Showing posts with label വെളുത്ത ചെമ്പരുത്തി. Show all posts
Showing posts with label വെളുത്ത ചെമ്പരുത്തി. Show all posts

Monday, 18 October 2010

ശലഭങള്‍ തഴയുന്ന പൂക്കള്‍...

ഇതാണു നമ്മുടെ തൊടികളിലെല്ലാം കാടു പോലെ കണ്ടുവരുന്ന വെളുത്ത ചെംബരുത്തി...ഗ്ലാ‍മര്‍ കുറവായതു കൊണ്ടായിരിക്കാം ശലഭങള്‍   മയ്ന്റ് ചെയ്യാത്തത്, പൂജക്കെടുക്കാത്ത പൂവുകളിലാണെന്നു തോന്നുന്നു ഈയ്യിടേയായി ഇതിയാനു ഇടം!!!
ഞാന്‍ ഒരു റിട്ടയേഡു ബയോളജി അദ്ധ്യാപകന്‍ ഒന്നുമല്ലാത്തത് കൊണ്ട് ഇതിന്റെ ശാസ്ത്രം എനിക്ക് അജ്ഞാതം!!!
ഇതിന്റെ ചുവപ്പല്ലാത്ത നിറം രക്ത സാക്ഷി മണ്ഡപങളിലും ഇതിനു ഇടം കൊടുക്കാതായി അതു കൊണ്ടു കണ്ണൂരില്‍ ഇത് അധികം കാണാനിടയില്ല ...  പൊതുവെ പിക്സെല്‍ കുറഞ പൂക്കളാണ് ഇതിന്റേത്...  
       സുഗന്ധം ഇല്ലാത്തതു കൊണ്ടു   വളമിടുമ്പോള്‍ ഇതിന്റെ  കടക്കല്‍ ചാണകം കപ്പലണ്ടി പിണ്ണാക്ക് ഇവയില്‍ ഏലക്കായ് അരികള്‍ കലര്‍ത്തി ഇടാറുണ്ട്.. വേനല്‍ക്കാലത്ത് നനക്കുമ്പോള്‍ വെള്ളത്തില്‍ കാര്‍ഡമം എസ്സെന്‍സ് കലര്‍ത്തി ഒഴിക്കുന്നവരും ഇല്ലാതില്ല...
വെള്ള ച്ചെമ്പരുത്തി നിന്നിലീ വെള്ളി..
വെളിച്ചം വീഴുമ്പോളും ശലഭം വരാത്തതെന്തെ?
ശലഭം വിരുന്നു വരാത്തതെന്തെ ?
മഞു തുള്ളിപോല്‍ വിശുദ്ധനാം നിന്നോട്
പിണങുവാനാര്‍ക്കു കഴിയും?
ശലഭിനി പിണങിയാലും ശലഭന്‍
നിന്നെയും നിന്‍ മനത്തേയും  അറിയുന്നു
എന്നത് കുളിര്‍ കാറ്റുപൊലൊരു
സുഖം തരുനൂ‍..സുഖം തരുന്നു..
ഓഹൊ..ഓഹോ..അഹാ..ആഹാഹാ...(വെള്ള..)

എന്ന കാട്ടാക്കട സ്റ്റീഫന്‍ സാറിന്റെ പ്രശസ്ത ഗാനം  ഇവിടെ സ്മരണിയമെത്രെ....
ഇതിലെ ശലഭം/പുഷ്പം എന്നി പദങള്‍ കേവല സുഹൃദ് ബന്ധത്തെ മാത്രമെ സൂചിപ്പിക്കുന്നു എന്നുള്ള പ്രസ്താവന ഉന്നത ശീര്‍ഷരായ വായനക്കാര്‍ അതെപടി എടുക്കുമ്പോള്‍ സംഗതികള്‍ ഇനിയെങ്കിലും അകുളമായി ഭവിക്കും എന്നു കരുതാം, അല്ലെ?