Tuesday, 10 February 2009

രസം അത്രക്കങ്ങ്ട് വേണ്ടായിരുന്നെ !

രസം തിരുമേനിക്കു അധികം ഒഴിച്ചു കൊടുത്തൊ എന്നു നിങള്‍ അങിനെ തീരുമാനിക്കാന്‍ വരട്ടെ! രസം അതല്ല ഇതുരസം വേറെ രസം ആണെ!എവിടെ തിരിഞൊന്നു നോക്കിയാലും അവിടെല്ലാം സി.എഫ്.എല്‍.കള്‍ മാത്രം. ഊര്‍ജ്ജം ലാഭിക്കാന്‍ എല്ലാവരുമ്- ഉപദേശിക്കുന്നത് സി.എഫ്.എല്‍.കള്‍ ആണല്ലോ? അങിനെ ആദ്യമായി വാങിയപ്പോള്‍ അവിടെ ഉന്ടായിരുന്ന 100 വാട്ട് ബള്‍ബ് ഊരിയെടുത്ത് ശത്രുക്കള്‍ക്ക് സൌജന്യമായി നല്കി. കറന്‍ട് ബില്‍ കുറയുന്നത് കോള്‍മയിരോടെ അനുഭവിച്ചു വരികയായിരുന്നു. കാല പ്രവാഹത്തില്‍ സി.എഫ്.എല്‍.കള്‍ ഒന്നൊന്നായി മരണം വരിക്കാന്‍ തുടങി. മരിച്ച സി.എഫ്.എല്‍.കള്‍ പല പല ആകൃതിയിലുംവലുപ്പത്തിലും ഉള്ളവ പറംബിന്റെ മൂലയില്‍ കൂട്ടി ഇട്ടിരുന്നു. ഇത്തവണ ഒരു "പുതിയ പഴയ" സി.എഫ്.എല്‍ ഇടാന്‍ നോക്കിയപ്പോളാണു അതു ഞാന്‍ ശ്രദ്ധിച്ചത് ആരോ മൂലയില്‍ ഇട്ടിരുന്ന സി.എഫ്.എല്‍.കള്‍ തകര്‍ത്ത് ഇട്ടിരിക്കുന്നു. പെട്ടെന്നാണു എന്റെ തലമന്ടയില്‍ ഒരു മിന്നലുദിച്ചത്. അപ്പോള്‍ ഈ സി.എഫ്.എല്‍.കളിലെ രസവും സാംപാറും ഒക്കെ ഒലിച്ചു ഭൂമി ദേവിയില്‍ ചേര്‍ന്നു കാണില്ലെ?
അതെ സുഹൃത്തുക്കളെ നാംതീര്‍ത്തും ശ്രദ്ധിക്കാതെ വലിച്ചെറിഞു കളയുന്ന സി.എഫ്.എല്‍.കളില്‍ അടങിയിട്ടുള "രസം"അടക്കമുള്ള രാസ വസ്ത്തുക്കള്‍ ഇങനെ സി.എഫ്.എല്‍.കള്‍ പൊട്ടുംബോള്‍ മണ്ണിലും ജലത്തിലും കലരുന്നു. രസത്തിന്റെ ദൂഷ്യ വശങളെ ക്കുറിച്ചു ഞാന്‍ നിങളെ ബോധവാന്‍മാര്‍ ആക്കെന്ടതില്ലല്ലോ? അപ്പോള്‍ നമ്മുക്ക് എന്തു ചെയ്യാനാകും? ഉപയോഗ ശൂന്യമായ സി.എഫ്.എല്‍.കള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. അവ ഉടഞു പോകാത്ത വിധം പെട്ടികളിലോ മറ്റും സൂക്ഷിച്ചു വെക്കുക. പൊട്ടിയാല്‍ യാതൊരു കാരണവശാലും ജല ശ്രോതസ്സുകളില്‍ കലരാതെ നോക്കണം. സാധാരണക്കാരെക്കാള്‍ ഭരണ കൂടത്തിനാണു എന്തെങ്കിലും ചെയ്യാനാകുക. ബാറ്റരിയുടെ കാര്യത്തിലെന്ന പോലെ ഉപയോഗ ശൂന്യമായ സി.എഫ്.എല്‍.കള്‍ തിരിച്ചെടുത്ത് റി സയിക്കിള്‍ ചെയ്യേന്ട ചുമതല നിര്‍മ്മാതാക്കളില്‍ അര്‍പ്പിക്കണം. അല്ല നിങളുടെ അഭിപ്രായം എന്താ?

12 comments:

poor-me/പാവം-ഞാന്‍ said...

പ്പൊ രസം ശരിക്ക് അങ്ഡ്‌ ആസ്വദിക്യാ ,ല്ലെ ?
രസിച്ചോ ഇല്ല്യോ ന്ന് പറയ്യാ.
This time no pain, no tears,
no anger, no hurting...
you will like it irrespective of your caste,creed,region,religion,language.....

അനില്‍@ബ്ലോഗ് said...

കൊള്ളാം.
നല്ല പോസ്റ്റ്.
പഴയ സി.എഫ്.എലുകള്‍ റീ സൈക്കിള്‍ ചെയ്യുക തന്നെ വേണം.
എന്റെ പഴയൊരു പോസ്റ്റുണ്ട് സി.എഫ്.എലുകളെപ്പറ്റി.
:)

Bindhu Unny said...

റീസൈക്കിള്‍ ചെയ്യാന്‍ സംവിധാനം വരുന്നത് വരെ ഇതെല്ലാം സൂക്ഷിച്ചുവയ്ക്കാം ല്ലേ.

പോസ്റ്റില്‍ അറിയാതെ ഒരു കണ്ട്രോള്‍ സി-കണ്ട്രോള്‍ വി വന്നിട്ടുണ്ടല്ലോ. ഒരു കണ്ട്രോള്‍ എക്സ് കൂടി കൊടുത്തേയ്ക്കൂ. :-)

poor-me/പാവം-ഞാന്‍ said...

We are not supposed to play with "X" just like that unnyE!

ബിന്ദു കെ പി said...

കൊള്ളാം, ഇതൊരു പുതിയ അറിവാണ്...നന്ദി.
റീസൈക്കിൾ ചെയ്യുന്നതിന്റെ ഉത്തരവാദിത്തം നിർമ്മാതാക്കൾ ഏറ്റെടുത്ത് പഴയവ അവർ തന്നെ കളക്റ്റ് ചെയ്യാനുള്ള സംവിധാനം ഉണ്ടാകണം. അതുവരെ ഭൂമീദേവിയ്ക്ക് നമ്മൾ രസം ഒഴിച്ചുകൊടുത്തുകൊണ്ടേയിരിക്കും :)

niyas said...

kanthari thalle rakshikkan lokathu 2 aalukal undu parayamo aarokke ennu

മാണിക്യം said...

നല്ല പോസ്റ്റ്!
തികച്ചും എല്ലാവരും ശ്രദ്ധിക്കേണ്ടത്
നമുക്ക് വേണ്ടി
നമ്മുടെ മക്കള്‍ക്ക് വേണ്ടി..

ഓ.ടോ
എന്നെ പോലുള്ളവര്‍ മനസ്സിലാക്കട്ടെ എന്ന് കരുതിയ്യാണോ ഈ ഡബിള്‍ ഡക്കര്‍ ‌സംവിധാനം?
അതോ രസത്തിന് വെള്ളം കൂട്ടിയതോ?

കുഞ്ഞന്‍ said...

ആരും ശ്രദ്ധിക്കാത്ത കാര്യം ശ്രദ്ധയില്‍ കൊട്ടുവന്നതിന് നന്ദി പറയുന്നു.

കൂടുതല്‍ മനസ്സിലാക്കാന്‍ വേണ്ടിയാണൊ രണ്ടു പ്രാവിശ്യം പറഞ്ഞത്????

പിന്നെ അക്ഷരങ്ങള്‍ ബോള്‍ഡാക്കി എഴുതുന്നത് കാണാന്‍/വായിക്കാന്‍ ഒരു സുഖമില്ല മാഷെ

poor-me/പാവം-ഞാന്‍ said...

കുഞന്‍ജി നന്ദി
ബോള്‍ഡ് ആയി കാര്യം പറയുംബോള്‍ അക്ഷരം ബോള്‍ഡ് ആയിപ്പോയതാണ്‍ ക്ഷമിച്ചാലും

poor-me/പാവം-ഞാന്‍ said...

മാണിക്യംജി
ഇടക്കു ഞാന്‍ സുധുവിന്‍റ്റെ നാട്ടിലൂടെ സന്‍ചരിച്ചു(മുന്‍ പോസ്റ്റ് വായിച്ചിരിക്കുമല്ലോ?

My......C..R..A..C..K........Words said...

thaankalude abhipraayathodu yojikkunnu...

poor-me/പാവം-ഞാന്‍ said...

Thank you Crack ji