Sunday 6 December 2009

ഒരു ടിക്കറ്റ്, ഒന്നല്ല രണ്ടല്ല മൂന്നു മമ്മൂട്ടി...

വളരെ നാളുകള്‍ക്കു ശേഷമാണു നാട്ടില്‍ സിനിമ കാണാന്‍ പോയത്.ലക്ഷ്യമില്ലാതേ അലഞു ഷഫാസില്‍ എത്തിയപ്പോള്‍ പഴയ ചിത്രമായ പഴശ്ശിരാജ.പിന്നെ ഞാന്‍ ചിത്രാഞലി ലക്ഷ്യമാക്കി നടന്നു അവിടെ ചെന്നപ്പോള്‍ ഏതാനും ചെറുപ്പക്കാര്‍ വരിനില്‍ക്കുന്നു.ചെറുപ്പക്കാരനല്ലെങ്കിലുംഞാനും വരിയില്‍ നിന്നു.സമയം കളയാന്‍ ചുറ്റും നോക്കിയപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു  ഞെട്ടിപ്പോയി.”തിയേറ്ററിനകത്ത് മദ്യ പാനം നിരോധിച്ചിരിക്കുന്നു.” സമൂഹത്തിന്റെ താഴോ‍ട്ടുള്ള പതനത്തിന്റെ ജീവിക്കുന്ന സൂചിക! ജനക്കൂട്ടം കണ്ടപ്പോള്‍ ഒന്നു മനസ്സിലായി മലയാള സിനിമ ഇനിയും  മരിച്ചിട്ടില്ല


സിനിമക്ക് ഒന്നു രണ്ടു പേരുണ്ട്.എനിക്കു ഓര്‍മ്മയുള്ളത് ഇതാണ് പാലേരി മാണിക്യം. ക്യമ്പസ് സെലക്ഷന്‍., ഇന്റെര്‍വ്യു , ഇവയിലൂടെ ഒട്ടേറേ പത്ര താളുകള്‍ അപഹരിച്ചിട്ടുള്ളതാണ് ഈ ചിത്രം.  ചിലവു ചുരുക്കലിന്റെ ഭാഗമായിട്ടാണെന്നു തോന്നുന്നു, ഇതിലഭിനയിച്ചിരിക്കുന്ന മമ്മൂട്ടി എന്ന ഒരു നടനെക്കൊണ്ട് മൂന്നു വേഷങളില്‍  അഭിനയിപ്പിച്ചിട്ടുണ്ട്. ഒട്ടേറേ നാടക നടീനടന്മാര്‍ക്കും അവസരം കൊടുത്തിട്ടുണ്ട്


1957ല്‍ കേരളത്തില്‍ രൂപം കൊണ്ട, തിരഞെടുപ്പിലൂടെ(ബാലറ്റിലൂടെ) അധികാരത്തില്‍ വന്ന ലോകത്തിലെ രണ്ടാമത്തെ കൊമ്മുനിസ്റ്റ് ഭരണകൂടം അധികാരമേല്‍ക്കുന്നതിനു അല്‍പ്പം മുമ്പ് നടന്ന ഒരു സംഭവത്തിലേക്ക് ഈ കാലത്ത് നടത്തുന്ന ഒരു എത്തി നോട്ടമാണ് ഈ സിനിമ. (സിനിമയില്‍ പറയുന്നത് ബാലറ്റിലൂടെ അധികാരത്തില്‍ വന്ന ലോകത്തിലെ ഒന്നാമത് കൊമ്മുനിസ്റ്റ് ഭരണകൂടം ആണ് ഇ.എം.എസ്സ് ന്റേത് എന്നാണ്..റിപ്പബ്ലിക്ക് ഓഫ് സാന്‍ മാരിനൊയില്‍  ആണ് 1945ല്‍ ആദ്യ കൊമ്മുനിസ്റ്റ് ഭരണകുടം ബാലറ്റിലുടെ അധികാരത്തില്‍ വന്നു എന്നുള്ളത് വായനക്കാര്‍ക്കു് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ {തെറ്റുണ്ടെങ്കില്‍ തിരുത്തണെ}.  ഇതിലെ ഡിറ്റക്റ്റീവ് ആയി വന്ന മമ്മുട്ടി കാലത്തോടും കഥാ പാത്രത്തോടും ഒപ്പം സഞ്ചരിക്കുമ്പോള്‍ അവതരണ രീതിയിലെ പുതുമ(എനിക്കു തോന്നിയത്) അവസാനം വരെ പിടിച്ചിരുത്തുന്നു.


“വര്‍ത്തമാന മമ്മുട്ടിയുടെ“ സഹചാരിണിയായ കഥ പാത്രം (സഞ്ചരിക്കുന്ന ചിമ്മിണി) നമ്മുടെ മനസ്സിനെ തീരെ സ്പര്‍ശിക്കുന്നില്ല.  ഇതിലെ വില്ലനായ മമ്മുട്ടിയാകട്ടെ നമ്മുടെ മനസ്സില്‍ വെറുപ്പിന്റ്റെ അണക്കെട്ട് പൊട്ടിച്ചു വിടീക്കുന്നു.  ടി കഥ പാത്രം അവസാനം പുഴു അരിച്ചു ചത്തു എന്നു മനസ്സിലാക്കുമ്പോള്‍ ക്രൂരമായ ഒരു സന്തോഷം പ്രേക്ഷകരിലുണ്ടാകുന്നത്  മമ്മൂട്ടി ആ  കഥ പാത്രത്തെ അത്ര നന്നായി അഭിനയിച്ചു ഫലിപ്പിച്ചതു കൊണ്ടാണ്.  എല്ലാ www കളുടേയും വിള നിലമായ ഇതിയാന്‍ ഹാജിയായത് ഹജ്ജ് ചെയ്തതു കൊണ്ടാണൊ അതോ പണ്ടൊക്കെ മുസ്ലിം സമുദായത്തിലെ വില്ലന്‍ കഥാ പാത്രങളെല്ലാം ഹാജിമാരായിരുന്നത് കൊണ്ടാണോ?ഏതായാലും  വെള്ളാപ്പള്ളി നടേശന്‍ ഈ പടം കാണാതിരിക്കണെയെന്ന് സമാധാന കാംക്ഷികളായ മുസ്ലിങളില്‍ പലരും രഹസ്സ്യമായി പ്രാര്‍ത്ഥിക്കുന്നുണ്ടായിരിക്കും!


മൂന്നാം മമ്മുട്ടിയെ അവതരിപ്പിച്ച രീതിയും വളരെ മനോഹരമായിട്ടുണ്ട്.  ഗായകനില്‍ നമ്മുടെ മുഴുവന്‍ ശ്രദ്ധയും പതിച്ചു കഴിയുമ്പോളെ മമ്മുട്ടിയെ നാം കാണുന്നുള്ളു...വളരെ നല്ല ഒരു രംഗമാണ്.  വില്ലന്‍ മമ്മുട്ടി മറ്റു രണ്ടു മമ്മുട്ടിമാരേയും നിഷ്പ്രഭരാക്കിക്കളഞു.  ശ്വേത മേനോന്റെ റൌക്ക കാലുകൊണ്ടഴിക്കുന്ന വില്ലന്‍ (മമ്മുട്ടി) പുരുഷ മേധാവിത്തം, ഇണയോടുള്ള ബഹുമാനമില്ലായ്മ, ഉള്ളവന്‍ ഇല്ലാത്തവനെ അടിച്ചമര്‍ത്തല്‍ എന്നി എല്ലാ തിന്മകളുടേയും ജീവിക്കുന്ന  പ്രതീകം തന്നെ. 


ശ്വേതാ മേനോനെ ഗ്ലാമര്‍-രഹിതയാക്കുക വളരെ ബുദ്ധിമുട്ടുള്ള ഒരു പണിയാണ്.  ഒരു ചാക്കു കൊണ്ടു മൂടിപ്പുതച്ചാലും രക്ഷയില്ല.കാരണം അവരുടെ ആകര്‍ഷണ രഹസ്സ്യം അവരുടെ കണ്ണുകളാണെന്നു തോന്നുന്നു.അവിടെയാണെങ്കില്‍ മെയ്ക് അപ് ഒന്നും ഉപയോഗിക്കുന്നുമില്ലല്ലോ? നല്ല കഥാ പാത്രത്തെ കിട്ടിയിട്ടും ഫലവത്താക്കാന്‍ പറ്റാഞതിന്റെ കാരണമായി ഭവിച്ചത് ഈ മുടിഞ ഗ്ലാമര്‍ തന്നെ!  ഭര്‍ത്താവിനേ കൊല്ലുമ്പോള്‍ അത്ര നിര്‍വ്വികാരയായി ആ കഥാ പാത്രം നിന്നത് അത്രക്ക് അങു വിശ്വാസം പോര! ഇതു അമ്പത്തി ഏഴിലാണെ!


ഇതിലെ നാടക നടി-നടന്മാരെല്ലാം(നിക്ക് പേരു പറയാന്‍ അറീല്ലാട്ടോ) നന്നായി അഭിനയിച്ചു.  എന്നു വെച്ച് നാടകമാക്കി കളഞില്ല! പൊങന്‍,മാണിക്യം‍,സ.ഹംസ, അധികാരി എന്നു വേണ്ട എല്ലാവരും നന്നായി.  സഖാവ് ഹംസയായി വന്ന വിദ്വാന്‍ ഭാവിയില്‍ തിലകന്‍-നെടുമുടി ദമ്പതികള്‍ക്ക് ഭീ‍ഷണിയാകുമോ എന്നു പോലും ഞാന്‍ ഭയക്കുന്നു!മാണിക്യത്തിന്റെ പിതൃ സമാനനായ കഥാ പാത്രം -വില്ലന്‍ മമ്മൂട്ടിയുടെ ശിങ്കിടി- അവള്‍ മരിച്ചില്ല എന്ന് അറിയുമ്പോള്‍ സ്വന്തം കോണകം ഉലിയുന്നത് നമ്മളെ ഞെട്ടിക്കാതിരിക്കില്ല..എഴുത്തുകാരനും സംവിധായകനും നമോവാകം. മമ്മുട്ടി സ.ഹംസയൊടു പറയുന്ന “ ഈ ചത്തത് പത്തേക്കറില്‍ കുഴിച്ചിടനുള്ളതൊന്നും ഇല്ല എങ്കിലും കബൂല്‍ ‘“ എന്ന ഭാഷണത്തിന്റെ  പഞ്ച് ഉഗ്രന്‍  തന്നെ!


പഴശ്ശി രാജയില്‍ ഞാന്‍ കാണണമെന്ന് ആഗ്രഹിച്ച ഒരു നടനെ എനിക്ക് ഇതില്‍ കാണാനായി.  സംവിധായകന്റെ സുഹൃത്ത് കൂടിയായ സിദ്ദിക്ക് ഒരു ചെറിയ രംഗത്ത് വരുന്നുണ്ട്.  സിദ്ദീക്കിന്റെ സംഭാഷണ രീതി തദ്ദേശിയമായി തോന്നിയില്ല ലുക്കും ഒരു അച്ചായന്‍ ലുക്ക് ആയി തോന്നി.  ഒരു മലബാര്‍ പ്രമാണി ആയി തോന്നിയില്ല.  സംഭാഷണത്തില്‍ ഇടക്കു എടവനക്കാട് ചുവയും വന്നുവോ എന്ന് ആശങ്കയില്ലാതില്ല.  കഴിവുള്ള നടനായ സിദ്ദീക്കിനെ സംവിധായകന്‍ കുറച്ചു കൂടി ചൂഷണം ചെയ്യണമായിരുന്നു.


മൊത്തത്തില്‍ എനിക്ക് ഈ സിനിമ തീരെ മുഷിപ്പായി തൊന്നിയില്ല, എന്റെ പുറകിലിരുന്നു സിനിമ കണ്ടിരുന്ന ഒരു പൂതന കൂടേ കൂടേ ഉച്ചത്തില്‍ ഫോണ്‍ ചെയ്തു ബുദ്ധിമുട്ടിച്ചപ്പോള്‍ അല്ലാതെ!  ഈയ്യിടേയായി മോശം സിനിമകളില്‍ അഭിനയിച്ചു വന്നിരുന്ന മമ്മൂട്ടിയും തന്റേ പാപം ഇതിലൂടെ കഴുകി കളഞിരിക്കുന്നു.  അതു കൊണ്ട് പാലേരി മാണിക്യം എന്ന ഈ സിനിമ ഞാന്‍ എന്റെ എല്ലാ വായനക്കാര്‍ക്കും ശുപാര്‍ശ ചെയ്യുന്നു.  സിനിമ കണ്ടിട്ട് ഈ പോസ്റ്റ് ഒന്നു കൂടി വായിച്ചു നോക്കണെ.


എന്റെ ഈ പുതിയ ബ്ലോഗിലേക്കു മാന്യ വായനക്കാരെ ക്ഷണിച്ചു കൊള്ളുന്നു.

28 comments:

poor-me/പാവം-ഞാന്‍ said...

സിനിമക്ക് ഒന്നു രണ്ടു പേരുണ്ട്.എനിക്കു ഓര്‍മ്മയുള്ളത് ഇതാണ് പാലേരി മാണിക്ക്യം. ക്യമ്പസ് സെലക്ഷന്‍., ഇന്റെര്‍വ്യു , ഇവയിലൂടെ ഒട്ടേറേ പത്ര താളുകള്‍ അപഹരിച്ചിട്ടുള്ളതാണ് ഈ ചിത്രം. ചിലവു ചുരുക്കലിന്റെ ഭാഗമായിട്ടാണെന്നു തോന്നുന്നു, ഇതിലഭിനയിച്ചിരിക്കുന്ന മമ്മൂട്ടി എന്ന ഒരു നടനെക്കൊണ്ട് മൂന്നു വേഷങളില്‍ അഭിനയിപ്പിച്ചിട്ടുണ്ട്. ഒട്ടേറേ നാടക നടീനടന്മാര്‍ക്കും അവസരം കൊടുത്തിട്ടുണ്ട്

poor-me/പാവം-ഞാന്‍ said...

വില്ലന്‍ മമ്മുട്ടി മറ്റു രണ്ടു മമ്മുട്ടിമാരേയും നിഷ്പ്രഭരാക്കിക്കളഞു. ശ്വേത മേനോന്റെ റൌക്ക കാലുകൊണ്ടഴിക്കുന്ന വില്ലന്‍ (മമ്മുട്ടി) പുരുഷ മേധാവിത്തം, ഇണയോടുള്ള ബഹുമാനമില്ലായ്മ, ഉള്ളവന്‍ ഇല്ലാത്തവനെ അടിച്ചമര്‍ത്തല്‍ എന്നി എല്ലാ തിന്മകളുടേയും ജീവിക്കുന്ന പ്രതീകം തന്നെ.

poor-me/പാവം-ഞാന്‍ said...

അതു കൊണ്ട് പാലേരി മാണിക്ക്യം എന്ന ഈ സിനിമ ഞാന്‍ എന്റെ എല്ലാ വായനക്കാര്‍ക്കും ശുപാര്‍ശ ചെയ്യുന്നു. സിനിമ കണ്ടിട്ട് ഈ പോസ്റ്റ് ഒന്നു കൂടി വായിച്ചു നോക്കണെ.

jayanEvoor said...

പടം ഏറങ്ങിയപ്പഴേ വന്നല്ലോ നിരൂപണം!
വായിച്ചിട്ട് പ്രതീക്ഷ തോന്നുന്നു.
തീര്ച്ചയായും കാണാം!

പൂതന/pooothana said...

പാലേരി മാണിക്ക്യം റിലീസ് ആകുന്നതിനു മുമ്പെഴുതിയതാണോ..ചിത്രം രിലീസ് ആയൊ? എന്തൊ കേസ് ഉണ്ടെന്നു പേപ്പറില്‍ കണ്ടിരുന്നു!

Typist | എഴുത്തുകാരി said...

കണ്ടില്ല, കാണണമെന്നുണ്ട്.

Sukanya said...

വില്ലന്‍ ആയി വിധേയനില്‍ കസറിയ മമ്മൂട്ടി, ഇതിലും കസറി എന്നാണോ? ഇതു വായിച്ചപ്പോള്‍ സിനിമ കാണണം എന്ന് തോന്നി.

പണ്ടൊക്കെ സിനിമ നോട്ടീസ് ഇറങ്ങില്ലേ? അത് വായിച്ചപോലെ ഉണ്ട്. നല്ല എഴുത്ത്.
"സിനിമയിലെ കലാകാരന്‍മ്മാരുടെ ചിത്രങളും അണിയറ ശില്‍പ്പികളുടെ പേരുകളും കൊടുത്തിരുന്ന നോട്ടീസുകളില്‍ കഥകളുടെ സംഗ്രഹവും കൊടുക്കാറുണ്ടായിരുന്നു." പ്പാട്ട്സ് പ്പലണ്ട്യെ ......

poor-me/പാവം-ഞാന്‍ said...

ജയന്‍ ഏവൂര്
നന്ദി.ആദ്യ ദിവസം കണ്ടു.
പൂതന
ഒരാളെ പിടിച്ചു കൊടുത്താല്‍ പത്തുര്പ്പ്യ കിട്ടുമെ
റ്റൈപ്പിസ്റ്റ്ജി/എഴുത്തുകാരി
കണ്ടിരിക്കുമല്ലോ
സുകന്യജി
ഞാന്‍ ആദരിക്കപ്പെട്ടു

ബിന്ദു കെ പി said...

പാലേരി മാണിക്യം എന്ന നോവൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ വളരെ ആവേശപൂർവ്വം ഞാൻ വായിച്ചിട്ടുള്ളതാണ്. ഒരു ഡിക്റ്റക്റ്റീവ് കഥ എന്നതിനേക്കാൾ ഞാൻ അതിൽ അസ്വദിച്ചത് കഥ പറയുന്നതിലെ മനോഹരമായ ശൈലിയും കഥാപാത്രങ്ങളുടെ കാലഘട്ടത്തിനനുയോജ്യമായ തനതു സംഭാഷണരീതിയും മറ്റുമാണ്.ഓരോ കഥാപാത്രങ്ങളേയും കണ്മുൻപിൽ നേരിട്ടു കാണുന്നതുപോലുള്ള അനുഭവമാണ് ആ നോവൽ നമുക്ക് സമ്മാനിക്കുന്നത്.

ഇതൊരു സിനിമയാക്കുമ്പോൾ എത്രകണ്ട് കഥയോട് നീതി പുലർത്താനാവും എന്ന് അശങ്കയില്ലാതിരുന്നില്ല. പ്രത്യേകിച്ചും മമ്മുട്ടി ഇതിൽ മൂന്നു വേഷങ്ങളിൽ അഭിനയിക്കുന്നു എന്നു കേട്ടപ്പോൾ. കാരണം നോവലിലൂടെ നമ്മുടെ മനസ്സിൽ രൂപപ്പെട്ടു കിടക്കുന്ന ഹാജിയാർ എന്ന കഥാപാത്രത്തിന് മമ്മൂട്ടിയുടെ രൂപവുമായി യാതൊരു സാദൃശ്യവുമില്ല.

ഇത്തരം പരിമിതികളൊക്കെ സംവിധായകൻ(ഒപ്പം മമ്മൂട്ടിയും) തരണം ചെയ്തുവെങ്കിൽ നല്ലതു തന്നെ. എതായാലും ഈ സിനിമ ഞാൻ കാണുകതന്നെ ചെയ്യും. ബാക്കി കണ്ടിട്ട്.

smitha adharsh said...

പറഞ്ഞപോലെ,ഇത് ഇത്ര വേഗം റിലീസ് ആയോ?ടി.പി.രാജീവന്റെ 'പാലേരി മാണിക്യം' നോവല്‍ വായിച്ചപ്പോള്‍ തന്നെ ടി.വി.യില്‍ നിന്ന് അറിഞ്ഞു,രഞ്ജിത്ത് അത് സിനിമ ആക്കാന്‍ പോകുന്നു എന്ന്.കാണണം എന്ന് കരുതിയിരുന്നു..സിനിമാ വിശേഷങ്ങള്‍ക്ക് നന്ദി.

കുഞ്ഞൻ said...

മാഷെ..

ചിത്രത്തെപ്പറ്റിയുള്ള അവലോകനം വായിച്ചപ്പോൾ ആ പടം ഒന്നു കാണണമെന്ന് തോന്നുന്നു..മദ്യപാനത്തെപ്പറ്റി വായിച്ചപ്പോൾ ഒരുതരം നിസംഗത ഫീൽ ചെയ്യുന്നു മാഷെ..

Paleo God said...

thanks for visiting my blog..

can you pls give me KPS blog address??
thanks
പാലാ പട്ടരൈ :-)

palaapattarai@gmail.com

Irshad said...

കാണണം, തീരുമാനിച്ചു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഭായി പാലേരിമാണിക്യം നിരൂപണം കലക്കിയല്ലൊ .ആദ്യത്തെ ജനാധിപത്യ കമ്മ്യൂണിസ്റ്റ് ഭരണകാര്യം ശരിതന്നെയാണ് കേട്ടൊ..

ബിന്ദു കെ പി said...

പാലേരി മാണിക്യത്തെ തീയേറ്ററിൽ നിന്ന് കെട്ടു കെട്ടിക്കുന്നതിനുമുമ്പ് വേഗം ചെന്നു കണ്ടു.

(നോവലും സിനിമയും തമ്മിലൊരു താരതമ്യം നടത്താതിരിക്കുകയാണെങ്കിൽ) സിനിമ ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല എന്നു പറയാം. ഓരോ സീനും ആസ്വദിച്ചു കണ്ടു. മമ്മൂട്ടിയുടെ ഹാജിവേഷത്തെക്കുറിച്ചുണ്ടായിരുന്ന എന്റെ ആശങ്കകളൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് അദ്ദേഹം തകർത്തഭിനയിച്ചു. വർഷങ്ങൾക്കു ശേഷമാണ് മമ്മൂട്ടി മമ്മൂട്ടിയല്ല്ലാതായിമാറിയ ഒരു വേഷപ്പകർച്ച കാണുന്നത്. അത്രയും സന്തോഷം. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മമ്മൂട്ടി ഫാൻസ് പോലും ഈ സിനിമയെ കൈവിട്ട ലക്ഷണമായിരുന്നു തിയേറ്ററിൽ. (അതുകൊണ്ട് യാതൊരു ശല്യവുമില്ലാതെ സ്വസ്ഥമായിരുന്ന് സിനിമ കാണാൻ പറ്റിയെന്നത് വേറെ കാര്യം)

മറ്റുനടീനടന്മാരും താന്താങ്ങളുടെ വെഷം മികച്ചതാക്കി. പ്രത്യേകിച്ചും ശ്വേതാ മേനോൻ. (ചീരുവിന്റെ കണ്ണുകൾക്ക് സ്വല്പം ഗ്ലാമർ ഇരിക്കട്ടേന്നേ...ഒരു ഗ്രാമത്തിലെ മൊത്തം പുരുഷന്മാരുടെ ഉറക്കം കെടുത്തിയ പെണ്ണല്ലേ..എന്തെങ്കിലുമൊരു പ്രത്യേകത വേണ്ടേ..?)
സരയൂ എന്ന കഥാപാത്രത്തിന് നോവലിൽ കുറച്ചെങ്കിലും വ്യക്തിത്വം ഉണ്ടായിരുന്നു. സിനിമയിൽ സരയൂ വെറുമൊരു നിഴൽ മാത്രം. സരയൂ ആയി അഭിനയിച്ചിരിക്കുന്ന നടിയും തഥൈവ.
സിദ്ധിഖിന് തന്റെ വേഷം കുറച്ചുകൂടി നന്നാക്കാമായിരുന്നു. ശ്രീനിവാസന്റെ മേക്കപ്പ് ഒരു നാടകത്തിലേതുപോലെ തോന്നി.

Anil cheleri kumaran said...

തീര്‍ച്ചയായും കാണാം.

വശംവദൻ said...

ഇത് വായിച്ച സ്ഥിതിക്ക് ഇനി കണ്ടിട്ട് തന്നെ കാര്യം.

കണ്ടിട്ട് വരാം, കേട്ടോ.

എറക്കാടൻ / Erakkadan said...

കണ്ടാൽ കാശു പോകുമോ?

നിരക്ഷരൻ said...

സിനിമ ഇന്നലെ കണ്ടു. പുറകിലുരുന്ന് ഒരുത്തന്‍ ഫോണ്‍ ചെയ്ത് എന്നേയും ശല്യപ്പെടുത്തി. തീയറ്ററുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സിനിമ നല്ലത്. വില്ലന്‍ കഥാപാത്രം നന്നായി ചെയ്തിരിക്കുന്നു മമ്മൂട്ടി. സൂപ്പര്‍ ഹീറോ ആയി പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങള്‍ വില്ലന്‍ റോളുകള്‍ ചെയ്യുമ്പോള്‍ സൂപ്പര്‍ നായകന്റെ തോട് പൊളിച്ച് പുറത്ത് കടന്ന് വെറുപ്പിന്റെ മറ്റൊരു തലത്തിലേക്ക് കയറിയിരിക്കുക എന്നത് ശ്രമകരമായ് ജോലിയാണ്. ആ ജോലി മമ്മൂട്ടി ഭംഗിയായി ചെയ്തിരിക്കുന്നു.

എല്ലാ നല്ല സിനിമകളും നായകന്റെ ഫാന്‍സ് കൈവിട്ട് കളയണേ എന്നാണെന്റെ പ്രാര്‍ത്ഥന. തിരക്കില്ലാതെ റ്റിക്കറ്റെടുത്ത് സിനിമാ കാണാമല്ലോ !! :)

കൂടുതല്‍ അഭിപ്രായം പറയണമെന്നുണ്ട്. പക്ഷെ ഞാനായിട്ട് ഒരു നിരൂപണം എഴുതാന്‍ ഉദ്ദേശിക്കുന്നില്ല :)

poor-me/പാവം-ഞാന്‍ said...

സ്മിതാ‍ജി ,കുഞന്‍ ജി
കുറേ കാലങള്‍ക്കു ശേഷം വഴിതെറ്റി വന്ന ഇരുവര്‍ക്കും സ്വഗതവും നന്ദിയും.
പലാ പട്ടറൈ
റൊമ്പ നന്രി
പഥികന്‍, കുമാരന്‍, വശംവദന്‍
കണ്ടിരിക്കുമല്ലോ? നന്ദി.
ബിലാതി പട്ടണം
നന്ദി.

poor-me/പാവം-ഞാന്‍ said...

ഏറക്കാടന്‍
കാശു പോകുമ്പോളേ റ്റിക്കറ്റ് കയ്യില്‍ വരൂ!
നിരക്ഷരന്‍ ജി
പറയാനുള്ളതെല്ലാം പറഞിട്ട് നേതാവിനെ പോലെ ഞാന്‍ ദീറ്ഖിപ്പിക്കുന്നില്ല എന്നൊരു കാച്ചും!

ശ്രീ said...

ചിത്രം കണ്ടില്ല... എന്തായാലും പോസ്റ്റിനു നന്ദി...

ബിന്ദു കെ പി said...

ഹ..ഹ.. ഈ പോസ്റ്റ് വായിച്ചില്ലെങ്കിലും ഞാനീ സിനിമ കാണുമായിരുന്നു.. :)

പിന്നെ മമ്മൂട്ടിയുടെ ഹാജിവേഷത്തേക്കുറിച്ച് ഞാൻ ആശങ്കപ്പെടാൻ ഒന്നല്ല, രണ്ടു കാരണങ്ങളാണുള്ളത്:
ഒന്ന്, ഞാൻ നേരത്തേ പറഞ്ഞതുപോലെ, നോവലിലൂടെ മനസ്സിൽ രൂപപ്പെട്ടു വന്ന ഹാജിയാർക്ക് മമ്മൂട്ടിയുമായി ഒട്ടും സാദൃശ്യമില്ല. (എന്തായാലും ആ രൂപത്തിന് വസൂരിക്കലയോ സേഠിന്റെ ഛായയോ ഇല്ലായിരുന്നു കേട്ടോ :))

രണ്ടാമത്തെ കാരണം മമ്മൂട്ടിയുടെ (മോഹൻ‌ലാലിന്റേയും) സിനിമകളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ട് ഏറെ കാലമായി എന്നതാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട പഴശ്ശിരാജയിൽ പോലും മമ്മൂട്ടിയുടെ പ്രകടനം മികച്ചതായി എനിക്ക് തോന്നിയില്ല.

ഏതായാലും താങ്കൾ പറഞ്ഞതുപോലെ, മോശം സിനിമകളിൽ അഭിനയിച്ചതിന്റെ പാപം മമ്മൂട്ടി ഈ വേഷത്തിലൂടെ കഴുകിക്കളഞ്ഞിരിക്കുന്നു :)

Sukanya said...

സിനിമ അവധി ദിവസം പോയി കണ്ടു. തിയ്യറ്ററില്‍ പെണ്ണായി ഞാന്‍ മാത്രം. തിരിഞ്ഞു നോക്കിയെങ്കിലും ആരെയും കണ്ടില്ല. എന്റെ ഭര്‍ത്താവിന് (എനിക്കും) ഒരു ചമ്മല്‍.
ഞാന്‍ കണ്ടു പിടിച്ച ഒരു കാര്യം പറയാം. സഖാവ് ആയി (ഹംസ) അഭിനയിച്ച പ്രതിഭ ആരെന്ന്
അത് ടി ദാമോദരന്‍ ആണ് മാഷേ. എനിക്കിഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ അഭിനയം. പിന്നെ മമ്മുക്കയുടെ വില്ലന്‍ വേഷം. മാണിക്യം, പൊക്കന്‍, ....

AnaamikA said...

nannaayittund..movie ithu vare kanan kazhinjilla.kandittu bakki...

Sukanya said...

എന്താണ് താങ്കള്‍ പറഞ്ഞത്. എനിക്ക് മനസ്സിലായില്ല. സ്ത്രീകള്‍ പ്രേക്ഷകരായി ആരും തന്നെ ഈ സിനിമയ്ക്കു ഇല്ലായിരുന്നു എന്നാണു ഞാന്‍ ഉദ്ദേശിച്ചത്.

Sukanya said...

തീര്‍ച്ചയായും ഇനിയും വരും. ഞാന്‍ ഫോളോ ചെയ്യുന്നുണ്ടേ.

Ashly said...

nice review ! i am yet to see this movie.