Thursday, 6 November 2008

ഒബാമ വിജയം


അച്ഛനെത്ര കറുത്തവനായിരുന്നത്രയും
വെളുത്തൊരമ്മ പെറ്റവന്‍
കറുംബനെന്നാകിലും പൈമ്പാലിന്‍
മനമാണെന്നെല്ലാരും പറഞോന്‍
സ്നേഹത്തിന്നാള്‍ രൂപമാം തന്നമ്മൂമ്മ
കൈകളില്‍ കിടന്നവന്‍ വളര്‍ന്നു
പിന്നവന്‍വലുതുമായി.
സത്യവും നീതിയുംഅധ്വാനവുമെ-
ന്തെന്നുമേതെന്നുംഓതികൊടുത്തും
കല്ലും മുള്ളും മാത്രം നിറഞതും
കണ്ണീരില്‍ ആകെ നനഞു കുതിര്‍ന്നതും
ആയൊരാ കുന്ടിന്‍റ്റേ കുഴിയുടേ വഴികളില്‍
ധൈര്യത്തിന്‍ പട്ടു വിരിച്ചിട്ടു്‌
അതിന്‍മേലവനേ പിച്ച വച്ചു നടപ്പാന്‍
വച്ചതുമായൊരമ്മൂമ്മ
എന്നിട്ടുമെന്തേയീ യുധ്ധം കഴിയും വരെയും
മാറ്റത്തിന്‍ കാറ്റിലീ വിജയക്കൊടി പാറും
വരെയും കാത്തു നിന്നീല പൊന്നേ?
തന്‍ കറുത്ത മുത്തിനേ വിജയം പുല്കും
മുമ്പത്തേ പുലരി പോലും കാണാതെ
എന്തേ ചൊല്ലീ വിട?
വിജയ പീഠത്തിലേറി തന്‍ പൌത്രന്‍
കൈ വീശുമ്പൊളും കൈകും മധുരത്താല്‍
പുന്‍ച്ചിരി വരാത്തൊരാ മുഖം നോക്കി
അങ് മുകളിലേ വെള്ള വീട്ടിലിരുന്നു-
കണ്ണീരു തൂകി രന്‍ടമ്മമാര്‍
അപ്പൊഴും ലോകം മാറ്റത്തിന്നായുള്ളോരാശയാല്‍
കണ്ണീരില്‍ നനഞൊരാ മുഖത്തേക്കുറ്റു
നോക്കി ക്കൊന്ടെയിരുന്നു.

18 comments:

പ്രയാസി said...

കൊള്ളാം

അനില്‍@ബ്ലോഗ് said...

ഒബാമയുടെ മുന്‍ കാല ചരിത്രങ്ങള്‍ എല്ലാം തന്നെ മനുഷ്യസ്നേഹികള്‍ക്ക് ആശ്വസം പകരുന്നവയാണ്.

എങ്കിലും ആരാചാരുടെ സന്മനസ്സുകൊണ്ട് ,തൂക്കാന്‍ വിധിക്കപ്പെട്ടവനു ഗുണമുണ്ടാവുമോ എന്ന് കണ്ടറിയണം.

അനില്‍@ബ്ലോഗ് said...

why this comment moderation?

ചാണക്യന്‍ said...

അനില്‍@ബ്ലോഗിന്റെ കമന്റിനടിയില്‍ ഒരൊപ്പ്...

Cartoonist Gireesh vengara said...

http://ezhuththukuthuu.blogspot.com

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി. said...

ആശംസകള്‍ ...

മാണിക്യം said...

കാച്ചികുറുക്കി ഒരു ചരിതം
കൊള്ളം
അതേ ആ മുത്തശ്ശി എന്തേ നിന്നില്ല ഒരു ദിവസം കൂടി ഈ ചരിത്രവിജയം ഒരു പക്ഷെ അതിനും മുന്നെ മന‍സ്സില്‍ ഉറപ്പിച്ചോ?
ഒബാമയില്‍ ജനലക്ഷങ്ങളുടെ പ്രതീക്ഷയുണ്ട് .. അത് സഭലമാവട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.
അഭിവാദ്യങ്ങള്‍

Anonymous said...

കറുത്തവന്‍ പ്രസിഡണ്ടായതു കൊണ്ട് മാത്രം അമേരിക്ക പോലെയുള്ള ഒരു രാജ്യത്തിന്റെ നിലപാടുകളിലും ഇടപെടലുകളിലും മാറ്റമുണ്ടാകാന്‍ പോകുന്നില്ല. ജാത്യാലുള്ളത് തൂത്താല്‍ പോകുന്നതല്ലല്ലോ...
മറ്റൊന്ന്, ഈ തെരഞ്ഞെടുപ്പ് വിജയത്തെ ഒരു രാജ്യം അതിന്റെ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തു എന്ന തരത്തിലല്ല, ലോകത്തിന്റെ ആകമാനം പ്രസിഡണ്ട് തെരഞ്ഞെടുപ്പെന്ന വിധത്തില്‍ പൊലിപ്പിച്ചു കാട്ടുന്നതിന്റെ യുക്തി എനിക്കിതു വരെ മനസ്സിലായിട്ടില്ല.
ഒബാമ ഒരു തുടര്‍ച്ച മാത്രമാണ്. ചരിത്രം അതു അടിവരയിടും.

Anonymous said...

അഭിപ്രായങ്ങള്‍ എന്തിനു മോഡറേറ്റ് ചെയ്യണം..? അതു ഭീരുത്വമാണ്. അതല്ലെങ്കില്‍ ഒന്നും എഴുതാതിരിക്കുക. എഴുത്തുകാരനെ തൃപ്തിപ്പെടുത്തി അഭിപ്രായങ്ങള്‍ പറയാന്‍ ആവില്ല.

poor-me/പാവം-ഞാന്‍ said...

മാന്യരെ,
അഭിപ്രായ മെഴുതിയവര്‍ക്കു എല്ലാവര്‍ക്കും നന്ദി. ഗിരീഷ് പരിചയപ്പെടുത്തിയ ബ്ലോഗ് വായിക്കാം.മറ്റു ചങാതിമാര്‍ക്കും ശുപാര്‍ശ ചെയ്യുന്നു.വീന്ടും കാണാം.

poor-me/പാവം-ഞാന്‍ said...

പ്രിയ ഷിഖമിജ,
ഉച്ചാരണം തെറ്റിയെങ്കില്‍ ക്ഷമിച്ചാലും.വായനക്കര്‍ എല്ലാത്തിനും എഴുത്തുകാരനുമായി യോജിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ വി.സ്വ ത്തില്‍ കഴിയുന്നവര്‍ ആയിരിക്കും.പക്ഷെ നമ്മളുടെ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന്‍ മര്യാതയുടെ ചില രീതികള്‍ ഉന്ടല്ലോ അതു പാലിചില്ലെങ്കിങ്കില്‍ ഒരാളെങ്കിലും പരാചയപ്പെട്ടാല്‍ നമ്മളെന്തു ചെയ്യും. ഉദാഹരണത്തിന്നു ജാതിയെ പറ്റി ഒരു പോസ്റ്റ് ഇട്ടു . തികച്ചും ക്റ്ഷിക്കാര്ക്കു വെന്ടിയുള്ള ഒരു പോസ്റ്റ് .പക്ഷെ അതില്‍ പ്രതിപാതിച്ച കര്ഷകനെ പറ്റി വളരെ വഷളായ ഭാഷയില്‍ അഭിപ്രായമിട്ടു. വളരെ വിരള മായി മാത്രം നെറ്റ് നൊക്കുവാന്‍ പറ്റിയിരുന്ന ഒരു സന്ദര്‍ഭത്തിലായിരുന്നു അത്. കര്‍ഷകന്ടെ ബന്ധുക്കള്‍ ഉലകത്തിന്ടേ നാനാ ഭാഗത്തു നിന്നും ഇതു കന്ടു ദുഖിച്ചു. പിന്നീടെ ഞാന്‍ ഇതറിഞുള്ളൂ. ഈതാണു ഇതിനു പുറകിലേ കഥ. സങതി പുടി കിട്ടിയിരിക്കുമല്ലോ? ഇനിയും കഥ തുദരും ടിക്കറ്റ് എടുക്കുമല്ലോ?

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഒബാമ മലയാളിയാണോന്നാണെന്റെ സംശയം.... സകലമലയാളികളും ഇപ്പൊ ഒബാമയ്ക്കുമ്മകൊടുത്തുകൊണ്ടിരിക്കുന്നൂ... നമ്മുടെ വി എസ്സ് പോലും ഒരു പാട്ടുപാടിന്നില്ല ഒബാമയെ വിമര്‍ശിച്ച്... തെന്ത് പറ്റീ മലയാളീസ് നമ്മുടെ വിമര്‍ശന ശക്തി നശിച്ചോ ?

annamma said...

ഒബാമ വിജയം - ആ വ്യക്തിയുടേയും, കറുത്തവരെന്നു മുദ്ര കുത്ത്പ്പെട്ടവരുടേയും വിജയം. ബാക്കിയെല്ലാം കാത്തിരുന്നു കാണാം.

അരുണ്‍ കായംകുളം said...

:)
കൊള്ളാം

കുറുക്കൻ said...

സകല ബ്ലോഗന്മാരും, സകല മലയാളികളും ഇപ്പോൾ ഒബാമയെ കുറിച്ചെഴുതുന്നു. ഇതും കൊള്ളാം...

പിന്നെയ്, മാഷേ, ആ രണ്ട് തരം ബോബിടുന്നേടത്തേയ് കമന്റ് ഒപ്ഷൻ വർക്കാവുന്നില്ല. ഒന്ന് ശരിയാക്കൂ....

Rose Bastin said...

വിരഹത്തിന്റെ വേദനയിൽ കുതിർന്നതെങ്കിലും വിജയം വിജയം തന്നെ!സ്നേഹിക്കാൻ കഴിയുന്ന മനസിനു മാത്രമെ വിരഹത്തിന്റെ വേദന മനസിലാക്കാൻ കഴിയൂ,പിരിഞ്ഞു പോയ രണ്ടമ്മമാരുടെ പ്രാർഥനകളയിരിക്കില്ലേ ഈ വിജയത്തിനു പിന്നിൽ? നന്നായിരിക്കുന്നു ആശംസകൾ!!

Anonymous said...

When Obama won, his opponent McCain said "Mr. Obama has achieved something great for himself and his nation". Let our politicians learn from their 'sportsman spirit'.

Posting romba pramadam. Keep the good work.

poor-me/പാവം-ഞാന്‍ said...

Obama how are you?