Wednesday, 26 November 2008

ആവി പറക്കുന്ന ആനപ്പിന്‍ടം

ഒഴിവു കിട്ടുന്ന ഞായറാഴ്ച ഭൂമി ദേവിയെ തൊടാതെയിരുന്നു കാര്‍ടൂണ്‍ ചാനല്‍ കാണുന്ന എന്ടെ മകളെ കാണുമ്പോള്‍ എന്ടെ ബാല്യത്തിലെ കുസ്രുതികള്‍ഒരു ഫ്ലാഷ് ബാക്ക് പോലെ എനിക്കു കാണാനാകും.
ഡിസംബര്‍ മുതല്‍ തുടങുന്ന ഉല്‍സവ കാലത്തിലെ മാഞാലി ചന്ദനക്കുടം, മന്നം പൂയം ഇവയൊക്കെയാണു ഞങളുടെ നാട്ടിലെ പ്രാദേശിക ഉല്‍സവങള്‍. എങ്കിലും മൂത്തകുന്നം, ചെറായി ,,നായരംബലം കൊടുങല്ലൂര്‍, ആലുവ മുതലായ ഇടങളില്‍ പോയി കട്ടന്‍ചായ കഴിച്ച് ഉറക്കമുളച്ചു കഥാ പ്രസംഗവുംനാടകവും ബാലേയും കന്ടു നേരം വെളുക്കുമ്പോല്‍ ഉല്‍സവപ്പറമ്പില്‍ നിന്നു ഈന്തപ്പഴവും (ഈച്ചപ്പഴം) ഉഴുന്നാട ,ഹലുവ, പൊരി ഇവയുമായി നാട്ടില്‍ തിരിച്ചെത്തുന്ന ചില ഉല്‍സവ സ്പെഷ്യലിസ്റ്റുകളും നാട്ടില്‍ ഉന്‍ടായിരുന്നു. ഉല്‍സവ കാലമായാല്‍വഴി നിറയെ ആവി പറക്കുന്ന ആനപ്പിന്‍ടവും അതിന്‍ടെ മനം മയക്കുന്ന ഗന്ധവുംഅങിനെ തങി നില്‍ക്കും. എന്നേക്കാള്- മൂന്നു വയസ്സു മാത്രം മൂപ്പുള്ള എന്ടെ ഇളയച്ഛനുംഞാനും സംഘവും ചേര്‍ന്നു നടത്തിയിരുന്ന കുസ്രുതികള്‍ പറവാനെളുതല്ല!
ഞങളുടെ കിഴക്കെ കുളത്തിന്ടെ അടിത്തട്ടിലെ ചെളിയുടെ കറുപ്പിനോടുപമിക്കാന്‍ ഉതകുന്ന ഒരു കറുത്ത വസ്തുവും ഈശ്വരന്‍ സ്രുഷ്ടിച്ചിട്ടില്ല. ഈ കറുത്ത ചെളികൊന്ടു വിരിയിച്ചിരുന്ന ഒരു കമനീയ കവിതയെക്കുറിച്ചു പറയാം. ഈ ചാര്‍ത്തു സൂക്ഷിച്ചു വായിക്കണം.

അവശ്യ വസ്ത്തുക്കള്‍_

1. കിളക്കെ കുളത്തിലെ ചെളി -5 വാളം

2. വെളിച്ചെണ്ണ(അഗ്‌മാര്‍ക്കുള്ളത്) - 2 തവി

3. 30സെ.മി സ്കെയില്‍ മിനുസ്സമുള്ളത് - 1

4. പൊളിത്തീന്‍ ഷീറ്റ്. -1 കഷണം

5. മെഴുകുതിരി (കാശു കൊടുത്തു വാങിയത് അതാവത് അടുത്ത ചാപ്പലില്‍ നിന്നു പൊക്കിയത് ആയിരിക്കരുത്) - 1.5 പീസ്

6. തീപ്പെട്ടി കൊള്ളീ ഉള്ളത്- ആവശ്യത്തിന്

7. മലപ്പുറം കത്തി - 2
മേല്‍പ്പറഞ കി.കു.യിലെ ചെളി (൧) ആവശ്യത്തിനു വെള്ളം ചേര്‍ത്തു, ഏതു മുന്നണിയിലും ചേരാന്‍ തയ്യാറായി നില്‍ക്കുന്ന പ്രാദേശിക കക്ഷികളെ പ്പൊലെ എങനെ വേണമെങ്കിലും മൂശിക്കാവുന്ന രീതിയില്‍ആക്കുക. ഒന്നു വലിഞു കഴിയുമ്പോള്‍ മലപ്പുറം കത്തി, ഒരടി സ്കെയില്‍ എന്നിവയുടെ സഹായത്താല്‍ഒരു ദീര്‍ഘ ചതുരക്കട്ടയുടെ ആക്രുതിയില്‍ ആക്കി നല്ലവണ്ണം നനച്ചുംസമയാസമയങളില്‍ യൂറിയ ഫാക്റ്റം ഫോസ്, ണാകചം(ചാണകംകൊട്ട മറിച്ചിടുമ്പോള്‍ കിട്ടുന്നത്) ഇവ പ്രയോഗിച്ചും പുന്നാരിച്ചും വളര്‍ത്തിക്കൊന്ടു വന്നതായ വാഴയൊന്നില്‍ നിന്നുംനല്ല മുഹൂര്‍ത്തം നോക്കി വെടിയെടുത്ത വാഴയിലയില്‍ ഉണക്കാന്‍ വെക്കുക. ചെളിക്കട്ട ഉണങി നല്ല പരുവമാകുമ്പോള്‍ നമ്മുടെ തറവാടിയായ വെളിച്ചണ്ണ അവര്‍കളെ തവികൊന്ടു മെല്ലെ കട്ടയുടെ മേലേക്ക് പ്രേമ പാരവശ്യത്തോടെ പകരുക. വീന്ടും മലപ്പുറം കത്തീ, 30 സെ.മി സ്കെയില്‍ ഇവയെ യധാക്രമം കയ്യിലെടുത്ത് വെളിച്ചെണ്ണയില്‍ കുളിച്ചു നില്‍ക്കുന്ന നമ്മുടെ ചെളിയദ്ദേഹത്തിനെ പുന്നാരിക്കുക. മസ്സാജ് കഴിയുമ്പോള്‍ നമ്മുടെ ചന്തയില്‍ കിട്ടുന്ന ഹലുവയുടെ അമ്മുമ്മയാണ്ണെന്നു തോന്നണ്ണം. തോ.. ന്നി...യോ? എങ്കില്‍ ചാര്‍ത്തില്‍ നാലാമതായി പ്രതിപാതിച്ചിട്ടുള്ള സുതാര്യമായ പൊളിത്തീന്‍ കവറില്‍ ചെളിക്കട്ട (സോറി, ഹലുവ) ഒടിയാതെ സൂ.. ക്ഷി...ച്ച് മെല്ലെ മെല്ലെ കടത്തി വെക്കുക. എന്‍ട്രന്‍സ് പരൂക്ഷ പാസ്സായിക്കഴിഞാല്‍ കുന്നത്ത് വെച്ച മെഴുകു തിരി ഉപയോകിച്ച് വായ്‌ തുന്നിക്കെട്ടുക (ഇതു 75 മോഡല്‍,നിങള്‍ക്കു വെണമെങ്കില്‍ ആധുനിക സീലര്‍ ഉപയോഗിക്കാം)
പിന്നീട് ആരും കണ്ണാതെ വഴിയരികില്‍ ബൊംബ് വെക്കുന്നതു പൊലേ (പ്രയോഗം സമകാലീനം)വെക്കുക. മറഞിരിക്കുക. ആരോഗ്യത്തിനു അതു വളരേ നല്ലതാണു്‌. ഇനി എന്‍റ്റെ കാര്യത്തില്‍ സംഭവിച്ചത്....

പളപളാ മിന്നുന്ന റ്റെരിളീന്‍ ഷര്‍ട്ടുമിട്ട് എതാനും മഹിളാ മണീകളോടൊപ്പംഒരാള്‍ അതാ നടന്നു വരുന്നു. അടുത്തു വന്നപ്പോളാണു മനസ്സിലായത്..അടുത്തയിടെ നാട്ടില്‍ നിന്നും കല്ലിയാണം കഴിച്ച ഒരു മണവാളന്‍. മണവാട്ടിയുടെ സഹോദരിമാരാല്‍ ചുറ്റപ്പെട്ട് ഒരു ഓളത്തിലാണു നടപ്പ്. തമാശ പങ്കുവെക്കുന്നതും, ചിരിപ്പിക്കുന്നതും എല്ലാം സാലിമാരെ മാത്രം പാവം ബീവിയും ഒരു സാലയും നിര്‍വികാരരായി നടന്നു വരുന്നു. നമ്മുടെ "ടാര്‍ഗെറ്റിനു" അടുത്തു വന്നപ്പോള്‍ സാലിമാരിലൊരുവള്‍ അലറി 'ദേ, ഒരലുവ പ്പ്യാക്കറ്റ്, ആരാണ്ടിന്ടേന്നു വീണു പോയാണ്ന്ന് തൊന്നണ്ന്ട്" (അല്ലെങ്കിലും സാലിമാര്‍ക്കായിരിക്കുമല്ലൊ സാമര്‍ഥ്യം കൂടുതല്‍ !)അതു കേട്ടതും സാലി നംബര്‍ 2 സങതി എടുക്കുകയും വളരെ സെയിഫ് അലി ഖാന്‍ ആയിട്ടുള്ള ഒരിടത്തെങാന്ടും(?) ഒളിപ്പിക്കുകയും ഞൊടിയിടയില്‍ കഴിച്ചു. ഓളത്തോടെ തന്നെ സംഘം യാത്ര തുടര്‍ന്നു...പിറ്റേന്നു ഉച്ചക്കു അതെ സംഘം അതു വഴി രാധാ തിയെറ്ററില്‍ മാറ്റിനി കാണാന്‍ പൊകുമ്പോള്‍ ഒളിഞു നിന്നു "ഈ ചെളിയലുവക്കെന്തു രുചിയാണേന്നറിയാമോ? എന്നൊരാള്‍ ഒളിച്ചിരുന്നു തന്നെ ചൊദിക്കയും അപരന്‍ ''ഞാന്- തിന്നിട്ടില്ല , ഈ മണവാളനോട് ചോദിച്ചാല്‍ പറഞു തരും " എന്നു പറഞതൊടെ മാറ്റിനി സംഘത്തിന്ടെ കാറ്റു പോയിഎന്നല്ലേ പറയുക വേണ്ടൂ.
ഇനി ബാക്കി കഥ അടുത്ത ലക്കത്തില്‍...എന്‍ടെ വായനക്കാരുടെ എണ്ണം അല്ലെങ്കില്‍ തന്നേ സിങ്കിള്‍ ഡിജിറ്റിലാണ്..കൂടുതലും കമന്‍റ്റായി സ്മയിലി ഇടുന്നവരും ടി സാഹചര്യത്തില്‍ കഥ എനിക്കങിനെ നീട്ടാന്‍ പറ്റുമോ
?

18 comments:

poor-me/പാവം-ഞാന്‍ said...

സാലി മാര്‍ക്കാണെല്ലോ അല്ലെങ്കിലും സാമര്‍ഥ്യം കൂടുതല്‍....... കമന്‍ടായി സ്മയിലി ഇടുന്നവരായി കൂടുതല്‍ ആളുള്ളതു കൊന്ടു

അനില്‍@ബ്ലോഗ് said...

എന്നാ പിടിച്ചോ ഒരു സ്മൈലി.

അലുവ തന്നത്താന്‍ തിന്നോ.

തറവാടി said...

ടെക്സ്റ്റ് സൈസ് കുറക്കൂ പാവം ഞാന്‍ , വായിക്കാന്‍ നന്നെ ബുദ്ധിമുട്ട്.

വല്യമ്മായി said...

എഴുത്ത് നന്നായി,കുട്ടിക്കാല അനുഭവങ്ങള്‍ ഇനിയും പോരട്ടെ

ഭൂമിപുത്രി said...

വഴീൽക്കിടക്കുന്ന കറുത്ത അലുവപ്പൊതി ഇനിയെടുക്കില്ല,ഉറപ്പ്!

smitha adharsh said...

ദൈവമേ,എത്ര പേരെ പറ്റിച്ചു?

mayilppeeli said...

അപ്പോള്‍ പേരില്‍ മാത്രമേയുള്ളു പാവം......അല്ലേ.....നന്നായിട്ടുണ്ട്‌.....

ഗീതാഗീതികള്‍ said...

കറുത്ത ചെളി ഹല്‍‌വ കൊള്ളാം കേട്ടോ.
നല്ല നര്‍മ്മം തന്നെ. അക്ഷരതെറ്റുകള്‍ മാറ്റിയാല്‍ കുറച്ചുകൂടി നന്നാകും.
കുസൃതി - kusr^thi
സൃഷ്ടി - sr^shTi

r^ ആണ് ‘ഋ‘കാരത്തിന് ഉപയോഗിക്കേണ്ടത്.

ജ്യോതീബായ്‌ പരിയാടത്ത്‌ said...

ഇക്കഥ കണ്ടതും കേട്ടതും ഇപ്പഴല്ലേ? മാഞ്ഞാലിപ്പൊഴേടെ തീരത്തു വിരിഞ്ഞതാണല്ലേ? ദാ കൈയ്യോടെ ഒരു smiley :)


poor-me/പാവം-ഞാന്‍ has left a new comment on your post "സഹോദരനയ്യപ്പന്‍-ആള്‍ദൈവം-ആലാപനം":

Thank you for the information.The phrase :alldeivam" is not coined recently as i thought Till now

ഈ ആള്‍ദൈവസങ്കല്‍പം ഇപ്പൊ വന്നതല്ലെ. നമുക്കൊക്കെ അറിയാവുന്നതും ഇതല്ലെ. അതുകൊണ്ടാണ്‌ ഈ കവിത select ചെയ്തതും (ഒരൊ വിപണന തന്ത്രങ്ങളേയ്‌ !)

sorry .didnt get ur address from profile. athukoNT reply commentunnu
comment vaayichu pOstanO veNtayO ennu theerumaanikkuka

poor-me/പാവം-ഞാന്‍ said...

അനില്‍ജി : എല്ലാ ഓണക്കാലത്തും പൂക്കളം ഇടുന്നതു പ്പൊലെ എന്‍ടെ പൊസ്റ്റിങുകളില്‍ കമന്ട്‌ ആയി സ്മയിലി ഇട്ടു അനുഗ്രഹിക്കുന്ന ശ്രീ അനിലിനു കഷ്ടപ്പാടും ബുദ്ധിമുട്ടും പയിസ ടയിറ്റതയും അനാരോഗ്യവും നിരശതയുംഎലാം എല്ലാം ജീവിതത്തില്‍ "നില്‍" ആയിഭവിക്കട്ടെ!
*****
തറവാടിജി.പറഞതു പോലെ അക്ഷരം ചെറുതാക്കി. നന്ദി.
*****
ഭൂമി പു3: എത്ര വിനയം .ഭൂമിയെ പോലെ!
*******
സ്മിത അനാദര്‍ശ് : ആരെയും ചതിക്കാതെ നുണ പറയാതെ ധര്മീകമായി ജീവിതം നയിക്കുന്ന ഒരു പാവം വെള്ളാമ്പല്‍ പുവ്വാണു ഞാന്‍!
******
വലിയമ്മായിജി
ഒട്ടേറെ സ്നെഹിക്കുകയുംബഹുമാനിക്കുകയും ചെയ്യുന്ന വലിയമ്മായി മുതല്‍ കുഞമ്മായി വരേയുള്ള അമ്മായിമാരുടെ ഒരു പാവം മരുമകനാണു ഞാന്‍ തുടര്‍ന്നും എന്നെ വായിച്ചനുഗ്രഹിച്ചാലും !
*******
ഗീതാജി
സന്ദര്‍ശനതിനു നന്ദി. അക്ഷരം ശ്രധ്ധിക്കാം. ഞാന്‍ ഗര്‍ഭണനാണു കമന്റുകള്‍ പത്തും തികഞാല്‍ ഞാന്‍ അടുത്തതു ഉടന്‍ റിലീസു ചെയ്യും.
**
ജ്യോതിജി:
വിപണനത്തിന്റെ കാര്യത്തില്‍ എന്ടെ അമ്മുമ്മ യാണെന്നു മനസ്സിലായി! ചെറായിക്കാരനെ പറവൂര്‍ ക്കാരനു പരിചയപ്പെടുത്തിക്കൊടുത്തതിനു നന്ദി!
******
mayil peeliji: no self evaluation!

കാന്താരിക്കുട്ടി said...

വഴിയില്‍ കാണുന്ന ഒന്നും ഇനി കൈ കൊണ്ടു തൊടില്ലാ ന്ന് ഉറപ്പിച്ചൂ ഞാന്‍.തമാശ നന്നായീ ട്ടോ.ഗീതേച്ചി പറഞ്ഞ പോലെ അക്ഷരത്തെറ്റു കുറയ്ക്കണം

poor-me/പാവം-ഞാന്‍ said...

പത്തും തികഞൂലോ (including mine ha ha ha ....)
പ്പൊ അടുത്തതാകാം ല്ലേ...
ച്ചാല്‍ ആകാം
നിങള്ക്കും സമ്മതമാണെങ്കില്‍ നിക്കും സമ്മതാ...പ്പൊ അടുത്ത നല്ല മുഹൂര്‍ത്തത്തില്‍
തന്നെ ആയിക്കോട്ടെ.....അല്ലേ?

എം. എസ്. രാജ്‌ said...

ഹി ഹി .... ഹല്‍‌വയുടെ കുറിപ്പടി കൊള്ളാമല്ലൊ.. താങ്കള്‍ എന്റെ സ്വന്തം പിതാശ്രീയെക്കാള്‍ കേമനായിരുന്നു എന്നു തോന്നുന്നു.ഇന്നാ സ്മൈലി....:-)

ശ്രീ said...

പാവം മണവാളന്‍ & ഗ്യാങ്ങ്.

:)

sukanya said...

ആമ്പല്‍ കുളത്തില്‍ ഇറങ്ങി പരിചയമുണ്ടല്ലേ?
ഹല്‍വ ഉണ്ടാക്കിയ വിധം വായിച്ചപ്പോള്‍ മനസ്സിലായി.
ഹും...
നര്‍മം ഇഷ്ടായിട്ടോ.

കുഞ്ഞന്‍ said...

മാഷെ...

അലുവ പോലെ കറുകറുത്തിരിക്കുന്നു അക്ഷരങ്ങള്‍. ദയവുചെയ്തു ഫോണ്ടിന്റെ ബോള്‍ഡിങ്ങ് മാറ്റൂ..

മാഞ്ഞാലിയിലുള്ള ഒരാള്‍ ആലുവയിലും മന്നത്തും കൊടുങ്ങല്ലൂരും പോയി അലുവ തിന്നുവെന്ന് പറഞ്ഞാല്‍, മാഞ്ഞാലിയോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമത്തില്‍നിന്നും വരുന്ന ഞാന്‍ വിശ്വസിക്കൂല..

ഈ പോസ്റ്റ് രസകരമായി, മണവാളനെത്തന്നെ ഇരയായി കിട്ടിയത് പോസ്റ്റിന്റെ മാറ്റ് കൂടുന്നു. വീണ്ടും അടുത്ത ഭാഗങ്ങള്‍ (കുസൃതികള്‍) എഴുതുക.

പഥികന്‍ said...

എഴുത്തു നന്നായിട്ടുണ്ട്.
കമന്റ്സ് രണ്ടക്കം കടന്നതിന്റെ ചിലവും വേണം...

ഇതിലെ പുതുമാപ്ലിയയുടെ ഒരു ലുക്ക് താങ്കള്‍ക്കില്ലെ എന്നൊരു സംശയം?

poor-me/പാവം-ഞാന്‍ said...

Season of festival started but the Elephant dung got not that spirit?