്ടാപ്പകല്‍ ആയിരുന്നുവെത്രെ ! എത്ര മനോഹരമായി നമ്മളുടെ കണ്ണൂകളെ വഞ്ചിക്കാനായി അതിന്റെ സാങ്കേതിക വിദഗ്ധര്‍ക്ക്.)
ഇവിടെക്കുള്ള തീവണ്ടിയില്‍ വരുമ്പോള്‍ അഗ്നിപോലുള്ളവളോ, വലം പിരി ശംഖൊത്ത പുറം കഴുത്തുള്ളവളോ ആലില വയറുള്ളവളോ വാഴതട പോലത്തെ... ഉള്ളവളോ എള്ളിന്‍ പൂവു പോലത്തെ നാസിക ഉള്ളവളോ ഒന്നും ഒന്നും ആയിരുന്നില്ല എന്റെ മനസ്സില്‍ ഒരു ഇരു നിറക്കാരി,ഡിഗ്രിണി,എന്നേക്കാള്‍ ഒരു 2.32 സെ.മി ഉയരം കുറവുള്ളവള്‍ (അല്ലെങ്കിലും തന്നേക്കാള്‍ ഏത് വിധത്തിലും ഭാര്യ ഉയരുന്നത് ഏത് ഭര്‍ത്താവിനാണു ഇഷ്ടപ്പെടുക- ആത്മഗതം) കരണത്ത് അടിക്കാത്തവള്‍ ഇങിനേയൊക്കേയായിരുന്നു എന്റെ ലയിന്‍...
പക്ഷെ പെണ്ണന്വേഷണം തുടങിയപ്പോളാണ്‍ കാര്യങളുടെ കഠിനായി മനസ്സിലാക്കാന്‍ പറ്റിയത് നമ്മുടെ ആവശ്യവും പെണ്‍ വീടുകാരുടെ ആവശ്യവും കണ്ടറിഞു അനുയോജ്യമായതിനെ കൂട്ടി മുട്ടിക്കുക എന്നതിനേക്കാള്‍ ഈ കൂട്ടി മുട്ടിക്കലുകാര്‍ എതെങ്കിലും രണ്ടു പേരെ കൂട്ടി മുട്ടിച്ച് കമ്മിഷന്‍ നേടുക എന്ന ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു!
എന്തിനു പറയുന്നു പല ഇടങളിലും പോയി ഒന്നും യോജിക്കാന്‍ പറ്റാത്ത കാര്യങള്‍ എന്റെ“ ഗുജരാത്ത് ബന്ധം” “എന്റെ സിക്സ് പാക്ക്“ ബാഡി, ലോവറ് മിഡ്ഡില്‍ ക്ലാസ്സ് ഫാമിലി സ്റ്റാറ്റസ് ഇതെല്ലാം വഴിമുടക്കിയപ്പോള്‍ പല സ്ത്രീ ജനങളെയും എനിക്ക് പിടിക്കാതെ വന്നത് അവരുടെ ഔന്നിത്യം കൂടിയതു കൊണ്ടാണ്! ചില പെണ്‍ കുട്ടികള്‍ ഓക്കെ അഡ്ജസ്റ്റ് പണ്ണലാം എന്നു നിനച്ചപ്പോള്‍ അവരുടെ ചില കൂട്ടു കാരികള്‍ “അയ്യേ ഇയാളേയോ” എന്ന ചോദ്യമുയറ്ത്തി ആലോചന മുടക്കിച്ചു ..പിന്നിട് ഇയളെക്കാള്‍ മോശമായ ചില ബന്ധങളില്‍ ചെന്നു പെടുകയും ചെയ്തു...കാരണം ഇയാളെയോ” എന്നു ചോദിക്കുന്നയാള്‍ ലോകത്തിലുള്‍ല എല്ലാ പെണ്‍ കുട്ടികള്‍ക്കും ജോണ്‍ എബ്രഹാം റ്റയിപ്പ് പയ്യനെ കിട്ടില്ല എന്ന സമാന്യ ജ്ഞാനം ഇല്ല തന്റെ കൂട്ടു കാരിയുടെ യോഗ്യതയും കൂറ്റി ആലോചിക്കണം എന്ന കാര്യവും കരുതണമല്ലൊ? ഇവരൊന്നും കൂട്ടു കാരിക്ക് മറ്റൊരു ജോണിന്റെ കാര്യവും ശരിപ്പെടുത്തി കൊടുക്കുകയുമില്ല!
ഇപ്പോഴും ഓര്‍ക്കുംമ്പോള്‍ കൌപീനം നനയുന്ന ഒരനുഭവം പറയാം ..ഒരിക്കല്‍ ഒരിടത്ത് പെണ്ണു കാണാന്‍ പോയി...ഞാന്‍ ദീറ്ഘിപ്പിക്കുന്നില്ല...ഇരുന്നു കഴിഞപ്പോള്‍ മണവാളനാകേണ്ട വ്യക്തിക്കു വെള്ളവുമായി വന്ന ആളെ ഒരു ഗുരുത്വംകെട്ട ചെക്കന്‍ ഓടീ വന്ന് ഇടിച്ചു....ഇടിയുടെ ശക്തിയില്‍ കോപ്പകള്‍ ട്രേയില്‍ നിന്നു മീറ്ററുകളോളം ഉയറ്ന്ന് പരസ്പ്പരം കൂട്ടിയിടിച്ചു തകറ്ന്ന് നിലത്തു വീണു ചിതറി.എന്റേയും പെണ്ണിന്റേയും അവരുടെ മാതാ പിതാക്കളുടേയും ഹൃദയം പോലെ! ഇനി അതൊക്കെ എന്തിനോര്‍ക്കണം?
ഈശ്വരന്‍ ആ ഹസാരോം പെണ്‍ കുട്ടികള്‍ക്ക് ആയുസ്സും ആരോഗ്യവും നല്‍കട്ടെ..അവരെല്ലാവരും ദീര്‍ഘ സുമംഗലികള്‍ ആയി ഭവിക്കട്ടെ സല്‍ഗുണ സമ്പന്നരായ സന്താനങള്‍ സംഭവിക്കട്ടെ!
ഇനി സബ്ജക്റ്റ് പേശലാം..ഒരു പെണ്‍ കുട്ടിയുമായി കല്ല്യാണം ഉറച്ചു...നിങള്‍ ചോദിച്ചേക്കാം അവള്‍ ഇരു നിറക്കാരിയോ ..എനിക്കു നിരാശ ഭവിച്ചു..അവള്‍ക്ക് വെളുപ്പു നിറം..ഉയരം എന്നേക്കാള്‍ 2.32സെ.മി കുറവാണോ വലിയ വ്യത്യാസമില്ല23.20 സെ.മി വ്യത്യസമേയുള്ളു..വലം പിരി ശംഘൊത്ത പുറം കഴുത്താണോ..എനിക്കറിയുന്നില്ല..നോക്കാന്‍ സമ്മതിക്കുന്നില്ലവെറുതേയിരുന്നു കൂടെയെന്നു ചോദിക്കുന്നു..മാതാ പിതാക്കളോട് പരാതി പറഞു ..അവറ് അല്ലെങ്കിലും അവളുടെ ഭാഗമാണല്ലോ അതു കൊണ്ടു നീ അതിനെ ഇറിറ്റേറ്റ് ചെയ്യല്ലെ എന്നു അവറ്.ആലില ഉപമയുടെ റിലവന്‍സ് എനിക്ക് മനസിലാകാത്തത് കൊണ്ടും മര്യാദയല്ലാത്തത് കൊണ്ടും ഈ ബ്ലോഗിന്റെ സ്ത്രി ഭക്തരെ മനസ്സില്‍ കരുതിക്കൊണ്ടും ഒന്നും പറയുന്നില്ല!
ഇനി സബ്ജക്റ്റ് പേശലാം കല്ല്യാണ നിശ്ചയം കഴിഞു ..ഇനി കല്ല്യാണതിനു മൂന്നു ദിവസങള്‍ മാത്രം ബാക്കി....ഞാന്‍ തിരക്കിനിടയിലും തറിയില്‍ സ്വപ്നങള്‍ നെയ്യാന്‍ സമയം കണ്ടെത്തി! പല പല നാടുകളില്‍ കറങിയിരുന്നെങ്കിലും “രാമ ചന്ദ്രത്വത്തിനു” തിരെ കുറവില്ലാതിരുന്ന ഞാന്‍ ധാറ്മികമായി അനുവദിക്കപ്പെട്ട “ആ നിമിഷങള്‍”” എങനെ ഫായദ ഉഠാവൂംഗ എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോളാണ്‍...അതിനിടയില്‍ പറയട്ടെ ആകാശവാണിയില്‍ മാധവിക്കുട്ടി എന്നു പേരായ ഒരു വ്യക്തി നടത്തിയ പ്രഭാഷണത്തില്‍ സ്ത്രീയുടെ എറ്റവും വലുതും സംവേദന ക്ഷമവും ആയ അവയവം......ആണെന്നും അതാണ്‍ പുരുഷന്‍ ഉത്തേജിപ്പിക്കേണ്ടത് എന്നതും ഒക്കെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു...ചല ചിത്ര രംഗങളില്‍ അവള്‍ പാലുമായി വരുന്നതും അല്‍പ്പം ഡയലോഗ് ബാജികള്‍ക്ക് ശെഷം മുകളില്‍ നിന്നുള്ള പുഷാപ്പലങ്കാരം കറങി നിലം പതിക്കുന്ന രംഗം ഒക്കെ ഓറ്ത്തങിരിക്കെ പെണ്‍ വീട്ടില്‍ നിന്നൊരു വിളി വന്നു ...” ഒന്നും പേടിക്കാനില്ല” ഒന്നും പേടിക്കാനില്ല എന്നു കേള്‍ക്കുമ്പോഴെ ഏതു വകയിലാണെന്നറിഞാല്‍ മതിയല്ലോ?
പെണ്ണ് ചെറിയ ഒരു ആക്സിഡെന്റില്‍ പെട്ടു... വിവരം അറിഞു പാഞു പുറപ്പെട്ട എന്റെ പിതാശ്രീ ഈ വാറ്ത്തകളുമായാണ്‍ എത്തിയത് ബയിക്കിന്റെ ചക്രത്തിന്റെ കമ്പികള്‍ക്കിടയില്‍ ഉപ്പൂറ്റി മുട്ടി പ്പൊട്ടിയ്താണെത്രെ!
കല്യാണത്തിനു അമ്മാവന്‍ പൊക്കി എടുത്തു കൊണ്ടാണ്‍ വന്നത് (എന്റെ ചില സുഹൃത്തുക്കള്‍ കരുതിയത് ഞങളുടെ ജാതിയിലെ ഒരു സമ്പ്രദായമായിരിക്കും എന്നാണ്‍) എന്റെ ചില അകന്ന ബന്ധുക്കളും നാട്ടുകാരികളായ ചിലരും ഇങനേ പറഞു “ആ പാവം ചെറുക്കന്‍ ഇത്തിരി നിറം കുറഞതാണെങ്കിലും കാലിനൊന്നും കുഴപ്പമില്ലാത്ത പെണ്ണായാല്‍ മതിയായിരുന്നു!
ഞാന്‍ അധികം ദീറ്ഘിപ്പിക്കുന്നില്ല...ആദ്യ രാത്രി ഞാന്‍ കേ.പി. നമ്പുതിരി ദന്ത ധാവന ചുറ്ണ്ണം പ്രയോഗിച്ചു കാത്തിരിക്കുമ്പോള്‍ വാതില്‍ക്കല്‍ കാല്‍ പെരുമാറ്റം..ഞാന്‍ ആശയോടെ നോക്കി അത് അവളുടെ പിതാശ്രി ..പക്ഷെ കയ്യില്‍ ഒരു ട്രേയില്‍ പാല്‍ കോപ്പ..ഒരു നിമിഷം പരിഭ്രമിച്ചിട്ട് മേശപ്പുറത്ത് വെച്ച് അദ്ദേഹം പോയി പിന്നേ പച്ച സാരി ഉടുത്ത് ന്റെ സ്വപ്നോ കി റാണി ആഗയി! ചാടി ..ചാടി...
വിളക്ക് അണഞു...ഞാന്‍ ഒരു സ്കെയില്‍ പോലെ ചുമരിനോട് ചേറ്ന്ന് കിടന്നു..ഉറക്കത്തില്‍ എങാനും അവളുടെ കാലില്‍ എന്റെ കാല്‍ മുട്ടിപ്പോയലൊ?....ഇന്നും ആദ്യ രാത്രി എന്ന പദം കേട്ടാല്‍ എന്റെ ഹൃദയ മിടിപ്പു കുടും വിയറ്ക്കും കൌ- - നനയും ..ആദ്യ രാത്രി ഇത്രയും ഭീകരമായ ഒരു പദമാണെന്ന് ഞാന്‍ കരുതിയിരുന്നില്ല!
പിറ്റേന്ന് ഒരു അമ്മാവന്റെ വിട്ടില്‍ കയറിയ ശേഷം ആശുപത്രിയിലേക്ക് പുറപ്പെട്ടു ..ഡ്രെസ്സിങ്.. (കല്ല്യാണ തലേന്നാണ്‍ അവളെ ഡിസ്ച്ചാറ്ജ് ചെയ്തത്) നഴ്സുമാറ് പറഞിരുന്നു എന്നു പറഞ് അവളുടെ മാതാജി അവളെ ഒരു ചെമ്പട്ട് ധരിപ്പിച്ചു എല്ലാ സ്വറ്ണ്ണാഭരണങളും അണിയിച്ചു! വറ്ണ്ണിക്കാന്‍ എനിക്കാവുന്നില്ല...എന്തൊ ബലിയറ്പ്പിക്കാാന്‍ കൊണ്ടു പോകുന്നത് പോലെ! അകത്തേക്ക് ഞാനും കയറി നഴ്സ് ആ ബാന്‍ഡേജ് മാറ്റിയപ്പോള്‍ കണ്ട കാഴ്ച അവളുടെ ഉപ്പൂറ്റിയില്‍ കാബേജ് കത്തി കൊണ്ടു വരഞതു പോലെ അര സെ.മി ആഴത്തില്‍ മുഴുവന്‍ ഉപ്പൂറ്റിയും വരഞിരിക്കുന്നു!( ബയിക്കില്‍ സഞ്ചരിക്കുമ്പോള്‍ ചെരുപ്പ് കാലില്‍ നിന്ന് ഊരി പോകാന്‍ പോയപ്പോള്‍ സ്വാഭാവികമായും കാല്‍ പുറകോട്ട് വലിച്ചു കൃത്യമായി ചക്രത്തിലേ കറങുന്ന കമ്പികളില്‍ കാലിന്റെ ഉപ്പുറ്റി ചെന്നു ശക്തമായി മുട്ടി ..രക്തത്തിന്റെ ഫൌണ്ടനില്‍ ബയ്ക്ക് കുളിച്ചു ...ഹോസ്പിറ്റലുകാര്‍ പറഞു കല്യാണം മാറ്റിവെക്കു..(നടക്കുമോ)
വീല്‍ ചെയറില്‍ സറ്വ്വാഭരണ വിഭൂഷിതയായി ഇരിക്കുന്ന എന്റെ മറ്റേ പകുതിയെ കണ്ടിട്ട് ജനങള്‍ക്ക് ഒന്നും മനസ്സിലായില്ല...
രണ്ടു മാസം എടുത്തു മുറിവുണങാന്‍ എന്റേ ഹൃദയത്തിന്റേ മുറിവ് അതു കഴിഞു ഒരുമാസം കഴിഞപ്പോല്‍ ശക്തമായി മഴ പെയ്ത ഒരു രാത്രിയില്‍ പെട്ടെന്നു ഉണങി ...എങനെയെന്ന് ചോദിക്കരുത്...ഞാന്‍ പറഞു പോകും...
അമാ വാസിയും പൌര്‍ണ്ണമിയും സംഗമിച്ചിട്ട് ഇന്ന് വര്‍ഷങള്‍ പലതും കഴിഞു..ഞാന്‍ ഒരു പെണ്‍ കുട്ടിയുടെ അച്ഛനായി...പിന്നെ ഈയിടെ ഒരിക്കല്‍ കൂടി..
ഇന്ന്
അടുത്ത വര്‍ഷം കൃസ്തുമസ് ദിനത്തില്‍ ഈശ്വരന്‍ എനിക്കായി അല്ല ഞങള്‍ക്കായി എന്താണ് വെച്ചിരിക്കുന്നത് എന്ന് ആര്‍ക്കറിയാം
(പിന്നെ മാധവി ക്കുട്ടി പറഞ ആ അവയവം ...” ആ അവയം അവളുടെ മനസ്സാണ്!)
28 comments:
ക്രിസ്ത്മസ് ആശംസകള്‍...
അന്ന് ആ ക്രിസ്ത്മസ് ദിനങളിലെ ആ അനുഭവങളിലേക്കു നിങളെ ക്ഷണിക്കട്ടെ!
അനുഭവ വിവരണം ഇഷ്ടായി....
ക്രിസ്മസ് ആശംസകൾ....
ജീവിതത്തില്‍ എല്ലാ നന്മകളും സന്തോഷവും ഉണ്ടാവട്ടെ.
നവവത്സരാശംസകള്‍.
...ആദ്യ രാത്രി ഞാന്‍ കേ.പി. നമ്പുതിരി ദന്ത ധാവന ചുറ്ണ്ണം പ്രയോഗിച്ചു കാത്തിരിക്കുമ്പോള്‍ വാതില്‍ക്കല്‍ കാല്‍ പെരുമാറ്റം..ഞാന്‍ ആശയോടെ നോക്കി അത് അവളുടെ പിതാശ്രി
വളരെ വ്യത്യസ്തമായ ക്രിസ്മസ് അനുസ്മരണം !
എന്റെ ഓര്‍മ്മകള്‍ ഇവിടെയുണ്ട്.
http://jayandamodaran.blogspot.com/2009/12/blog-post.html
അടിപൊളി എഴുത്ത്.
മനസ് വളരെ വിഷമാവസ്ഥയിൽ കൂടി കടന്ന് പോയ അവസ്ഥയെയും നർമ്മത്തിലൂടെ അവതരിപ്പിച്ച രീതി, ഒത്തിരി ഇഷ്ടമായി.
എല്ലാ വിധ ആശംസകളും നേരുന്നു.
നിങ്ങളുടെ പരസ്പര സ്നേഹാദരങ്ങൾക്ക് കാലം ഒരു കുറവും വരുത്താതിരിക്കട്ടെ.....
വിവാഹവാർഷികാശംസകൾ....
എന്റെ വിവാഹത്തില്‍ പങ്കെടുത്ത
ചാണക്ക്യന്‍
എഴുത്തുകാരി
ജയന്‍ ജി
വശം വദന്‍ ജി
എല്ലാവര്‍ക്കും നന്ദി...
ബിന്ദുജി
വന്നപ്പോഴേക്കും സദ്യ തീര്‍ന്നു പോയി...
വന്നതിനും സമ്മാനം തന്നതിനും നന്ദി...
അവധികള്‍ക്കിടയില്‍ അവധി എടുത്ത് നാല് ദിവസം ആഘോഷിച്ചു. അതോണ്ടാ വൈകിയത്.
അപ്പൊ എനിക്കും സദ്യ നഷ്ടമായി. ഇനിയും വൈകാതെ ആശംസകള്‍ എങ്കിലും അറിയിക്കട്ടെ.
കല്യാണ വിശേഷങ്ങള്‍ വായിച്ചു രസിച്ചു.
കല്ല്യാണ ദിനങ്ങള്‍ ആരും മറക്കാന്‍ ഇടയില്ല. എന്നാല്‍ ഇത് പോലെ യാദൃശ്ചികമായി സംഭവിക്കുന്ന കാര്യങ്ങള്‍ പിന്നീടോര്‍ക്കുമ്പോള്‍ എന്തെന്ത് സന്തോഷങ്ങള്‍ ഇല്ലാതില്ല.
നല്ല കലക്കന്‍ വിവര്‍ണത്തോടെ അത് ഞങ്ങളിലെത്തിക്കുമ്പോള്‍ ഒന്നും കൂടെ മാറ്റ് കൂടുന്നു.
ഒരു പാട് ആഘോഷ ദിനങ്ങള്‍ നിങ്ങള്‍ക്കുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥനയോടെ.
കൊള്ളാം വിവരണം.
സുകന്യാജി
വായിച്ചു എന്നറിഞതില്‍ സന്തോഷം പക്ഷെ എന്റെ അനുഭവം വായിച്ചു “രസിച്ചു “എന്നറിയുമ്പോള്‍ സങ്കടം വന്നു.
ഓഎബി ജി
വന്നതിനും നല്ല വാക്കുകള്‍ക്കും നന്ദി
ഖാദര്‍ പട്ടേപ്പാടം ജി
നന്ദി.വീണ്ടും വരിക
അപ്പോ ന്താ പറഞു വന്നത്.. മടിക്കണ്ട എഴുതിക്കോളു...എഴുതുംബളല്ലെ അങോട്ടും ഇങോട്ടും കാര്യങളൊക്കെ മനസ്സിലാവൂ ....
mangalasamsakal
ശ്ശോ...എത്താന്‍ താമസിച്ചുപോയല്ലോ മാഷേ.. )-:
എഴുതി തകര്‍ത്തുകളഞു!
എല്ലാവിധ നന്മകളും ഐശ്വര്യങളും താങ്കള്‍ക്കും കുടുംബത്തിനും ഉണ്ടാകട്ടെയെന്ന് ആശംസിച്ചുകൊണ്ട്
എന്നും സ്നേഹത്തോടെ,
ഭായി
നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു മാഷേ... മാഷിനും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു :)
കുറെ വൈകിയാണെങ്കിലും മംഗളാശംസകള്‍.
ആദ്യമായാണ് ഇതുപോലുള്ള ഒരു ആദ്യരാത്രി ദർശിക്കുന്നത്...!
ലോകം മുഴുവൻ സന്തോഷിക്കുന്ന ആ ദിനം വളരെ നർമ്മത്തോടെ സെന്റിമെന്റലോടെ വിവരിച്ചിരിക്കുന്നൂ....
പുതുവർഷത്തോടൊപ്പം ലേറ്റായിപ്പോയ വാർഷികാശംസകളും,സർവ്വവിധഭാവുകങ്ങളും സകുടുംബം ഉണ്ടാകുമാറാകട്ടേ എന്നു പ്രാർഥിച്ചുകൊള്ളുന്നൂ...
“അഭിരുചികളിലും ശരീര പ്രകൃതിയിലും ജീവിത വീക്ഷണത്തിലും ഒക്കേ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള ഞങളുടെ പരസ്പര സ്നേഹാദരംങള്‍ക്ക് കാലം കുറവു വരുത്തിയിട്ടില്ല, കുറച്ച് കൂടുന്നുണ്ടോ എന്നു ശങ്ക..!”
കൂടട്ടെ എന്നും... അഭിനന്ദനങ്ങള്‍!
(കുറേ ലേറ്റ് ആയിപ്പോയല്ലേ.. ക്ഷമിക്കു. പല വിഷമങ്ങള്‍ ന്യു ഇയര്‍ കുളമാക്കിയെന്നു പറഞ്ഞാ മതിയല്ലോ.)
വായിച്ചു തീർന്നപ്പോഴേക്കും മനസ്സ് നിറഞ്ഞു.'ഞങ്ങളുടെ പരസ്പര സ്നേഹാദരങ്ങൾക്ക് കാലം കുറവ് വരുത്തിയിട്ടില്ല്.കുറച്ചു കൂടുന്നുണ്ടോ എന്നു ശങ്ക.'എന്നെന്നും അതങ്ങനെ തന്നെയിരിക്കട്ടെ.
മനോ രാജ്
നന്ദി.
ഭായി സാബ്
നന്ദി.ഇനി സമയത്തിനു വരുമല്ലോ?
ശ്രീ
നന്ദി
മൈനാജി
ആദ്യമായി ഇവിടെ കാണുമ്പോള്‍ സന്തോഷം...
ബിലാത്തി
നന്ദി.ഇതു പോലത്തെ ആദ്യ രാത്രി ദര്‍ശിക്കേന്ണ്ട ഗതി കേട് ഉണ്ടാകാതിരിക്കട്ടെ..
കുമാര്‍ജി
നന്ദി
പുതു വര്‍ഷം കുളമാകാതെ ആനന്ദ സാഗരം ആയിത്തീരട്ടെ
ശാന്തജി
നന്ദി
അല്പം വൈകിയാനെങ്കിലും അനുഭവങ്ങൾ വായിച്ച് അങ്ങനെയങ്ങിരുന്ന് പോയി.
നല്ല പോസ്റ്റ് ഇഷ്ടാ :)
അനുഭവവും അതിന്‍റെ വിവരണവും ഹൃദ്യമായി.ശരിക്കും ഒറ്റ ഇരുപ്പിനു വായിച്ചു.
ഈശ്വരന്‍ എന്നും നല്ലതേ വരുത്തു എന്ന് ചിന്തിക്കു
(പിന്നെ ഈ വഴി മറന്നിട്ടില്ല, തിരക്കായിരുന്നു.സത്യം)
മിനിജി,
നന്ദി,വായിച്ചവരൊക്കെ ഇരുന്നു പൊയവരും നില്‍ക്കാന്‍ മറന്നവരും ഒറ്റയിരുപ്പിനു വായിച്ചവരും ഒക്കെ ആണ്‍ “പഷ്കെ” ആകപ്പാടെ പത്താളെ ഇതു കണ്ടിട്ടുള്ളൂ!.മിനിജിയെ ബെഞ്ചിനു മുകളില്‍ കയറ്റിയിരുത്താന്‍ പറ്റിയ വിഭവങളുമായി വരുന്നുണ്ട്, കാത്തിരിപ്പിന്‍
അരുണ്‍ കായംകുളം
വളരെ നാളുകള്‍ക്കു ശേഷം ഇവിടെ കണ്ടപ്പോള്‍ വളരെ സന്തോഷം ത്വാന്നി...
നന്നായിരിക്കുന്നു പൂവർമീ...
സർവ്വമംഗളാശംസകളും നേരുന്നു..
രയിഷര്‍ കഴിഞാ? നിങളുടെ വിവാഹം രയിഷര്‍ കഴിഞില്ലങ്കില്‍ ഒന്നാം തിയതി മുതല്‍ നിങളെ ഭാര്യ അടുപ്പിക്കില്ല എന്ന വാറ്ത്ത കേട്ടാണ് ഞാന്‍ മണ്ടിയത്..നിങള്‍ മണ്ടിയോ?
അനുഭവങള്‍ നമ്മുക്കു പങ്കു വെക്കാം..
പഴെ ആളുകള്‍ക്ക് രയിഷര്‍ വേണ്ട...
വേണമെങ്കില്‍ രയിഷര്‍ ചെയ്താല്‍ മതി
പുതിയ ആളുകള്‍ രയിഷറ് ചെയ്തില്ലെങ്കില്‍ സംഗതി താലാബ് ഹോജായേംഗെ!
Post a Comment