Sunday 7 June 2009

പാട്ട്സ്..പ്പലണ്ട്യ്യേയ് ഭാഗം രണ്ട്

(ഭാഗം രണ്ടൂ വായിക്കുന്നതിനു മുമ്പു ഭാഗം ഒന്നു വായിച്ചിരിക്കേണ്ടതല്ലേ, അല്ലേ? അ...ല്ലേ?)
ഭക്തരേ
ഇടവേള ആസ്വദിച്ചു ചായയും നെയ്യപ്പവും ഒക്കെ തിന്നു തിരശ്ശീലക്കടുത്തേക്കു വന്നിരിക്കുകയാണല്ലോ? കഴിഞ തവണ പറയാന്‍ മറന്നു പോയതും പിന്നീടെഴുതാന്‍ മാറ്റിവെച്ചതുമായ ചില കാര്യങളാണു ഇപ്പോളെഴുതുന്നത്. കഴിഞ തവണത്തെ ലേഖനം വായിച്ചു വന്നപ്പോള്‍ എഴുത്തിന്റെ മുറ തെറ്റിപ്പോയതു കൊണ്ടു പിന്നീടു രസം തോന്നിയില്ല എന്നൊരു സുഹൃത്ത് എഴുതിക്കണ്ടു. പലവട്ടം പുനര്‍ വായന നടത്തിയിട്ടും എനിക്കത് പിടികൂടാനായില്ല. ക്ഷമിച്ചാലും. ഫുള്‍ കോണ്സെന്റ്റേഷനില്‍ എഴുതാനും എനിക്കാവുന്നില്ല. എന്തെങ്കിലും എഴുതുമ്പോളാണല്ലൊ "കോബ്‌ വെബ്ബ്" ഡീല്‍ ചെയ്യാനും പന്‍ചസാര പ്രൊക്കുര്‍ ചെയ്യാനും ഒക്കെ ഞാന്‍ നിയോഗിക്കപ്പെടുന്നത്. പിന്നെ തിരിച്ചു വന്നെഴുതുമ്പോള്‍ മുംബെഴുതിയതുമായി "പെലെ" ബന്ധം പോലും ഉണ്ടാകില്ല.

ചങായിമാരെ നമ്മള്‍ പോകുന്നത്‌ പറവൂരിലെ രാധ പിക്ചര്‍ പാലസിലേക്കാണ്‍്‌. പുല്ലങ്കുളം എന്ന കുളം ഭാഗീകമായി നികത്തിയാണ്‍ ടി തിയേറ്റര്‍ പണിതതെന്നാണു്‍ ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. തിയേറ്റര്‍ പണിത ശില്‍പ്പിക്ക്‌ മുനിസിപ്പല്‍ ചെയര്‍മാന്‍ പട്ടും വളയും പിന്നെ വയറു നിറച്ചു പുട്ടും കടലയും കൊടുത്തു...ഏംബക്കം വിട്ടു നെഞു വിരിചു സദസ്സില്‍ നില്‍ക്കുകയായിരുന്ന ശില്‍പ്പിയോടു
"എനിക്കു ചെറിയോരാവശ്യമുണ്ട്"
എന്നു ചെയര്‍മാന്‍ പറഞപ്പോള്‍ അഹങ്കാരതോടെ ശില്പ്പി
" കല്‍പ്പിച്ചാലും"
എന്നു മൊഴിയേണ്ട താമസം ഇരുകരങളിലും മൂര്‍ച്ചയേറിയ വാളുകള്‍ ഉയര്‍ത്തിക്കൊണ്ടൂ ചെയര്‍മാന്‍ ഗര്‍ജ്ജിച്ചു
"യേ ഹാഥേം മുഝെ ദീജിയെ ശില്‍പ്പിജി".
ശില്പിയുടെ ഹിന്ദി -മലയാളം- പ്രോസെസ്സര്‍ പണിചെയ്യുംമുമ്പേ അതിയാന്റെ ഇരു കരങളും ഭൂമി ദേവിയെ ചുംബിച്ചിരുന്നു. ചെന്നിണം പുരണ്ട തറ ബീറ്റ് റൂട് പോലെ ചുവന്നു...(ഫാന്റസി ലെവല്‍ ഇത്തിരും കൂടി കൂട്ടണോ ...വേണ്ട അല്ലെ മാര്‍ക്വിസ്‌ ലെവലില്‍ ഒക്കെ എത്തിപ്പോയാല്‍ പിന്നെ നൊബെയില്‍ പ്രയിസ് ഒക്കെ വാങാന്‍ പോകണം ..എന്തിനീ പൊല്ലാപ്പ്, അല്ലേ?)


ആ കരങള്‍ പുല്ലങ്കുളത്തിന്റെ അഗാധതകളിലേക്കു വലിചെറിയപ്പെട്ടൂവെത്രെ! വെള്ളിയാഴ്ച്ച രാത്രികളില്‍ സെക്കന്റ് ഷോ കണ്ടു പെരുവാരം വഴി പോകുന്ന പലരും പുല്ലങ്കുളത്തില്‍ നിന്നും ഉയരുന്ന രക്തം പുരണ്ട കൈകള്‍ കണ്ടു പേടിച്ചു ....പ്പോയിട്ടുണ്ടെത്രെ!
പക്ഷെ അദ്ദേഹം തിരിചു പോകും മുമ്പ് തിയെറ്ററിന്റെ തറയിലൂടെ ഒരു ദ്വരം ഉണ്ടാക്കിയിരുന്നുവെത്രെ..തദ്വാര പുല്ലങ്കുളത്തിലെ ജല നിരപ്പ്‌ എപ്പോഴൊക്കെ ഉയരുന്നുവോ അപ്പോഴൊക്കെ തിയേറ്ററിലെ സ്ക്രീനിനടുത്ത് വെള്ളപ്പൊക്കം ഉണ്ടാക്കുവാന്‍ ശില്‍പ്പിയുടെ പ്രതികാര ദാഹത്തിനാകുകയും ചെയ്തുവെത്രെ. നഗരം വിട്ടു ആലുവയിലെത്തിയപ്പോള്‍ അദ്ദേഹം തെക്കോട്ടും വടക്കോട്ടും ഉള്ള വണ്ടീകള്‍ക്കുള്ള ടിക്കറ്റ് എടുത്തുവെത്രെ. ചെയര്‍മാന്റെ ചാരന്‍മാരുടെ കണ്ണുകളെ പറ്റിക്കാന്‍ പ്ളാറ്റ്ഫോം മൂന്നില്‍ നിന്നിരുന്ന ശില്പ്പി വടക്കോട്ടുള്ള വണ്ടിയില്‍ കയറാതെ തെക്കോട്ടുള്ള യാത്ര തുടങിയിരുന്ന വണ്ടിയില്‍ ഓടിക്കയറി(റെയില്‍ ഭാഗത്തു നിന്നും) (plat form no 1) ഇതു തിരിച്ചറിഞ ബുദ്ധിമാന്‍മാരായ ചാരന്‍ മാരും വണ്ടിയില്‍ ഒരുവിധത്തില് ‍വലിഞു കയറി. വണ്ടി അപ്പോഴേക്കും നല്ല വേഗത്തില്‍ എത്തിയിരുന്നു ...ഇടതുവശത്തു കൂടി വണ്ടിയില്‍ നിന്നിറങിയിരുന്ന
ശില്പ്പിയും അനുയായികളും ബ്രിജ്ജു വഴി മൂന്നാം പ്ലറ്റ്ഫോമിലെത്തി വടക്കോട്ടുള്ള വണ്ടിയില്‍ കയറി സുരക്ഷിതമായി യാത്ര പുറപ്പെടുകയും ചെയ്തു. വണ്ടി ആലുവ പാലം കടന്നപ്പോള്‍ ശില്‍പ്പിയുടെ ശിഷ്യന്‍മാരില്‍ പ്രമുഖന്‍ ചുവന്ന കോണകം പറിച്ചു പെരിയാറിലെറിഞു. അടുതുള്ള ഒരു ഫ്ളാറ്റിലെ മുകള്- നിലയില്‍ ഇതു പ്രതീക്ഷിച്ചു നിന്നിരുന്ന മറ്റൊരു ശിഷ്യന്‍ ഉണക്ക ചുരക്കയില്‍ ഒളിച്ചു വച്ചിരുന്ന പ്രൊജെക്റ്റ് റിപ്പോര്‍ട് നെറ്റിലിട്ടു! ഇന്നു രാധ തിയേറ്റര്‍ പോലത്തെ ആയിരത്തി മുന്നൂറ്റി ഇരുപത്തേഴു തിയെറ്ററുകള്‍ ലോകത്തിലേ എല്ലാ നഗരങളിലും ഉള്ളതിന്റെ രഹസ്സ്യം ഇപ്പോള്‍ പുടി കിട്ടിയിരിക്കുമല്ലോ?


ഞങള്‍ മുന്നോക്കക്കാര്‍ (അമ്പത്തന്ചു പൈസ റ്റിക്കറ്റുടമകള്‍) ഞങളുടെ മുന്നിലൂടെ നീന്തി നടക്കുന്ന കുട്ടപ്പാംപുകളെ കാണുമ്പോള്‍ കാലുപൊക്കി ബെന്ചില്‍ വെക്കുമായിരുന്നു! വളരെ മുന്നോക്ക ക്കാരായ ചില കുസൃതിക്കാര്‍ സിനിമ നടക്കുംപോള്‍ തന്നെ മുന്നില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ ഉപ്പു രസം കൂട്ടുന്ന പ്രവൃത്തിയും ബെന്ചിലിരുന്നു തന്നെ ചെയ്യുമായിരുന്നു. ടി തിയെറ്റര്‍ ഇന്നു ജീവിത് നഹി ഹൈ! അതേ സ്ഥനത്ത് ഇന്നൊരു സര്‍ക്കാരി തിയേറ്റര്‍ സ്ഥിതി ചെയ്യുന്നു. എന്നോളം സുന്ദരനല്ലെങ്കിലും ഇന്നു ജീവിച്ചിരിപ്പില്ലാത്ത ഗിന്നസ്‌ ബുക്കില്‍ പേരു വന്നിട്ടുള്ള ഒരു ചിറയിങ്കീഴുകാരന്‍ നടന്‍ ആണു ഇതു ഉദ്ഘാടനം ചെയ്തത്.


ഞങളുടെ സ്ക്കൂളിന്റെ അടുത്തുള്ള തിയേറ്റെറിന്റെ പൂമുഖത്തു നിന്നും ആരംഭിക്കുന്ന പരസ്സ്യ വാഹനത്തില്‍ ഞങള്‍ കൊതിയോടെ നോക്കാറുണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല , ഈ വാഹനത്തില്‍ നിന്നു ഞങളുടെ സ്വപ്ന മായിരുന്നസിനിമ നോട്ടിസ് പറക്കാറുണ്ടായിരുന്നു . ഇതിലെ മോശമായ വാര്‍ത്ത എന്തെന്നാല്‍ കുട്ടികള്‍ക്ക് ഇവര്‍ നോട്ടീസ് കൊടുക്കുമായിരുന്നില്ല. പിന്നെ നല്ല വാര്‍ത്ത ഇതാണ്‍ മുതിര്‍ന്നവരുടെ നേരേയെറിയുന്ന നോട്ടീസുകള്‍ വായു ഭഗവാന്‍ തട്ടിയെടുത്തു ഞങള്‍ക്കു തരാറുണ്ടായിരുന്നു. സിനിമയിലെ കലാകാരന്‍മ്മാരുടെ ചിത്രങളും അണിയറ ശില്‍പ്പികളുടെ പേരുകളും കൊടുത്തിരുന്ന നോട്ടീസുകളില്‍ കഥകളുടെ സംഗ്രഹവും കൊടുക്കാറുണ്ടായിരുന്നു. കഥ ഉഷാറായി വരുമ്പോള്‍ ശേഷം വെള്ളീത്തിരയില്‍ എന്ന വാക്കുകളോടെ വിവരണം അവസാനിപ്പിക്കും!പാറുക്കുട്ടീക്കു (നായിക) പരീക്കുട്ടി (നായകന്‍)യുടെ കൈ പിടിക്കാനാകുമോ? ഗോവിന്ദന്‍ കുട്ടീ(വില്ലുജി)യുടെ ഇംഗിതത്തിനു നിസ്സഹായ ആയ പാറുക്കുട്ടീ വഴങേണ്ടി വരുമോ? ഇങനേയുള്ള നാടകീയമായ ചോദ്യങളോടെയാണു നോട്ടിസ് അവസാനിക്കുന്നത്. ഇതു അനൌണ്‍സ്‌ ചെയ്തിരുന്ന ആളുടെ അത്ര മനോഹരമായ അനൌണ്‍സ്മെന്റ് എന്റെ ജീവിതത്തില്‍ വേറേ എവിടെയും ഞാന്‍ കേട്ടിട്ടില്ല

"പറവൂര്‍ രാധ പിക്ചര്‍ പലാസിന്റേ വെള്ളിത്തിരയില്‍ ഇന്നു മുതല്‍ പ്ര..ദ...ര്‍..ശനം ആരം...ഭിക്കുന്നു "മുറ തെറ്റിയ മുറപ്പെണ്ണു " പ്രേം നസീ...ര്‍ ജയ ഭാ....രതി അ...ടൂ..ര്‍ ഭാ..സി, ബഹദൂര്‍..
.
ഇതു എഴുതി ഫലിപ്പിക്കുവാന്‍ എനിക്കു കഴിവില്ല ഞാന്‍ അശക്തനാണ്..ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഫാന്‍ ആയിരുന്നു...പക്ഷെ വര്‍ഷങള്‍ക്കു ശേഷം ഭാര്യയെ വധിച്ചതിനു ഇതിയാന്‍ അഴികള്‍ക്കു പുറകിലായി എന്നു വായിച്ചപ്പോള്‍ സങ്കടം തോന്നി...പങ്കുവെക്കപ്പെടാത്ത ഇന്‍ഫൊര്‍മേഷന്‍ മനസ്സിന്റെ വിങലാണ്" എന്ന പ്രമുഖ ഗ്രീക്ക് തത്വ ചിന്തകന്റെ വാക്കുകള്‍നോട്ടീസു കിട്ടാത്തപ്പോഴൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ടായിരുന്നു.
മേല്‍ പറഞ രാധ തിയേറ്ററിനടുത്ത തെരുവിലാണു എഴുപതുകളില്‍ ബോബി തിയേറ്റെര്‍ തുടങിയത്‌.



ടഗടണ്‍...ടഗടണ്‍...ടണ്‍...ടണ്‍...ടണ്‍" എന്ന താളത്തോടെ യവനിക ഇരുവശങളിലേക്കും മാറിയ ശേഷം പടം തുടങുന്ന തിയേറ്റെര്‍ ആയിരുന്നു അത്. ഇപ്പോഴതിന്റെ പേര്‍ ഷഫാസ്‌ എന്നാണ്. ഒരു പ്രശസ്ത ന്യൂറോളജിസ്റ്റ് ആണതിന്റെ മുതലാളീ. സെന്റ്രല്‍ തിയേറ്റെര്‍ ഇരുന്ന സ്ഥലം ഇപ്പോള്‍ ഒരു വാണിജ്യ സമുച്ചയത്തിനു വഴി മാറി. ഒരിക്കല്‍ മാത്രം സിനിമ കണ്ടിട്ടുള്ള ഗീത എന്ന തിയേറ്റെര്‍ എവിടെയായിരുന്നു വെന്നു ഓര്‍മ്മയില്ല. എന്റെ അടുത്ത വീട്ടിലെ മുഹമ്മദ് (മേട്ടു പാളയം റിട്ടേണ്‍ഡ്‌) തമിഴു സിനിമയുടെ ടൈറ്റിലുകള്‍ ഉറക്കെ വായിച്ചു അടുത്തിരുന്ന മുന്നോക്കക്കാരെ അത്ഭുത പര തന്ത്രരാക്കിയിരുന്നത് ഇപ്പോഴും ഓര്‍മ്മ വരുന്നുണ്ട്.


പാലക്കാട്ട് ചുരം വിട്ടിട്ടുള്ള കഥകളില്‍ ഇന്നും ഓര്‍മ്മ വരുന്നത്‌ഒരു വെല്ലൂര്‍ കഥയാണ്.

വെല്ലുരിലെ കഥ അരമണിക്കൂറിരുന്നു അച്ചടിച്ചു പകര്‍ത്തും മുംബ് ഭൂത ബാധയേറ്റ് നഷ്ടപ്പെട്ടു ...

ഇന്ത കതൈ പെരിയാറ്റില്- പോകട്ടുമെ...എന്നു വിചാരിച്ചു കൊണ്ടു.....(**&**%@***)

ഞാന് ‍നിങളെ അഹമ്മെദാബാദിലേക്കു കൊണ്ടു പോകട്ടെ ...ഥല്‍തേജു റോഡിലുല്ള്ള ഒരു പ്രമുഖ തിയെറ്ററാണു ഡ്റൈവ്-ഇന്‍ . ഒരു നാലു നില കെട്റ്റിടത്തിന്റെ പിന്‍ ഭാഗമാണ്‍ കോട്ട യുടെ സ്ക്രീന്‍! അകത്തേക്കു വണ്ടി-കിണ്ടികള്‍ കയറ്റാം. പുറകു ഭാഗത്ത് വണ്ടി രഹിതന്‍മാര്‍ക്ക് ഇരിക്കാന്‍ മേല്ക്കൂര ഉള്ള ഒരു കെട്ടിടമുണ്ട്. വണ്ടിയില്‍ വരുന്നവര്‍ ഇരിപ്പിടം മേശ, തീറ്റ/കുടി സാമഗ്രികളുമായി സകുടുംബം വന്നു സിനിമ കണ്ട് ആനന്ദിച്ചു തിരിച്ചു പോകുന്നു. ഒരു ഷോ മൂവ്വായിരം പേരെ വരെ ആനന്ദിപ്പിക്കുന്നു! ചെറിയ തിയേറ്റെറുകാര്‍ക്ക് അത്ര ഇഷ്ടമല്ല ഇവരെ. ഇവിടത്തെ പ്രദര്‍ശ്ശന സമയവും പ്രത്യേക രീതിയിലാണു. സൂര്യ നസ്തമിച്ചാലെ കളി തുടങൂ. സിറ്റിയിലെ കളി തുടങി നായികയും നായകനും കാണുകയും മുട്ടുകയും ഒക്കെ ചെയ്ത ശേഷമാണു അതു വരെയുള്ള റീലുകള്‍ ഇവിടേക്കു കൊടുത്തയക്കുന്നത്. ഇവിടെ നായികാ നായകണ്‍മാര്‍ കണ്ടുമുട്ടാന്‍ തുടങുമ്ബോഴേക്കും അവിടെ നായിക ഒന്നോ രണ്ടോ പ്രസവിച്ചിരിക്കും!



വണ്ടിയില്‍ വരുന്നവര്‍ക്കാണ്‍ മുന്‍ഗണന ചിലപ്പോള്‍ വണ്ടിയന്‍മാര്‍ക്ക് മാത്രമായി പ്രവേശനം നിയന്ത്രിക്കപ്പെടുകയും ചെയ്യാറുണ്ടായിരുന്നു. ഗുജ്റാത്തില്‍ പശു/എരുമകളെ പോറ്റി പാല്‍ വില്‍പ്പന തൊഴിലാക്കിയവര്‍ ഉണ്ട്‌ (റബാരികള്‍) അവര്‍ അമ്മമാരുടെ വയറ്റില്‍ നിന്നു വരുന്നത് തന്നെ ഒരു മുട്ടന്‍ വടിയുമായിട്ടായിരിക്കും. അവര്‍ ഈ മുട്ടന്‍ വടിയുമയീ ഇങനെ കറങും. കാവല്‍ പണികള്‍കള്‍ക്കെല്ലാം അവരേയാണു അവിടങളില്‍ എര്‍പ്പാടുചെയ്യുന്നത്. ഇവിടേയും ഇതു തന്നെ കഥ. ടിക്കറ്റ് ക്ലോസാകുംബോള്‍ നമ്മള്‍ നിരാശയോടെ വീട്ടിലേക്കു പോകുകയാണേല്ലോ പതിവ്‌? പക്ഷേ ഇവിടെ ടിക്കറ്റ് കിട്ടാത്തവര്‍ ജീവനും കൊണ്ടു ഓടുന്ന കാഴ്ച കാണം. നമ്മുടെ രബാരി സഹോദരന്‍മാര്‍ മുട്ടന്‍ വടിയുമായി റ്റിക്കറ്റ്‌ കിട്ടാത്ത ഹത ഭാഗ്യരെ അലര്‍ച്ചയോടെ ചാര്‍ജ്ജു ചെയ്യുമായിരുന്നു. ഇതിന്റെ "ലാജിക്ക്" ഇന്നും എനിക്കു പിടി കിട്ടിയിട്ടില്ല.



എന്റെ പിതാശ്രി തമിഴു നാട്ടില്‍ പണിയെടുക്കും കാലം. പതിവു പോലെ അദേഹം അയച്ച കത്തു വായിച്ചു ഹര്‍ഷ പുളകിതരായി. അദ്ദേഹം ഒരു സിനിമയില്‍ അഭിനയിച്ചുവെത്രെ! ഉടനെ റിലീസാകുന്ന സിനിമയില്‍ അദ്ദേഹത്തെ കാണാം എന്ന വാര്‍ത്ത ഞങളെ സന്തോഷിപ്പിച്ചു. ഹരിഹരന്‍ സംവിധാനം ചെയ്ത ദ്വന്ദ യുദ്ധം എന്ന സിനിമക്കായി ‍ഞങള്‍ കാത്തിരുന്നു. പിതാശ്രി എത്തിയ ഉടനെ ഞങള്‍ ശ്രീ കാളിശ്വരിയിലേക്കു തീര്‍ത്ഥ യാത്ര തിരിച്ചു
.
പില്ലര്‍ റ്റെക്‌നോളജി ഉള്ള ചുരുക്കം തിയേറ്ററുകളില്‍ ഒന്നണത്. അതാവത്‌ ബാല്കണിയുടെ തൂണുകള്‍്‌ നിങളുടെ മുംബിലങനെ നില്ക്കും അതു കൊന്ചം അഡ്ജസ്റ്റ് പണ്ണി സിനിമ കാണേണ്ട പൊറുപ്പു ഉങ്കള്ക്കു. എന്തിനു പറയണം സിനിമ തുടങി പിതാശ്രീയേയും പ്രതിക്ഷിച്ചിരുന്ന ഞങളുടെ മുംബിലേക സ്ക്റീന്‍ നിറഞു നില്ക്കുന്ന രണ്ടു ഗ്രന്ധികള്‍( ഇംഗ്ഗ്ലിഷ് മാധ്യമത്തില്‍ പഠിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകാന്‍ പറയട്ടെ ഗ്രന്ധി" എന്നത് ഗ്രന്ധത്തിന്റെ സ്ത്രീ ലിംഗമല്ല പിന്നെ ഗ്ലാന്‍ഡ് ന്റെ മലയാളമാണു) പക്ഷെ ഇവിടെ പ്രതിപാദിച്ചിട്ടുള്ള ഗ്രന്ധി ഉമിനീര്‍ ഗ്രന്ധിയല്ല, കരളല്ല, തയ്റോയ്‌ഡുമല്ല, പിറ്റ്യൂറ്ററിയുമല്ല പിന്നയോ "ജ" യില്‍ ആരംഭിക്കുന്ന പേരുള്ള ഒരു സ്ത്രീയുടെ മാമറി ഗ്ളാന്‍ഡുകള്‍ ആയിരുന്നു. അപ്പോള്‍ പറഞു വന്നത്‌ ഇരുപത്തന്ചു മിനിട്ടു പിതാശ്രീയുടെ മുഖം കാണാന്‍ ഞങള്‍ കുടുംബ സമേതം ഒരുമിച്ചിരുന്നു അന്ചു-പത്തു മിനിറ്റു ആരുടെയൊ മാമ്മറി ഗ്രന്ധിയും കണ്ടിരിക്കേണ്ടീ വന്നു വെന്നു അത്ത്യന്തം വേദനിക്കുന്ന മനസ്സോടെയും രക്തം വാര്‍ന്നൊഴുകുന്ന ഹൃദയത്തോടെയും പറഞു കൊണ്ടൂ ഞാന്‍ വിട പറയട്ടെ!

17 comments:

poor-me/പാവം-ഞാന്‍ said...

"പറവൂര്‍ രാധ പിക്ചര്‍ പലാസിന്റേ വെള്ളിത്തിരയില്‍ ഇന്നു മുതല്‍ പ്ര..ദ...ര്‍..ശനം ആരം...ഭിക്കുന്നു "മുറ തെറ്റിയ മുറപ്പെണ്ണു " പ്രേം നസീ...ര്‍ ജയ ഭാ....രതി അ...ടൂ..ര്‍ ഭാ..സി, ബഹദൂര്‍..

Typist | എഴുത്തുകാരി said...

നോട്ടിസ് കിട്ടാന്‍ വേണ്ടി കാറിന്റെ പുറകേ എത്ര ഓടിയിരിക്കുന്നു. കഥ വായിച്ചു രസിച്ചു വരുമ്പോള്‍ ‘ശേഷം വെള്ളിത്തിരയില്‍‘..

അരുണ്‍ കരിമുട്ടം said...

"പങ്കുവെക്കപ്പെടാത്ത ഇന്‍ഫൊര്‍മേഷന്‍ മനസ്സിന്റെ വിങലാണ്"

ഹി..ഹി..
നല്ല പോസ്റ്റ്!!

poor-me/പാവം-ഞാന്‍ said...

Thank you typist and KK.

കുഞ്ഞന്‍ said...

അങ്ങിനെ ഈ ഭാഗവും അലക്കിപ്പൊളിച്ചൂ...ചരിത്രം എഴുതപ്പെടുക അത്ര എളുപ്പമല്ല. പറവൂര്‍ സിനിമാ ടാക്കീസിന്റെ കഥകള്‍ രസാവഹം മാഷെ..

വായിക്കുമ്പോള്‍ ചില ലിങ്കുകള്‍ കണക്റ്റഡായി വരുന്നില്ലെന്നത് ന്യൂനതയാണ്. അത് മാറ്റണം

Muralee Mukundan , ബിലാത്തിപട്ടണം said...

മാനെ..യ്യീഒരു കുട്ടിപ്പുലിയാണു കേട്ടാ..

വശംവദൻ said...

"നാടകീയമായ ചോദ്യങളോടെയാണു നോട്ടിസ് അവസാനിക്കുന്നത്"

അതാണല്ലോ അതിന്റെയൊരു ഇത്.

poor-me/പാവം-ഞാന്‍ said...

കുഞന്‍ജി
തീര്‍ച്ചയായും പറഞ കാര്യങള്‍ ശ്രദ്ധിച്ചു അടുത്ത പോസ്റ്റ് പോസ്റ്റാം
ബിലാത്തിജി
സായിപ്പുമാര്‍ക്കിടയില്‍ എനിക്കൊരു പരസ്സ്യം കൊടുക്കണേ!
വശം വദന്‍്‌ജി
എന്നെങ്കിലും അത്തരം നോട്ടീസു വായിച്ചിട്ടുണ്ടോ?

poor-me/പാവം-ഞാന്‍ said...

കായം കുളംജി
പങ്കു വെക്കപ്പെടാത്ത ഇന്‍ഫര്‍മേഷന്‍ മനസ്സിന്റെ വിങലാണ്‍ "
എന്ന മഹദ് വചനം താങ്കള്ക്ക് ഇഷ്ടപ്പെടതായി കണ്ടൂ .ആ ചെവിയൊന്നു കാട്ട്യെ..വേറാരും കേള്‍ക്കേണ്ട " ഇതു പണ്ടത്തെ (അതാവത് മമ്മൂട്ടി നല്ല കഥയിലൊക്കെ അഭിനയിച്ചിരുന്ന കാലത്തെ ) ഒരു പ്രശസ്ത സിനിമയിലെ വചനത്തിന്റെ അനുകരണമാണ്‍.പക്ഷെ കട്ടതല്ല ആ സിനിമ കണ്ടിട്ടുള്ളവര്‍ ആ പ്രശസ്ത വചനമോര്‍ത്ത് ചിരിക്കണം എന്നെ ഞാന്‍ ഓര്‍ത്തുള്ളു! ശോഭന " തിരിച്ചു കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങലാണ്‍"

അരുണ്‍ കരിമുട്ടം said...

ഉം..ഉം.. ഓര്‍ക്കുന്നു ആ സീന്‍, അതു കുഴപ്പമില്ല താങ്കള്‍ അത് അവസരോചിതമായാ എഴുതിയത്:)

Sureshkumar Punjhayil said...

പാട്ട്സ്..പ്പലണ്ട്യ്യേയ് ....! Manoharam... Ithrayonnum illenkilum, ormmakaliloode onnooliyittu... Ashamsakal...!!!

വശംവദൻ said...

വായിച്ചിട്ടുണ്ടോന്നോ? എത്രദിവസമാ ആ വണ്ടികളുടെ പുറകെ നോട്ടീസിനായി ഓടിയിട്ടുള്ളത്‌.

വായിച്ച്‌ രസം പിടിച്ച്‌ വരുമ്പോഴായിരിക്കും "ശേഷം വെള്ളിത്തിരയിൽ" എന്ന് കാണുന്നത്‌, ദേഷ്യം തോന്നുമെങ്കിലും പിന്നെയും പലവട്ടം വായിക്കും.

ആശംസകൾ

വരവൂരാൻ said...

ഹാ ഹാ.. മനോഹരം.. ആശംസകൾ

Sabu Kottotty said...

അനൌണ്‍സ് വണ്ടിയുടെ പിറകേ പാഞ്ഞാല്‍ കിട്ടുന്ന നോട്ടീസിന്റെ കെട്ടും മട്ടും ഇപ്പഴും ഓര്‍ക്കുന്നു (മലയാളം കളര്‍). ഇത്രയും നല്ല പോസ്റ്റില്‍ അക്ഷരത്തെറ്റു വരുത്തല്ലേ മാഷേ...

smitha adharsh said...

അത് ശരി,അപ്പൊ സിനിമ നടന്‍റെ മകനായിരുന്നോ...?

poor-me/പാവം-ഞാന്‍ said...

അരുണ്‍ജി-നന്ദി
സുരേഷ് കുമാര്‍ & കംബനി- വീണ്ടും വന്നാലും
വശംവദന്‍- വീണ്ടും വശംവദനായാലും
വരവൂരാന്‍ജി-ഇനിയും ഈ വഴി വന്നാലും
കൊട്ടോട്ടിക്കാരന്‍- അല്ലെങ്കിലെ ഞാനൊരു നിരക്ഷരനാണൂ അപ്പോള്‍ ഇങനത്തേ പേരു കൂടിയായാലോ? നിര്‍ദ്ദേശം ഹൃദയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്
സ്മിത ചീറ്ററേ(ക്ഷമിക്കണം ടീച്ചറേ)- ഒരു വ്യാകരണ പിശകുണ്ട് സിനിമാ നടന്‍റ്റെ മകനായിരുന്നോ എന്നല്ല ചോദിക്കേണ്ടിയിരുന്നത് സിനിമാ നടന്റെ മകനാണോ എന്നാണ്- ശരിയുണ്ടോ?

ബിന്ദു കെ പി said...

ഹ..ഹ..പോസ്റ്റ് രസകരമായി..

പ്രകൃതിയോട് തികച്ചും അടുത്തിടപഴകിക്കൊണ്ടുള്ള സിനിമകാണലായിരുന്നു “രാധ”യിലേത് അല്ലേ..? :)

പിന്നെ “പില്ലർ ടെക്നോളജി” ഉള്ള അപൂർവ്വം തിയേറ്ററുകളിൽ ഒന്നായിരുന്നു കേട്ടോ ഞങ്ങളുടെ അജന്തയും...

നോട്ടീസ് കിട്ടിയാൽ അന്നൊക്കെ എന്തൊരു ആകാംക്ഷയായിരുന്നു വായിക്കാൻ! വായിച്ചുനോക്കി സിനിമയെപ്പറ്റി ഏകദേശ ഐഡിയ കിട്ടിക്കഴിഞ്ഞശേഷമാണ് കാണണോ വേണ്ടയോ എന്ന ചർച്ച! :)