Thursday, 29 January 2009

ഡീ,കാ‍ന്താരി തള്ളെ ....

ആലുവ പറവൂര്‍ റോഡ് പോലത്തെ ശാന്തമായ ഒരു റോഡ് താന്‍ കണ്ടിടില്ലെന്ന്പ്രമുഖ ചൈനീസ് സന്ചാരി യായ ഛീ ...ഛീ എന്നോട് പറഞ്ഞതിന്റെ രണ്ടാം വാര്‍ഷികം ആണ് ഇന്ന് . വളവുകള്‍ തീരെയില്ലാതെ ഒരു റോഡ് അത് പടച്ചവന്‍ ഉണ്ടാക്കി . പിന്നീട് കണ്ണ് തട്ടാതിരിക്കാന്‍് കരുമാല്ലൂരില്‍ വെച്ച് ഒരു വളവ് ഉണ്ടാക്കി. തീരെ വെള്ളക്കെട്ടില്ലാത്ത ഒരു റോഡ് ആണ് ഇതെന്ന് പറയേണ്ട തില്ലല്ലോ ? കേരളത്തിലെ ആദ്യത്തെ ദേസസാല്ക്രുത റൂട്ട് ആണ് ഇത്. കെ. എസ്. ആര്‍.ടി. സി ജീവന ക്കാരും യാത്രക്കാരും വളരെ രമ്യതയോടെ കഴിയുന്ന ഒരു റൂട്ട് ആണ് ഇത്. അങ്ങിനെ എല്ലാം കൊണ്ടും സുഖമായി ക്കഴിയുന്ന പാതയ്ക്ക് സമീപമുള്ള ഒരു കുടിലിലാന്നു നമ്മുടെ നായകന്‍ സുധാകരന്‍ കഴിയുന്നത് . പാതയ്ക്ക് ഇരു വശവും ഉള്ള വയലുകളിലെ കൃഷിപ്പണി നിലച്ചതോടെ നമ്മുടെ നായകന്റെ അമ്മ വയസ്സ് കാലത്ത് ഒരു അന്‍ എമ്പ്ലോയിഡ് ഓള്‍ഡ് വുമന്‍ ആയി മാറി. സുധാകരന്‍ പറഞ്ഞു "അല്ലെങ്കിലും അമ്മക്ക്‌ ഒരു നേരത്തേക്ക് വേണ്ട ഇടങ്ങഴി അരി ഞാന്‍ രണ്ടു ദിവസം പണി എടുത്താല്‍ കിട്ടും, പിന്നെ അമ്മ എന്തിനാന്നു പണി എടുക്കുന്നത് ? യു സിമ്പ്ലി സിറ്റ് ആന്‍ഡ് ഈറ്റ് വെല്‍, ഓക്കേ " പറഞ്ഞതു പോലെ സുധാകരന്‍ എല്ല് മുറിയെ പണിയാനും അമ്മ പല്ലു മുറിയെ തിന്നാനും തുടങ്ങി. പാചകം ചെയ്യുന്നതും സുധു പാത്രം കഴുകുന്നതും സുധു . സുധുവിന്റെ അമ്മ ഗാന്ധാരി പണ്ടൊരു നമ്പൂരി പറഞ്ഞതു പോലെ ഉണ്ടും ഉറങ്ങിയും പക്ഷെ ഉണ്ണി ഉണ്ടാക്കാതെയും സുഖമായി കഴിഞ്ഞു വരവേ....
. അങ്ങിനെ കാര്യങ്ങളെല്ലാം ഭംഗിയായി നടന്നുകൊണ്ടിരിക്കുമ്പോള്‍ ആണ് കരുമാല്ലൂരിനടുത്തുള്ള പൂട്ടിക്കിടന്നിരുന്ന ഒരു കടയില്‍ രാത്രിയുടെ മറവില്‍ ചില ആളുകള്‍ ചായം പൂശാനും ചില ചരക്കുകള്‍ ശെഖരിച്ച് വെക്കാനും തുടങ്ങിയത്. ഒരു ദുഷ് പ്രഭാതത്തില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു " ഒരു അവശ്യ സേവന സ്ഥാപനം " അവിടെ തുടങ്ങിയത്. മറ്റൊന്നുമല്ല ആലുവയിലും പറവൂരും ചെന്നു അനുഷ്ഠിച്ചിരുന്ന തീര്‍ഥാടനം തങ്ങളുടെ മുറ്റത്ത് നടത്താനാകുമെന്നത് കെട്ട് ആനന്ദ മൂര്‍ഛയാല്‍ കുടിയന്മാരുടെ കൈ മുറിഞ്ഞു! ഒരിക്കലും കുടിച്ച്ചിട്ടില്ലതിരുന്ന ചിലരുടെ കന്യാ ചര്‍മ്മം ചില കൂട്ടുകാര്‍ ബലമായി കൊണ്ടു പോയി ഭേദിച്ചൂ കളഞ്ഞു!
നമ്മുടെ നായകന്‍ സുധു വിന്റെയും കന്യാ ചര്‍മ്മവും നഷ്ട്ടപ്പെട്ടു സുഹൃത്തുക്കളെ നഷ്ട പ്പെട്ടു...
ഒരു ഇരുകാലി ആയിരുന്ന സുധു ഒരു ഇഴ്ച് ജന്തു ആയി മാറി സുഹൃത്തുക്കളെ ഇഴ ജന്തു ആയി മാറി....
പണി കഴിഞ്ഞു വന്നു അമ്മക്ക്‌ ആഹാരം ഉണ്ടാക്കി കൊടുത്തിരുന്ന സുധു ,പാത്രം കഴുകി വെച്ചിരുന്ന സുധു അമ്മക്കൊരു പണി ആയി മാറി , പണി ആയി മാറി....
സീരിയല് കഴിയുമ്പോള്‍ അത്താഴം കഴിയുമ്പോള്‍ മകന്‍ മൊന്തയില്‍ വെള്ളം കൊണ്ടുവന്നു അമ്മയുടെ കയ്യും വായും കഴുകിച്ചു മലിന ജലം കൊളാംബിയില്‍ ഏറ്റുവാങ്ങിയിരുന്ന ആ കാലം എവിടെയോ പോയി മറഞ്ഞു ..എവിടെയോ പോയി മറഞ്ഞു. ഒരു ദിവസം രാത്രി പതി മൂന്നു മണി വരെ കാത്തിരിക്കേണ്ടി വന്നു അമ്മക്ക്‌ മകന്റെ ലാന്ഡിംഗ് ശബ്ദം കേള്‍ക്കുവാന്‍. "എന്താ മോനേ ഇത് ?"എന്ന് ചോദിച്ച അമ്മയുടെ അന്ധാശയവും ആമാശയവും ഒറ്റ ചവിട്ടിനു കലക്കാനുള്ള ആശയം ഒട്ടും വൈകാതെ സുധുവിന്റെ തലച്ചോറില്‍ ഉദിപ്പിച്ചത് നമ്മുടെ കുപ്പിക്കകത്ത് വാഴും വലിയ തമ്പുരാന്‍ അല്ലാതെ മറ്റാരാന്നു . "ഡീ,കാ‍ന്താരി തള്ളെ ഒറ്റ ചവിട്ടിനു നിന്നെ ഞാന്‍ ..." പിന്നെ പറഞ്ഞതൊന്നും ആ അമ്മ കേട്ടില്ല .
സംഗതികള് ഇങ്ങനെ പോകുകയാന്നു. പല സുധാകരന്മാരും കുപ്പിയിലായിക്കൊണ്ടിരിക്കുകയാന്നു . പല അമ്മയുടെയും ഭാര്യമാരുടെയും കഥ മറ്റൊന്നല്ല ! എന്ത് ചെയ്യണമെന്നു എനിക്കറിയില്ല! പരവൂരിനെ ഒരു കൊടുങ്ങല്ലൂര്‍ ആക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ അത് ഇവിടെ തുടക്കം കുറിക്കുമൊ എന്ന് പോലും ഞാന്‍ ഭയപ്പെടുന്നു . സുധാകരന്റെ അമ്മ ഗാന്ധാരിയെ ആര് രക്ഷിക്കും ?
നിങ്ങള്‍ വിചാരിച്ചാല്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമായിരിക്കാം. ഒന്നും ചെയ്യാന്‍ പറ്റില്ലെന്കില് അടുത്തുള്ള 'ശ്രീ രാമാ സേനെ യുടെ കാര്യാലയത്തിന്റെ ഫോണ്‍ നമ്പര്‍ ദയവായി ഗാന്ധാരി അമ്മ @ കഷ്ട കാലം എന്ന വിലാസത്തില്‍ അയച്ചാലും!

16 comments:

poor-me/പാവം-ഞാന്‍ said...

ഡീ, കാന്താരി തള്ളെയെന്നു കാന്താരിക്കുട്ടിയെ വിളിച്ചതാരു ഈ ബൂലൊകത്ത് ചോദിക്കാനാരുമില്ലേ എന്നാണു നിങളുടെ ചോദ്യമെങ്കില്‍ നിങള്‍ക്കു തെറ്റു പറ്റി! സമൂഹത്തിലേ തിന്മകള്‍ക്കെതിരെ തീ തുപ്പുന്ന ഈ തൂലിക ഇത്തവണ ആര്‍ക്കെതിരെ ഗര്‍ജ്ജിക്കുന്നു ...
ഗാന്ധാരി അമ്മയുടെ കണ്ണു നീര്‍ ആരു തുടക്കും?
തുടര്‍ന്നു വായിപ്പിന്‍...നിങള്‍ ഗര്‍ഭിണിയാണോ/ഹൃദ്‌രോഗിയാണോ എങ്കില്‍ വിഷമിക്കേന്ട ഈ ലേഖനം നിങള്‍ക്കു കൂടി ഉള്ളതാണു.
വായിപ്പിന്‍ പ്രതികരിപ്പിന്‍....

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മദ്യം ഒരു ആഹാരമാക്കൂ എന്നല്ലേ നേതാക്കന്മാര്‍(?) പറയുന്നത്‌..
ഇതും ഒരു ശീലമായിക്കോളും

ബഷീര്‍ വെള്ളറക്കാട്‌ / pb said...

OT
കാന്താരിക്കുട്ടീ.. ഇത്‌ കാണുന്നില്ലേ

കുഞ്ഞന്‍ said...

ഇത് പാവം ഞാനൊ അതൊ പുലി ഞാനൊ, ജഗതിയുടെ ഭാഷയില്‍പ്പറഞ്ഞാല്‍ ഇയാള്‍ പെറ്റുകിടക്കുന്നപുലിയാണ് പുലി..!

ആക്ഷേപ ഹാസ്യം കിടിലന്‍ മാഷെ, ഈ സാമൂഹ്യവിപത്ത് അത് കുടുംബബന്ധങ്ങളെ എങ്ങിനെ തകര്‍ക്കുന്നുവെന്ന് വളരെ യുക്തിപൂര്‍വ്വം പറഞ്ഞ പാവം പുലിക്ക് അഭിനന്ദനങ്ങള്‍.

എന്തിനാണ് മോഡറേഷന്‍ വച്ചിരിക്കുന്നത്, ഇത് വായനക്കാരെ പ്രതികരണത്തില്‍നിന്നും അകറ്റിനിര്‍ത്തും, സൂചിപ്പിച്ചെയെന്നുള്ളൂ

ഓ.ടോ. ഡീ, കാന്താരി..ഇങ്ങനെയൊരു വിളി ഒരു ബൂലോഗ സുഹൃത്തിനെ വിളിച്ചത് ശരിയായില്ലാട്ടൊ..

കാന്താരിക്കുട്ടി said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

മാന്യ മിത്രങളേ
ബഷീര്‍ജി,
കുഞന്‍ ജി,
മിര്‍ച്ചി ബേട്ടിജി. നന്ദി.
കുഞന്‍ ജി യുടെ "ഉപ്പുമ"കള്ക്കു നന്ദി.
ഓരിക്കല്‍ ഞാന്‍ ഒരു കര്‍ഷകന്ടെ കന്ടുപിടുത്തങളെ പ്പറ്റി ഒരു പോസ്റ്റ് ഇട്ടു.അതു ആരുടെയും മത -ഭാഷ-പ്രദെശിക വികാരങളെ ഹനിക്കുന്ന ഒന്നല്ലായിട്ടും അശ്ളീലമായ അഭിപ്രായമെഴുതി -അഭിപ്രായ മല്ല ലേഖനമായി ഒരു ബന്ധവുമില്ലാത്ത വരികള്‍-എനിക്കും ആ കര്‍ഷകനും ലോകത്തിന്റെ പല ഭാഗത്തിരുന്നു വായിച്ച അദ്ദേഹതിന്റെ ബന്ധുക്കള്‍ക്കും അതു വളരെ പരിഭ്രമം ഉളവാക്കി. അതു മാത്രമായിരിക്കാം അതെഴുതിയ ആളുടെ ലക്ഷ്യവും (?) അതിനു ശേഷമാണു മതിലു കെട്ടി ഗേറ്റു വച്ചതു. കാര്യം മനസ്സിലായി ക്കണുമല്ലോ?
പിന്നെ തമാശ രൂപത്തില്‍ നമ്മുക്കു ചുറ്റും നടക്കുന്ന കാര്യങളെ ക്കുറിചു പ്രതികരിക്കുക എന്നത് മാത്രമെ എനിക്കു ലക്ഷ്യമുള്ളൂ.ആരെയും വേദനിപ്പിക്കുക എന്റെ ലക്ഷ്യമല്ല.
പിന്നെ മിര്‍ച്ചിജി എക്സയിസ് വിഭാഗത്തിലാണു പണി ചെയ്യുന്നത് എന്നു എനിക്കു അറിയാന്‍ പാടില്ലായിരുന്നു.ക്ഷമിക്കരുത്. ഞാന്‍ ഈ തീരത്ത് മരിക്കും വരെ കമന്‍റ്റ് എഴുതിക്കൊന്ടു ചുറ്റിക്കൊന്ടെ ഇരിക്കും എന്റെ പോസ്റ്റില്‍ അവര്‍ കമന്റ് ഇട്ടോ എന്നു നൊക്കാതെ തന്നെ. മംഗളം ആശംശിചു ഗള്‍ഫിലേക്കു യാത്രയാവുകയാണോ.എങ്കെ ഇരുന്താലും പല്ലാണ്ടു വാഴ്ക!

poor-me/പാവം-ഞാന്‍ said...

True copy of a fan's letter
പോസ്റ്റ് അതിമനോഹരം ! എല്ലാവരും അവശ്യം വായിച്ചിരിക്കേണ്ട പലതും ഈ പോസ്റ്റിൽ ഉണ്ട്.നിങ്ങളുടെ പോസ്റ്റിൽ എന്റെ അവസാന കമന്റ് ആണിത്.ആശംസകൾ ! നന്നായി വരട്ടെ !
-കാന്താരിക്കുട്ടി

poor-me/പാവം-ഞാന്‍ said...

സുധുനിന്റെ അമ്മക്കു ഗാന്ധാരിയെന്നു പേരിട്ടതു ഞാനല്ല!
സുധുവിനെ കള്ളു കുടിയനാക്കിയതും നാനല്ലൈ!
കള്ളിന്റെ ലഹരിയില്‍ സുധു പരഞതിനൊന്നും ഞാന്‍ ഉത്തര വാദീ അല്ലൈ!
പാവം-ഞാന്‍
മഞപ്ര ദേവകി ച്ചേച്ചിക്കു കാര്യങള്‍ മനസ്സിലായിരിക്കും എന്നു കരുതുന്നു.

അനില്‍@ബ്ലോഗ് said...

തലക്കെട്ട് പലരേയും ഇങ്ങോട്ടു വലിച്ചു കേറ്റും, അതിലൊരാള്‍ വരികയും ചെയ്തു.

കമന്റ് മോഡറേഷന്‍ എന്ന മതില്‍ക്കെട്ട് ഒരുപക്ഷെ പ്രയോജനപ്പെട്ടിരിക്കാനിടയുള്ള ഒരു പോസ്റ്റാണ് ഇത്.

ഏതായാലും മോഡറേഷന്‍ നല്ലതിന്നെന്ന് തോന്നിയ സന്ദര്‍ഭങ്ങളിലൊന്ന്.

ആശംസകള്‍

ബിന്ദു കെ പി said...

ഇത്തരം തീർത്ഥാടക കേന്ദ്രങ്ങൾ എല്ലാ പഞ്ചായത്തിലും മിനിമം ഒരെണ്ണമെങ്കിലും വേണ്ടതാണ്. മാനുഷിക സേവനം മാത്രം ലക്ഷ്യമിട്ടുകൊണ്ടു പ്രവർത്തിക്കുന്ന ഈ സ്ഥാപനങ്ങളെ ഇങ്ങനെ ആക്ഷേപിച്ചത് ശരിയായില്ല. മുൻപൊക്കെ മാളയിലോ, കടത്തുകടന്ന് ബുദ്ധിമുട്ടി പറവൂരോ പോയി ദാഹം തീർക്കേണ്ടി വന്നിരുന്ന പുത്തൻ‌വേലിക്കരയിലെ തീർത്ഥാടകർ വൈകുന്നേരത്തെ ബസ്സുകൾ ‘കള്ളുവണ്ടി’ ആക്കിയതിന് യാത്രക്കാരിൽ നിന്ന് കേൾക്കേണ്ടി വന്നിരുന്ന ഭർത്സനം അവരിൽ മാനസികതകർച്ച വരെ ഉണ്ടാക്കിയിരുന്നു. ആ കഥയൊക്കെ പഴങ്കഥയായി. ഇന്നവർ സ്വന്തം ഗ്രാമത്തിൽ തന്നെ കാലെത്തും ദൂരത്തുള്ള അവശ്യ സേവന സ്ഥാപനത്തിൽ സ്വന്തം വീടു പോലെകയറിച്ചെന്ന് എത്ര ആഹ്ലാദഭരിതരായി ജീവിക്കുന്നു!

ഓഫ് ടോ:) ഈ അയൽ‌വാസിയെ ഞാൻ നെഗ്ലറ്റ് ചെയ്തു എന്ന് എഴുതിയതിൽ വിഷമമുണ്ട് കേട്ടോ. ഈമെയിൽ അയയ്ക്കാമെന്നു വിചാരിച്ചു. പക്ഷേ പ്രൊഫൈലിൽ ഈമെയിൽ അഡ്രസ് കണ്ടില്ല.

മാണിക്യം said...

സത്യം പറയാല്ലൊ
മറുമൊഴില്‍ ഒരു കമന്റ് വായിക്കുമ്പോഴാ ഈ തലകെട്ട് ! ഈശ്വരാ "ഡീ,കാ‍ന്താരി തള്ളെ ...."
എന്താ സംഭവം എന്ന് വന്നു നോക്കിയതാ,നോക്കുവല്ല്
മോത്തം അരച്ചു കലക്കി..

‘മദ്യപാനം ഒരു കലയാണ്.’
“അതു കൊണ്ടല്ലേ കലാകാരന്മാര്‍‌”
“‘ങേഃ ആണൊ? ആ!!’”

അരുണ്‍ കായംകുളം said...

മദ്യപാനം ഒരു കലയല്ല,അത് കൊലയാണ്.
മാറ്റുവിന്‍ ചട്ടങ്ങളേ

poor-me/പാവം-ഞാന്‍ said...

മാന്യ മിത്രങളെ
അനില്‍ജി,
ഓണവും വിഷുവും പോലെ എന്റെ പൊസ്റ്റിങില്‍ മുടങാതെ വരുന്നതിനു നന്ദി.
Binduji
ഹൈദെരാബാദിനും ഗള്‍ഫിനും നശിപ്പിക്കാന്‍ കഴിയാത്ത താങ്കളുടെ നല്ല മലയാളത്തിനു നമോവാകം.
അരുണ്‍ കായാങ്കുളത്തിന്റെ അഭിപ്രായത്തിനു നന്ദി.
"മാണിക്യം കുപ്പിയിലും ശോഭിക്കുമെന്നു ഇപ്പോളാണൂ മനസ്സിലായത്.
എന്റെ വിശ്വാസങള്‍ അടിച്ചേല്‍പ്പിക്കലല്ല എന്റെ ലക്ഷ്യ. മദ്യം കുടിക്കണമോ വെണ്ടയോ എന്നു നിങള്‍ തന്നെ തീരുമാനിച്ചു കൊള്ളു.എനിക്ക്‌ അതിനെക്കുറിച്ചു ഒന്നും പറയാനില്ല.പക്ഷെ മദ്യം കുടിക്കുന്നവരെ കുറിച്ചാണു ഞാന്‍ എഴുതിയതും വിഷമിച്ചതും മനസ്സിലായില്ല അല്ലേ ? I will tell you in English then you will understand! I was worrying about those people who are drunk by liquor(now read the malayalam line, Got it no?
ഇനിയും വയിക്കൂ ചര്‍ച്ച ചെയ്യൂ പുതിയ വിഷയം വരുന്നത് വരെ
വായനക്കാര്‍ കമന്ട്‌ എഴുതാന്‍ മടിക്കല്ലെ!

Bindhu Unny said...

ഗാന്ധാരിയമ്മയെ രക്ഷിക്കാന്‍ ഒരു സേനയുമില്ല. മകനല്ലേ കള്ള് കുടിക്കുന്നത്, മകളല്ലല്ലോ. :-)

വെളിച്ചപ്പാട് said...

ഗാന്ധാരിയമ്മയെ രക്ഷിക്കാന്‍ വാനരസേന വരും ഏത് വാനരസേന. കള്ളു കുടിച്ചാല്‍ ചില പൊറാട്ട് നാടകങ്ങളൊക്കെ ഉണ്ട് അത് അമ്മയല്ല അമ്മേടെ അമ്മ വന്നാലും വേണ്ടില്ല.

poor-me/പാവം-ഞാന്‍ said...

Some body has to come forward with a solution please!