Saturday 17 April 2010

പെണ്‍ മൂത്രം ഓളം തല്ലുമ്പോള്‍

കോഴിക്കോട് പെണ്‍ മുത്രം ഓളം തല്ലുമ്പോള്‍ എന്ന് വായിച്ചിട്ട് ..നിങളുടെ വായന തുടങിയാലും.


ആഴ്ചകളായി കോഴിക്കോട് നഗരത്തില്‍ പെണ്‍ മൂത്രം പേമാരിയായി പെയ്തു കൊണ്ടിരിക്കുകയാണ്. മാവൂര്‍ റോഡിലെ സാഗര്‍ ഹോട്ടല്‍ ആണ് ഇതിന്റെ എപ്പി സെന്റെര്‍.  സാഗര്‍ ഹോട്ടലിന്റെ പെണ്‍ മൂത്രപ്പുര ഒരു സൂത്രപ്പുരയാക്കി മാറ്റിയത് ഒരു ദേഹണ്ടക്കാരനാണെത്രെ.  മൂത്രപ്പുരയിലെ ഈ സൂത്രം കണ്ടുപിടിച്ച ആണത്തമുള്ള” ഒരു പെണ്‍ കുട്ടി തന്റെ ബന്ധുവിനെ ഫോണില്‍ വിളിച്ചുവരുത്തി. അതിയാന്‍ വന്നതും ഈ സൂത്രക്കാരനെ ലാളിക്കാന്‍ തുടങി. ഈ  ലാളനകണ്ടുകൊണ്ടാണ് നടക്കാവ് പോലീസ് “സംഭവ സ്ഥലത്ത്” എത്തിയത്. എസ്സയ്യമാരില്‍ പ്രമുഖനായിരുന്നില്ല പൊലീസ്സിനെ നയിച്ചിരുന്നത്!! പിന്നെയൊ പരിശീലന നടപ്പില്‍ ആയിരുന്ന എസ്സയ്യ സൂത്രക്കാരനെ പിടിച്ച് ഒരു കരപരിലാളനമൊക്കെ നടത്തി “മാനമര്യാദക്ക് വരുന്നവരെ ടോയ്ല്റ്റ് ഉപയോഗിക്കാനും സമ്മതിക്കില്ലെടാ” എന്നൊന്ന് അലറിയിരുന്നെങ്കില്‍ സങ്കതി അവിടെ അവസാനിച്ചേനേ!!


പക്ഷെ പുത്തനെസ്സയ് പുരപ്പുറത്തും ഓടിച്ചിട്ട് ഇടിക്കും എന്ന പഴമൊഴിയില്‍ പതിരില്ല എന്നു തെളിയിച്ചു കൊണ്ട് പെണ്‍കുട്ടിയുടെ ബന്ധുവിനെ (രാഹുല്‍) കൈ കാര്യം ചെയ്തു( നിയമ സമാധാനം  കയ്യിലെടുത്തതിന്).  അതോടെ മൂത്ര ത്തിരമാല ആദ്യമായി ആഞടിച്ചു. രാഷ്ട്രീയക്കാരുടെ രൂപത്തില്‍.  ജാഥകള്‍ ടി ഹോട്ടലിനു മുന്നിലെത്തി ക്രമ സമാധാന നില തകരാറിലാകുമെന്നു കണ്ടു കളക്റ്റര്‍ കടയടപ്പിച്ചു.


ഇനി എന്റെ ഔപ്രായം   അല്ല  ഒരു കണ്ടതു പറയല്‍:‌‌--
ജോസ് ചെയ്തത് അപരാധം തന്നെ . യാത്രക്കിടയിലും,ഷോപ്പിങിനായും, കാര്യാലയ കാര്യങള്‍ക്കായും നഗരത്തില്‍ വന്നു പോകുന്നവര്‍ക്ക് പ്രകൃതിയുടെ വിളികേള്‍ക്കാന്‍ ഇടമില്ലാതാകുമ്പോളാണ്  84/- ഇന്ത്യന്‍ രൂപയും നികുതിയും കൊടുത്ത് ബിരിയാണി തിന്നാനെന്ന ഭാവേന ചായപ്പീടികകളുടെ മൂത്രപ്പുരകളില്‍ കയറി സങ്കതി സാധിക്കുന്നത്.അഖില്‍  ജോസ് (ക്യാമറ മറയില്‍ വെച്ചതെന്നു കരുതപ്പേടുന്ന ആള്‍) ഒരു കൊലപാതകിയുടെ മകനാണെങ്കിലും ചായപ്പീടിക പണിക്കുള്ള വിദ്യകള്‍  അഭ്യസിച്ച് വന്നതാണെന്ന് പറഞപ്പോള്‍ സാഗറിന്റെ കവാടങള്‍ അയാള്‍ക്കായി മലറ്ക്കെ തുറക്കപ്പെട്ടു.കടയുടമ ഇപ്പോള്‍  ആ അഭിശപ്ത നിമിഷത്തെ ശപിക്കുന്നുണ്ടാകും.


2) പോലിസ്കാര്‍ പ്രത്യേകിച്ച് പരിശീലനത്തിലിരിക്കുന്ന “എസ്സൈയുടെ” നേതൃത്വത്തിലുള്ള പോലീസ് വളരെ സംയമനം പാലിക്കേണ്ടിയിരിന്നു.  ക്യാമറമാനെ  കസ്റ്റഡിയില്‍  എടുക്കുകയും കൂടി നിന്നിരുന്ന ജനങളെ വിശ്വാസത്തിലേടുക്കുകയും ചെയ്തിരുന്നെങ്കില്‍  ഈ പ്രശ്നം അവിടെ തീര്‍ന്നേനെ! രാഹുല്‍ നിയമം കയ്യിലെടുത്തിട്ടുണ്ടായിരുന്നെങ്കില്‍ നിയമ പ്രകാരം അയാളേയും നടപടികള്‍ക്ക് വിധേയരാക്കാമായിരുന്നു. അതായത് ജോസിനെ മര്‍ദ്ദിക്കാന്‍ രാഹുലിന് അവകാശമില്ല, ജോസിന്റെ ക്യാമറയിലെ(അനഭിലഷണിയമായ) വിവരങള്‍ കമ്പ്യൂടറില്‍ പകര്‍ത്താനും .  അതാവത് ക്യാമറ വെച്ചതിനു ശേഷം  രാഹുലിന്റെ ബന്ധു ടോയ് ലെറ്റ് ഉപയോഗിക്കുന്നതിനു മുമ്പ് മറ്റു പലരും അതു ഉപയോഗിച്ചിരിക്കാം അതു കൊണ്ടു തന്നെ അവരുടെ  ചിത്രവും പതിഞിരിക്കാം...അവരെ സംബന്ധിച്ചിടത്തോളം അവരുടെ ചിത്രങള്‍ ജോസ് കാണുന്നതും രാഹുല്‍ കാണുന്നതും ഒരെ പോലേ അനിഷ്ടകരമാണ്. ആ നിലക്ക് ഈ ചിത്രങള്‍ രാഹുലും (തെളിവിനു വേണ്ടിയാണെങ്കില്‍ പോലും) പകര്‍ത്തിയിട്ടുണ്ടെങ്കില്‍  അത് ശരിയല്ല.


ഗോ മാംസ ബിരിയാണിയിലെ പന്നിയിറച്ചിക്കഷണം എന്ന് തമാശയായി കോഴിക്കോട്ട്കാരില്‍ ചിലര്‍ പറഞ ഈ സംഭവത്തിലെ വ്യാപാര-വയ് രം എന്ന കോണും പരിശോധിക്കപ്പെടേണ്ടതാണ്.
ചുറ്റുമുള്ള ചായപ്പീടികക്കാര്‍ക്ക് സാഗറ് തുറക്കും  വരേ ചാകരയായിരുന്നു.


പിന്നെ ഇപ്പോള്‍ കിട്ടിയ ഒരു വാര്‍ത്ത   മിടുക്കി പെണ്‍ കുട്ടിക്ക്  (ക്യാമറ കണ്ടെത്തിയ കുട്ടി) മോറല്‍ സപ്പോറ്ട്ട് കോടുക്കാന്‍ ഇപ്പോള്‍ കൂടെയുണ്ടായിരുന്ന ആരും ഇല്ലത്രേ!!! അവര്‍ക്ക്  സമൂഹം തന്നെ പിന്തുണ കൊടുക്കണം...


രംഗം 2 സ്വീറ്റ് മീറ്റ്  സ്ട്രീറ്റ്


കോഴിക്കോടിനോളം വ്യാപാര-വാങല്‍ സംസ്കാരം ഉള്ള നഗരങള്‍ കേരളത്തില്‍ കുറവാണ്.  വാങലുകാരുടെ മക്ക എന്നറിയപ്പെടുന്നത് എസ്.എം.സ്ട്രീറ്റ് ആണല്ലൊ 2500-3000 മുതല്‍ മേലേക്ക് പ്രതിഫലം വാങുന്ന ആയിരക്കണക്കിന് വില്‍പ്പനക്കാരികളായ പെണ്ണുങള്‍ അവിടേയുണ്ട്. ഇവര്‍ പണിചെയ്യുന്ന പീടികകളില്‍ പലതും പതിറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. പുതിയ വ്യാപാര സമുച്ചയങളിലും പലതിലും പ്രകൃതിയുടെ വിളി കേള്‍ക്കപ്പെടാന്‍ സൌകര്യമില്ല. അപ്പോള്‍ അതില്‍ പണിയെടുക്കുന്ന സ്ത്രീ തൊഴിലാളികളുടെ ദയനീയ അവസ്ഥ ഒന്നു സങ്കല്‍പ്പിച്ചു നോക്കു!


ഈയ്യിടെ ഈപ്രശ്നം ഉന്നയിക്കപ്പെട്ടു തുടങിയതോടെ ഉണ്ടായിരുന്ന ചില സൌകര്യങളും നീക്കപ്പെട്ടുവെത്രെ! തന്നേയുമല്ല വ്യാപാരികളുടേയും വ്യവസായികളുടേയും പ്രതി നിധിയായനേതാവ്   പെണ്‍ വര്‍ഗ്ഗത്തേയും ,മൂത്രമൊഴിക്കുക എന്ന മനുഷ്യ ജീവിയുടെ അവകാശത്തെയും പരിഹസിക്കുന്ന മാതിരി പരസ്സ്യമായി സംസാരിച്ചെത്രെ!! ഇതു കേട്ട വില്‍പ്പനക്കാരികളുടേത് മാത്രമല്ല, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ കോഴിക്കോട്ടെ എല്ലാ മനുഷ്യന്റെയും ഹൃദയം വേദനിച്ചു...


ഭാഗ്യത്തിനു കോഴിക്കോടിന് ഒരു മാന്‍ ഓഫ് ആക്ഷനേയാണ് കളക്റ്റര്‍ ആയി കിട്ടിയിരിക്കുന്നത്. അതിയാന്‍ ഇതിനു എന്തെങ്കിലും പരിഹാരമുണ്ടാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ചില സല്‍ഫലങള്‍ ദൃശ്യമായിതുടങിയിട്ടുണ്ട്. കോഴിക്കോട് ജനാവലിയുടെ ഈ പ്രശ്നം ഉടന്‍ പരിഹരിക്കപ്പെടുമെന്നാശിക്കാം...ഹോട്ടലിലെ തിരക്കു കുറഞാലും!!!
(ഇശല്‍:‌‌- പെണ്ണെഴുത്ത്, പെണ്‍കൂട്ട് എന്ന മട്ടില്‍)
(ചിത്രം കടപ്പാട് - ബൊബിന്‍സണ്‍ -ഫ്ലിക്ക്ര്.കോം&
slide.com)

13 comments:

poor-me/പാവം-ഞാന്‍ said...

മൂത്ര സഞ്ചീല് 300 എമ്മെല്‍ സങതി നറയുമ്പളെ മൂളെന്ന് കല്‍പ്പന വരുമെത്രെ “ഒയിക്ക്” ഒയിക്ക് ന്ന്...പക്ഷെ ഇതൊന്നും പലറ്ക്കും അറിയില്ല...നമ്മുടെ കഷ്ടകാലം...വഴിയില്‍ വെച്ച് ഒന്ന് ശങ്കതോന്ന്യാ തീറ്ന്നത് തന്നെ...

mini//മിനി said...
This comment has been removed by the author.
ഭായി said...

എന്റെ പൊന്ന് ടീച്ചറേ...ക്യാമറയും കൊണ്ട് മൂത്രപ്പുരയിൽ പോകുന്നത് സൂക്ഷിച്ച് വേണം.വശപ്പിശകായി നിന്ന് പിടിക്കപ്പെട്ടാൽ ആകെ നാറ്റക്കേസായി മാറും! “പുരുഷന്മാരുടെ മൂത്രപ്പുരയിൽ ക്യാമറയുമായി സ്ത്രീ പിടിയിൽ” വാർത്തയായി പടമായി ഇന്റർവ്യൂ ആയി....എനിക്ക് വയ്യേ :-)

Muralee Mukundan , ബിലാത്തിപട്ടണം said...

ഇതൊന്നും ഒരു മൂത്രപ്പുരയിൽ ഒതുങ്ങുന്നകാര്യങ്ങളല്ല ..കേട്ടൊ

മൂത്രഗന്ധത്തേക്കാൾ ദുർഗന്ധപൂരിതമായ മലയാളിമനസ്സിലുള്ള ഈ ഒളിക്യാമറ കളാണ് ആദ്യം തച്ചുടക്കേണ്ടത്...അല്ലേ ?

jayanEvoor said...

മാനം മര്യാദയായിട്ടു തൊഴിലു ചെയ്തു ജീവിക്കുന്ന എസ്സൈമാരെ പരസ്യമായി അവഹേളിച്ചാലുണ്ടല്ലോ... ഉണ്ട... ഉണ്ട മാത്രമല്ല ഊക്കനിടിയും കിട്ടും!

നോക്കിക്കോ ഇന്നേക്കു നാൽ‌പ്പത്തെട്ട്....

അല്ലേൽ വേണ്ട!

അനുഫവിച്ചു മനസ്സിലാക്കിക്കോ!

poor-me/പാവം-ഞാന്‍ said...

മിനിജി
നിലത്തു നിന്ന് 15 സെ.മി ഉയരത്തില്‍ ഒരു ദ്വാരമുണ്ടെങ്കില്‍ അത് കേവലം ഗാസ് പോകാന്‍ മാത്രമുള്ളതാണ്.അല്‍പ്പം കോ.സെ. പ്രയോഗിച്ചു നോക്കു.ശീര്‍ഷാസനക്കാരന്‍ വന്നാ‍ല്‍ നമ്മുടെ ബസ് സ്റ്റാന്റ് ഗന്ധത്തില്‍ അയാള്‍ മരിച്ചു പോകും.
ലോകത്തുള്ള എല്ലാവരും അത്ര മോശക്കാരല്ല.ഒളിഞു നോട്ടം എന്നതിനേക്കാള്‍ മൂത്രമൊഴിക്കാന്‍ ഒരു സൌകര്യമില്ല എന്നതാണ് ഈ പോസ്റ്റിനു പുറകിലെ രോദനത്തിനു കാരണം.ക്യാമറയുമായി ബസ് സ്റ്റാന്റില്‍ പോകണ്ട.പിന്നെ പോലീസ് പിടിച്ചു “ക്യാമറയുമായി മദ്ധ്യ വയസ്ക പിടിയില്‍.ലഷ്കരെ തയ്യിബയുടെ വനിത കമാന്ററെ തടിയന്റവിടെ നസീര്‍ തിരിച്ചറിഞു, ഇവര്‍ കഴിഞ പത്തു കൊല്ലമായി ഒരുമിച്ചു പ്രവൃത്തിച്ചുവരുകയായിരുന്നു എന്നു ....ല്‍ എല്ലാം വായിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല.
ഭായ് സാബ്
മിനിജിക്ക് സദുപദേശം കൊടുത്തതിന് നന്ദി...
ബിലാത്തിജി
ജനങള്‍ക്ക് വേണ്ട പ്രാഥമിക സൌകര്യത്തെ കുറിച്ചായിരുന്നു ഈ പോസ്റ്റ്. വന്നതിനു നന്ദി.കരിതലയില്‍ വീഴുന്നുണ്ടോ?(അഗ്നി പര്‍വ്വതത്തിന്റെ)?

OAB/ഒഎബി said...

ഒളിക്കേമറയുണ്ടോന്ന് കണ്ടെത്താനുള്ള എന്തോ ഒരു കുന്തം കോഴിക്കോട്ട് നിന്ന് തന്നെ അടുത്ത് പുറത്തിറങ്ങും. കഴിയുന്നതും കുറഞ്ഞ കായിക്ക് വില്‍ക്കാനാകും എന്നാണ് അതുണ്ടാക്കുന്നവര്‍ പറഞ്ഞത്. അത് ഒരെണ്ണം എല്ലാവരും സ്വന്തം ബാഗില്‍ കൊണ്ട് നടന്നാല്‍ തീര്‍ന്നില്ലെ പ്രശനം.

പിന്നെ മിനിയേ, ഒരിഞ്ച് വലിപ്പമുള്ള ഒരു സ്വാരം (ദ്വാരം) കൊണ്ട് കാര്യം സാധിക്കാന്‍ എനിക്ക് ബുദ്ധിമുട്ടാ. ഒരു കാര്യം ചെയ്യാം ഓരോ കാളവും കൊണ്ട് നടക്കെന്നെ :)

mini//മിനി said...
This comment has been removed by the author.
ശ്രീ said...

എന്തു പറയാനാണ് മാഷേ?

poor-me/പാവം-ഞാന്‍ said...

OAB ji
നിങള്‍ പറഞ കുന്തം വരട്ടെ..ഓരോന്ന് അരയില്‍ തിരുകി നടക്കാം
മിനി ജി
തറയില്‍ നിന്ന് 15 സെമി ഉയരത്തിലെടുക്കുന്ന ചിത്രം ക്ലിയോപാട്രയുടേതായാലും എനിക്കു കാണണ്ടേ!!! നിങള്‍ പറഞ പൊസിഷനില്‍ പടമെടുക്കണമെങ്കില്‍ ക്യാമറ മാന്‍/വുമണ്‍ തറയില്‍ കിടക്കണം അല്ലെ? ഒരു ബസ് സ്റ്റാന്റിന് അരികില്‍ ഇത് നടക്കുമോ? എല്ലാ വാതിലിലും ഇത് ഉണ്ട് എന്ന് പറയുമ്പോള്‍ കാരണം വേറൊന്ന് ആയിരിക്കും ...ഉദാഹരണം വാതില്‍ ശക്തമായി ഉന്തുമ്പോള്‍ ടാപ്പില്‍ ഇടിക്കുന്നുണ്ടാകാം...ഇനി പോകുമ്പോള്‍ ആ സാധ്യത നിരീക്ഷിക്കുക..
ശ്രീ
എന്തെങ്കിലും പറവാന്‍ ഉണ്ടാകില്ലെ?

Mohamedkutty മുഹമ്മദുകുട്ടി said...

ആകെനാറിയിട്ടടുക്കാന്‍ വയ്യ!.മിനി പറഞ്ഞ പോലൊരു സംഭവം പണ്ട് ബസ് സ്റ്റാന്റില്‍ വെച്ച് കണ്ടിട്ടുണ്ട്. ഒരു സ്ത്രീ വേറുതെ എങ്ങോട്ടോ നോക്കി നില്‍ക്കുന്നു, കുറെ കഴിഞ്ഞപ്പോള്‍ നിലത്ത് വെള്ളം ഒഴുകിപ്പോകുന്നു...എത്ര സുഖം! ആര്‍ക്കും ശല്യമില്ല, ആരും ഫോട്ടോയുമെടുക്കില്ല!

Mohamed Salahudheen said...

എന്നിട്ടും മാറുന്നില്ലല്ലോ.
നന്ദി

Mohamedkutty മുഹമ്മദുകുട്ടി said...

ഒന്നു കൂടി വന്നു നോക്കിയതാ.... നാറ്റം സഹിക്കാന്‍ പറ്റുന്നില്ല!