Sunday 2 August 2009

മോഹന്‍ലാല്‍ യൂണിഫോമില്‍ വന്നാല്‍ സുരേഷ് ഗോപി സല്യൂട് അടിക്കണമോ?

നിയമങള്‍ പ്രത്യേകിച്ച് ഗാര്‍ഹിക/ലൈംഗിക പീഢനങള്‍ക്കെതിരായ നിയമങള്‍ പരാതിക്കാര്‍ക്കു ആശ്വാസം പകരുവാനും ഹൃദയത്തിലെ മുറിവുണക്കാനും അതിനെല്ലാമുപരി അവര്‍ക്കു സംരക്ഷണവും കുറ്റവാളിക്കു ശിക്ഷയും കിട്ടാനുമാണല്ലോ? അക്ഷരാര്‍ത്ഥത്തില്‍ ഇങനെ പീഢിതരെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അതു എത്ര നല്ല കാര്യമാണെന്നോ? പക്ഷെ ഭയത്താലും നിയമത്തിലുള്ള അജ്ഞതയാലും സമൂഹത്തിന്റെ നോട്ടം ഭയന്നും നിയമങളുടെ പരിരക്ഷ കിട്ടേണ്ട എത്ര പേര്‍ അതിനൊന്നും പൊകാതെ നിശ്ശബ്ദരായി കരഞു കഴിഞു പോരുന്നുണ്ടെന്നറിയാമോ? ഇനി മറ്റൊരു കൂട്ടരുടെ കഥയോ?


ഇന്ത്യന്‍ എക്സ്പ്രെസ്സ് പത്രത്തെ വിശ്വസിക്കാമെങ്കില്‍ അങ് വടക്കൊരിടത്ത് ഒരു അച്ഛനും അമ്മക്കും ഒരു മകനുണ്ട്. ഇക്കാലത്തെ എല്ലാമക്കളെയും പോലെ ഈ മകനും ഒരു ഐടിക്കുട്ടിയാണെന്നു പറയെണ്ടതില്ലല്ലോ? പണിയുണ്ടായിരുന്ന പയ്യനു ഒരു പണികൊടുക്കുവാന്‍ പിടിച്ചങു കെട്ടിച്ചു. നാട്ടു നടപ്പനുസരിച്ചു കല്ല്യാണപ്പെണ്ണിനു അധികം വൈകാതെ അമ്മായി അമ്മയുമായി അഡ്ജസ്റ്റ്'' ചെയ്യാന്‍ ആകാതായി. ചെറുക്കന്‍ ഒരു വീടു വാങി...അതും നാട്ടുനടപ്പനുസരിച്ച് മാസ ലഡുക്കളായി അടച്ചു തീര്‍ക്കുന്ന കടം വാങിക്കൊണ്ട്... നാല്‍പ്പത് ആയിരങള്‍ പ്രതിമാസം അടക്കണമെന്നു സാരം..അങനെയിരികേ ആറേഴു മാസ്സം നീങിയപ്പോള്‍ ശ്രീമതി ഞാന്‍ വീട്ടില്‍പോകുന്നു എന്നു പറഞു അച്ഛനമ്മമാരുടെ വീട്ടിലേക്കു പോയി. കുറെ കഴിഞിട്ടും കാണാതായ ഭാര്യയെത്തേടി അവിടെ ചെന്ന ഭര്‍ത്താവിന്റെ മുഖത്ത് ശ്രീമതി വാതില്‍ വലിച്ചടച്ചു, മാത്രമോ?
ഗാര്‍ഹീക പീഢനത്തിനും സ്ത്രീധന മാരണത്തിനും അയാള്‍ക്കും മാതാപിതാക്കള്‍ക്കും എതിരെ കേസും കൊടുത്തു!


ഫലമോ ഒരു മാസത്തിനകം തന്നെ കോടതി അയാളോടു വീടു വിട്ടു പോകാനും അതിന്റെ താക്കോല്‍ ശ്രിമതിയെ ഏല്‍പ്പിക്കാനും കല്‍പ്പിച്ചു. " ഞാനവര്‍ക്കു ഒരു വീടെടുത്തു കൊടുത്തു കൊള്ളാം " എന്ന അയാളുടെ അഭ്യറ്ത്ഥന കേട്ട കോടതി ഇപ്രകാരം ഉത്തരവിട്ടൂ. " വീടിന്റെ താക്കോല്‍ ഉടനടി അവര്‍ക്കു കൊടുക്കൂ പിന്നേയ്, നിങളാ പ്രദേശത്തു കാലെടുത്തു കുത്താനെ പാടില്ല". ആറു ലക്ഷം രൂപ മാത്രം പ്രതി വര്‍ഷ വരുമാനമുള്ള ശ്രീമതി താക്കോലുമായി നടന്നകന്നപ്പോള്‍ കോടതി അയാള്‍ക്കു മാസ ലഡുവായ നാല്‍പ്പതായിരം ഇന്ത്യന്‍ രൂപ ബാങ്കില്‍ അടക്കാനുള്ള അനുമതി കനിഞു നല്കി.


സ്ത്രികള്‍ നേരിടേണ്ടി വരുന്ന ശാരീരികവും വാചികവും ലൈംഗീകവും വൈകാരികവും സാമ്പത്തികവും ആയ പീഢനങളില്‍ നിന്നു സംരക്ഷണം ലഭ്യമാക്കാന്‍ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ള ഈ നിയമം ദുരുപയൊഗം ചെയ്യപ്പെടുന്നതു മൂലം ഒട്ടേറേ പുരുഷ ഇരകള്‍ ഇതേപോലെ ഉണ്ടായിട്ടുണ്ടെന്ന് പത്രത്തിന്റെ അതെ താളില്‍ തുടരുന്നു...
എന്തു പറയുന്നു ചങാതിമാരെ ?
പിന്നെ തലക്കെട്ട് വിഷയത്തിനു എറ്റവും അനുയോജ്യം തന്നേയല്ലേ?

31 comments:

poor-me/പാവം-ഞാന്‍ said...

വാട് എബൌട് മമ്മുക്ക ഓഫ് ദ പ്യൂപ്പ്‌ള്‍?

വിഷ്ണു | Vishnu said...

;-)
തലക്കെട്ട്‌ വിഷയത്തിന് അനുയോജ്യമോ അല്ലെയോ എന്നല്ലലോ എവടെ പ്രശനം. ജസ്റ്റ്‌ റിമംബര്‍ ദാറ്റ്‌ ;-) ;-)

വശംവദൻ said...

പാവങ്ങൾ പെണ്ണുങ്ങൾ !!

:)

poor-me/പാവം-ഞാന്‍ said...

വിഷ്ണു ഇത്ര പെട്ടെന്നു പ്രത്യക്ഷപ്പെടുമെന്നു നിരീച്ചില്ല
വശംവദന്‍ കണ്ണീര്‍ ടാങ്ക് തുരന്നു വിട്ടു കളഞല്ലോ?
ഇനി ഗൌരവമായി സംവാദിച്ചു കളയാം എന്താ?

ചാണക്യന്‍ said...

ശ്രീമതി ശ്രീമാനെ കളഞ്ഞിട്ടു പോയിട്ടുണ്ടെങ്കില്‍ അതിനു തക്കതായ കാരണവും കാണണമല്ലോ? അമ്മായിയമ്മ പോര് മാത്രം കാരണമായെന്ന് പറയാന്‍ കഴിയുമോ?

ഫസല്‍ ബിനാലി.. said...

ലഫ്റ്റനന്‍ര്‍ കേണല്‍ പദവി കിട്ടിയ ലലേട്ടന്‍ കവടിയാര്‍ കൊട്ടരത്തിലെത്തി മാര്‍ത്താണ്ഡ്വര്‍മ്മയെ സല്യൂട്ട് ചെയ്തത് നിയമവിരുദ്ധവും സൈനീക ആചാരമര്യാദകള്‍ക്ക് നിരകാത്തതുമാണെന്ന് വിദഗ്ദാഭിപ്രായം. അത്തരത്തിലുള്ള ലാലിന്‍റെ പ്രവര്‍ത്തനത്തിലൂടെ അദ്ധേഹം ചെയ്തത് ജനാധിപത്യ സംവിധാനത്തേയും ഭരണഘടനാ സ്ഥപനങ്ങളേയും അവഹേളിക്കുകയാണ്‍ ചെയ്തിരികുന്നതെന്നാണ്‍ ഒടുവില്‍ കിട്ടുന്ന വിവരം. സൈനിക വേഷത്തിലെത്തി, അതായത് ഒഫീഷ്യലായി കൊട്ടാരത്തിലെത്തി രാജ്യകുടുംബാഗത്തിന്‍ സല്യൂട്ട് നല്‍കാന്‍ സൈന്യത്തിലോ ഭരണഘടനിഅയിലോ ഒരു വകുപ്പുമില്ല. തികച്ചും ഒഫീഷ്യലായിട്ടാണ്‍ താന്‍സല്യൂട്ട് നല്‍കിയതെന്ന മോഹന്‍ലാലിന്‍റെ പ്രസ്താവന കാര്യത്തിന്‍റെ കിടപ്പ് കുറച്ചുകൂടി സങ്കീര്‍ണ്ണമാക്കുകയും അത് അദ്ധേഹത്തിന്‍റെ അപക്വവും സൈനീക നിയമങ്ങളേക്കുറിച്ചുള്ള അറിവില്ലായ്മയും വ്യക്തമാക്കുന്നതാണ്. ഒഫീഷ്യലായി ഏതു നിയമപ്രകാരമാണ്‍ ഇപ്പോള്‍ ഒരു ഇന്ത്യന്‍ പൌരന്‍ മാത്രമായ രാജകുടുംബാംഗത്തെ സല്യൂട്ട് ചെയ്തതെന്നറിയാന്‍ താത്പര്യം കാണും ഇതേക്കുറിച്ചറിയുന്നവര്‍ക്ക്, പ്രശ്നം സങ്കീര്‍ണ്ണമാകാനല്ല, മറിച്ച് ഇനിയുമിത് ആവര്‍ത്തിക്കാതിരിക്കാന്‍.

പുവര്‍മാന്‍... വിജാരിച്ച കാര്യം എഴുതാതെ ഞാന്‍ പോകില്ലെന്ന് ഇപ്പോള്‍ മനസ്സിലായല്ലോ?

കണ്ണനുണ്ണി said...

രണ്ടു വശവും നമ്മള്‍ക്ക് അറിയില്ലല്ലോ....
ഇന്നത്തെ ഐ ടി കുടുംബങ്ങളില്‍ സംഭവിക്കുനത് അറിയില്ലേ...
ഭര്‍ത്താവിനു കുടുംബം നോക്കാന്‍ സമയം ഉണ്ടാവില്ല...ഒരു കമ്പ്യൂട്ടര്‍ ജീവിയായി വേറൊരു ലോകത്തെന്ന പോലെ ജീവിക്കും..... ബന്ഗ്ലൂരില്‍ ഒരുപാട് കുടുംബങ്ങളെ തകര്‍ച്ചയുടെ വക്കിലേക്ക് വലിച്ചിഴയ്ക്കുന്ന പൊതുവായ ഒരു കാര്യം.

പിന്നെ ഇനി താങ്കള്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയായാ ഒരു സംഗതിയാണെങ്കില്‍, നിയമങ്ങള്‍ വളചോടിക്കപ്പെടുന്ന ഒരുപാട് ഉദാഹരണങ്ങളില്‍ ഒന്ന്. നല്ല കുടുംബത്തില്‍ നിന്ന് നന്നായി മനസ്സിലാക്കി പെണ്ണ് കെട്ടിയാല്‍ ചിലപ്പോള്‍ ഒഴിവാക്കാന്‍ കഴിയും ഇങ്ങനെ ഒരു അപകടം.

chithrakaran:ചിത്രകാരന്‍ said...

വിഷയത്തിനനുസരിച്ച തലക്കെട്ടു കൊടുത്താലും വായിക്കപ്പെടുന്ന പോസ്റ്റായിരുന്നു ഇത്.
അവശ്യമില്ലാതെ പോസ്റ്റന്‍ വേഷപ്രച്ഛന്നനായി നില്‍ക്കുന്നു.... പാവം...!!!

സര്‍ക്കാരിന്റേയും കോടതിയുടേയും സ്ത്രീ ശാക്തീകരണ
ചിന്തകളും പ്രവര്‍ത്തികളും വളരെ ഉപരിപ്ലമാണെന്ന്
ചിത്രകാരന്‍ അഭിപ്രായപ്പെടുന്നു :)
കുടുംബത്തിനകത്തേക്ക് മൂന്നാമതൊരു ശക്തിയുടെ ഇടപെടല്‍ കൂട്ടിക്കൊടുപ്പുകാരുടെ സ്വര്‍ഗ്ഗലോകത്തേക്കാണ്
സമൂഹത്തെ നയിക്കുക.

ലോക മുതലാളിത്വ കംബോളത്തിന് വേണ്ടി നമ്മുടെ
രാജ്യത്തെ വാസക്ടമി ചെയ്ത് പ്രതിരോധരഹിതമാക്കി
കൊടുക്കുക എന്ന ചുമതല ബുദ്ധിശൂന്യരായ രാഷ്ട്രീയ നേതൃത്വം ചെയ്തുകൊടുക്കുന്നു.അടിമത്വം പേറുന്ന നമ്മുടെ ജനത അതു കണ്ട് ന്യായമാണെന്ന് തെറ്റിദ്ധരിക്കുന്നു.
കുറച്ചു ആത്മാഭിമാനമുള്ള ആണുങ്ങളേയും, സ്നേഹബോധമുള്ള സ്ത്രീകളേയും പ്രസവിച്ചു വളര്‍ത്താന്‍ കഴിയാത്ത നമ്മുടെ അമ്മമാരുടെ കൃത്യവിലോപത്തിന്റെ ദുരന്തഫലം.
ഈ വിഷയം വളരെ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ കുറെ പോസ്റ്റുകളും ചര്‍ച്ചകളും നടക്കേണ്ടിയിരിക്കുന്നു.

ഇന്ത്യന്‍ സ്ത്രീത്വത്തെ ആരൊക്കെയോ വഴിപിഴപ്പിച്ചിരിക്കുന്നു.

ചിത്രകാരന്‍ ഒരു പോസ്റ്റ് ഇടാം :)

വയനാടന്‍ said...

തലക്കെട്ട്‌ ഒരു പ്രശ്നമേയല്ല,ചിത്രകാരന്റെ പോസ്റ്റ്‌ കൂടെ വരട്ടെ

chithrakaran:ചിത്രകാരന്‍ said...

കുടുംബത്തില്‍ അന്യര്‍ ഇടപെടുംബോള്‍...

Sukanya said...

ശരിയാണ്. നിയമങ്ങള്‍ ആവശ്യക്കാര്‍ ഉപയോഗിക്കുന്നില്ല. അല്ലല്ല, "ആവശ്യക്കാര്‍" തന്നെയാണ് നിയമങ്ങളെ അമ്മാനമാടുന്നത്.

poor-me/പാവം-ഞാന്‍ said...

മമ്മൂട്ടിയെ അഡ്വൊക്കെറ്റ് ജെനറല്‍ ആക്കണമോ എന്ന ചര്‍ച്ച ഗൌരവമായി മുന്നോട്ടു കൊണ്ടു പോയ ചാണക്ക്യന്‍ ജി, ഫസല്‍ ജി (വിളയെന്നു ഹിന്ദി..വെറുതെയല്ല വിളഞ വിത്തായത് അല്ലേ?) കണ്ണനുണ്ണി ജി, ചിത്രകാരന്‍ ജി, വയനാടന്‍ മഞള്‍ ജി, സുകന്യ ജി എല്ലാവര്‍ക്കും നമോവാകം...ചെറായി ഉത്സവം കഴിഞു നാട്ടിലെത്തിയവരും ഇതില്‍ പങ്കു ചേരൂ..ചര്‍ച്ച സജീവമക്കൂ...

smitha adharsh said...

:)

Typist | എഴുത്തുകാരി said...

വായിച്ചു അവസാനമെത്തിയിട്ടും, സുരേഷ് ഗോപിയുമില്ല, മോഹന്‍ലാലുമില്ല.

ശ്രീമതി വിട്ടുപോയെങ്കില്‍, അതിനു കാര്യമായ എന്തെങ്കിലും കാരണം കാണുമെന്നേ.

poor-me/പാവം-ഞാന്‍ said...

സ്മിതാജി തിരക്കിനിടയില്- മുഖം കോട്ടി കാണിച്ചതിനു നന്ദി.
എഴുത്തുകാരി(അതോ കാരനോ)ജി
ഒരു പക്ഷെ മോഹന്‍ ലാലും സുരേഷ് ഗോപിയും ഇല്ലാത്തതുകൊണ്ടായിരിക്കാം!

ഗീത said...

ആണ്‍ പക്ഷപാതിയാണല്ലേ? പാവം എന്നു സ്വയം പറഞ്ഞപ്പോഴേ മനസ്സിലായി.

ഗൗരിനാഥന്‍ said...

ഇതല്ലാതെ ആയിരക്കണക്കിനു കേസുകള്‍ ഉണ്ട് നിയമം വളച്ചൊടിക്കുന്നതിനു..പിന്നെ ഏത് പ്രശ്നത്തിനും രണ്ട് വശവും കേള്‍ക്കാതെ പറയരുത്, പിന്നെ ഒരു വിവാഹത്തിന്റെ പുറകില്‍ എന്തെല്ലാം കാര്യങ്ങളുണ്ട്? ഉദാ:വരന്റെ ജോലിയും കൂലിയും പറഞ്ഞ് എത്ര സ്ത്രീധനം ചോദിച്ച് വാങ്ങിച്ഛിട്ടുണ്ടാകും എന്ന് നമുക്കറിയില്ലാ

Anonymous said...

"സ്ത്രികള്‍ നേരിടേണ്ടി വരുന്ന ശാരീരികവും വാചികവും ലൈംഗീകവും വൈകാരികവും സാമ്പത്തികവും ആയ പീഢനങളില്‍ നിന്നു സംരക്ഷണം ലഭ്യമാക്കാന്‍ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ള ഈ നിയമം ദുരുപയൊഗം ചെയ്യപ്പെടുന്നതു മൂലം ഒട്ടേറേ പുരുഷ ഇരകള്‍ ഇതേപോലെ ഉണ്ടായിട്ടുണ്ടെന്ന് പത്രത്തിന്റെ അതെ താളില്‍ തുടരുന്നു.." പട്ടികജാതിപീഡന വിരുദ്ധ നിയമം, മനുഷ്യാവകാശ നിയമം, ഉപഭോക്തൃനിയമം,സ്ത്രീകൾക്കെതിരെയുള്ള പീഡനം തടയുന്ന നിയമം ഇതെല്ലാം നമ്മുടെ നാട്ടിൽ വെറും ഫാഷനു വേണ്ടി (എ ഡി ബി യിൽ നിന്നു വായ്പ കിട്ടണമെങ്കിൽ‌പ്പോലും ഇത്തരം ചില നിയമങ്ങൾ ഉണ്ടോ എന്നു ചോദിക്കുന്നുണ്ട്) ഉണ്ടാക്കിയിട്ടുള്ളതാണ്. ഏട്ടിലെ പശുവിനപ്പുറം ആ നിയമങ്ങൾക്കു പുല്ലുവിലയാണ് ഈ സമൂഹത്തിലുള്ളത്. തൊണ്ണൂറ്റൊമ്പതു ശതമാനം കേസുകളിലും ആ നിയമങ്ങൾ ഇരകൾക്കു നീതി നൽകുന്നില്ല. അപവാദങ്ങൾ വളരെ വളരെ അപൂർവം. അതിലും അപൂർവമാണ് ആ നിയമങ്ങൾ ദുരുപയോഗം ചെയ്യൽ. സ്ത്രീകൾ പുരുഷന്മാരെ പീഡിപ്പിക്കാൻ നിയമം ‘ദുരു’പയോഗിക്കുന്നുവെന്ന വാദം ചില മലയാള സിനിമകളിലെ സ്ഥിരം വാദമാണ്. ഇൻഡ്യൻ എക്സ്പ്രസിലെ പുരുഷ ലേഖകൻ തട്ടിവിടുന്ന വെറും നുണയാണത്. മറിച്ചു തെളിയിക്കാൻ കണക്കുകൾ ഹാജരാക്കാമോ?

poor-me/പാവം-ഞാന്‍ said...

ഗീത്ജി
വന്നതിനു നന്ദി.ശാരീരികമായി ആണ്‍ പക്ഷം പാതിയല്ല മുഴുവനുമാണെന്നു വിനയത്തോടെ സമ്മതിക്കുന്നു...ആശയ പരമായി ഞാന്‍(എഴുതുമ്പോള്‍ ) നിഷ് പക്ഷപാതി..."അപ്പിയൂരില്‍" പഠിക്കാത്ത പുരുഷനും പഠിച്ച സ്ത്രീയും പാവങളല്ല എന്നു മറുനാട്ടുകാര്‍ പറയുന്നുണ്ട് ആ അളവുകോലില്‍ ഞാന്‍ പാവമാണേ!
ഗൌരിനാഥന്‍ ജി
നന്ദി.തൃക്കണ്ണു തുറക്കുംമുമ്പ് ഒന്നു പറഞോട്ടേ.എക്സ്‌പ്രെസ്സിലെ ഒരു ലേഖനത്തെ അടിസ്ഥാനപ്പെടുത്തി എഴുതിയതാണ്...
സത്യാന്വേഷിജി
അങനെയങ് എഴുതും മുമ്പ് ലേഖനം ഒരു വട്ടം നോക്കണമായിരുന്നു...അല്ലെങ്കില്‍ പത്രത്തില്‍ മുഴുവനൂം ലേഖകന്‍മാരാണു ലേഖികമാര്‍ ഇല്ല എന്ന പൂര്‍വ്വ ഗ്രാഹ്യത തങ്കളെ തോന്നിപ്പിച്ചിട്ടുണ്ടാകാം അല്ല്യോ?

Typist | എഴുത്തുകാരി said...

എന്റെ കമെന്റിനുള്ള മറുപടി ഇപ്പഴാ കണ്ടതു്. (എന്റെ കഴിഞ്ഞ പോസ്റ്റിലെ കമെന്റും കണ്ടിരുന്നു). എന്റെ പുതിയ പോസ്റ്റ് ഒന്നു നോക്കുമോ, അതില്‍ ഞാന്‍ ചെറിയൊരു വിശദീകരണം കൊടുത്തിട്ടുണ്ട്‌.

അരുണ്‍ കരിമുട്ടം said...

തലക്കെട്ട് നോക്കി വായിച്ചു വന്ന ഞാന്‍ ആരായി??

poor-me/പാവം-ഞാന്‍ said...

എഴുത്തുകാരി...ഇതിനെക്കുറിച്ച് ആധികാരികമായി പറയാന്‍ പറ്റിയ ആള്‍ ആ വ്യക്‌തി തന്നെയാണ്.താങ്കള്‍ പറഞാല്‍്‌ പിന്നെ ചോദ്യമില്ല...എഴുത്തുകാരി ഒരു കാരി തന്നേയാണ്...തൂടര്‍ന്നും എഴുതിയാലും പത്തുകള്‍ പത്തുകള്‍ പിന്നാലെ...

poor-me/പാവം-ഞാന്‍ said...

അരുണ്‍ജി
വന്ദനം.
വത്സാ,
നീ തേടുവതെന്തും സിദ്ധിക്കുന്ന ഒരു പുണ്ണ്യ്യ ബ്ളോഗസ്ഥാനമാണിത് ഇനിയും ക്ഷമയോടെ സന്ദര്‍ശിച്ചാല്‍ നിനക്കത്‌ കിട്ടാതെ വരികയില്ല....

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
പൂതന/pooothana said...

പുരുഷന്‍മാരെ,
നിങള്‍ക്കു ഇനി കണ്ണിരിന്റെ ദിനങള്‍..
മുപ്പത്തി മൂന്നു ശതമാനം കസേരകള്‍ കൂടി ഞങളുടെ കയ്യില്‍ കിട്ടിക്കോട്ടെ..തൂവ്വാല പൊതികളുമായി കരയാനായി കാത്തിരുന്നോളു...

Anil cheleri kumaran said...

പ്രസക്തിയുള്ള പോസ്റ്റ്.

poor-me/പാവം-ഞാന്‍ said...

പൂതന
(ഹെന്‍റ്റമ്മേ) ചേച്ചിയോ /അനുജത്തിയോ? രണ്ടായാലും ഞാന്‍ കട്ടന്‍ ചായയിലേക്കു സ്വിച്ച് ഓവെര്‍ ആയേ!
പിന്നെ തമിഴ് നാട്ടില്‍ 30% ജ്വാലി സംവരണം എന്ന വാര്‍ത്ത കേട്ടു ഞാന്‍ ക്വാരിത്തരിച്ചു പോയി...

കുമാരനനിയാ
വീണ്ടും വരണേ...

Sureshkumar Punjhayil said...

Thalakkettu kalakki, Postum...!

Manoharam, Ashamsakal...!!!

തൃശൂര്‍കാരന്‍ ..... said...

ഉള്ളടക്കം നന്നായിട്ടുണ്ട്...പക്ഷെ തലക്കെട്ട്‌ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു..ഇങ്ങനെ ഒരു വിളംബരത്തിന്റെ ആവശ്യം ഉണ്ടോ?
ഹൃദയപൂര്‍വ്വം

ശാന്ത കാവുമ്പായി said...

നമ്മുടെ നാട്ടിൽ ഇങ്ങനെയല്ലല്ലോ സുഹൃത്തേ

poor-me/പാവം-ഞാന്‍ said...

സുരേഷ്‌കുമാര്‍ ചാരി ഇരുത്തത്തില്‍
നന്ദി.
സുജിത്ത്
നന്ദി.തലക്കെട്ടിന്റെ കാര്യം സുരേഷുമായി സംസാരിച്ചു പരിഹരിക്കൂ!
മിസ്സ്.കാവുമ്പായി
നന്ദി.ശാന്തയായിട്ട് ഇനി അങനെയൊന്നും തുടങി വെക്കല്ലെ!