Friday, 19 December 2008

ഡിസംബര്‍ 25 ഒരു ക്രൂശിതന്റെ ഓര്‍മ്മക്കുറിപ്പുകള്‍

ഡിസംബര്‍ 25 നോട് ചേര്‍ന്ന് എല്ലാവര്‍ക്കുമുള്ള അനുഭവങ്ങള്‍ മധുരമുള്ളത് ആയിരിക്കുമല്ലോ ?
എങ്കില്‍ ഈ പാവം എനിക്കുള്ളത് മധുരിക്കുന്നതും മധുരിക്കുമ്പോള്‍ തന്നെ കൈക്കുന്നതും പുളിച്ചതും വളിച്ചതും ആയ അനുഭങ്ങള്‍ ആകുന്നു.
കലാലയ കാലത്തെ ഒരു യാത്ര ..... അതിന്റെ മാധുര്യം പറവാന്നെളുതല്ല.
യാത്ര ചെന്നെത്തിയത് "ചെന്നായ് " എന്നും ഉച്ചരിക്കാവുന്ന മദിരാശിയിലെ എഴുംബൂരില്‍ .എങ്ങും ക്രിസ്തുമസിന്റെ ഗന്ധം .താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി വസന്ത ഭവനില്‍ നിന്നും പായസ തുള്ളികള്‍ മൂക്കില്‍ നിന്നും ഇറ്റു വീഴുന്നത് വരെ അത്താഴം കഴിച്ച് വയര്‍ ഒന്നിരിപ്പാനായി തെരുവിലൂടെ ഒന്നു നടന്നു . ഒരു ക്രിസ്തുമസ് ഗാനം കാതില്‍ വന്നലച്ചപ്പോള്‍ ആ ദിശയിലേക്ക് നടന്നു .അത് ഒരു കൊച്ചു ഹാള്‍ ആയിരുന്നു. ഹാള്‍ മിന്‍സാര ദീപ പ്രഭയില്‍ കുളിച്ചു നില്ക്കുന്നു. തല തോര്‍ത്തിയിട്ടില്ല . ചുറു ചുറു ക്കുള്ള ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വേഗത്തില്‍ നടക്കുന്നു. ആവശ്യത്തിനു സുന്ദരികളും ...സുന്ദരിമാരുടെ ആഭരണങ്ങള്‍ ദീപ പ്രഭയില്‍ വെട്ടിത്തിളങ്ങുന്നു എന്നാണ് ഞാന്‍ എഴുതാന്‍ തുടങ്ങുന്നത് എന്ന ആണ് നിങ്ങള്‍ വിചാരിച്ചതെന്കില്‍ നിങ്ങള്ക്ക് തെറ്റ് പറ്റിപ്പോയി " I do not belong to that tribe. അന്യ സ്ത്രീകളുടെ ആഭരണത്തില്‍ ഒരിക്കലും ഞാന്‍ നോക്കാറില്ല ....

അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത് മദ്രാസ് എഗ്മൂര്‍ ..... രാത്രി ..മിന്‍സാര പ്രഭയില്‍ തിളങ്ങുന്ന സംസാര മൂക്ക് കുത്തികള്‍...അല്ലെ? ചന്ദ്രിക സോപ്പിട്ടു കുളിച്ചു ഡോ കുട്ടപ്പന്മാരായി എത്തിയ ഞങ്ങളുടെ സംഘത്തെ പടിവാതില്‍ നേതാക്കള്‍ സ്വാഗതം ചെയ്തു ആനയിപ്പിച്ചത് ഞങ്ങളെ ആനന്ദിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ . നമ്മളുടെ നാട്ടില്‍ ഉല്‍സവ കമ്മിറ്റിക്കാര്‍ ഗാന മേള കേള്‍ക്കാന്‍ വരുന്നവരെ ആദരിചാനയിച്ചു ആസന സല്‍ക്കാരം ചെയ്യുന്നത് കണ്ടിട്ടുണ്ടോ ? അതാണപറയുന്നത് നമ്മള്‍ തമിഴരെ കണ്ടു കാര്യങ്ങള്‍ മനസ്സിലാക്കന്നമെന്നു ! ത ..മി ...ഴ ..രെ .കണ്ടു ...മനസ്സി...ലാ ക്കണ.. മെ....ന്നു ...

ഞങ്ങള്‍ ഇരുന്നു ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ കെട്ട് മുഴുകിയിരിക്കവേയാന്നു കൂട്ടത്തിലാരോ ചോതിച്ചത്

"ആരാ അത് ?"
ഷിബുവിന്റെ
ചൂണ്ടു വിരലിനെ ലക്ഷ്യമാക്കി നോക്കിയപ്പോള്‍ ആണ് അത് ശ്രദ്ധിച്ചത് ഒരു സ്ത്രീ ആ സ്റ്റേജില്‍ ഒറ്റെക്ക് കസേരയിലിരിക്കുന്നു. .ഗാന മേളക്കാര്‍ സ്റ്റേജിന്റെ ഒരറ്റത്ത് ഈ സ്ത്രീ ഒരു കസേരയില്‍ മറ്റെ അറ്റത്തും. അവര്‍സര്‍വാഭരണ വിഭൂഷിതയായിരുന്നു..ഞാന്‍ പരസ്ത്രീകളുടെ ആഭരണങളീല്‍ നോക്കാത്ത ആളായതു കൊന്ടു ആഭരണങളില്‍ കണ്ണുടക്കാതെ അവരെ നോക്കി അത് പെണ്ണല്ല, പിന്നെ ?
ഒരു വിടരുന്ന മൊട്ട് ! ഒരു പെണ്‍ കുട്ടി. അവളെന്താണു ഇരിക്കുന്നത്?ചില വിരുന്നുകാര് അവരുടെ അടുത്തു വന്നു സംസാരിച്ച് യാത്ര പറഞു പോകുന്നുന്ടല്ലോ?മറുവശത്തു ഇതൊന്നും- മയിന്‍ഡ് ചെയ്യാതെ ഗാന മേള തുടരുന്നു. ....എനിക്കെന്തോ ടാലി ആകാത്തതു പോലെ ഒരു തോന്നല്‍. പക്കത്ത് ഉക്കാരുന്നവരൊടു ഒന്നു കേട്ടു പാര്‍ത്തു നോക്കി. എന്റെയുംഅവരുടെയും കമ്മ്യുനിക്കഷന്‍ സ്കില്ലിന്‍റ്റെ മഹത്വം കൊന്ടു ഞാന്‍ പറയുന്നതു അവര്‍ക്കും അവര്‍ പറയുന്നതു എനിക്കും മനസ്സിലായതില്ലെന്നു പറവാന്‍ ലജ്ജയെനിക്കു ലവലേശമില്ല.അങനെ ചോതിച്ചു ചോതിച്ചു വന്നപ്പോള്‍ഒരു മാന്യ ഉല്‍സവ കമ്മിറ്റിക്കാരന്‍ ഉവാച
"മെച്ച്വേര്‍ഡ് "(Rനു ഡബിള്‍ സ്ട്രെസ്സ്)
"എന്ത്‌?
'ഗേ...ള്‍ മെച്ച്വേര്‍ഡ്" എന്നു അതിയാന്‍ വിശദീകരിച്ചു.
ഭൂലോകം കറങും പോലെ ആരോ ഇരുട്ടു സ്വിച്ച് ഓണ്‍ ചെയ്തതു പോലെ കാലിന്നടിയിലെ പരവതാനി ആരോ വലിച്ചു മാറ്റിയതു പോലെ തോന്നി. അപ്പോള്‍- അതായിരുന്നു സ...ങ..തി അല്ലേ?
എങ്ങിനെ ഹോട്ടല്‍ മുറിയില്‍ എത്തിച്ചേര്‍ന്നു എന്നറിയില്ല. കൃത്യമായി തലയളണയില് കാലു വെച്ച് സുഖമായി കിടന്നുറങ്ങി.
ഇതില്‍ നിന്നു ഒരു പാഠം പഠിച്ചൂ ജീവിതം മുഴുവനും അറിവില്ലായ്മ കൊണ്ടും ലോകപരിചയം ഇല്ലായ്മ കൊണ്ടും മണ്ടത്തരം കൊണ്ടും ഒട്ടേറെ കുഴപ്പങ്ങളില്‍ ചാടുമെന്ന .....പാഠം .....
പാഠം പഠിച്ചതുകൊന്ടു
കൃത്യമായി എന്നും മണ്ടത്തരത്തില്‍ ചെന്നു വീഴാറുമുന്ട് .ഇതു വായിക്കുന്ന ബ്ലോഗിനികള്‍ തങ്ങളുടെ അനുഭവങ്ങള്‍ (കച്ചേരിയുടെ വിവരങ്ങളും മറ്റും) എഴുതുമല്ലോ ?
നിങ്ങള്‍ക്കായി
ഈ അനുഭവം കൈ മാറിക്കൊണ്ട് ഈ ഉപന്യാസം ഉപസംഹരിക്കട്ടെ .
(ഇതു ഏതെങ്കിലും പ്രദേശത്തു കാരെയോ മത വിശ്വാസികളെയൊ അപമനിക്കാനൊ ചെറു താക്കാനോ എഴുതിയത് അല്ല -- പിന്നെ തന്നിലേക്ക് നോക്കി പരിഹസിക്കാന്‍ മാത്രം .......

15 comments:

poor-me/പാവം-ഞാന്‍ said...

Happy new year. Story will be back in full after the strike of malayalam department. If in a hurry read the story in English please
in http:manjaly-halwa.blogspot.com

poor-me/പാവം-ഞാന്‍ said...

തൊള്ളായിരക്കണക്കിനു വരുന്ന എന്റെ ആരാധകര്‍ക്കും ശത്രുക്കള്‍ക്കും പുതുവര്‍ഷാശംസകള്‍

poor-me/പാവം-ഞാന്‍ said...

ഇതില്‍ നിന്നു ഒരു പാഠം പഠിച്ചൂ ജീവിതം മുഴുവനും അറിവില്ലായ്മ കൊണ്ടും ലോകപരിചയം ഇല്ലായ്മ കൊണ്ടും മണ്ടത്തരം കൊണ്ടും ഒട്ടേറെ കുഴപ്പങ്ങളില്‍ ചാടുമെന്ന .....പാഠം ..... ഈ പാഠം പഠിച്ചതുകൊന്ടു കൃത്യമായി എന്നും മണ്ടത്തരത്തില്‍ ചെന്നു വീഴാറുമുന്ട് .
നിങ്ങള്‍ക്കായി ഈ അനുഭവം കൈ മാറിക്കൊണ്ട് ഈ ഉപന്യാസം ഉപസംഹരിക്കട്ടെ .
(ഇതു ഏതെങ്കിലും പ്രദേശത്തു കാരെയോ മത വിശ്വാസികളെയൊ അപമനിക്കാനൊ ചെറു താക്കാനോ എഴുതിയത് അല്ല -- പിന്നെ തന്നിലേക്ക് നോക്കി പരിഹസിക്കാന്‍ മാത്രം .......

poor-me/പാവം-ഞാന്‍ said...

ഇതില്‍ നിന്നു ഒരു പാഠം പഠിച്ചൂ ജീവിതം മുഴുവനും അറിവില്ലായ്മ കൊണ്ടും ലോകപരിചയം ഇല്ലായ്മ കൊണ്ടും മണ്ടത്തരം കൊണ്ടും ഒട്ടേറെ കുഴപ്പങ്ങളില്‍ ചാടുമെന്ന .....പാഠം ..... ഈ പാഠം പഠിച്ചതുകൊന്ടു കൃത്യമായി എന്നും മണ്ടത്തരത്തില്‍ ചെന്നു വീഴാറുമുന്ട് .
നിങ്ങള്‍ക്കായി ഈ അനുഭവം കൈ മാറിക്കൊണ്ട് ഈ ഉപന്യാസം ഉപസംഹരിക്കട്ടെ .
(ഇതു ഏതെങ്കിലും പ്രദേശത്തു കാരെയോ മത വിശ്വാസികളെയൊ അപമനിക്കാനൊ ചെറു താക്കാനോ എഴുതിയത് അല്ല -- പിന്നെ തന്നിലേക്ക് നോക്കി പരിഹസിക്കാന്‍ മാത്രം .......

ഭൂമിപുത്രി said...

പാട്ട് കേൾക്കാൻ പോയതല്ല്ലേ?
കേട്ടു തിരിയെപ്പോയി...അത്രേല്ലേള്ളു..സാരമില്ല

പ്രയാസി said...

“മാന്യ മിത്രമെ ,
താങ്കള്‍ക്കായി ഈ പൊസ്റ്റ് എഴുതുമ്പോള്‍
ഇതു വായിച്ച് കമന്‍റ്റടിക്കണം എന്ന ഒരു അപെക്ഷയേ ഉള്ളൂ.http://manjalyneeyam.blogspot.com.
വിധേയന്‍
പാവം-ഞാന്‍ “

പുവര്‍ മീ..അയ്യേ.. ഞാനാ ടൈപ്പല്ലാ..;)

annamma said...

:D

smitha adharsh said...

അങ്ങിനെ ഒക്കെ ഇപ്പോഴും ഉണ്ട് അല്ലെ?
പണ്ടു അതൊക്കെ ആഘോഷിച്ചിരുന്നതായി അച്ഛമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്.
പിന്നെ,അക്ഷരത്തെറ്റ് ഒരു കല്ലുകടിയാകുന്നല്ലോ.."പാവം ഞാന്‍' ജീ..അതൊന്നു ശ്രദ്ധിക്കണേ..പ്ലീസ്

അനില്‍@ബ്ലോഗ് said...

:)

അതിനെന്താ പ്രശ്നം?

ഒരാഘോഷത്തില്‍ പങ്കെടൂക്കാനായില്ലെ?

അജയ്‌ ശ്രീശാന്ത്‌.. said...

"‍ഒരു മാന്യ ഉല്‍സവ കമ്മിറ്റിക്കാരന്‍ ഉവാച
"മെച്ച്വേര്‍ഡ് "(Rനു ഡബിള്‍ സ്ട്രെസ്സ്)
"എന്ത്‌?
'ഗേ...ള്‍ മെച്ച്വേര്‍ഡ്" എന്നു അതിയാന്‍ വിശദീകരിച്ചു.
അപ്പോള്‍- അതായിരുന്നു സ...ങ..തി അല്ലേ?"

ഹ ഹ അവതരണം കൊള്ളാം മാഷേ..
പക്ഷെ..ഇതൊക്കെ ഇപ്പോഴുമുണ്ടോ..
ഈ ആഘോഷങ്ങളൊക്കെ...
പഴയ തീണ്ടാരിക്കല്യാണെന്ന്‌ പറയുന്ന
സംഭവം...ആ എനിക്കറിയില്ല...:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

അവതരണം കൊള്ളാം :)

ദീപക് രാജ്|Deepak Raj said...

മാഷേ ബ്ലോഗ് വായിച്ചു നന്നായി.

ഒന്നു രണ്ടു കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ..
എന്‍റെ ഒരു നോട്ടത്തില്‍ തോന്നിയതാ.. ഇഷ്ടപ്പെട്ടില്ലെങ്കില്‍ തെറി വിളിക്കല്ലേ.. ഒരേ തോണിയില്‍ തുഴയുന്ന തുടക്കക്കാര്‍ എന്ന സ്വാതന്ത്ര്യത്തില്‍ പറയുന്നതാ..

ഒന്ന്: മാഷേ ഈ പോസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്ന അക്ഷരങ്ങള്‍ അല്പം ചെറുതാക്കണം.. ഒരഭംഗി തോന്നുന്നു.. വായനയുടെ സുഖം കളയുന്നു എന്നര്‍ത്ഥത്തില്‍ എടുത്താല്‍ മതി.

രണ്ട്: പാരഗ്രാഫ് തിരിച്ചു എഴുതിയിരുന്നെങ്കില്‍ നന്നായിരുന്നു.. തീര്‍ച്ചയായും നാളെ ശ്രദ്ധിക്കപെടുന്ന ബ്ലോഗ് ആയിരിക്കും.. നിശ്ചയം.

സ്നേഹത്തോടെ
(ദീപക് രാജ്)

അരുണ്‍ കായംകുളം said...

ഇന്നാ വായിക്കാന്‍ പറ്റിയത്.എനിക്ക് ഇഷ്ടപ്പെട്ടു.

poor-me/പാവം-ഞാന്‍ said...

Still people are after X-mas?