Monday 18 October 2010

ശലഭങള്‍ തഴയുന്ന പൂക്കള്‍...

ഇതാണു നമ്മുടെ തൊടികളിലെല്ലാം കാടു പോലെ കണ്ടുവരുന്ന വെളുത്ത ചെംബരുത്തി...ഗ്ലാ‍മര്‍ കുറവായതു കൊണ്ടായിരിക്കാം ശലഭങള്‍   മയ്ന്റ് ചെയ്യാത്തത്, പൂജക്കെടുക്കാത്ത പൂവുകളിലാണെന്നു തോന്നുന്നു ഈയ്യിടേയായി ഇതിയാനു ഇടം!!!
ഞാന്‍ ഒരു റിട്ടയേഡു ബയോളജി അദ്ധ്യാപകന്‍ ഒന്നുമല്ലാത്തത് കൊണ്ട് ഇതിന്റെ ശാസ്ത്രം എനിക്ക് അജ്ഞാതം!!!
ഇതിന്റെ ചുവപ്പല്ലാത്ത നിറം രക്ത സാക്ഷി മണ്ഡപങളിലും ഇതിനു ഇടം കൊടുക്കാതായി അതു കൊണ്ടു കണ്ണൂരില്‍ ഇത് അധികം കാണാനിടയില്ല ...  പൊതുവെ പിക്സെല്‍ കുറഞ പൂക്കളാണ് ഇതിന്റേത്...  
       സുഗന്ധം ഇല്ലാത്തതു കൊണ്ടു   വളമിടുമ്പോള്‍ ഇതിന്റെ  കടക്കല്‍ ചാണകം കപ്പലണ്ടി പിണ്ണാക്ക് ഇവയില്‍ ഏലക്കായ് അരികള്‍ കലര്‍ത്തി ഇടാറുണ്ട്.. വേനല്‍ക്കാലത്ത് നനക്കുമ്പോള്‍ വെള്ളത്തില്‍ കാര്‍ഡമം എസ്സെന്‍സ് കലര്‍ത്തി ഒഴിക്കുന്നവരും ഇല്ലാതില്ല...
വെള്ള ച്ചെമ്പരുത്തി നിന്നിലീ വെള്ളി..
വെളിച്ചം വീഴുമ്പോളും ശലഭം വരാത്തതെന്തെ?
ശലഭം വിരുന്നു വരാത്തതെന്തെ ?
മഞു തുള്ളിപോല്‍ വിശുദ്ധനാം നിന്നോട്
പിണങുവാനാര്‍ക്കു കഴിയും?
ശലഭിനി പിണങിയാലും ശലഭന്‍
നിന്നെയും നിന്‍ മനത്തേയും  അറിയുന്നു
എന്നത് കുളിര്‍ കാറ്റുപൊലൊരു
സുഖം തരുനൂ‍..സുഖം തരുന്നു..
ഓഹൊ..ഓഹോ..അഹാ..ആഹാഹാ...(വെള്ള..)

എന്ന കാട്ടാക്കട സ്റ്റീഫന്‍ സാറിന്റെ പ്രശസ്ത ഗാനം  ഇവിടെ സ്മരണിയമെത്രെ....
ഇതിലെ ശലഭം/പുഷ്പം എന്നി പദങള്‍ കേവല സുഹൃദ് ബന്ധത്തെ മാത്രമെ സൂചിപ്പിക്കുന്നു എന്നുള്ള പ്രസ്താവന ഉന്നത ശീര്‍ഷരായ വായനക്കാര്‍ അതെപടി എടുക്കുമ്പോള്‍ സംഗതികള്‍ ഇനിയെങ്കിലും അകുളമായി ഭവിക്കും എന്നു കരുതാം, അല്ലെ?

17 comments:

poor-me/പാവം-ഞാന്‍ said...

ചുവന്ന ചെംബരുത്തിയുടെ വര്‍ണ്ണം ചടുകുടു സോഫ്റ്റ് വെയര്‍ ഉപയൊഗിച്ചു മാറ്റിയതല്ല എന്നു ഞാന്‍ ഒരിടത്തും പറഞിട്ടില്ലല്ലൊ?

Sukanya said...

വെള്ള ചെമ്പരത്തിയുടെ നൊമ്പരം പുറത്തു കൊണ്ടുവന്നതിനു നന്ദി.

Muralee Mukundan , ബിലാത്തിപട്ടണം said...

ആ കാട്ടാക്കട സ്റ്റീഫൻ സാറിന്റെ വെള്ളചെമ്പരത്തിയെ കുറിച്ചുള്ള കവിത ഞങ്ങൾക്ക് ബിലാത്തി മലയാളി പത്രത്തിൽ പ്രസിദ്ധീകരിക്കുവാനും,ഒപ്പം വെള്ള ചെമ്പരത്തി ഇറക്കുമതി ചെയ്ത് (സായ്പ്പിന്റെ ചെവിയിൽ വെക്കാൻ)തീർച്ചയായും സഹായിക്കണം... അഭിനന്ദിക്കാതെ ..നിർവ്വാഹമില്ല കേട്ടൊ !.

chithrakaran:ചിത്രകാരന്‍ said...

പ്രകൃതി മേക്കപ്പ് നടത്താന്‍ വിട്ടുപോയ പൂക്കളാണിവ. അതുകൊണ്ടുതന്നെ ഫോട്ടോ എടുക്കുന്നവര്‍ കുറച്ച് റോസ് പൌഡര്‍ തേക്കുകയോ കണ്ണെഴുതി പൊട്ടു തൊട്ടു കൊടുക്കുകയോ ചെയ്യുന്നത് ഉചിതമായിരിക്കും :)
ആശംസകള്‍ !!!

പട്ടേപ്പാടം റാംജി said...

വെള്ളച്ചെമ്പരത്തിപ്പുവ് കാണാന്‍ ഉദിപ്പ് കുറവാ അല്ലെ?

ശ്രീ said...

പാവം ചെമ്പരത്തി!

Typist | എഴുത്തുകാരി said...

enikkennalum ithu thanneyaanishtam. Salabhangal vararille ithil?

Typist | എഴുത്തുകാരി said...

alliyambal kadavil poyirunnutto. Enikkittu para, um sari, nadakkatte :)

jayanEvoor said...

ശലഭങ്ങൾ തഴയും എന്നു തീർത്തങ്ങു പരയരുത് പാവം ഞാനേ!

വെള്ളപ്പൂക്കളിൽ ശലഭങ്ങൾ വരാറുണ്ട്. രാത്രിയാണെന്നു മാത്രം.

എണ്ണത്തിൽ കുറവാണ്. എങ്കിലും വരും.
സന്തോഷമായല്ലോ!?

poor-me/പാവം-ഞാന്‍ said...

സുകന്യജി
തെങിന്‍ കായെറിഞതിനു നന്ദി
ബില്ലുജി
കാട്ടാക്കട സ്റ്റീഫന്‍ സാര്‍ ലണ്ടന്‍(അതായത് നമ്മള്‍ മലയാളികളുടെ ലെണ്ടന്‍)സന്ദര്‍ശിക്കുന്നുണ്ട് ഈ നവംബറില്‍ വേണ്ടത് ചെയ്യുമല്ലൊ?

poor-me/പാവം-ഞാന്‍ said...

ചിത്രകാരന്‍ ജി
ചിത്രകാരനിലെ മൃദുലനായ മനുഷ്യനെ കാണാനാകുന്നത് എന്റെ ബ്ലൊഗിലെ കമന്റുകളിലാണ്..നന്ദി വീണ്ടും വന്നാലും
പട്ടേപ്പാടംജി
അല്ലല്ലൊ.താങ്കളുടെ കഥകള്‍ പോലെ വേറിട്ടു നില്‍ക്കുന്ന വ്യക്തിത്വവുമായി എവരേയും ആകര്‍ഷിക്കുന്ന ഒന്നാണ് ഇതിയാന്‍
ശ്രീ ജി
ചെമ്പരുത്തി അത്ര പാവമൊന്നുമല്ല കേട്ടോ!!!

poor-me/പാവം-ഞാന്‍ said...

ടൈപ്പിസ്റ്റ് ജി
നമസ്കാരം..
മലയാളത്തില്‍ സാക്ഷരയാകുന്ന കാലത്ത് വിണ്ടും സന്ദര്‍ശിച്ച് മലയാണ്മയില്‍ കമന്റെഴുതി എന്നെ അനുഗ്രഹിച്ചാലും!!!
ഡോ.ജയന്‍ ഏവൂര്‍ ജി
അങയുടെ കമന്റ് കണ്ട അന്നു ഞാന്‍ മനസമാധാനത്തോടെ ഉറങി!!!
വരുമല്ലെ? അതും രാ..ത്രി!!!
അപ്പോള്‍ ഒരുങിയിരിക്കാന്‍ പറയാം, ചെമ്പരുത്തിയോട് സമൂലം സ്പ്രേയെല്ലാം അടിച്ച്

keraladasanunni said...

നല്ല ഭംഗിയുള്ള പൂക്കള്‍.
Palakkattettan.

Vayady said...

ഞാനാദ്യമായിട്ടാണ്‌ ഒരു "വെളുത്ത ചെമ്പരത്തി" കാണുന്നത്. ചുവപ്പിന്റെ അത്ര സുന്ദരിയല്ലെങ്കിലും ഇവളും സുന്ദരി തന്നെ. ഇങ്ങിനെയൊരു ചിത്രം കാണിച്ചു തന്നതില്‍ സന്തോഷം.
ഋതുഭേദങ്ങളില്ലാതെ പൂക്കുന്ന ഒരു ചെടിയല്ലേ ചെമ്പരത്തി. എനിക്ക് ചെമ്പരത്തി പൂ വലിയ ഇഷ്ടമാണ്‌. ചെവിയില്‍ വെയ്ക്കാന്‍ അല്ലാട്ടോ. :)

yousufpa said...

എന്റെ വീട്ടിൽ പന്ത്രണ്ടിൽ പരം ചെമ്പരത്തികൾ ഉണ്ട്.അതിൽ ഈ വെള്ളപ്പൂവും ഉണ്ട്.എനിയ്ക്കിഷ്ടം തോന്നിയിട്ടുള്ളത് വെള്ളപ്പൂവിനോട് തന്നെ.

sreee said...

'ഒരു ചെമ്പരത്തി പൂവെടുത്ത് ഞാന്‍ ഓമനേ' ..ശ്ശോ അങ്ങനല്ലല്ലോ...എന്തായാലും വെള്ളരി പ്രാവിനെ പോലെ സുന്ദരിയായ , മുല്ലപ്പൂ പോലെ വെളുത്ത ഈ പൂവിനെ പൂജയ്ക്ക് എടുക്കും എന്നാണ് എന്റെ അറിവ് .

faisu madeena said...

ഞാന്‍ ഇവിടെ വന്നു ..ഇനി വന്നില്ല എന്ന് പറയരുത് ..നിങ്ങളെ എല്ലാ ബ്ലോഗും വായിച്ചു കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഒരു പരുവത്തിലായി ..നിങ്ങള്‍ പാവം അല്ല ഒരു സംഭവം തന്നെ ആണ് ..