നിയമങള്‍ പ്രത്യേകിച്ച് ഗാര്‍ഹിക/ലൈംഗിക പീഢനങള്‍ക്കെതിരായ നിയമങള്‍ പരാതിക്കാര്‍ക്കു ആശ്വാസം പകരുവാനും ഹൃദയത്തിലെ മുറിവുണക്കാനും അതിനെല്ലാമുപരി അവര്‍ക്കു സംരക്ഷണവും കുറ്റവാളിക്കു ശിക്ഷയും കിട്ടാനുമാണല്ലോ? അക്ഷരാര്‍ത്ഥത്തില്‍ ഇങനെ പീഢിതരെ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അതു എത്ര നല്ല കാര്യമാണെന്നോ? പക്ഷെ ഭയത്താലും നിയമത്തിലുള്ള അജ്ഞതയാലും സമൂഹത്തിന്റെ നോട്ടം ഭയന്നും നിയമങളുടെ പരിരക്ഷ കിട്ടേണ്ട എത്ര പേര്‍ അതിനൊന്നും പൊകാതെ നിശ്ശബ്ദരായി കരഞു കഴിഞു പോരുന്നുണ്ടെന്നറിയാമോ? ഇനി മറ്റൊരു കൂട്ടരുടെ കഥയോ?
ഇന്ത്യന്‍ എക്സ്പ്രെസ്സ് പത്രത്തെ വിശ്വസിക്കാമെങ്കില്‍ അങ് വടക്കൊരിടത്ത് ഒരു അച്ഛനും അമ്മക്കും ഒരു മകനുണ്ട്. ഇക്കാലത്തെ എല്ലാമക്കളെയും പോലെ ഈ മകനും ഒരു ഐടിക്കുട്ടിയാണെന്നു പറയെണ്ടതില്ലല്ലോ? പണിയുണ്ടായിരുന്ന പയ്യനു ഒരു പണികൊടുക്കുവാന്‍ പിടിച്ചങു കെട്ടിച്ചു. നാട്ടു നടപ്പനുസരിച്ചു കല്ല്യാണപ്പെണ്ണിനു അധികം വൈകാതെ അമ്മായി അമ്മയുമായി അഡ്ജസ്റ്റ്'' ചെയ്യാന്‍ ആകാതായി. ചെറുക്കന്‍ ഒരു വീടു വാങി...അതും നാട്ടുനടപ്പനുസരിച്ച് മാസ ലഡുക്കളായി അടച്ചു തീര്‍ക്കുന്ന കടം വാങിക്കൊണ്ട്... നാല്‍പ്പത് ആയിരങള്‍ പ്രതിമാസം അടക്കണമെന്നു സാരം..അങനെയിരികേ ആറേഴു മാസ്സം നീങിയപ്പോള്‍ ശ്രീമതി ഞാന്‍ വീട്ടില്‍പോകുന്നു എന്നു പറഞു അച്ഛനമ്മമാരുടെ വീട്ടിലേക്കു പോയി. കുറെ കഴിഞിട്ടും കാണാതായ ഭാര്യയെത്തേടി അവിടെ ചെന്ന ഭര്‍ത്താവിന്റെ മുഖത്ത് ശ്രീമതി വാതില്‍ വലിച്ചടച്ചു, മാത്രമോ?
ഗാര്‍ഹീക പീഢനത്തിനും സ്ത്രീധന മാരണത്തിനും അയാള്‍ക്കും മാതാപിതാക്കള്‍ക്കും എതിരെ കേസും കൊടുത്തു!
ഫലമോ ഒരു മാസത്തിനകം തന്നെ കോടതി അയാളോടു വീടു വിട്ടു പോകാനും അതിന്റെ താക്കോല്‍ ശ്രിമതിയെ ഏല്‍പ്പിക്കാനും കല്‍പ്പിച്ചു. " ഞാനവര്‍ക്കു ഒരു വീടെടുത്തു കൊടുത്തു കൊള്ളാം " എന്ന അയാളുടെ അഭ്യറ്ത്ഥന കേട്ട കോടതി ഇപ്രകാരം ഉത്തരവിട്ടൂ. " വീടിന്റെ താക്കോല്‍ ഉടനടി അവര്‍ക്കു കൊടുക്കൂ പിന്നേയ്, നിങളാ പ്രദേശത്തു കാലെടുത്തു കുത്താനെ പാടില്ല". ആറു ലക്ഷം രൂപ മാത്രം പ്രതി വര്‍ഷ വരുമാനമുള്ള ശ്രീമതി താക്കോലുമായി നടന്നകന്നപ്പോള്‍ കോടതി അയാള്‍ക്കു മാസ ലഡുവായ നാല്‍പ്പതായിരം ഇന്ത്യന്‍ രൂപ ബാങ്കില്‍ അടക്കാനുള്ള അനുമതി കനിഞു നല്കി.
സ്ത്രികള്‍ നേരിടേണ്ടി വരുന്ന ശാരീരികവും വാചികവും ലൈംഗീകവും വൈകാരികവും സാമ്പത്തികവും ആയ പീഢനങളില്‍ നിന്നു സംരക്ഷണം ലഭ്യമാക്കാന്‍ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ള ഈ നിയമം ദുരുപയൊഗം ചെയ്യപ്പെടുന്നതു മൂലം ഒട്ടേറേ പുരുഷ ഇരകള്‍ ഇതേപോലെ ഉണ്ടായിട്ടുണ്ടെന്ന് പത്രത്തിന്റെ അതെ താളില്‍ തുടരുന്നു...
എന്തു പറയുന്നു ചങാതിമാരെ ?
പിന്നെ തലക്കെട്ട് വിഷയത്തിനു എറ്റവും അനുയോജ്യം തന്നേയല്ലേ?
Showing posts with label മോഹന്‍ലാല്‍/സുരേഷ് ഗോപി/നിയമം/നിയമത്തിന്റെ ദുരുപയോഗം/സ്ത്രീ പീഢന നിയമം. Show all posts
Showing posts with label മോഹന്‍ലാല്‍/സുരേഷ് ഗോപി/നിയമം/നിയമത്തിന്റെ ദുരുപയോഗം/സ്ത്രീ പീഢന നിയമം. Show all posts
Sunday, 2 August 2009
Subscribe to:
Posts (Atom)




