Saturday, 9 May 2009

പാ.....ട്ട്സ്പ്പലന്ണ്ട്യേ..യ്

മാതൃഭൂമിയില് പണിയെടുക്കുന്ന ഒരു ചങായിയുടെ മുറിയിലെ മേശപ്പുറത്തു കിടക്കുന്ന ഒരു വീക്കിലിയില് ‍കണ്ണോടിച്ചപ്പോള്‍ കണ്ട ഒരു ലേഖനമാണു ഈ ലേഖനത്തിന്റെ ട്റിഗറി്‌ങ് പള്‍സ്. നാടുമുഴുവനും പൊളിച്ചു കളയപ്പെടുന്ന സിനിമാ തിയേറ്ററുകളെ കുറിച്ചുള്ളതായിരുന്നു ആ ലേഖനം. ഒരു കാലത്ത് ഈയുള്ളവനേപ്പോലുള്ളവരുടെ തീര്‍ത്ഥാടന കേന്ദ്രങളായിരുന്നു സിനിമാ തിയേറ്ററുകള്‍. പൊരി വെയിലത്ത് നാലും അന്‍ചും കിലോമീറ്ററുകള്‍നടന്നു ഏറ്റവുംതാഴ്ന്ന ടിക്കറ്റ് നിരക്കിന്റെ നീണ്ട വരിയുടെ ആദ്യഭാഗത്ത് സ്ഥാനം പിടിക്കുംപോലെ തുടങും കോള്‍മയിര്. പിന്നേയുമ്- രണ്ടൂ മണിക്കൂര്‍ കാത്തു നില്ക്കണം. രണ്ടരക്കേ ചീട്ടു കൊടുത്തു തുടങൂ.. രണ്ടു മണിക്കു "റിക്കാഡ് " വെക്കും. ഒരു രസം പറഞോട്ടെ നമ്മുടെ കേരളത്തില്‍ മാത്രമാണെന്നു തോന്നുന്നു മൂന്നു മണി സിനിമക്ക് രണ്ടര മുതല്‍ പ്രവേശനം അനുവദിക്കുകയും അര മണിക്കൂറോളം പാട്ടു വെച്ചും ഏസിലിരുത്തിയും സുഖിപ്പിക്കുന്നത്. ജീവിതത്തില്‍ അരിക്കു വേണ്ടിയുള്ള അലച്ചിലില്‍ ഞാന്‍ ഗുജറാത്തില്‍ എത്തപ്പെട്ടപ്പോള്‍ അഹമ്മഡാബാദിലും മറ്റും കണ്ട കാഴ്ച്ചകള്‍ എന്നെ അല്‍ഭുതപ്പെടുത്തി. മൂന്നു മണി സിനിമാക്ക് ടിക്കറ്റ് ബുക്കിങിലൂടെയും അല്ലാതേയും എപ്പോള്‍ കൊടുത്തു തീര്‍ന്നാലും മൂന്നിനേ അകത്തേക്കു കടത്തി വിടൂ . ആദ്യത്തെയാള്‍ കാല്‍ കുത്തുന്നതോടെ സിനിമ തുടങുകയും ചെയ്യും. റ്റൈറ്റില്സ്‌ ഒന്നും കാണാന്‍ ഒരു മാതിരി ആളുകള്ക്കൊന്നും സൌഭാഗ്യമുണ്ടാകാറില്ല .

എന്തിനു പറയുന്നു. ഒരിക്കല്‍ ക്യൂ നിന്നു അകത്തു കയറിയ ഉടനെ എനിക്കു കാണാന്‍ കഴിഞതു ഛര്‍ദ്ദിക്കുന്ന നായികയേയാണ്. നായിക- നായകന്മാരുറ്റെ പഹലി മുലാക്കാത്തും പ്യാര്‍വ്യാറും ഒക്കെ വരിയിലെ നടുനിലക്കാരനായതു കൊണ്ടു എനിക്കു നഷ്ടപ്പെട്ടു! അതൊക്കെ ആലോചിക്കുംപോള്‍ കേരളത്തിലേ തിയേറ്ററുകള്‍ ഈ ഭൂമുഖത്തേ സ്വര്‍ഗ്ഗമാണു. രണ്ടര മൂതല്‍ ഏസിയിലിരുത്തി സുഗന്ധ പൂരിതമായ അന്തരീക്ഷത്തില്‍ശ്രവണ മധുരമായ ഗാനംകേള്‍പ്പിച്ചിരുന്ന കൊടുങല്ലൂര്‍ മുഗള്‍ തിയെറ്റര്‍ ഇടിച്ചു നിരത്തപ്പെടുന്നത് കണ്ടപ്പോള്‍ എന്റെ അണ്ഡാശയവും ആമാശയവും വേപധു പൂണ്ടു പോയി. രണ്ടിറ്റു കണ്ണീര്‍ ടാറിട്ട റോട്ടില്‍ വീണു ചിതറിപ്പോയി..
അപ്പോള്‍ നമ്മള്‍ എന്താണു പറഞു വന്നത്? നാലന്ചു കിലൊ മീറ്റര്‍ നടന്നു...ശരി ശരി ഓര്‍മ്മിപ്പിച്ചതിനു നന്ദി ഇടക്കു അഹമ്മെദാബാദിലെക്കു പോയതു കൊണ്ടാണു മറവി പറ്റിയതു... വീട്ടില്‍ അറിയാതേയുള്ള പോക്കായിരുന്നു അധികവും.അതുകൊണ്ടു തന്നെ സാമ്പതീക മാന്ദ്യം ഒരു സഹചാരി തന്നെയായിരുന്നു. സിനിമയോടുള്ള അതിയായ മമത തിരശീലക്കു അടുത്തിരിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. അന്‍പത്തി അന്‍ചു പൈസ ആയിരുന്നു ബെന്‍ചിനു. സ്വാമി അയ്യപ്പനു നികുതി ഇല്ലാതിരുന്നതു കൊണ്ടു മുപ്പത്തി മൂന്നു പൈസയായിരുന്നു റ്റിക്കറ്റു നിരക്ക് ഇന്നും എന്നെ കോരിത്തരിപ്പിക്കുന്ന ഒരു ഇക്കണോമികല്‍ ഡേയ്‌റ്റ..ആണു അതു. സിനിമക്കു പോകാന്‍ പൈസ ഉണ്ടാക്കാന്‍ പലപ്പോഴും ഞാന്‍ "സത്യത്തിന്റെ" ( ഹൈദരാബാദ്-പ്രശസ്തര്‍) പാത പിന്-തുടരേണ്ടി വന്നിരുന്നു എന്നു ഞാന്‍ സമ്മതിക്കുന്നു.


ഒരിക്കല്‍ ഈ തുക ഒപ്പിച്ചു സെന്‍ട്രല്‍ തിയേറ്ററില്‍ എത്തി വരിയില്‍ നില്‍ക്കാനായി കീശയില്‍ കയ്യിട്ടു പൈസ എടുത്തപ്പോള്‍ ഞെട്ടിപ്പോയി..ഒരു പത്തു പൈസയുടെ ഡെഫിസിറ്റ്...ഉച്ച വെയിലത്തെ അന്ചു കിലോമീറ്റര്‍ ഓട്ടത്തിനിടയില്‍ വീണു പോയ പാവം പത്തു പൈസ...ഈ പൊരി വെയിലത്ത് എവിടേയെങ്കിലുംകിടന്നു തിളങുന്നുണ്ടാകാം/പൊള്ളുന്നുണ്ടാകാം.അറിയുന്ന ആരുമില്ല. വരി അതിവേഗത്തില്‍ വളര്‍ന്നു കൊണ്ടീരുന്നു.ഇനി എന്തു ചെയ്യും തൊണ്ട വരണ്ടു ..ഭൂമി...ആരില്‍ നിന്നു വാങും പെട്ടന്നത വരിയുടെ മുന്നില്- നില്‍ക്കുന്ന പൊക്കമുള്ല മനുഷ്യന്‍ എന്നെ നോക്കി ചി..രി..ക്കു..ന്നു. ബിലീവ്‌ ഇറ്റ് ഓര്‍ നോട്ട് "എന്നെ അയാള്‍ - കൈ മാടി വിളിക്കുന്നു. ഓടിച്ചെന്നു കയ്യിലെ നാല്പ്പത്തന്ചു അയാള്‍ക്കു കൈമാറുമ്പോള്‍ആരും കേള്‍ക്കാതെ പറഞു "പത്തു പൈസ കുറവുണ്ട്‌". അതു സാരമില്ല" എന്നു പരഞു കൊണ്ടു അദ്ദേഹം മുണ്ടു പൊക്കി സീബ്ര -കുഴല്‍ക്കിണറിന്റെ പോക്കറ്റിന്റെ ആഴങളിലേക്കു വലിച്ചെറിഞു. ചീട്ടെടുത്തെനിക്കുമ്- തന്നു. ബെന്‍ചിന്റെ വരിയില്‍ നില്‍ക്കാനിഷ്ടമില്ലാതിരുന്ന എന്റെ ദുരഭിമാനം ഒട്ടേറേക്കാലം രക്ഷിച്ചിരുന്ന ആ മഹാനു ഭാവന്‍ ഈയ്യീടെ ദിവന്‍ഗതനായി...


തുഛമായ പൈസയുമായി സിനിമക്കു പൊകുമ്പോള്‍ സിനിമയെക്കുറിച്ചു മാത്രമേ ചിന്തിക്കാറുണ്ടയിരുന്നുള്ളൂ. പക്ഷേ ഇടവെളയില്‍ കാറ്റു കൊള്ളുവാന്‍ നില്‍ക്കുമ്പോള്‍ആളുകള്‍ പൂവന്‍പഴവും ഷര്‍ബത്തും കഴിക്കുന്നതു കാണുമ്പോളും ചില "ദുഷ്ടന്‍മാര്‍" സിനിമ കഴിഞു പോകുമ്പോള്‍ മൊരിഞ പരിപ്പു വടയും/നെയ്യപ്പവും ചൂടന്‍ കട്ടന്‍ കാപ്പിയും കഴിച്ചു "ആ..ഹ്" എന്നു ശബ്ദമുണ്ടാക്കുമ്പോളും ഒരു മുപ്പതു പൈസയുണ്ടായിരുന്നെങ്കില്‍ ഞാന്‍ ലോകത്തിലേ ഏറ്റവും സന്തോഷവാനായ മനുഷ്യനായിരുന്നേനെ എന്നു ചിന്തിക്കാറുണ്ടായിരുന്നു!


ഒരിക്കല്‍ ഷോലെ കാണാനായി എന്ടെ നാട്ടില്‍ നിന്നും ഇരുപത് കി.മി യാത്ര ചെയ്തു പോയപ്പോള്‍ ഞാന്‍ വെറുമൊരു ആറാം ക്ലാസ്സുകാരന്‍ മാത്രമായിരുന്നു! പലപ്പോഴുംമാറ്റിനി റ്റിക്കറ്റിനു കാത്തു നിന്നു റ്റിക്കറ്റ് കിട്ടാതെ ഫസ്റ്റ് ഷോയും കണ്ട് ഒന്പത് മണിക്ക് പുറത്തേക്കു വരുമ്പോളെ /പുറത്തെ ഇരുട്ടു കാണുംപോളെ ചെയ്ത തെറ്റിനെ കുറിച്ചു പശ്‌ഛാതാപംതോന്നറുണ്ടായിരുന്നത്! കണ്ണപ്പനുണ്ണീ" കണ്ടുമടങുംബോള്‍ രാത്രി ഒംബതര. വഴി വിളക്കുള്ള വഴിയില്‍ നടത്തം പ്രശ്നമല്ലയിരുന്നു ഇരുട്ടുള്ള വഴിയില്‍ നടന്നാല്‍ അടുത്തയിട ആത്മഹത്യ ചെയ്തവരുടെ യെല്ലാം ലിസ്റ്റ് ഓര്‍മ്മവരും. എന്തു ചെയ്യും? അടുത്ത വീട്ടില്‍ കയറി ചൂട്ടു ചോദിച്ചു. ആ വീട്ടുകാരന്‍ എന്നോട്‌ എവിടം വരെ പോകണം എന്നന്വേഷിച്ചു. പിന്‍ കോഡ് അടക്കം പറഞപ്പോള്‍ ആ മാന്യ ദേഹം തന്റെ മക്കളോട്‌ എന്നെ എന്റെ വീടുവരെ ആക്കിത്തരുവാന്‍ കല്‍പ്പനയായി. അഛന്‍ പറയേണ്ട താമസം അവര്‍ കുപ്പായം എടുത്തിട്ടൂ എന്നെ അനുവധാനം ചെയ്തു( വെറും രണ്ടര+ രണ്ടര കി.മി മാത്രം!) ഇപ്പോളതെ മമ്മിയുടെ മക്കളോട്‌ 5 കി.മി നടക്കാന്‍ പറഞാല്‍ അവര്‍ നടക്കുമോ, അതും വേറൊരാള്‍ക്കു വേണ്ടി?


മറ്റൊരിക്കല്‍ പഠന കാലം. ഗ്രമത്തിലെ പഠന കേന്ദ്രത്തിലെ ഇടവേള. കോട്ട കളിക്കുകയായിരുന്നു ഞങള്‍. ഓടിച്ചിട്ടു തൊടാന്‍ ചെന്നപ്പോള്‍ ഒരു ചെങായി(ഇപ്പോള്‍ ക്യുസാറ്റ് അധ്യാപഹയന്‍) വെട്ടി മാറി. പാവം ഞാന്‍ നില തെറ്റി അടുത്തുള്ള കിണറിന്റെ അഗാധതയിലേക്കു യാത്രയുമായി...ഞാന്‍ വീണു പത്തു സെക്കന്റുകള്‍ക്കുള്ളില്‍ കിണറിലെ ജല നിരപ്പ് ഗണ്ണ്യമായി കുറഞു..അപ്പോള്‍ എന്റെ തല പുറത്തു വന്നു ..ജനങള്‍ എന്നെ രക്ഷിച്ചു.. തോര്‍ത്താന്‍ സാധനം ഒന്നും കയ്യിലില്ലാത്തതു കൊണ്ടു സൂര്യ ഭഗന്റെ കൃപയെ ആശ്രയിച്ചു ശരീരം ഉണക്കി വരവെ അതാ ഒരു ചങായി..ഈ ചങായിക്കറിയില്ല എന്റെ നീര്‍ യത്രാ വിവരണമൊന്നും അതുകൊണ്ടു തന്നെ നിലത്തിരിക്കുകയായിരുന്ന എന്നോട്‌ "പോരണ്ണ്ടാ, ടിക്കറ്റ് ഇടുത്ത് തരാ" എന്നു ടി ചങായി ചോദിച്ചതും മിസ്റ്റര്‍. ഓള്‍ വെറ്റ്‌ സായ്‌വ്‌ എന്ന ഞാന്‍ എഴുന്നേല്‍ക്കലും രാധാ പിക്ചര്‍ പാലസിന്റെ വെള്ളിത്തിര ലക്ഷ്യമാക്കി നടക്കലും ഒരുമിച്ചു കഴിഞു! സിനിമ കഴിഞു ഞാന്‍ വീടിനടുത്തെത്തിയപ്പോഴേക്കും ഇരുട്ടു പരന്നു തുടങിയിരുന്നു. എന്റെ മാതാജി കുറച്ചു പാത്രങളുമായി അടുക്കള വാതില്‍ തുറന്നു പുറത്തു വന്നപ്പോള്‍ അതെ വാതിലിലൂടെ ഈ പാവം ഞാന്‍ അകത്തേക്കു നുഴഞു കയറി കട്ടിലിനടിയില്‍ ഒളിച്ചിരുന്നു! മാതാജി അകത്തു കടന്നു വാതിലടച്ചു അന്ചു മിനിട്ടു കഴിഞപ്പോള്‍ ഞാന്‍ ഒന്നുമറിയാത്തവനെപ്പോലെ ബന്ചിലിരുന്നു ചരിത്ര പുസ്തകം ഉറക്കെ വായിക്കാന്‍ തുടങി! അക്ക്ബര്‍ചക്രവര്‍തിയുടെ ഭരണ പരിഷ്ക്കരാങള്‍......................രാജ്യത്തെ സുബകളായി വിഭജിച്ചതു ഭരണ സൌകര്യം കൂട്ടി എന്നുള്ളതു റ്റെക്സ്റ്റുകാര്‍ വലിയ കാര്യമായി പറഞിട്ടുണ്ടെങ്കിലും എന്റെ മാതാവ്‌ അതിനോട്‌ യോജിച്ചില്ല അതുകൊണ്ടു എന്നമ്മ എന്നെ പീലി കൊണ്ടൂ തല്ലിനാര്‍......ഇനി മറ്റൊരു കഥ പറഞു കേട്ടതാണ്. ഒരു വിദ്വാന്‍ കാര എന്ന സ്ഥലത്തുനിന്നു കൊടുങല്ലൂര്‍ വഴി കോട്ടപ്പുറത്തേക്കു ഓടുകയാണു. ഇതു കണ്ട ആരോ എവിടേക്കാണു ഓടുന്നതെന്നു ചോദിച്ചപ്പോള്‍"കോട്ടപ്പുറം ... ലേക്ക് (തിയേറ്ററിന്റെ പേര്)...ഇപ്പോ....ആണു (സിനിമയുടെ പേര്) പിന്നേ ഓടുന്നതിന്റെ രഹസ്സ്യവും ഓടിക്കൊണ്ടൂ തന്നെ പറഞു..."സുരയ്യിണ്ടെ". ഇതെന്തു കഥ എന്നു നിങല്‍ ചൊദിച്ചേക്കാം..ഇതില്‍ ഒന്നുമില്ലെ..കുംഭ മാസത്തിലെ ഒരുമണി സമയം...മണല്‍ വീഥി...നഗ്ന പാദനായി ഓടുക...എന്താ നിങള്‍ക്കു ഇതു വായിക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളുന്നുണ്ടാകുമല്ലെ? സുരയ്യയുടെ സ്മരണയില്‍ അയാള്‍ക്കു തലക്കു മുകളില്‍ കത്തി നില്‍ക്കുന്ന സൂര്യന്റെ വെളിച്ചം കേവലം പൂനിലാവായി തോന്നി..ചുട്ടു പഴുത്തു കിടക്കുന്ന മണല്‍ വീഥി മുല്ലപ്പൂ മെത്തയായും...തിയേറ്ററിലെ സിനിമയുടെ മാന്ത്രിക ശക്തി!


ഇനിയും ഒട്ടേറേ എഴുതാനുണ്ട്‌ നിങള്‍ ക്ഷീണിച്ചതു കൊണ്ടു ബാക്കി അടുത്ത ലക്കത്തിലേക്ക്‌...
നിങള്‍ ചോദിച്ചേക്കാം അപ്പഴെ ചേട്ടാ ഈ title ഈ കഥകള്‍ക്കെന്തു ബന്ധം? ഞങളുടെ നാട്ടില്‍ തിയേറ്ററിനകത്തു കപ്പലണ്ടി വിറ്റിരുന്നവര്‍ കൂട്ടത്തില്‍ മറ്റൊരു സാധനവും വിറ്റിരുന്നു ...പാട്ടു പുസ്തകം! ആളുകള്‍ഇല്‍ പലരും ഈ സിനിമാ പാട്ടു പുസ്തകങള്‍ വാങിയിട്ട്‌ എല്ലാ പാട്ടും പദ്യം ചൊല്ലുന്നത് പോലേ ഒരേ രീതിയില്‍ തന്നെ പാടുമായിരുന്നു! തിയേറ്ററിനകത്ത് "പാട്ടു പുസ്തകം, കപ്പലണ്ട്യേയ്" എന്നു വേഗത്തില്‍ പറഞു പരഞു അതു ലോപിച്ചുണ്ടയതാണു ഈ "പാട്ട്സ്പ്പലണ്ടി" അക്കാലത്തെ സിനിമ അനുഭവങളിലെ , മറക്കാനാവാത്ത ഒരേടാണു "പാട്ട്സ്പ്പലണ്ടി"

(ഭാഗം രണ്ടൂ വായിച്ചാലും)


34 comments:

poor-me/പാവം-ഞാന്‍ said...

എന്തിനു പറയുന്നു. ഒരിക്കല്‍ ക്യൂ നിന്നു അകത്തു കയറിയ ഉടനെ എനിക്കു കാണാന്‍ കഴിഞതു ഛര്‍ദ്ദിക്കുന്ന നായികയേയാണ്. നായിക- നായകന്മാരുറ്റെ പഹലി മുലാക്കാത്തും പ്യാര്‍വ്യാറും ഒക്കെ വരിയിലെ നടുനിലക്കാരനായതു കൊണ്ടു എനിക്കു നഷ്ടപ്പെട്ടു!

ബിന്ദു കെ പി said...

പോസ്റ്റ് രസകരമായി.
ഓലമേഞ്ഞ തിയേറ്ററുകളിലെ പണ്ടത്തെ സിനിമകാണൽ ഒരു മഹാസംഭവം തന്നെയായിരുന്നു. ഞങ്ങളുടെ തിയേറ്ററിൽ പക്ഷേ ‘പാട്ട്സ്പ്പലണ്ടി’ വില്പന ഉണ്ടായിരുന്നില്ല കേട്ടോ.

ബൈ ദ ബൈ, മുഗൾ തിയേറ്റർ പൊളിച്ചോ..? ഞാൻ ഇപ്പോഴാണ് അറിഞ്ഞത്.

poor-me/പാവം-ഞാന്‍ said...

സന്തോഷം ബിന്ദുജി. മുഗള്‍ തിയേറ്ററിന്‍റ്റെ ശവത്തിനു മുകളില്‍ ഒരു വ്യാപാര സമുച്ചയം വരുകയാണെത്രെ! പാപ മോചനത്തിന്നായി ഈ സമുച്ചയത്തില്‍ ആളൊന്നുക്കു ഇരുന്നൂറും മുന്നൂറും രൂപ മാത്രം നിരക്കുള്ള ഏതാനും കുട്ടി തിയേറ്ററുകള്‍ കൂടി പണിയാന്‍ പോകുകയാണെത്രേ!

smitha adharsh said...

കേരളത്തിലേ തിയേറ്ററുകള്‍ ഈ ഭൂമുഖത്തേ സ്വര്‍ഗ്ഗമാണു....
ഈ പോസ്റ്റിലൂടെ അത് വീണ്ടും മനസ്സിലാക്കി തന്നു..
എന്‍റെ അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്,ഈ പാട്ട് പുസ്തകങ്ങളെപ്പറ്റി..
വീണ്ടും എല്ലാം ഇതിലൂടെ വായിക്കാനായതില്‍ സന്തോഷം..

തറവാടി said...

വെള്ളിയാഴ്ചകളില്‍ എല്ലാവരും കുന്നംകുളം കുറ്റിപ്പുറം പ്രയാഗയില്‍ നിന്നും സ്കൂളിന് മുമ്പില്‍ ഇറങ്ങുമ്പോള്‍ , കുഞ്ഞിക്കയുടെ ചായപ്പീടികയില്‍ പാഠപുസ്തകം വെച്ച് ഞാന്‍ പ്രയാഗയിലേക്ക് കയറും , കുറ്റിപ്പുറത്തിറങ്ങി തിരൂര്‍ ഖയാമിലെത്തുമ്പോഴേക്കും മോണിങ്ങ് ഷോ തുടങ്ങിയിട്ടുണ്ടാവും , അവിടെനിന്നും നൂണ്‍ ഷോ കഴിഞ്ഞാല്‍ ഇടവഴിയിലൂടെ സെന്‍‌ട്രലിലേക്കോ ചിത്രതസാഗറിലേക്കോ ഒറ്റ ഓട്ടമാണ് .

തിരിച്ച് കുറ്റിപ്പുറം പുഴകടന്ന് വരുമ്പോള്‍ കണ്ണനും , അപ്പുവും മൊക്കെ സ്കൂള്‍ വിട്ട് ഫൂട് ബാള്‍ കളി തുടങ്ങിയിരിക്കും ; സ്പെഷ്യല്‍ ക്ലാസ്സും കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വല്ലതെ ക്ഷീണിച്ചിരിക്കും ;)

ഓര്‍മ്മകള്‍ ഉണര്‍ത്തിയതിന് :)

തറവാടി said...

can you remove comment approval please ?

ഏറനാടന്‍ said...

രസകരമായിട്ട് വിവരിച്ചത് ഇഷ്ടായിഷ്ടാ..

പഴയകാല സ്മരണകളെ തൊട്ടുണര്‍ത്തിയ അനുഭവക്കുറിപ്പ് മനസ്സിലിടം നേടി.

ഷാനവാസ് കൊനാരത്ത് said...

അക്ഷരങ്ങളുടെ കൃത്യത ഇല്ലായ്ക വായനയെ അലോസരപ്പെടുത്തുന്നു. ഇംന്ലീഷില്‍ മലയാളം എഴുതുമ്പോള്‍ സംഭവിക്കുന്നതാകാം. ശ്രദ്ധിക്കുമല്ലോ?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കൊള്ളാ‍ാം പഴയ ഓർമ്മകൾ..

പഴയ കാലത്തേക്ക് നടത്തി താങ്കൾ

poor-me/പാവം-ഞാന്‍ said...

കത്തയച്ച എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി. ഞാന്‍ കിണറ്റില്‍വീണു വെള്ളം കുടിച്ചു എന്നുള്ളത് നിങള്‍ക്ക് വളരേ അധികം ആനന്ദം തന്നു എന്നുള്ളത് എനിക്കു വളരെ അധികം ആനന്ദം തന്നു. അക്ഷര പിശാചിനു മുന്‍പില്‍ ഞാന്‍ ആയുധം വെച്ചു കീഴടങിയിരിക്കുന്നു.എന്നോട്‌ ക്ഷമിച്ചാലും !.ഒന്നാം വോളിയം വായിച്ചവര്‍ക്ക് രണ്ടാം പതിപ്പു സൌജന്യ നിരക്കില്‍.
പ്രിയ തറവാടീജി,
ഒരിക്കല്‍ കമ്മന്റ് എഴുതിയ ഒരു വിദ്വാന്‍എനിക്കു ജനനം നല്‍കിയവരെ ചീത്ത പറഞെഴുതിയിരുന്നു.ആ പോസ്റ്റ് ആണെങ്കില്‍ ഒരു കാര്‍ഷിക വിഷയത്തേ കുറിച്ചുള്ളതായിരുന്നു.വിവാദത്തിനു ഒരു സ്കോപ്പും ഇല്ലാത്തത്! ഞാനാണെങ്കില്‍ ദിനവും നെറ്റു നോക്കുന്ന ആളുമല്ല.ഇങനെയുള്ളവര്‍ നമ്മുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാന്യരായ മറ്റു ബ്ളോഗ് വായനക്കാര്‍ക്കും ഉണ്ടാക്കുക്കാവുന്ന പരിഭ്രമത്തേക്കുറിച്ചു താങള്‍ക്കു ഊഹിക്കാവുന്ന താണല്ലോ?

SURESH said...

വളെര രസകരവും ഓര്‍മകള്‍ ഉണര്തുന്നതുമായ വരികള്‍ ,,
അവതരണ രീതി വളരെ മനോഹരം
അഭിനന്ദനങ്ങള്‍

poor-me/പാവം-ഞാന്‍ said...

നന്ദി സുരേഷ് .രണ്ടാം "എപ്പിഡോസ്‌" ഉടന്‍ പുറത്ത്‌

SreeDeviNair.ശ്രീരാഗം said...

മനസ്സില്‍തട്ടുന്ന വരികള്‍,

ഉള്ള് നോവുമ്പോഴും...
പുറമേയുള്ള ഈ ചിരി
ഇഷ്ടമായി...

ആശംസകള്‍,


സസ്നേഹം,
ശ്രീദേവിനായര്‍.

poor-me/പാവം-ഞാന്‍ said...

ശ്രീദേവിജി ഒന്നും അങ്ഡ് മനസ്സിലായില്ലല്ലോ?

KRISHNANUNNI said...

തീയറ്റർ പൂട്ടേണ്ടി വരുന്നത്‌ നഷ്ടം സംഭവിച്ചിട്ടല്ലേ? എന്തുകൊണ്ട്‌ സിനിമ എടുക്കാനുള്ള ചിലവു കുറച്ചു ടിക്കറ്റ്‌ നിരക്കു കുറയ്ക്കാൻ ചലച്ചിത്ര സംഘടനകൾ ശ്രമിക്കുന്നില്ല. അങ്ങനെയായാൽ വ്യാജ സിഡി കാണാൻ ആരും താൽപര്യപ്പെടുകയില്ലല്ലോ..നാലു പേരുള്ള ഒരു കുടുംബത്തിനു ഒരു സിനിമ കാണാൻ ഇപ്പോൾ കുറഞ്ഞതു 120 രുപ എങ്കിലും വേണം. ഒരു സിഡി വെറും 25 രുപയ്ക്ക്‌ കിട്ടുമ്പോൾ ആദർശം കണ്ണടയ്ക്കുന്നത്‌ തികച്ചും സ്വഭാവികം.

കണ്ണനുണ്ണി said...

രസ്സയിട്ടോ പോസ്റ്റ്‌.. കുട്ടികാലത്തെ കഥകള്‍ ഒക്കെ ഓര്‍മ്മ വരുന്നു

അരുണ്‍ കായംകുളം said...

പഴയ ഓര്‍മ്മകളിലേക്ക് കൈയ്യ് പിടിച്ച് ആനയിച്ചതിനു നന്ദി

poor-me/പാവം-ഞാന്‍ said...

കൃഷ്ണനുണ്ണീ കണ്ണനുണ്ണീ ദംബതികള്‍ക്കു നന്ദി. അരുണ്‍ എന്ന പേര്‍ എവിടെയോ കേട്ടിട്ടുണ്ടല്ലോ? പിന്നെ ഇതു തിയേറ്ററിന്റെ വണിജ്യ പരമായ വശത്തെക്കുറിച്ചുള്ള ചര്‍ച്ചയല്ല. ഈ സീഡി ബീഡിയൊക്കെ വരുന്നതിനു മുംബ് സിനിമാ തിയേറ്റര്‍ എങിനേ മനുഷ്യരേ രസിപ്പിച്ചിരുന്നു എന്നുള്ളതിന്റേ ഒരു നേര്‍ക്കാഴ്ച മാത്രമാണ്.

poor-me/പാവം-ഞാന്‍ said...

The second part follows soon..
Please complete reading the first part....

സുമയ്യ said...

നന്നായി രസിച്ച് വായിച്ചു വരുമ്പോഴായിരുന്നു താങ്കള്‍ എഴുത്തിന്‍റെ ശൈലി മാറ്റിയത്. അതോടെ വായനയുടെ രസച്ചരട് പൊട്ടി.എങ്കിലും ആദ്യഭാഗം നന്നേ ഇഷ്ടപ്പെട്ടു.


എല്ലാ ഭാവുകങ്ങളും നേരുന്നു.

Sheik Fayaz Bin Abdulrahman said...

നല്ല രസായിട്ടുണ്ട്ട്ടാ.. ഇങ്ങനെ രസിച്ചു രസിച്ചു വരുമ്പോഴാണല്ലോ ഓര്‍ക്കാപ്പുറത്ത് നറ്റുപ്പുരത്തടി വീഴുന്ന പോലെ ഞെട്ടിച്ചു കൊണ്ടാ കാര്യം പറഞതെന്റ പാട്ട്സ്പലണ്ട്യേ... ചങ്കു കത്തി പോയി അതു കേട്ടപ്പോള്‍.. കൊടുങ്ങല്ലൂര്‍ അസ്മാബി കോളേജിലെ അന്നത്തെ പുലിയുടെ ശല്യം കൊണ്ട് അവിടുത്തെ ചൂളമരക്കാടുകള്‍ക്കിടയില്‍ കിളികളുമൊത്ത് വിഹരിക്കാന്‍ പറ്റാതിരുന്നപ്പോള്‍ സുഖമുള്ള കുളിരും സുഗന്ധവും തന്നിരുന്ന മുഗള്‍ തിയ്യെറ്റര്‍ അടിച്ചു നിരത്തി....!! സത്യായിട്ടും ഇതു ഞാനിപ്പോഴാണ് അറിഞത്.. കഷ്ടായിപ്പോയി കേട്ടൊ.. :(

എന്തായാലും സംഭവം കലക്കന്‍.. ചൂട്ടു മാത്രമേ ചോദിച്ചൊള്ളു അതോ വേറെ വല്ലതും ചോദിച്ചോ.. രണ്ടര + രണ്ടര നടക്കാന്‍ കൂട്ടിനാളെ വിട്ടു എന്നു പറഞതു കൊണ്ട് ചോയ്ചതാ ന്റെ ചങ്ങായ്യേ.. :)

poor-me/പാവം-ഞാന്‍ said...

സുയ്യമ്മ അവര്‍കളെ,
ഒരു പുനര്‍ വായന നടത്തി നോക്കിയിട്ടും എവിടെ വെച്ചാണ്‍ എനിക്കു വഴി തെറ്റിയതെന്നു മനസ്സിലായില്ല...വിരോധം ഇല്ലെങ്കില്‍ ഒന്നു പറഞു തരുമോ? അടുത്ത തച്ചില്‍ നോക്കി പണിയാനാണ്...

poor-me/പാവം-ഞാന്‍ said...

ശ്രീ അബ്ദുല്‍ റഹ്‌മാന്റെ സുപുത്രന്
വായിച്ചതിനു നന്ദി... പിന്നെ രണ്ടര+രണ്ടര കിലോ മീറ്റര്‍ നടന്നു എന്നെ വീട്ടിലാക്കാനായി മക്കളെ പറഞയച്ച ആ പുണ്ണ്യാത്ത്മാവിനെക്കുറിച്ച് പറഞത് എനിക്കങ്ഡ് പിടിച്ചില്ല്യ ഉണ്ണ്യേ...

ശ്രീ said...

വിവരണം വാളരെയധികം രസിപ്പിച്ചു. ആ തലക്കെട്ടിന്റെ ഉത്ഭവവും ഇഷ്ടായി.
:)

Sukanya said...

എനിക്കോര്‍മ വന്നത് നാട്ടിലെ വലിയമ്മയുടെ വീടിനടുത്തുള്ള ശോഭ തീയേറ്റര്‍, അവിടെ പാട്ടു വെക്കുമ്പോള്‍ പോകാനുള്ള തിരക്ക് കൂട്ടല്‍ ഒക്കെ. പഴയതിലേക്ക് കൂട്ടികൊണ്ട് പോയതില്‍ സന്തോഷം.

Sapna Anu B.George said...

അടുത്ത ലക്കവും നോക്കി കാത്തിരിക്കുന്നു

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

ശ്രീ ജി നന്ദി. കാണാതകുമ്പോള്‍ വിഷമം തൊന്നുന്ന പേരുകളില്‍ ഒന്നാണു താങ്കളുടേത്‌
സുകന്യജി നന്ദി.വീണ്ടും വരണേ..
സപ്നാജി സാധനം കയ്യിലുണ്ട്‌ പുറത്തെടുക്കാന്‍ ഒരു വിം-ഇഷ്ടം ഭക്തര്‍ക്ക് പഴയതിന്റെ അത്രക്കു പിടിക്കുമോ എന്നു ഒരു ശങ്കരാഭരണം..മോശമായാലും സപ്നാജീ വായിക്കണെ ..ഒരു പ്രാവശ്യം തേങ വീണപ്പോള്‍ കൂടെ തേനീച്ചക്കൂടും കിട്ടിയ പോലെ എല്ലാ പ്രാവശ്യവും സമ്ഭവിക്കണമെന്നില്ലല്ലോ, അല്ലേ?
സപ്നാജി...ന്റെ..മാ..നം പ്ലീസ്...പിപ്ലീസ്...

poor-me/പാവം-ഞാന്‍ said...

Extract from the new posting -Releasing this week end-

ഇന്നു രാധ തിയേറ്റര്‍ പോലത്തെ ആയിരത്തി മുന്നൂറ്റി ഇരുപത്തേഴു തിയെറ്ററുകള്‍ ലോകത്തിലേ എല്ലാ നഗരങളിലും ഉള്ളതിന്റെ രഹസ്സ്യം ഇപ്പോള്‍ പുടി കിട്ടിയിരിക്കുമല്ലോ?
Open read and comment please!

Sureshkumar Punjhayil said...

Manoharam, Nandi.. Ormmakalude balikudeerangal...! Nannayirikkunnu.. Ashamsakal...!!!

bilatthipattanam said...

ഗെഡീ...അസ്സല് നാടൻ ചിന്തകൾ..

കൊട്ടോട്ടിക്കാരന്‍... said...

പണ്ട് നൂണ്‍ഷോയ്ക്കു ക്യൂ നിന്ന കഥയാണ് ഓര്‍മ്മവന്നത്, സംഭവം രസകരമായി...(അക്ഷത്തെറ്റുകള്‍ ഒരുപാടുണ്ടല്ലോ... കീമാനാണെങ്കില്‍ njnja-ഞ്ഞ ngnga-ങ്ങ)

ഗൗരിനാഥന്‍ said...

കൊള്ളാം വിവരണം

തണല്‍ said...

- ഇതെന്തൂട്ട് പേര് 'മാഞ്ഞാലിനീയം'?
-‘പാട്ട്സ്പ്പലണ്ടി’ കൊള്ളാം. അപ്പോള്‍ പരിപ്പുവടയും കപ്പലണ്ടി യുമായാല്‍ എന്ത് പറയും?
ഏതായാലും അനുഭവം കൊള്ളാം .