ഇത് വായിച്ചിട്ട് മുന്നോട്ട് പോയാലും (മുമ്പ് പോയിട്ടില്ലാത്തവര്‍ മാത്രം)
നിമ്മി ടീച്ചറെകണ്ട് സൌസര്‍ നനഞ് ബെഞ്ചിനടിയിലോളിക്കുന്ന മൂര്‍ഖന്‍
-പടമുടമ -ഗൂഗിള്‍
ദാമുവിന്റെ അയല്പക്കക്കാരാണ് വിജയന്‍ സാറും പത്നി നിമ്മി റ്റീച്ചറും.വിജയന്‍ സാര്‍ കണക്കും, നിമ്മി റ്റീച്ചര്‍ ജിവികളുടെ ശാസ്ത്രവും. ഇവര്‍ക്ക് വീട്ടു പണി, ബില്ല് അടക്കല്‍ എന്നിവ ദാമുവും കുടുംബവും ചെയ്തുകൊടുക്കുന്നത് കൊണ്ട് അമേരിക്ക പാക്കിസ്താന് കൊടുക്കുന്നത് പോലെ നല്ല തുക എല്ലാ മാസവും ദാമു കുടുംബത്തില്‍ വന്നു ചേരാറുണ്ട്. ദാമുവും നല്ല കൂറുള്ളവനാണ്.അവരുടെ മുന്നില്‍ മര്യാദക്കാരനും. പണിസ്ഥലത്ത് എന്തെങ്കിലും കൌതുകം കണ്ടാല്‍ ആ വിവരം ദാമു റ്റീച്ചറിന്റെ അടുത്തു പറയും എവിടെയെങ്കിലും പറമ്പില്‍ തൊട്ടാവാടിയോ കൊന്നയൊ ബ്രെഡ്ഡോ പൂത്തത് കണ്ടാല്‍ അതും ഓടി വന്നു പറയും.ഉടനെ തന്നെ സംഭവ സ്ഥലത്തേക്ക് റ്റീച്ചര്‍ പായും ടീച്ചറിന്റെ സോണി ക്യാമറയും തൂക്കി പുറകെ ദാമുവും.അന്നു സൂര്യാസ്തമനത്തിനുള്ളില്‍ റ്റീച്ചറിന്റെ ബ്ലോഗിലെ അന്നത്തെ പോസ്റ്റിങിനെക്കുറിച്ച് ലണ്ടനിലെ എതെങ്കിലും മണ്ടനും ബാങ്കളൂരിലെ ഏതെങ്കിലും ശ്രിമാനും കമന്റിട്ടിരിക്കും..ഏതെങ്കിലും ഗള്‍ഫ് വാസി എക്സ്പെര്‍ട് പൂവിലേക്ക് സൂര്യ പ്രകാശം 32ഡിഗ്രീയില്‍ വീഴുന്ന രീതിയില്‍ ഏടുത്തിരുന്നെങ്കില്‍ നന്നായിരുന്നേനെ, പോട്ടെ ഇപ്പോള്‍ എടുത്തു പോയില്ലെ ,ട്രൈ നെക്സ്റ്റ് ടൈം എന്ന് ആശ്വസിപ്പിച്ചിരിക്കും.. ...ഇസ്കൊ കഹ്തേ ഹൈ ടീം വര്‍ക്ക്!!
ടിച്ചറുടെ പേര്‍ കേട്ടാല്‍ പഴയ ശിഷ്യന്മാര്‍ ഇപ്പോളും മൂത്ര........മെത്രെ! അത്രക്ക് ടെറര്‍. ഒരിക്കല്‍ അനുവാദമില്ലാതെ അകത്തുവന്ന ഒരു കരിമൂര്‍ഖനോട് റ്റീച്ചര്‍ രണ്ടു ചോദ്യമങു കൊടുത്തതോടെ മുര്‍ഖന്റെ കിഷ്ണിയും,മൂത്ര സഞ്ചിയും ഒപ്പം ഫങ്ക്ഷന്‍ ചെയ്തുപോയെത്രെ (ഐതീഹ്യം).ഈയീടെ ജെയില്‍ ചാടിയ ഒരു കൊടും കുറ്റവാളിയെ തേടി പൊലിസ് നാടു മുഴുവനും തപ്പുകയായിരുന്നു. ഈ വിവരം ഫ്ലാഷ് വാര്‍ത്തയായി റ്റീച്ചര്‍ റ്റീചെര്‍സ് രൂമിലിരുന്നു കണ്ടു.
ഉടനെ റ്റീച്ചര്‍ മൊബയിലില്‍ “വിളിച്ചൂ ആനന്ദാ ,ഒന്ന് ഉസ്കൂള്‍ വരെ വരണം“ എതിര്‍ വശത്തുള്ള ആള്‍ പറയുന്നത് കേള്‍ക്കാതെ റ്റീച്ചര്‍ ഫോണ്‍ ബാഗില്‍ വെച്ചു. അഞ്ചു മിനിറ്റിനുള്ളില്‍ ഒരു പോലീസു വണ്ടി സ്കൂളിനു മുമ്പില്‍ ബ്രേക്ക് ഇട്ടു നിന്നു. “ റ്റീച്ചറെ, ഞാന്‍ മറ്റേയാളെ പിടിക്കണ്ടെ ടിമിന്റെ ലീഡറാ, വളരെ തിരക്കുണ്ട് പിന്നെ ടീച്ചര്‍ വിളിക്കുമ്പൊ വരാതിരി..”
പോലിസ് സി.ഐ ആനന്ദന്‍ പറഞു തീരും മുമ്പ് റ്റീച്ചര്‍ ഒരു ചൂരല്‍ എടുത്ത് ഫോളൊ മി പറഞു കഴിഞിരുന്നു.റ്റീച്ചര്‍ അവരേയും കൊണ്ട് പെണ്‍ കുട്ടികളുടെ സൂത്രപ്പുരയുടെ പിമ്പിലേക്ക് നടന്നു.പോലീസുകാര്‍ പോലും മൂക്ക് പൊത്തി പോയി.സൂത്രപ്പുരക്ക് പുറകിലെ കാട്ടിലേക്ക് ചൂണ്ടി ഇവിടെ ഒന്നു നോക്കിയെ” എന്ന് ടീച്ചര്‍ പറഞു. പോലീസ്കാര്‍ക്ക് ഒന്നും മനസ്സിലായില്ല. പെട്ടെന്ന് കാടിനൊരു അനക്കം. കാടിനുള്ളില്‍ നിന്നും ഒരാള്‍ എഴുന്നേറ്റ് ഓടി. പോലീസുകാര്‍ പുറകേയും.ആളെ കിട്ടിയപ്പോളാണ് സി.ഐയ്യുടെ സൌസര്‍ നനഞത് അത് അവര്‍ അന്വേഷിച്ചു നടന്ന ജയില്‍ ചാട്ടക്കാരന്‍ കുറ്റവാളിയല്ലാതെ മറ്റാരുമായിരുന്നില്ല.”അന്നും ഞാന്‍ ഇവനെ ഇവിടെന്ന് എത്ര പ്രാവശ്യം പിടികൂടിയിട്ടുണ്ടെന്നോ” സി.ഐ അയാളെയും കൊണ്ടു പോകുമ്പോള്‍ റ്റീച്ചര്‍ പറഞു “നന്ദൂ നമ്മള്‍ തമ്മില്‍ കണ്ടിട്ടേയില്ല“ അല്‍പ്പം കഴിഞതും ടിവിയില്‍ ഫ്ലാഷ് ന്യൂസ് കൊടൈക്കനാലില്‍ നിന്നും കുറ്റവാളിയെ പിടിച്ചുവെത്രെ! മൊബയില്‍ ട വര്‍ മണത്തി നടന്നാണ് സംഘത്തലവന്‍ അയാളെ പിടിച്ചതെന്ന് സി.ഐ.ആനന്ദന്‍ പത്രക്കാരോട്.
സി.ഐ ആനന്ദന്‍ ഡി.വൈ.എസ്.പി ആയതിന്റെ സന്തോഷം പങ്കുവെക്കാന്‍ മധുര പെട്ടി കൊണ്ടു വന്നു ടീച്ചറിന്റെ കാല്‍ക്കല്‍ വെച്ച് പുറത്തേക്ക് പോയതിന്റെ പത്താം മിനിറ്റിലാണ് നമ്മുടെ ദാമു ഒരു രാജധാനി എക്സ്പ്രെസ്സ് പോലെ പാഞു വന്നത് (ഉപമ ..ഉപമ). അണപ്പ് മാറാന്‍ പത്ത് മിനിറ്റ് എടുത്തു ആനന്ദന്‍ കൊണ്ടുവന്ന പെട്ടി കാലിയാക്കാന്‍ അഞ്ചു മിനിറ്റും. സംഗതി ഇതാണ്.അങ് ഒരു കോണില്‍ ആളുകള്‍ ഒന്നും പോകാത്തിടത്ത് ( അനാഥ പ്രേതങളെ കുഴിച്ചിടുന്നതിനപ്പുറം) ഒരു പറമ്പില്‍ കുറച്ച് പൂക്കളും കായ്കളും കണ്ടു.ദാമു ഇതുപോലൊരു പൂവും കായും ഇതിനു മുമ്പ് കണ്ടിട്ടില്ലെത്രെ! മറ്റു വല്ല ബ്ലൊഗര്‍മാരും വന്നെത്തിച്ചേരും മുമ്പെ ചെല്ലണം.ഇപ്പോളാണെങ്കില്‍ മഴക്കാറുമില്ല. ടിച്ചര്‍ കേട്ട പാടെ ഓടി. ദാമു പുറകേയും.സോണി ക്യാമറ എടുത്തു കൊണ്ട്. സംഭവ സ്ഥലത്തെത്തിയപ്പോള്‍ ടീച്ചര്‍ കോരിത്തരിച്ചു പോയി നല്ല സൂര്യ പ്രകാശം.നല്ല പൂവുകള്‍.നല്ല കായുകള്‍.ഇതിനു മുമ്പ് കണ്ടിട്ടില്ല.നിലത്ത് ചെങ്കല്ല് ഒരു ചെറിയ കുന്നു പോലെ കൂട്ടിയിട്ടതിനു മുകളില്‍ അങനെ പടര്‍ന്ന് കിടക്കുകയാണ്.ഒരു പക്ഷെ നെറ്റ് നോക്കി ചെടിയെ പരിചയപ്പെടുത്തേണ്ട രണ്ടു വരികളും എഴുതേണ്ടി വന്നേക്കാം(ബ്ലോഗ് വായനക്കാര്‍ക്ക് വേണ്ടി).
ക്യാമറയിലൂടെ ഒന്നു നോക്കിയപ്പോളാണ് പതിവുകാരിയായ അബൂദാബി ബ്ലോഗറുടെ കമന്റ് ഓര്‍മ്മ വന്നത് ഓ ഇനി ക്യാമറ 32 ഡിഗ്രീ ചെരിച്ച് എടുക്കാതിരുന്നാല്‍ അബൂദാബിക്കാരിക്ക് പിടിക്കാതിരിക്കണ്ട-
കുറ്റം കണ്ടെത്തുന്നവരുടെ ആഗോള പ്രെസിഡെന്റ് ആണല്ലൊ ടിയാള്‍ ?.
ക്യാമറ 32 ഡിഗ്രി തിരിച്ചതും എവിടെ നിന്നൊ ഒരു ബ്ലൌസ് കാറ്റില്‍ വന്നു ആ പുഷ്പ കായ്കളുടെ മേലെ വീണു.”ദാമു ആ തുണിയൊന്നു മാറ്റിയെ” റ്റീച്ചര്‍ പറഞതും ലോയല്‍റ്റിയുടെ മൊത്ത കച്ചവടക്കാരനായ ദാമു തുണിക്കഷണം എടുത്തു മാറ്റാനായി പാഞു.ടീച്ചര്‍ സന്തോഷത്തോടെ ആങ്കിള്‍ ശരിയാക്കിക്കോണ്ടിരിക്കെ പെട്ടന്നത് കാമറയിലൂടെ അത് കണ്ട് റ്റീച്ചരുടെ ക്യാമറ വിറച്ചു പോയി. ഒരായിരം വുവുസലകള്‍ ഒന്നിച്ച് ശബ്ദിച്ചപോലത്തെ ശബ്ദം ടീച്ചറുടെ കാതിലും വന്നെത്തി ...ദാമു അതാ ജീവനും കൊണ്ടതാ പായുന്നു.ബോള്‍ടിനും നട്ടിനും ഒക്കെ അസൂയ തോന്നുന്ന വേഗത്തില്‍...സംഭവിച്ചത് ഇതാണ് ദാമു വലിച്ചെറിഞ തുണി ചെന്നു വീണത് ഒരു തേനീച്ച ലക്ഷം വീട് കോളനിയിലായിരുന്നുദാമു പാഞത് 500കെ.എം.പീഎച്ച് വേഗതയില്‍... ടിച്ചര്‍ ഓള്‍സൊ ഫോളോഡ് ഹിസ് ഫുട് സ്റ്റെപ്സ്..തിരിച്ചു വരുമ്പോള്‍ ദാമുവായിരുന്നു മുമ്പില്‍...പക്ഷെ സോണീ ധാരി അല്ലാതെ!
അന്ന് നിമ്മി റ്റീച്ചര്‍ തന്റെ ബ്ലോഗിലൂടെ ലോകത്തൊട് ഇത്രയും പറഞു” നിങള്‍ എനിക്ക് സ്നേഹം തന്നു, രക്തം തന്നു, കഫം തന്നു, .......,...., നിങളെന്നെ പ്രോത്സാഹിപ്പിച്ചു.കമന്റിട്ടു. പക്ഷെ വ്യക്തിപരമായ ചില കാരണങളാല്‍ ഞാന്‍ ബ്ലൊഗില്‍ നിന്നും തല്‍ക്കാലം വിടപറയുന്നു..”
ഒട്ടേറെ പേര്‍ കണ്ണിരിലലിയുന്ന കമന്റിട്ടു...ഒരാള്‍ ഇങനേയും “അയ്യോ അനിയത്തി പോകല്ലെ.,അയ്യൊ അനിയത്തി പോകല്ലെ”
( ഇനി ദാമു തന്റെ കായം കുളത്തുള്ള അമ്മാവന്റെ മകന്‍ മനുക്കുട്ടന്റെ അടുത്തു പോയ കഥയാണ് ഈ പോസ്റ്റിന്റെ കമന്റ് 326 കഴിയുമ്പോള്‍ (3+2+6) ഞാന്‍ നിങള്‍ക്കായി റിലീസ് ചെയ്യുന്നത്, കേള്‍ക്കണമോ?)
Saturday, 31 July 2010
Subscribe to:
Post Comments (Atom)
16 comments:
jayanEvoor said...
ഞാൻ ഇവിടെയെത്തി.
എനിക്കുള്ള പാരകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
സദു:ഖം മടങ്ങിപ്പോകുന്നു!
ജയന്‍ ജി,
അങക്കുള്ളത് തരുവാന്‍ ഇതുവരെ എനിക്കായിട്ടില്ല ക്ഷമിച്ചാലും...തത്വങള്‍ പറയുന്നവര്‍ കഷായങള്‍ ഇഷ്ടപ്പെടാറില്ല!!!
Good post.satire, is it?
ഏതെങ്കിലും ബൂലോഗത്തി ബ്ലോഗ് പൂട്ടിപോകുന്നതിന് മണ്ടനിലെ ലണ്ടൻ എന്ത് പിഴച്ചു ?
അതൊരു മദാമ്യൊന്നുമല്ലല്ലൊ...അല്ലേ പാരായണാ..
I like this.
യുവര്‍ത്രേയി ജി
ആണോ എന്നു ചോദിച്ചത് സങ്കടമായി കേട്ടോ!!!ഗുഡ് സറ്റയര്‍ എന്ന് എഴുതിയിരുന്നെങ്കില്‍ ഞാന്‍ കോള്‍മയിര്‍ കൊണ്ടേനെ!!!
ബില്ലു ജി
ഞാന്‍ ആരുടേയും പേര്‍ പറഞിട്ടില്ലല്ലൊ? മണ്ടനെന്ന് സ്വയം തോന്നിയാല്‍ ഈ പാവം ഞാന്‍ എന്തു പിഴച്ചു?..ലീവില്‍ നട്ടില്‍ വരുമ്പോള്‍ പറയണെ തൃശ്ശൂര്‍/പാലക്കാട് യാത്ര ഒഴിവാക്കുന്നത് എന്റെ ആരോഗ്യത്തിനു നല്ലതായിക്കുമല്ലൊ? (ഒരു കൊട്ട ഇസ്മായിലികള്‍)
മുരളിയേട്ടാ...
സയാമീസ് ട്വിന്‍സിനെ വേര്‍ടുത്തി, താങ്കള്‍ പറഞതു പോലെ
റ്റോം
നന്ദി...
കഥ കൊള്ളാം. അങ്ങിനെ തേനീച്ചകളെക്കൊണ്ട് ബ്ലോഗ് പൂട്ടിക്കാനുമാകും അല്ലെ. എഴുത്ത് രസകരമായി എന്ന് ഞാന്‍ പറയുന്നു. ഇനി 326 കമെന്റാകാന്‍ കാത്തിരിക്കണ്ട.. അടുത്തത് പോരട്ടെ.
ദാമുവിനോട് തുണി മാറ്റാൻ പറയുംബോൾ, ദാമുവിന്റെ തുണിമാറ്റൽ ഞാൻ മറ്റൊരു രീതിയിലാണ് പ്രതീക്ഷിച്ചിരുന്നത്.:) മൊത്തം പാരകളാണല്ലോ മാഷേ...
വെരുതെ എന്നെ എന്തിനാ കുറ്റം പറയുന്നത്
:)
ഇതിന്റെ അവസാനം ഇങ്ങനെ അല്ലായിരുന്നല്ലൊ മുമ്പ്.
അപ്പൊ X ചിന്നം വച്ച കൈം എവിടെപ്പോയി?
ഈ തേനീച്ച എവിടെന്ന് വന്നു ??
അതൊ ഞാന്‍ സ്വപ്നം കണ്ടിരുന്നൊ...
ആകെ കണ്‍ഫ്യായൂൂ ആയല്ലൊ
People still keep things from my blog(in their head)!!!!
ഇത് കഥയാണോ,അതോ ആര്‍ക്കെങ്കിലും ഉള്ള പാരയോ?
എന്തായാലും രസിച്ചു.
ഇത് പാര തന്നെ
അക്ബര്‍ജി
വരും
ഭായ്
യ്യോ,ന്റെ ഭക്തകളെ ഞാന്‍ ഓര്‍ക്കണ്ടെ!!!
ഉണ്ണി ജി
നന്ദി
നൌഷു& സലഹ്
നന്ദികള്‍
ഓഏബി
(മാമു കോയയുടെ ശബ്ദത്തില്‍ വായിക്ക്യ)
നീ പടിക്കണ കാലത്ത് ഈ ഗുണനൊം ഹരണോം ഇത്രേം ഓര്‍ത്തിരിന്നെങ്കി മലപ്പുറം ജില്ലന്റെ കളക്ട്രാകു ആയിരുന്നില്ലെടാ?
ഇത് ദിനവും മാറും ദിനവും വായിപ്പിന്‍!!!
സ്മിത(പുനര്‍ജന്മക്കാരി)
പാ..ര എന്നു പറഞാല്‍ എന്നതാ?
എറക്കാടന്‍ ജി
അയ്യോ, കാണ്ണീ ചോര ഇല്ലാണ്ട് ഇങനെ പറയരുതേ!!!
:)
Post a Comment