Saturday 25 October 2008

പ്രാദേശിക കക്ഷികള്‍ നീണാള്‍ വാഴണമോ?

മുംബെയിലേ പ്രശ്നത്തിന്‍റ്റേ പേരില്‍ ലാലുജിയും ശ്രീലങ്കന്‍ പ്രശ്നതിന്‍റ്റെ പേരില്‍ കരുണാനിധിയും റെയില്‍കോച്ച് ഫാക്റ്ററി പ്രശ്നത്തില്‍ മായാജിയും ഒക്കെ വലിയ കക്ഷിയേ വെള്ളംകുടിപ്പിക്കുമ്പോള് ‍ഇന്ദിരാജിയുടെ ആ കാലത്തെക്കുറിച്ച് ആലൊചിച്ചു നോക്കൂ. ഡി എംകെ യും എ ഐ ഡി എം കെ യും ഊഴമനുസരിചു അസ്സെംബ്ലിയിലേക്കു മല്‍സരിക്കുംബൊള്‍ തന്നെ ലോക് സഭയിലെക്കുള്ള സീറ്റുകളിലധികവും തങളുടെ പങ്കാളികളായിരുന്ന കോണ്‍ഗ്രസ്സിനായി വിട്ടുകൊദുക്കുമായിരുന്നു. ഐക്യ മുന്നണികളുടെ ഈ കാല ഘട്ടത്തില്‍ ഇത് സങ്കല്‍പ്പിക്കുന്ന കാര്യം പോലും ആലോചിക്കാനാകില്ല. കത്തിമുനകളില്‍ കാര്യങള്‍ നേടുന്ന പ്രദേശിക കക്ഷികള്‍ക്കു മുംബില്‍ മരവിച്ചു നില്‍ക്കുന്ന ദേശീയ കക്ഷികളെയാണ്‍ നമ്മുക്കു കാണാനാകുക. ദൂരക്കാഴ്ചയില്ലാത്ത ഈ പ്രദേശിക കക്ഷികളുടെ കണ്ണില്‍ അവരുടെ ദേശം മാത്രമാണ്'അവര്‍ക്കു കാണാനകുക. ഭാരതം എന്നാല്‍ അവരുറ്റെ ദേശവും അവരുടെ ദേശം മാത്രമാണ്‍ ഭാരതം എന്നീ വിശ്വാസങളും സങ്കുചിത പ്രദേശിക ജാതി മത ഭാഷാ വികാരങളും മാത്രമാണ്‍ ഈ കക്ഷികളേ ജീവിപ്പിക്കുന്നത്. തങളുടെ പ്രദേശങളുടെ അപ്പുറത്തേക്കുനോക്കാനോ അനുഭവിക്കാനൊ അടുത്തറിയാനോ ശ്രമിക്കാത്ത അവര്‍ക്കു അത് ആവശ്യമായി തൊന്നാറുമില്ല.

ദേശിയ കക്ഷികള്‍ക്ക് സ്വന്തം നിലയില്‍ ഒരു ഭരണ കൂടംനിയന്ത്രിക്കാന്‍ പ്രാപ്തമായ ഭൂരിപക്ഷംഉന്ദാഅയിരുന്ന കാലത്ത് പ്രാദെശിക കക്ഷികള്‍ പ്രാദേശിക ഭരണം എന്ന ആഗ്രഹതില്‍ മാത്രംകാലം കഴിച്ചിരുന്നു. ദേശീയ കക്ഷികള്‍ക്കു സ്വന്തം നിലയില്‍ സര്‍ക്കാര്‍  രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടായതൊടെ പ്രാദേശിക കക്ഷികല്‍ തങലുടെ ഔദാര്യം കാട്ടന്‍ സന്നധരായി മുന്നോട്ടു വരാന്‍ തുടങി .പക്ഷെ അതിനൊരു വില ങിയിട്ട്....
എന്‍. ഡി. എ യുടെജനനത്തൊടെ കേന്ദ്രത്തില്‍ മൂന്നു-നാല്‍ ഇരിപ്പിട കക്ഷികള്‍ക്കുപോലും കാബിനെറ്റ് പദവി കിട്ടാന്‍ തുടങി. ജില്ലാ കക്ഷി മാത്രമായ ഒരു കക്ഷിയുടെ പ്രതിനിധി ഇന്ന് അന്തസ്സോടെ കാബിനെറ്റ് മിനിസ്റ്റെരുടെ കസേരയിലിരിക്കുന്നു... കക്ഷികളുടെ എണ്ണം ഭരണത്തിന്റെ സുഗമമായ നടത്തത്തിന്ന് വിഘാതമാകുന്നു.വാജ്പെയ്ജിയെ കാണാനെത്തിയ ഒരു ഘടക കക്ഷി മന്ത്രിയോട് "ആ...രാ" എന്നു ചൊദിച്ചു എന്നാണു കഥ."എതെങ്കിലും വകുപ്പ്‌ " എന്നതില്‍ ത്റ്പ്തരാകാത്ത അവര്‍തന്ത്ര പ്രധാനവും തങലുടെ കച്ചവട താല്പര്യങള്‍ സമ്രക്ഷിക്കാനുതകുന്ന വകുപ്പുകളും ചോദിക്കാന്‍ തുടങി.ഒരു കക്ഷി വാര്‍ത്താ വിനിമയ വകുപ്പും ഉപരി തല ഗതാഗത വകുപ്പും ചൊദിച്ചു വാങിയപ്പോള്‍ആ വകുപ്പുമായി ആ വകുപ്പുമായി വാണിജ്യ ബന്ധങളുള്ള ആളുകള്‍ ആ വകുപ്പു ഭരിക്കുക ധാര്‍മികമല്ല എന്നു പറയാന്‍ ചങ്കുറപ്പുള്ള ആരുമുന്ദായില്ല! കല്‍ക്കരി വകുപ്പിന്ന് വേന്ടി വിശന്നു നദക്കുന്നവരുടെയും കഥ വെരൊന്നല്ല.

ഇയ്യീടെയായി രെയില്‍വെ വകുപ്പ് ഭരിചു കൊന്ദിരിക്കുന്നവരെല്ലം പ്രദേശിക കക്ഷിയില്‍ നിന്നുള്ളവരാണ്. അതുകൊന്ദു തന്നെ പ്രാദേശികവാദം എക്സ്പ്രെസ്സിന്‍ സിഗ്നല്‍ കിട്ടുന്നതായും വിഭവ സമത്വ വിതരണ എക്ഷ്പ്രെസ്സിന്‍ സിഗ്നല്‍ കാതു കിടക്കേന്ദി വരുന്നതായും ജനങല്ക്കു പരാതി ഉന്ദ്.

കേരളതില്‍ മാത്രം വേരുകളുള്ള ഒരു കക്ഷി അന്ധ്രയിലേയൊ ആസ്സമിലേയൊ പ്രശ്നങളേക്കുറിചു വേവലാതിപ്പെടാറില്ല. തമിഴുനാടു കക്ഷികള്‍ക്ക് അവരുടെ ഭാരതം കന്യാകുമാരിയില്‍ ആരംഭിച്ചു്‌ ചെന്നെയില്‍ അവസാനിക്കുന്നു. ടീ കക്ഷിയിലേ മന്ത്രിമാര്‍ മറ്റു സംസ്ഥാനങളിലേക്ക് പധ്ധതികള്‍ കൊടുക്കുകയില്ലെന്നു മാത്രമല്ലമറ്റു സംസ്ഥാനങളിലേ പധ്ധതികളുടേ പുരോഗതി തറ്റസ്സപ്പെറ്റുതാന്‍ ശ്രമിക്കുന്നു എന്നു കൂടി പറയപ്പെടുന്നു.അതുകൊന്ദു തന്നെ യുപി,കേരളം,ഒറീസ്സ,എഴു സഹോദരിമാര്‍എന്നിവര്‍ ഈ ഇടപാടില്‍ നഷ്ട കച്ചവടക്കാര്‍ ആണെന്നു കരുതുന്നു. കേരളത്തിന്‍ രന്ദു ക്യബിനെറ്റു മന്ത്രിമാരെ കിട്ടി. ഭാഗ്യതിനോ നിര്‍ഭാഗ്യത്തിനോ ഇവര്‍ വിശ്വ-പൌര-വിഭാഗതില്‍ പെടുന്നവരായിപ്പോയി. പിന്നെ മുസ്ലിം ലീഗിന്‍റ്റെ മന്ത്രി തന്റെ തട്ടകമായ മലബാറിനു വെണ്ടി വഴി വിട്ടും വഴിയിലും എന്തെങ്കിലും ചെയ്യുന്നുന്ട് ശത്രുക്കല്‍ പോലും അരോപിക്കില്ല.

വാസ്തവം എന്തായിരുന്നാലുംവിഭവങളുറ്റെ വിതരണം നീതി പൂര്വ്വകമായ രീതിയില്‍ നാടിന്റെ നാനാ കൊണുകളിലും എതി ചേരാന്‍ തടസ്സം നില്‍ക്കുന്നത് പ്രാദേശീക കക്ഷികളുടെ ഇടുങിയ ചിന്താ ഗതി മൂലമാണ്. ഇരുപത്തിനാലു കക്ഷികള്‍കൂടി ഭരിക്കുംബൊള്‍ ഐക്യതിന്റെ പ്രശ്നവും വരും. അതുകൊന്ടു തന്നെ ഇത്തരം കക്ഷികളുടെ ലോകസഭാ പ്രവേശനം തടയുന്ന നിയമങള്‍ കൊന്ടുവരേന്ട സമയവും ഇതു തന്നെ.കുറഞത് മൂന്നു സമ്സ്ഥാനങളില്‍ നിന്നെങ്കിലും അങങളില്ലാത്ത കക്ഷികളേ പാര്‍ള്ലിമെന്ട് തെരഞെടുപ്പിനു മല്‍സരിക്കാന്‍ അനുവദിക്കരുത്‌.

ദേശീയ കക്ഷികള്‍ ത്രുണ മൂല തലത്തില്‍നിന്നു്‌ ചെരുപ്പക്കാരായ പ്രാദേശിക നേതക്കന്മാരേ കണ്ടെടുത്ത് വളര്‍ത്തിക്കൊന്ടു വരണം. ഉള്‍പാര്‍ടി ജനാധിപത്യം ഒരു രാഷ്ട്രീയ കക്ഷിയുടെ ആരോഗ്യകരമായ വളര്‍ച്ചക്കു അത്യന്താപെക്ഷികമാണ്. പ്രാദെശിക വികാരങള്‍ മാനിക്കാതെയോ നേതാക്കളുടെ കഴിവുകള്‍ മാനിക്കതെയോ ക്രിമിനലുകളെയോ കഴിവില്ലതവരെയോ അര്‍ഹതക്കു അതീതമായി ഉയര്‍തിക്കൊന്ദു വരുംബോളാണ്' അസംത്രുപ്തരായവര്‍ കക്ഷി വിട്ട് സ്വന്തമായി കക്ഷികള്‍ രൂപീകരിക്കുന്നത്. അവര്‍ തങളുടെ കക്ഷിയാകുന്ന സൌര യൂധതില്‍ സൂര്യനായി മാറുകയും ചെയ്യുന്നു.

ഏറെ കൌതുകകരമായ ഒരു കാര്യം പറയട്ടെ.ഉള്‍പാര്‍ട്ടി ജനാധിപത്യതിന്ടെ കാര്യതില്‍ കമ്മുനിസ്റ്റ് പാര്‍ട്ടികള്‍ തന്നെയാന്നു മുന്‍പന്തിയില്‍. അവര്‍ പ്രാദേശിക സമിതികല്‍ മുതല്‍ രാജ്യത്തേ പാര്‍ടിയുടേ ഉന്നതതല സമിതികള്‍ വരേ സമകാലീക പ്രശ്നങള്‍ചര്‍ച്ച ചെയ്തു തീരുമാനമെടുക്കുന്നു.അവരുടെ ഉന്നത നേതാക്കന്മരെരേ തിരഞെടുക്കുന്നതില്‍ വരെ പ്രാദേശിക നെത്രുത്വതിനു ഒരു പങ്ക് ഉന്‍ട്. കോണ്‍ഗ്രെസ്സ് പാര്‍ട്ടി പൊലുള്ള കക്ഷികള്‍ ഇത് അനുകരിക്കേന്ടതാണ്. ശക്തമായ ദേശിയ കക്ഷികള്‍ ഉള്ളിടത്ത് ജാതി വര്‍ഗ്ഗ ഭാഷ കക്ഷികള്‍ക്ക് പ്രസക്തി ഇല്ലാതാകുന്നു. ഭരണതിന്‍റ്റേ ശീതള ഛായയില്‍ മയങാന്‍ മാത്രം ദേശീയ കക്ഷികള്‍ പ്രാദേശീക കക്ഷികളുടെ പാദസേവ ചെയ്യരുത്. ഈ ലക്ഷ്യത്തൊടെയുള്ള ആദ്യത്തേ നീക്കം അടുത്തു വരുന്ന ലൊക്സഭ തിരഞെടുപ്പിനു മുമ്പ്‌ ഉന്ടായാല്‍ കാഷ്മീര്‍ മുതല്‍ കന്ന്യാ കുമാരി വരേ ഭരതത്തേ ഒന്നായിക്കാണുന്ന കക്ഷികളുടേ ഭരണംനമ്മുക്കു കാണാനാകും. ജയ്. ഹിന്ദ്

4 comments:

Unknown said...

orikkalum pradeshika kashikal nallathalla enna abhiprayakkaran anu njan. ente manya suhrithinte ee prathikaranathe njan ange attam support cheyyunnu. Ennathe ee rastreeyam thamsiyathe mattoru swathandrya samaramthilekku neengumo ennu njan bhayapedunnu.
thank u Mr. Abdul Latheef.

ഡി .പ്രദീപ് കുമാർ said...

നിരീക്ഷണം ശ്രദ്ധേയം.ബഹുകഷി ജനാധിപത്യത്തില്‍ ഇത് അനിവാര്യദുരന്തമാണു..

ബഷീർ said...

നടക്കാത്ത സ്വപ്നം :)

poor-me/പാവം-ഞാന്‍ said...

Election season is their season only.Season of bargaining!