Wednesday, 3 December 2008

അവരെന്‍റ്റെ കരം പിരിച്ചൂന്നെ!

അങനെയിരിക്കെ ഒരു സുപ്രഭാതത്തിലാണ്, അതോ ദുഷ്പ്രഭാതത്തിലോ , ഈ പാവം ഞാന്‍ "കരം പിരിയൂര്‍"പന്‍ചായത്തിന്റെ കാര്യാലയം ലക്ഷിയമാക്കി നടന്നതു്‌. വളവില്‍ തിരിവിലുള്ള ഈ കാര്യാലത്തിലേക്കു രന്ടു വഴികളുന്ട്. ഒന്നു നേരെ ചൊവ്വെയുള്ള മുഖ്യ്‌ ദര്‍വാസ. പിന്നെ പിറകിലൂടെയുള്ളതും നിഗൂഢതകള്‍ ഉള്ളതും മൂത്രംമണക്കുന്നതും ആയ ബക്ക് എന്‍ട്രി.

സീധ-സാദായായ ഈ ഞാന്‍ മുഖ്യ ദര്‍വാജ വഴി തന്നെ അകത്ത് കടന്നു.ഒരു വനിത കമ്പാര്‍ട്‌മെന്റില്‍ വഴിതെറ്റി കയറിയോ എന്നൊരു നിമിഷം ശങ്കരാടിയായിപ്പോയി. ഒരു മര്യാദക്കാരി എന്നോട്''ആരെക്കാഅണാനാ?'' എന്നു ചോദിച്ചു. ഞാന്‍ കാണേന്ട ബന്ധപ്പെട്ട വിദ്വാന്റെ പേരു മൊഴിഞു. ''അനില്‍ ഫീല്ദില്‍ ഉന്‍ടാകും '' എന്നു പരഞു എന്ടെ നെരെ നോക്കി തികച്ചും ലജ്ജയില്ലാതെ എന്റെ മുഖത്തു നോക്കി ഒരു പത്തക്ക സംഖ്യ പറഞു. അതു അനിലിന്റെ മൊബയില്‍ നംബര്‍ ആയിരുന്നു. അതിയാനെ ബന്ധപ്പെട്ടപ്പോള്‍എന്റെ കയ്യിലുള്ള ഹരജി ഏറ്റവും പുറകിലിരിക്കുന്ന "കുട്ടിയുടെ " കയ്യില്‍ കൊടുത്താല്‍ മതിയെന്നു പറഞു. അതുപ്രകാരം സംഗതി കുട്ടിയുടെ കയ്യില്‍ തന്നെ വെച്ചു കൊടുത്തു. അനില്‍ വരുമ്പോള്‍ കൊടുത്തേക്കാം എന്നവര്‍ കട്ടായവും പറഞു.
ഒരു മാസസം കഴിഞിട്ടും അനിലിന്റെ വരവു "'നില്‍"'. എന്റെ വാതിലിനു നംബര്‍ ഇട്ടു കിട്ടാതെ (തെക്കുള്ളവര്‍ "നംബര്" എന്നു തിരുത്തി വായിക്കാന്‍ അപേക്ഷ)വിദ്യു, റേ.കാ, വോ.ഐ.കാ,കു.വെ ഇവകള്‍ എല്ലാം കിട്ടാന്‍ ബുദ്ധിമുട്ടായിരിക്കുമല്ലോ? പിന്നെ സമയം കിട്ടാത്തതിനാല്‍ ഒരു കത്തയച്ചു പന്‍ചായതിലെ സീക്രട് അറിയുന്ന ആള്‍ക്ക്. രന്ടു ദിവസത്തിനകം അനില്‍ ഹാജര്‍. ഞാന്‍ അപേക്ഷ കൊടുത്തിരുന്ന (പെണ്‍)"കുട്ടി" പ്രസവവധിയില്‍(!) പോയെന്നും പോയപ്പോള്‍ ഗര്‍ഭിണി എന്റെ അപേക്ഷയുമായി മൈക്കയിലേക്കു പോയെന്നും അതിനാല്‍ അതിന്റെ "കാപ്പി" വേണമെന്നും പറഞപ്പൊള്‍ ഞാന്‍ അതെല്ലാം കൊടുത്തു. എന്തിനു പറയുന്നു അദ്ദ്യെം ഇന്‍സ്പെക്റ്റു ചെയ്തു പോയി. ഒരാഴ്ച കഴിഞപ്പോല്‍ കരമടച്ചു സെര്‍റ്റിഫിക്കെറ്റുകളെല്ലാം വാങിക്കൊന്ടുപോയികൊള്ളുവാന്‍ അദ്യെം പറഞു. കരമടക്കാന്‍ ചെന്നപ്പോളാന്നു അറിഞത് പാവം ഞാന്‍ ഉറുപ്പിക രന്‍ടായിരം മാത്രം അടക്കണ്ണമെന്നു! അ...ട...ച്ചു. അല്ലാതെന്തു ചെയിവതു കരണീയം! വര്‍ഷങളായിട്ടു അടച്ചു കൊന്‍ടേയിരുന്നു.... .

ഇത്തവണ കരം അടക്കാന്‍ ചെന്നതു എന്റെ മറ്റെ പകുതിയായിരുന്നു. അപ്പോള്‍ അവിടെയുള്ള പുതിയ ക്ലെര്‍ക്കികളുമായി സംസാരിക്കവെ അവരാന്നു പറഞ്ഞതു " നിങലുടെതാന്നു ആ ഏരിയയിലെ ഏറ്റവും കൂടിയ കരം". ഒരു പൂച്ച പോലെ നടിച്ച എന്റെ പുലി ചോദിച്ചു "ഞങളുടേതു കേവലം മൂന്നു മുറികള്‍ മാത്രമുള്ള (1750 ച.അ) സാധാരണ വീടാണല്ലോ അതിനെക്കാള്‍ എത്രയോ വലിയ വീടുകള്‍ അവിടെയുന്‍ട്‌ വലിയ വീടുകള്‍ക്കെല്ലാം 500-600 രൂ ആണു ശരാശരി ഇവിടെ" മറ്റൊരു ക്ലെറ്ക്കി മൊഴിഞു. ഈ വിവരം കിട്ടിയ ഉടനെ (ജൂണ്‍) ഞന്‍ ഒരു ഹരജി തയ്യാറാക്കി മറ്റുള്ളവരുടെ കരങളെക്കുറിച്ചൊന്നും താരതമ്മ്യം ചെയ്യാതെ തന്നെ സിക്റടറിക്കു ഒരു കത്തയച്ചു. മറുപടി ഒന്നും കാണായ്കയാല്‍ ഒരിക്കല്‍ മുഖദാവില്‍ സംസാരിച്ചു. അവര്‍ തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു. ഇനി രാജധാനിയില്‍ ട്രൈബൂണല്‍ മുമ്പാകെ പെറ്റീഷന്‍ കൊടുക്കുകയേ നിവ്രുതിയുള്ളൂ എന്നു വഴികാട്ടി തന്നു.

അതിനിടെ പറയട്ടെ
സര്‍ക്കാരിനു തോന്നി സാധനങളുടെ വില അങിനെ കുതിച്ചുയരുകയാണല്ലോ അപ്പോള്‍ കരം നിരക്കും അങു വര്‍ധിപ്പിചു കളഞേക്കാം .. നിരക്കു കൂട്ടിക്കഴിഞപ്പോളാന്നു സര്‍ക്കരിനു ബോധോദയം ഉന്‍ടായതു ... വൈദ്യുതി ,കുടി വെള്ള നടപടീകളീല്‍ ജനങള്‍ കോപാകുലരാണു . ഇപ്പോള്- ഇതും കൂട്ടിയാല്‍ ജനങള്‍ തങല്‍ക്കെതിരെ തിരിയും അതു കൊന്‍ടു ഈ വര്‍ധനവു അടുത്ത വര്‍ഷം(01-04-2009)മുതല്‍ പ്രാബല്ലിയതിലാക്കിയാല്‍ മതി എന്നു സര്‍ക്കുലര്‍ അയച്ചു . എന്നിട്ടും എന്റെ വീട്ടില്‍ പുതിയ ക്ലെര്‍ക് വന്നു അളവെടുത്തു പുതിയ നിരക്കു പ്രകാരം കരം നിര്‍ണ്ണയിച്ചപ്പോള്‍ രൂ 2000/- യില്‍ നിന്നു 700 രൂപയായി വര്‍ധിച്ചു! എല്ലാവരുടെയും കരം 50-60% കന്ടു വര്‍ധിച്ചപ്പോള്‍ എന്റേതു -65% വര്‍ധന!
പാലൊളിയെ ഉമ്മ വെക്കും പൊന്നുമ്മ വെക്കും ഞാന്‍! പാലൊളി കരം കൂടിയതു കൊന്‍ടാണല്ലോ എന്റെ കരം കുറഞതു.

അപ്പോള്‍ നമ്മള്‍ പറഞു വന്നതു ...ആരോ എന്നെ ഉപദേശിച്ചു വിജിലന്സില്‍ ഒരു കേസ് കൊടുക്കൂ ട്രിച്ചൂര്‍ വിജിലന്സ് കോടതിയിലേ ജഡ്ജി അര്‍ഹിക്കുന്ന അംഗീകാരം കൊടുക്കും സൌജന്യ വസ്ത്രം സൌജന്യ താമസം സൌജന്യ ഭക്ഷണം ഇവയൊക്കെ കൊടുക്കും എന്നു....നിങള്‍ക്കറിയാമല്ലോ വെള്ളാമ്പല്‍ പൂ പ്പൊലെയുള്ള ഒരു ഇദയത്തിന്ന് ഉടമയാണു ഈ പാവംഞാന്‍...ആരുടെ മേലും ഒരു പനിനീര്‍ ദളം വീഴുന്നത് പോലും സ...ഹി...ക്കാ....ന്‍ ത്രാണിയില്ലാത്തവനാണു ഈഞാന്‍....അപ്പോള്‍ പിന്നെ സര്‍ക്കാര്‍ വിലാസം കരിങ്കല്‍ഭവനത്തിങ്കലേക്കു ആരെയെങ്കിലുംഅയക്കുന്നതിനെ കുറിച്ചു ചിന്തിക്കുന്ന കാര്യം ആലോചിക്കാന്‍ പോലും എന്നെക്കൊന്‍ടാവുമോ?ഇത്രയും കാലം മുറ തെറ്റാതെ കരമടച്ചു കൊന്‍ടിരുന്ന എനിക്കു ഉര്‍പ്പ്യ ആറായിരം നഷ്ടപ്പെട്ടതിലല്ല സങ്കടം...അല്പ്പം ഒക്കെ വിദ്യാഭ്യാസവും ഒരു തൊഴിലും സമൂഹം മാന്യന്‍മാരുടെ കുടുംബം എന്നു ലെയ്ബല്‍ ഇട്ടൂ തന്നിട്ടൂല്ല ഒരു പശ്ചാതലവും ഒക്കെ ഉന്ടായിട്ടൂം ഇതിയാന്‍ ഇങനെ ചെയ്തപ്പോള്‍ ആം ആദ്മികളെ ഇവര്‍ എങനെ കൈകാര്യം ചെയ്യും!പന്‍ചായത്ത് സെക്രറ്ററീയുമായി മര്യാദയുടെ ആള്‍രൂപംപോലെ സംസാരിചപ്പോള്‍ ഒരാള്‍ എന്നെ ഉപദേശിച്ചതു ഇങനെയൊക്കെ മര്യദക്കു സംസാരിക്കുന്നത് കൊന്‍ടാണു ഇവര്‍ ഇങനെ ഒക്കെ ചെയ്യുന്നത് എന്നാണ്!എനിക്കാണെങ്കില്‍ സംസ്ക്രുത ഭാഷയില്‍ വ്യുല്‍പ്പത്തിയുമില്ല! പദസന്‍ചയമുന്ട്‌ പക്ഷെ സ്പോക്കണ്‍ സംസ്ക്രുതം വളരെ മോശം !പ്രിയരെ ഞാന്‍ എന്തു ചെയ്യണം , എന്നെ സഹായിക്കില്ലേ നിങ്ങള്‍ ?

***********പിന്നെ ആവി പറക്കുന്ന ആന പ്പിന്ടം(താഴെ) വായിച്ചിരിക്കുമല്ലോ?

30 comments:

നന്ദന said...

എന്നിട്ട് കരം മുഴുവനും പിരിച്ചെടുത്തോ

ഗീതാഗീതികള്‍ said...

രണ്ടു കരങ്ങളും പിരിച്ചോ? പിന്നെങ്ങെന്യാ എഴുതുക (ടൈപ്പുക)? ദുഷ്ടന്മാര്‍....
ഇനി കരങ്ങളൊക്കെ നേരെയായിട്ട് എഴുത്യാല്‍ മതീന്നേ.......

poor-me/പാവം-ഞാന്‍ said...

ഇടക്കുവെച്ചു വായിച്ചവരോടു ഒരിക്കല്‍ കൂടി വായിക്കന്‍ അപെക്ഷ!
പാലൊളിയെ ഉമ്മ വെക്കും ഞാന്‍ പൊന്നുമ്മ വെക്കും ഞാന്‍.

ഷാനവാസ് കൊനാരത്ത് said...

ആദ്യമായാണ്‌ ഇവിടെ, ഇനിയും വരാം...

poor-me/പാവം-ഞാന്‍ said...

Dear Friends,
Now its completed with all spices. Pl read it and write your valuable comments.

ജ്യോതീബായ്‌ പരിയാടത്ത്‌ said...

കരമല്ലേ പിരിച്ചുള്ളു. കെടുകാര്യസ്ഥതക്ക്‌ പേരുകേട്ട, കഴുത്തു പിരിക്കുന്ന മുന്‍സിപാലിറ്റികളും ഉണ്ടിവിടെ :)

'മുല്ലപ്പൂവ് said...

:)

അപ്പൂട്ടന്‍ said...

ആകാരത്തിനനുസരിച്ചല്ലേ (വീടിന്റെയല്ല, ഉടമസ്ഥന്റെ) കരം, അപ്പൊ പിന്നെ സഹിക്ക്യന്നെ. ബില്‍ തുക അധികമായെന്നു പരാതി കൊടുക്കാന്‍ പോയാല്‍ പുതുക്കിയ ബില്ലില്‍ ഒരു 200 രൂപ അധികം കാണാം, അതാണ് അവസ്ഥ.
ഒരു കണക്കിന് നിയമങ്ങള്‍ അത് പാലിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ്. എന്റെ പാസ്പോര്‍ട്ട് പുതുക്കാന്‍ ഞാന്‍ 4 ദിവസം കമ്മീഷണര്‍ ഓഫീസിന്റെ തിണ്ണയും മേശയും നിരങ്ങിയിട്ടുണ്ട്. പോലീസ് വെരിഫിക്കേഷന്‍ വേണമല്ലോ. 1500 രൂപ പല സ്ഥലങ്ങളിലായി ചെലവായിട്ടുമുണ്ട്. ഈ പരിപ്പെല്ലാം വേവിച്ചതിനുശേഷം അടുത്ത ദിവസം പേപ്പറില്‍ കണ്ട വാര്‍ത്ത നാല് വ്യാജ പാസ്പ്പോര്‍ട്ടുമായി ഒരാള്‍ പിടിയില്‍ എന്നാണ്.ഇയാള്‍ എവിടുന്ന്‍ പോലീസ് വെരിഫിക്കേഷന്‍ ഒപ്പിച്ചെടുത്തു?

അപ്പൂട്ടന്‍ said...

ആകാരത്തിനനുസരിച്ചല്ലേ (വീടിന്റെയല്ല, ഉടമസ്ഥന്റെ) കരം, അപ്പൊ പിന്നെ സഹിക്ക്യന്നെ. ബില്‍ തുക അധികമായെന്നു പരാതി കൊടുക്കാന്‍ പോയാല്‍ പുതുക്കിയ ബില്ലില്‍ ഒരു 200 രൂപ അധികം കാണാം, അതാണ് അവസ്ഥ.
ഒരു കണക്കിന് നിയമങ്ങള്‍ അത് പാലിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ്. എന്റെ പാസ്പോര്‍ട്ട് പുതുക്കാന്‍ ഞാന്‍ 4 ദിവസം കമ്മീഷണര്‍ ഓഫീസിന്റെ തിണ്ണയും മേശയും നിരങ്ങിയിട്ടുണ്ട്. പോലീസ് വെരിഫിക്കേഷന്‍ വേണമല്ലോ. 1500 രൂപ പല സ്ഥലങ്ങളിലായി ചെലവായിട്ടുമുണ്ട്. ഈ പരിപ്പെല്ലാം വേവിച്ചതിനുശേഷം അടുത്ത ദിവസം പേപ്പറില്‍ കണ്ട വാര്‍ത്ത നാല് വ്യാജ പാസ്പ്പോര്‍ട്ടുമായി ഒരാള്‍ പിടിയില്‍ എന്നാണ്. ഇയാള്‍ എവിടുന്ന്‍ പോലീസ് വെരിഫിക്കേഷന്‍ ഒപ്പിച്ചെടുത്തു?

smitha adharsh said...

കരം അടച്ചു ധനനഷ്ടം സംഭവിച്ചു അല്ലെ?പാലോളിയ്ക്ക് ഇങ്ങനെ "ഒന്നു" കിട്ടുന്നത് ആദ്യമായിരിക്കും.
പിന്നേ..എന്റെ പോസ്റ്റ് നു ഇട്ട കമന്റ് വായിച്ചു.ആ പനയിലെ രണ്ടു യക്ഷികളും ഗള്‍ഫ്‌ലേക്ക്‌ ഓടി രക്ഷപ്പെട്ടത് ഒന്നിച്ചായിരുന്നു കേട്ടോ."പാവം ഞാന്‍ " ഉദ്ദേശിച്ച രണ്ടു യക്ഷികളും..ഇവിടെ ഉണ്ട്.പിന്നെ,പറയാന്‍ വിട്ടു..ആ പോസ്റ്റ് "ആത്മ കഥ" അല്ല.

മാളൂ said...

അപ്പോള്‍ എന്താന്ന് വച്ചാന്‍
ഒരു വലിയ കെട്ട് വെറ്റയും പൊയിലയും
മറ്റ് അനുസാരികളും കോളാമ്പിയും ആയിരുന്ന് മുറുക്കി തുടങ്ങുക വാ നിറയുമ്പോള്‍ തുപ്പുക
വായ് ഒഴിയുമ്പോള്‍ വീ‍ണ്ടും നിറക്കുക...
നടക്കും ..നടത്തിക്കും..
ഹും നമ്മള്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയെ ?
കരം .. കരം എന്നു പറഞ്ഞാല്‍ ഈ സമ്മദി ദാനാവകാശം രേഖപ്പെടുത്തികഴിയുമ്പോള്‍ കുത്തുന്ന കുത്ത് വീഴുന്ന അവയവം ..അത് എന്തിനാന്നാ വിചാരം പിരിക്കാന്‍ തന്നാ ...
ഇടത്തോട്ടും പിന്നെ വലത്തൊട്ടും പിരിക്കാം
മാറി മാറി കുത്തിയാല്‍ മതി ..
ഇതു തന്നെ പരിഹാരം.
ഊവ്വ് ..ഊവ്വേ.. പാവം ഞാന്‍!!
ശംഭോ മഹാദേവ.....

poor-me/പാവം-ഞാന്‍ said...

ആര്‍ക്കെങ്കിലും കമെന്ടിടണമെങ്കില്‍ 24മണിക്കൂര്‍ തരാം. പിന്നെ കരഞിട്ടു കാര്യമില്ല....തിസ് ഈസ് ദ് ഫസ്റ്റ് ലാസ്റ്റ് വാര്‍ണ്ണിങ്.....
Next one is going to land shortly. please book for right to comment

ചാണക്യന്‍ said...

:)

Niyas PK said...

sir
thankal paranjirikkuna karyangal valareyere sathyamanu. nammalil palarum prathikarikkathathanu ithinokke karanam . ithilum vichitharamanu kalamasseri muncipaliti

Niyas PK said...

karam mathrame pirichollo atho karangal pirichedutho?

Niyas PK said...

Ravananu thala koodi ennariyaam Palolikku karam koodiyathu ippozhanu arinjathu

poor-me/പാവം-ഞാന്‍ said...

ക്രിസ്തുമസ് പ്രമാണിച്ചുള്ള പ്രത്യേക ഒട്ടിക്കല്‍ പ്രതീക്ഷിക്കുക
ആനപ്പിന്ടം ഉപയോഗിച്ചിട്ടുള്ളവര്‍ക്കു മുന്‍ഗണന...
ആവി പറക്കുന്ന ആനപ്പിന്ടത്തിന്റെ കര്‍ത്താവില്‍നിന്നും
www.manjalyneeyam.blogspot.com
https://www.blogger.com/comment.g?blogID=6797572331779911495&postID=7167648214019075082

ഭൂമിപുത്രി said...

മര്യാദയൊന്നും വിടണ്ട മാഷേ..ഇതൊക്കെ ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങളല്ലേ? ,-)

poor-me/പാവം-ഞാന്‍ said...

ക്രിസ്റ്റുമസ് പ്രമാണിച്ച് പ്രത്യേക ഒട്ടിക്കല്‍
കാത്തിരിക്കുക
കരയണമോ
ചിരിക്കണമോ എന്നു
നിങല്‍ തന്നെ തീരുമാനിച്ചാലും
https://www.manjalyneeyam.blogspot.com/2008/11/blog-post-26.html

poor-me/പാവം-ഞാന്‍ said...

For X-mas special pl visit
http://manjalyneeyam.blogspot.com/2008/12/blog-post.html

poor-me/പാവം-ഞാന്‍ said...

ഡിസംബര്‍ 25 നോട് ചേര്‍ന്ന് എല്ലാവര്‍ക്കുമുള്ള അനുഭവങ്ങള്‍ മധുരമുള്ളത് ആയിരിക്കുമല്ലോ ?
എങ്കില്‍ ഈ പാവം എനിക്കുള്ളത് മധുരിക്കുന്നതും മധുരിക്കുമ്പോള്‍ തന്നെ കൈക്കുന്നതും പുളിച്ചതും വളിച്ചതും ആയ അനുഭങ്ങള്‍ ആകുന്നു.
കലാലയ കാലത്തെ ഒരു യാത്ര ..... അതിന്റെ മാധുര്യം പറവാന്നെളുതല്ല... (see for next posting)
http://manjalyneeyam.blogspot.com

ശ്രീ said...

കരം അല്ലേ? ഭാഗ്യം പോലിരിയ്ക്കും... എന്നിട്ടെന്തായി?

sukanya said...

"അല്പ്പം ഒക്കെ വിദ്യാഭ്യാസവും ഒരു തൊഴിലും സമൂഹം മാന്യന്‍മാരുടെ കുടുംബം എന്നു ലെയ്ബല്‍ ഇട്ടൂ തന്നിട്ടൂല്ല ഒരു പശ്ചാതലവും ഒക്കെ ഉന്ടായിട്ടൂം ഇതിയാന്‍ ഇങനെ ചെയ്തപ്പോള്‍ ആം ആദ്മികളെ ഇവര്‍ എങനെ കൈകാര്യം ചെയ്യും!"

പലപ്പോഴും എനിക്കും തോന്നിയിട്ടുള്ളതാണ്, ഒരു ഗവണ്മെന്റ് ഉദ്യോഗസ്ഥ ആയിട്ടുപോലും,
ഈ അവസ്ഥയെ നേരിടേണ്ടി വന്നിട്ടുണ്ട്.

മാണിക്യം said...

കരം ! കുടിക്കുന്ന വെള്ളത്തിനും പിന്നെ സൂവേയ്ജിലോട്ട് കളയുന്ന വെള്ളത്തിനും കരം കൊടുത്തു കൊണ്ടിരിക്കുവാ, ബാക്കി കഥ പറയണ്ടല്ലോ ..കരം കൊടുക്കുന്നവര്‍ ഭാഗ്യവന്മാര്‍ എന്ന് അങ്ങോട്ട് പറയുക ത്ര തന്നെ!!

സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകള്‍‌
☆☆☆മാണിക്യം☆☆☆

നെന്മേനി said...

mmmm...this is the first time seeing...good..

നെന്മേനി said...

mmmm...this is the first time seeing...good..

അങ്കിള്‍ said...

പാവം ഞാനേ,
ഇപ്പോഴെന്താ പ്രശ്നം? കരം 700 രൂപയായികിട്ടിയില്ലേ. അതും കൂടിപ്പോയോ എന്നു നോക്കാനായി ഒരു മാര്‍ഗ്ഗമുണ്ട്. എല്ലാം ഞാനിവിടെhttp://upabhokthavu.blogspot.com/2008/05/building-tax-revised.html വിശദീകരിച്ചിട്ടുണ്ട്. എന്നാല്ലും സംക്ഷിപ്തമായി പറയാം.

ആദ്യമായി വീടിന്റെ പ്ലിന്ത് ഏരിയ സ്ക്വയര്‍ മീറ്റര്‍ എത്രയാണെന്ന് കണ്ടുപിടിക്കുക. ഒരു സ്ക്വ്.മീ നു 5 രൂപകണക്കിനാണ് നിങ്ങളുടെ വീടിനെ കരം ഇനിമേല്‍ കൊടുക്കേണ്ടത്. കുറേ additions/reductions കൂടെ ഉണ്ട്. അത് എന്റെ പോസ്റ്റില്‍ വിശദമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ 700 രൂപയായി കണക്കാക്കിയത് പഞ്ചായത്താണോ അതോ താങ്കള്‍ തന്നെ കണക്കാക്കികൊടുത്തത് പഞ്ചായത്ത് അംഗീകരിച്ചതാണോ. ഇനി മുതല്‍ നാം തന്നെ നമ്മുടെ കരം തീര്‍ച്ചപ്പെടുത്തി അടക്കണം. അതാണ് പുതിയ നിയമം. സംശയമുള്ള കേസുകളില്‍ പഞ്ചായത്തുകാര്‍ വന്ന് അളന്ന് തിട്ടപ്പെടുത്തി തരും. ഇപ്പോള്‍ മനസ്സിലായില്ലേ?

അങ്കിള്‍ said...

ഞാന്‍ ഇവിടെ ഒരു വിശദമായ കമന്റിട്ടിരുന്നു. ഇപ്പോള്‍ കാണാനില്ല. അതിനെ എന്തു ചെയ്തു പാവം ഞാനേ.

poor-me/പാവം-ഞാന്‍ said...

Tax problem yet to be solved!

Abdulkader kodungallur said...

കളിയിലെ കാര്യം രസായിട്ടോ.... നര്‍മ്മം നന്നായി ചേരുണൂ.....കരം ്‌പിരി ഇങ്ങിനെയാണെങ്കില്‍ പിന്നെ പോക്കുവരവെന്തായിരിക്കും . കൊള്ളാം