Saturday, 27 March 2010

ആവി പറക്കുന്ന ആനപ്പിണ്ടം-ഒരു പുനര്‍ വായന...

ഒഴിവു കിട്ടുന്ന ഞായറാഴ്ച ഭൂമി ദേവിയെ തൊടാതെയിരുന്നു കാര്‍ടൂണ്‍ ചാനല്‍ കാണുന്ന എന്റെ മകളെ കാണുമ്പോള്‍ എന്റെ ബാല്യത്തിലെ കുസൃതികള്‍ ഫ്ലാഷ് ബാക്ക് പോലെ എനിക്കു കാണാനാകും.
ഡിസംബര്‍ മുതല്‍ തുടങുന്ന ഉല്‍സവ കാലത്തിലെ മാഞാലി ചന്ദനക്കുടം, മന്നം പൂയം ഇവയൊക്കെയാണു ഞങളുടെ നാട്ടിലെ പ്രാദേശിക ഉല്‍സവങള്‍. എങ്കിലും മൂത്തകുന്നം,  ചെറായി , നായരംബലം,  കൊടുങല്ലൂര്‍, ആലുവ മുതലായ ഇടങളില്‍ പോയി കട്ടന്‍ചായ കഴിച്ച് ഉറക്കമുളച്ചു കഥാ പ്രസംഗവുംനാടകവും ബാലേയും കണ്ട് നേരം വെളുക്കുമ്പോല്‍ ഉല്‍സവപ്പറമ്പില്‍ നിന്നു ഈന്തപ്പഴവും (ഈച്ചപ്പഴം) ഉഴുന്നാട ,ഹലുവ, പൊരി ഇവയുമായി നാട്ടില്‍ തിരിച്ചെത്തുന്ന ചില ഉല്‍സവ സ്പെഷ്യലിസ്റ്റുകളും നാട്ടില്‍ ഉണ്ടായിരുന്നു. ഉല്‍സവ കാലമായാല്‍വഴി നിറയെ ആവി പറക്കുന്ന ആനപ്പിണ്ടവും അതിന്‍ടെ മനം മയക്കുന്ന ഗന്ധവുംഅങിനെ തങി നില്‍ക്കും. എന്നേക്കാള്‍ മൂന്നു വയസ്സു മാത്രം മൂപ്പുള്ള എന്റെ ഇളയച്ഛനും ഞാനും സംഘവും ചേര്‍ന്നു നടത്തിയിരുന്ന കുസ്രുതികള്‍ പറവാനെളുതല്ല!ഞങളുടെ കിഴക്കെ കുളത്തിന്റെ അടിത്തട്ടിലെ ചെളിയുടെ കറുപ്പിനോടുപമിക്കാന്‍ ഉതകുന്ന ഒരു കറുത്ത വസ്തുവും ഈശ്വരന്‍ സ്രുഷ്ടിച്ചിട്ടില്ല. ഈ കറുത്ത ചെളികൊണ്ടു  വിരിയിച്ചിരുന്ന ഒരു കമനീയ കവിതയെക്കുറിച്ചു പറയാം. ഈ ചാര്‍ത്തു സൂക്ഷിച്ചു വായിക്കണം.

അവശ്യ വസ്ത്തുക്കള്‍_

1. കിളക്കെ കുളത്തിലെ ചെളി -5 വാളം

2. വെളിച്ചെണ്ണ(അഗ്‌മാര്‍ക്കുള്ളത്) - 2 തവി

3. 30സെ.മി സ്കെയില്‍ മിനുസ്സമുള്ളത് - 1

4. പൊളിത്തീന്‍ ഷീറ്റ്. -1 കഷണം

5. മെഴുകുതിരി (കാശു കൊടുത്തു വാങിയത് അതാവത് അടുത്ത ചാപ്പലില്‍ നിന്നു പൊക്കിയത് ആയിരിക്കരുത്) - 1.5 പീസ്

6. തീപ്പെട്ടി കൊള്ളീ ഉള്ളത്- ആവശ്യത്തിന്

7. മലപ്പുറം കത്തി - 2
മേല്‍പ്പറഞ കി.കു.യിലെ ചെളി (൧) ആവശ്യത്തിനു വെള്ളം ചേര്‍ത്തു, ഏതു മുന്നണിയിലും ചേരാന്‍ തയ്യാറായി നില്‍ക്കുന്ന പ്രാദേശിക കക്ഷികളെ പ്പൊലെ എങനെ വേണമെങ്കിലും മൂശിക്കാവുന്ന രീതിയില്‍ആക്കുക. ഒന്നു വലിഞു കഴിയുമ്പോള്‍ മലപ്പുറം കത്തി, ഒരടി സ്കെയില്‍ എന്നിവയുടെ സഹായത്താല്‍ഒരു ദീര്‍ഘ ചതുരക്കട്ടയുടെ ആക്രുതിയില്‍ ആക്കി നല്ലവണ്ണം നനച്ചുംസമയാസമയങളില്‍ യൂറിയ ഫാക്റ്റം ഫോസ്, ണാകചം(ചാണകംകൊട്ട മറിച്ചിടുമ്പോള്‍ കിട്ടുന്നത്) ഇവ പ്രയോഗിച്ചും പുന്നാരിച്ചും വളര്‍ത്തിക്കൊണ്ടു വന്നതായ വാഴയൊന്നില്‍ നിന്നുംനല്ല മുഹൂര്‍ത്തം നോക്കി വെട്ടിയെടുത്ത വാഴയിലയില്‍ ഉണക്കാന്‍ വെക്കുക. ചെളിക്കട്ട ഉണങി നല്ല പരുവമാകുമ്പോള്‍ നമ്മുടെ തറവാടിയായ വെളിച്ചണ്ണ അവര്‍കളെ തവികൊണ്ടൂ മെല്ലെ കട്ടയുടെ മേലേക്ക് പ്രേമ പാരവശ്യത്തോടെ പകരുക. വീണ്ടും മലപ്പുറം കത്തീ, 30 സെ.മി സ്കെയില്‍ ഇവയെ യഥാക്രമം കയ്യിലെടുത്ത് വെളിച്ചെണ്ണയില്‍ കുളിച്ചു നില്‍ക്കുന്ന നമ്മുടെ ചെളിയദ്ദേഹത്തിനെ പുന്നാരിക്കുക. മസ്സാജ് കഴിയുമ്പോള്‍ നമ്മുടെ ചന്തയില്‍ കിട്ടുന്ന ഹലുവയുടെ അമ്മുമ്മയാണ്ണെന്നു തോന്നണ്ണം. തോ.. ന്നി...യോ? എങ്കില്‍ ചാര്‍ത്തില്‍ നാലാമതായി പ്രതിപാദിച്ചിട്ടുള്ള സുതാര്യമായ പൊളിത്തീന്‍ കവറില്‍ ചെളിക്കട്ട (സോറി, ഹലുവ) ഒടിയാതെ സൂ.. ക്ഷി...ച്ച് മെല്ലെ മെല്ലെ കടത്തി വെക്കുക. എന്‍ട്രന്‍സ് പരൂക്ഷ പാസ്സായിക്കഴിഞാല്‍ കുന്നത്ത് വെച്ച മെഴുകു തിരി ഉപയോഗിച്ച് വായ്‌ തുന്നിക്കെട്ടുക (ഇതു 75 മോഡല്‍, നിങള്‍ക്കു വെണമെങ്കില്‍ ആധുനിക സീലര്‍ ഉപയോഗിക്കാം)പിന്നീട് ആരും കണ്ണാതെ വഴിയരികില്‍ ബൊംബ് വെക്കുന്നതു പൊലേ (പ്രയോഗം സമകാലീനം)തടിയന്റവിടെ നസീറിനെ മനസ്സില്‍ ധ്യാനിച്ച് വെക്കുക. മറഞിരിക്കുക. ആരോഗ്യത്തിനു അതു വളരേ നല്ലതാണു്‌. ഇനി എന്‍റ്റെ കാര്യത്തില്‍ സംഭവിച്ചത്....

പളപളാ മിന്നുന്ന റ്റെരിളീന്‍ ഷര്‍ട്ടുമിട്ട് എതാനും മഹിളാ മണീകളോടൊപ്പംഒരാള്‍ അതാ നടന്നു വരുന്നു. അടുത്തു വന്നപ്പോളാണു മനസ്സിലായത്..അടുത്തയിടെ നാട്ടില്‍ നിന്നും കല്ല്യാണം കഴിച്ച ഒരു മണവാളന്‍. മണവാട്ടിയുടെ സഹോദരിമാരാല്‍ ചുറ്റപ്പെട്ട് ഒരു ഓളത്തിലാണു നടപ്പ്. തമാശ പങ്കുവെക്കുന്നതും, ചിരിപ്പിക്കുന്നതും എല്ലാം സാലിമാരെ മാത്രം പാവം ബീവിയും ഒരു സാലയും നിര്‍വികാരരായി നടന്നു വരുന്നു. നമ്മുടെ "ടാര്‍ഗെറ്റിനു" അടുത്തു വന്നപ്പോള്‍ സാലിമാരിലൊരുവള്‍ അലറി 'ദേ, ഒരലുവ പ്പ്യാക്കറ്റ്, ആരാണ്ടിന്റേന്നു വീണു പോയാണ്ന്ന് തൊന്നണ്ണ്ട്" (അല്ലെങ്കിലും സാലിമാര്‍ക്കായിരിക്കുമല്ലൊ സാമര്‍ഥ്യം കൂടുതല്‍ !)അതു കേട്ടതും സാലി നംബര്‍ 2 സങതി എടുക്കുകയും വളരെ സെയിഫ് അലി ഖാന്‍ ആയിട്ടുള്ള ഒരിടത്തെങാണ്ടും(?) ഒളിപ്പിക്കുകയും ഞൊടിയിടയില്‍ കഴിച്ചു. ഓളത്തോടെ തന്നെ സംഘം യാത്ര തുടര്‍ന്നു...പിറ്റേന്നു ഉച്ചക്കു അതെ സംഘം അതു വഴി രാധാ തിയെറ്ററില്‍ മാറ്റിനി കാണാന്‍ പൊകുമ്പോള്‍ ഒളിഞു നിന്നു "ഈ ചെളിയലുവക്കെന്തു രുചിയാണേന്നറിയാമോ? എന്നൊരാള്‍ ഒളിച്ചിരുന്നു തന്നെ ചൊദിക്കയും അപരന്‍ ''ഞാന്- തിന്നിട്ടില്ല , ഈ മണവാളനോട് ചോദിച്ചാല്‍ പറഞു തരും " എന്നു പറഞതൊടെ മാറ്റിനി സംഘത്തിന്ടെ കാറ്റു പോയിഎന്നല്ലേ പറയുക വേണ്ടൂ.


അന്ന് ഞങളുടെ സ്കൂളിന് ചുറ്റുമുള്ള വീടുകളില്‍ അലുവ നിര്‍മ്മാണ കേന്ദ്രങളുണ്ടായിരുന്നു. അവിടെ നിന്നു എര്‍ണ്ണാകുളം മുതല്‍ തൃശ്ശൂരുവരേയുള്ള കടകളില്‍ വിതരണം ചെയ്യുമായിരുന്നു. ഇവിടേ നിന്നും വളരെ വിദൂരത്തൊന്നും അല്ലാതിരുന്ന ഗോതുരുത്തെന്ന (വാറ്റ് ചാരായത്തിന് (കു)ഖ്യാദി കേട്ട സ്ഥലം) വിശ്വ പ്രസിദ്ധ സ്ഥലത്തേക്ക് ആവശ്യമായ 22 ലോറിയോളം  ശറ്ക്കര പറവൂര്‍ ചന്തയില്‍ (ഇറക്ക പ്പെടുമായിരുന്നു-എല്ലാ ആഴ്ച്ചയിലും) അലുവ നിറ്മ്മാണത്തിന് അന്നത്തെ റ്റെക്നോളജി അനുസരിച്ച് ആവശ്യമായിവരുന്ന ശര്‍ക്കര അങനെ ചീപ്പായി പറവൂരില്‍ കിട്ടുമായിരുന്നത് കൊണ്ട് അലുവ നിറ്മ്മാണം ലാഭത്തോടെ നടന്നിരുന്നു. പിന്നിട് പലരും ഈ രംഗത്തേക്ക് വരുകയും , ഗോതുരുത്തുകാര്‍ പുണ്ണ്യ്യാളന്മാരായി മാറുകയാല്‍ പറവൂര്‍ ചന്തയില്‍ ശറ്ക്കര വരവു കുറയാന്‍ തുടങിയതോ ടെ  ശര്‍ക്കര വിലയും മറ്റു സാമഗ്രികളുടെ വിലയും കൂടിയതോടെ പലരും ഈ രംഗം വിട്ടു.


ഇപ്പോള്‍ ക്വാഴിക്കോടന്‍ ഹല്‍വയേക്കാള്‍ പ്രശസ്തമാണ്  മാഞാലി ഹല്‍വ.കോഴിക്കോട്ടും കണ്ണുരും പോകേണ്ട പലരും ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ കൊചിയില്‍ ഇറങി അലുവ തിന്ന് കൊതി കെട്ട് ഇന്റെര്‍ സിറ്റി പിടിച്ച് പോകുന്നതായിട്ട് വായനക്കാരെ രസിപ്പിക്കുന്നചില പത്രങള്‍ എഴുതുന്നു. 


പിന്നെ രസകരന്മായ ഒരു സീക്രറ്റ്-രഹസ്സ്യം ആരോടും പറയില്ലെന്ന നിങളുടെ ഉറപ്പിന്മേല്‍ ഞാന്‍ വെളിപ്പെടുത്താം..ഈ അലുവയെല്ലാം അതുണ്ടാക്കുന്ന പുരുഷന്മാരുടെ മുതലാണേങ്കിലും ഏറ്റവും അടിയില്‍  ലാവ ഉറച്ചതു പോലെ ചട്ടിയുടെ അടിയില്‍ പിടിച്ചിരിക്കുന്ന “അലുവ അടി” ആ വീട്ടിലെ പെണ്ണൂങളുടെ പ്രാപ്പറ്ട്ടിയായിരുന്നു. അഞ്ചു പൈസക്കും പത്തു പൈസക്കും ഒക്കെ ഞങള്‍ അതു വാങി കഴി..ക്ക്..ക്ക്..ക്ക്. ക്കുമായിരുന്നു. പട്ടി എല്ലു പൊട്ടിക്കുമ്പോലെയുള്ള ശബ്ദത്തോടെ ഞങള്‍ അതു തിന്നിരുന്നത് കൊണ്ടാണ് ഇന്ന് പാമ്പന്‍ പാലം പോലേയുള്ള ശരീരത്തിന് ഞാന്‍ ഉടമയായിരിക്കുന്നത്...
(ഭാഗ്യം ഇത് വായിക്കുന്നവരാരും എന്നെ കണ്ടിട്ടില്ല..എന്നെ കണ്ടിട്ടുള്ളവരാരും ദൈവ കൃപയാല്‍ ഇത് വായിക്കുന്നുമില്ല!)

22 comments:

poor-me/പാവം-ഞാന്‍ said...

(ഭാഗ്യം ഇത് വായിക്കുന്നവരാരും എന്നെ കണ്ടിട്ടില്ല..എന്നെ കണ്ടിട്ടുള്ളവരാരും ദൈവ കൃപയാല്‍ ഇത് വായിക്കുന്നുമില്ല!)

മുമ്പ് വായിച്ചിട്ടുള്ളവര്‍ ക്ഷമിക്കരുത് പിന്നേയും വാശിയോടെ വായിക്കുക...

mini//മിനി said...
This comment has been removed by the author.
അനിൽ@ബ്ലോഗ് said...

അതാണല്ലെ കോഴിക്കോടന്‍ ഹലുവ !!

കുമാരന്‍ | kumaran said...

ഹലുവ കഴിക്കുമ്പോ ഇനി ഓര്‍മ്മിക്കാം.

ബിനോയ്//HariNav said...

ഹ ഹ കൊള്ളാം :)

ബിന്ദു കെ പി said...

“ഭാഗ്യം ഇത് വായിക്കുന്നവരാരും എന്നെ കണ്ടിട്ടില്ല..എന്നെ കണ്ടിട്ടുള്ളവരാരും ദൈവ കൃപയാല്‍ ഇത് വായിക്കുന്നുമില്ല!”

അമിതമായ ആത്മവിശ്വാസം തുളുമ്പിനിൽക്കുന്ന ഈ വരികളുടെ പുറകിലുള്ള സൂചന എന്താണ്? താങ്കളെ ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് താങ്കളുടെ ബ്ലോഗിലേക്ക് പ്രവേശനമില്ലെന്നാണോ? :) ഈ നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ വല്ലതുമുണ്ടോ? :)

കണ്ണനുണ്ണി said...

അപ്പൊ അങ്ങനെ ആണ് ല്ലേ അലുവാ ഒന്ടാക്കുന്നെ..

Sukanya said...

ഉത്സവകാലമായത് കൊണ്ടാണോ ആനപിണ്ടംപുനര്‍വായനക്ക് വെച്ചത്?

Typist | എഴുത്തുകാരി said...

അപ്പോള്‍ ഇതാണ് അലുവാപുരാണം!

OAB/ഒഎബി said...

ആവി പറന്ന് പോയ ഹലുവ പിണ്ടം കണ്ട് ചെറുതായി ചിരിച്ചു.

ആ കുളം ഇപ്പോഴുണ്ടൊ?
കൊറച്ച് ഹല്‍‌വ ഉണ്ടാക്കാനേയ്...

അരുണ്‍ കായംകുളം said...

ഹത് ശരി :)

poor-me/പാവം-ഞാന്‍ said...

മിനി
മണവാളന്‍ കമന്റ്സ് എഴുതുംവരെ കാത്തിരിക്കയെ തരമുള്ളു!!!
അനില്‍ബ്ലോഗ്
ഹ...ഹ..ഹ..
കുമാരന്‍ ജി
ഓര്‍മ്മിക്കണെ
ബിനൊയ്
പാര്‍സല്‍!!!
കണ്ണനുണ്ണി
യു സെഡ് ഇറ്റ്!!!
സുകന്യ ജി
ബിസിനെസ് പോളിക്കല്ലെ...
റ്റൈപ്പിസ്റ്റ്
അടുത്തത് നെല്ലായ് കാളന്‍!!!!
ഓഏബി
കുളം നികത്തിപ്പോയല്ലൊ!!!
അരുണ്‍
ഹേത്..?

jayanEvoor said...

കൊള്ളാം!
മുൻപ് വായിച്ചിട്ടില്ലാത്തതുകൊണ്ട് വാശിയില്ല!

കലക്കി!

കുട്ടന്‍ said...

ഓഹോ .ഒരു ഹലുവ കിട്ടിയാല്‍ കൊള്ളാന്നുണ്ട്....തരപ്പെടോ ആവൊ .....

poor-me/പാവം-ഞാന്‍ said...

“അലുവ അടി” ആ വീട്ടിലെ പെണ്ണൂങളുടെ പ്രാപ്പറ്ട്ടിയായിരുന്നു. അഞ്ചു പൈസക്കും പത്തു പൈസക്കും ഒക്കെ ഞങള്‍ അതു വാങി കഴി..ക്ക്..ക്ക്..ക്ക്. ക്കുമായിരുന്നു. പട്ടി എല്ലു പൊട്ടിക്കുമ്പോലെയുള്ള ശബ്ദത്തോടെ ഞങള്‍ അതു തിന്നിരുന്നത് കൊണ്ടാണ് ഇന്ന് പാമ്പന്‍ പാലം പോലേയുള്ള ശരീരത്തിന് ഞാന്‍ ഉടമയായിരിക്കുന്നത്...
ജയന്‍ഏവൂര്‍ജി
നന്ദി.വീന്ദും വരിക.
കുട്ടന്‍ ജി
കുളം മൂടിപ്പോയല്ലോ!

poor-me/പാവം-ഞാന്‍ said...

എന്നെ കണ്ടിട്ടുള്ളവരാരും ദൈവ കൃപയാല്‍ ഇത് വായിക്കുന്നുമില്ല!”

അമിതമായ ആത്മവിശ്വാസം തുളുമ്പിനിൽക്കുന്ന ഈ വരികളുടെ പുറകിലുള്ള സൂചന എന്താണ്?
ബിന്ദു ജി

എന്നെ കണ്ടിട്ടുള്ളവര്‍ എന്റെ പോസ്റ്റ് വായിക്കാത്തതിന്റെ കഥ പുറകെ!!!

ഹംസ said...

ആ ഹാ ഇതാണോ അലുവ..!! നട്ടില്‍ നിന്നും വന്ന ഒരാള്‍ കറുത്ത അലുവ കൊണ്ട് വന്നിട്ടുണ്ട് തീര്‍ച്ചയായും അത് കഴിക്കുമ്പോള്‍ ഞാന്‍ ഈ പോസ്റ്റ് ഓര്‍ക്കും.!!

ഭായി said...

എന്റെ ജീവിതത്തിൽ ഇനി ഞാൻ കറുത്ത ഹൽവ കഴിക്കില്ല!

:-)

ഗൗരിനാഥന്‍ said...

അടീപ്പന്‍ ഹലുവ..ഒരിക്കല്‍ ക്ലേ മോഡലിങ്ങീന് കൊണ്ട് വന്ന ക്ലേ എടുത്ത് ഡയറി മില്‍ക്കാക്കി ഒരു കൂട്ടുകാരിക്ക് നല്‍കി..അവളത് കടിച്ചു, കടിക്കും മുന്‍പെങ്കിലും മനസ്സിലാക്കും എന്ന് വിചാരിച എനിക്ക് തെറ്റി..കോളേജ് വിട്ട്, കോഴ്സ് പാസായി പോരുമ്പോള്‍ പോലൂം ആ കുഞ്ഞ് എന്നോട് മിണ്ടിയിട്ടില്ല.. ആ ഓര്‍മ്മയിലേക്കാണ് ഈ ഹലുവ എന്നെ എത്തിച്ചത്..നല്ല കുറിപ്പ്

ശ്രീ said...

ബെസ്റ്റ് ഐഡിയ! ആള്‍ക്കാരെ പറ്റിയ്ക്കാന്‍ ഓരോ വഴികളേ...

(ഇനി എങ്ങനെ അലുവ വിശ്വസിച്ച് വാങ്ങും? )

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

പാവം ഞാൻ !!

മുന്നെ വായിച്ചിരുന്നു. അന്ന് കമന്റാൻ കഴിഞ്ഞില്ല.

ഈതരം പണികളൊക്കെ ഒപ്പിച്ച് നാട്ടുകാരെയൊക്ക് പറ്റിച്ച് ഇപ്പഴും പാവം എന്ന് പറഞ്ഞു നടക്കുന്ന താങ്കളെകൊണ്ട് ഈ അലുവ തീറ്റിക്കണം :)

സംഗതി രസമായിട്ടുണ്ട്. പ്രയോഗങ്ങളും

പിന്നെ ,വഴിയിൽ ഒറിജിനൽ അലുവ കണ്ടാലും ഇപ്പോൾ ആരും എടുക്കില്ല. അതാ കാലം :(

ബിലാത്തിപട്ടണം / Bilatthipattanam said...

അപ്പോൾ ഈ കോഴിക്കോടൻ മഞ്ഞയലുവ ലോപിച്ചായിരുന്നു അല്ലേ മാഞ്ഞാലിനീയം ഉണ്ടായത്!

Old is Gold !