Thursday, 16 September 2010

കൈ വെട്ടു ഇനിയും തുടരും...

കൈ വെട്ടി, കൈ വെട്ടി എന്നു കേട്ടതോടെ തൊമ്മി മാപ്ലയുടെ വീട്ടില്‍ ആളുകള്‍ ഓടി ക്കൂടി..അറിഞില്ലെ തൊമ്മി മാപ്ലന്റെ കൈ വെട്ടി ..വാ‍ര്‍ത്ത കാട്ടു തീ പോലെ പടര്‍ന്നു സൂപ്രന്റിന്റെ പടി മുതലുള്ള ആളുകള്‍ ഓടിക്കുടി..തൊമ്മി മാപ്ലെന്റെം,മറിയത്തള്ളെം കൈ വെട്ടിയതിനെ കുറിച്ച് ദാമുവുമായി തര്‍ക്കിക്കുന്നതും പോലീസ് ടേഷന്‍ കേറ്റുമെന്ന് ദാമുവിനോട് പറയുന്നതും കേട്ട സി.എന്‍.എന്‍ (ചേരുകണ്ടി നടേശന്‍ നാരായണി) ആണ് നാടു മുഴുവനും ഈ വാ‍ര്‍ത്ത പ്രചരിപ്പിച്ചത്..ഇത് എറ്റെടുത്ത് വാര്‍ത്ത ചാനലുകള്‍ മൂന്നാം കൈവെട്ട് കേസ് ദാമുവിനെ പോലീസ് തിരയുന്നു.ദാമുവിന് തീവൃവാദി ബന്ധം..കേസ് എന്‍.ഐ.എ അന്വേഷിക്കും..എന്നി ഫ്ലാഷ് ന്യൂസുകള്‍ മത്സരിച്ച് പുറത്തു വിട്ട് കൊണ്ടിരുന്നു. സംഭവം നേരിട്ടറിയാനും ആവശ്യമെങ്കില്‍ കൈ തൈച്ചു ചേറ്ക്കാന്‍ എര്‍ണ്ണാളത്ത് അയക്കുവാന്‍ ആംബുലന്‍സ് അയപ്പിക്കുവാനും ഒക്കെ തയ്യാറായി വികാരിയച്ചന്‍ സംഭവ സ്ഥലത്ത് പാഞെത്തി..ജനങളെ വകഞു മാറ്റി കൈ പത്തിയിലൊന്നും ചവിട്ടാതെ സൂക്ഷിച്ച് അവിടെയെത്തിയപ്പോല്‍ അതാ തൊമ്മി മാപ്പിള ഇരുന്നു ചായ കുടിക്കുന്നു 100 ഡെസിബല്‍ ശബ്ദം ഉണ്ടാക്കിക്കൊണ്ട് അച്ചപ്പവവും/കുഴലപ്പവും തിന്നുന്നുണ്ട്!!! അല്‍ഭുത പരതന്ത്രനായ അച്ചന്‍ ഫ്ലാഷ് ന്യൂസിനെ കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം  കുഴലപ്പത്തിന് ഒന്നും അച്ചപ്പത്തിനു രണ്ടു കടിയും മേസിലെസ്സ് ആയി നല്‍കിക്കൊണ്ട്  വാര്‍ത്ത നിഷേധിച്ചു. അപ്പൊ സി.എന്‍.എന്‍ കൈ വെട്ടിയെന്ന് പറഞതോ? ദാമുവുമായി തര്‍ക്കിച്ചതോ? എന്നു ചോദിച്ചു..
അപ്പോളാണ് തര്‍ക്കത്തിന്റെ കാര്യം അദ്ദേഹം പറഞത്..അവരുടെ പറമ്പിലെ വാഴക്കൈ മുഴുവനും  ഉടുപ്പിക്കാരനു കൊടുക്കുവാന്‍ ദാമു ചൊദിക്കാതെ വെട്ടിയെത്രെ!!! അതിന്റെ പേരില്‍ ഉണ്ടായ തര്‍ക്കമാണെത്രെ! ക്രിസ്തുമസും ഈസ്റ്ററും കൊല്ലത്തില്‍ ഒരിക്കലും ദാമുവുമായുള്ള ഈ തല്ലു പിടുത്തം മാസത്തിലൊരിക്കലും പതിവുള്ളതാണെത്രെ!!


ദാമുവിന്റെ മറ്റൊരു ഗുരുവാണ് കൊവുരത്തെ വിജയന്‍ വൈദ്യര്‍. ധര്‍മ്മ ശാലക്കവലയില്‍ അതിയാനു ഒരു വൈദ്യ ശാലയുണ്ട്. തലമുറകളായിട്ട് നടത്തുന്നതാണ്. എവിടേയെങ്കിലും പണി ചെയ്തു നീരു വീഴ്ചയുമായി എത്തുന്ന ദാമുവിനു വിജയന്‍ വൈദ്യരുടെ വക ഒരു അരിഷ്ട വിതരണമുണ്ട്..ബില്‍കുല്‍ മുഫ്ത് (തികച്ചും സൌജന്യം)!! പകരം വൈദ്യര്‍ എന്തു പറയുമ്പോളും ദാമു ‘യെസ്,സെര്‍” പറയണം..


ഒരിക്കല്‍ അരപ്പട്ടപോലത്തെ വളപ്പട്ടണം പുഴയുടെ കരയിലിരുന്ന് ബേണ്‍ ചെയ്യുമ്പോള്‍ അവര്‍ക്ക് അല്ല ദാമുവിനു ഒരു ആശയം ഉദിച്ചത്..നമ്മുക്കു അജമാംസ രസായനം ഉണ്ടാക്കാം!! എന്താ അജമാംസ രസായത്തിനു ഇത്ര ആവശ്യം എന്നു ചോദിച്ചാല്‍ അത് അങിനേയാണ് കുടിയന്മാര്‍ക്ക് എപ്പോളാണ് ഐഡിയകള്‍ തലക്കുദിക്കുക എന്ന് പറയാനാകില്ല..ഒരല്‍പ്പവും കൂടി അരിഷ്ടം അകത്ത് ചെന്നപ്പോള്‍ അത് മാ‍റ്റിവെക്കാന്‍ പറ്റാത്ത ഒരു മാറ്ററായി മാറി. നാളെ തന്നെ അത് ഉണ്ടാക്കണമെന്നാ‍യി. കോപ്പകള്‍ ഖാലിയായപ്പോള്‍ ദാമു തന്റെ ദാമോദര്‍ വാലി പദ്ധതി പുറത്ത് വിട്ടു. ഈ അമാവാസി രാത്രിയില്‍ തന്നെ അവരിരിക്കുന്ന സ്ഥലത്തുകൂടി ഒഴുകുന്ന വളപട്ടണം പുഴ നീന്തിക്കടന്ന്  താറാവുകാരൻ ശേഖരന്റെ ആട്ടിൻ കൂട്ടിൽ നിന്നു അമാവാസിയുടെ നിറമുള്ള ഒരു ആട്ടിൻ കുട്ടിയെ വായ് പൊത്തി  അവിടെ കെട്ടിയിട്ടുള്ള എതെങ്കിലും തോണിയഴിച്ച് അതിലിങു റിട്ടേൺ ട്രിപ്പടിക്കാം ..


ശരി, വൈദ്യർ തന്റെ വേഷ്ടിയെടുത്ത് തലയിൽ കെട്ടി .കെട്ടഴിയാത്ത രിതിയിൽ ഉറപ്പ് വരുത്തിയിരുന്നു. ചിലപ്പോൾ തങളുടെ കാൽക്കുലേഷൻസ് സൂപ്പർ കാൽക്കുലേഷൻ ആണെന്ന് കള്ളുകുടിയന്മാറ്ക്കു തോന്നും . തന്റെ വരയൻ സീബ്ര കുഴൽക്കിണർ  ഹാർഡ് വെയറിനു സംരക്ഷണം തരുമെന്ന് അദ്ദേഹം കരുതി ..ദാമുവും ലുങ്കിയുലിഞു തലയിൽ കെട്ടി..അതിയാനു പിന്നെ സീബ്രയും കണ്ടാമൃഗവുമൊന്നുമീല്ല..ആളു യുക്തിവാദിയാ!! എന്നതാ  പുഴയിൽ പിരാന മത്സ്യമൊന്നുമില്ലല്ലൊ? എന്തിനു പറയണം ആ അമാവാസി ഉദിച്ച ആ കറുത്ത രാവിൽ അവർ ആ വെള്ളിയരഞാണം പോലുള്ള വളപാട്ടണം പുഴ നീന്തിക്കടന്നു (മൂപ്പൻ മൂസാക്കുട്ടിയെ പോലെ)..അക്കരെയെത്തി നദിയിൽനിന്നു കരയിലേക്കു കയറിയപ്പോൾ അകത്തുള്ളോൻ ആക്റ്റു” ചെയ്യാൻ തുടങി..ഇടവും വലവും ,പൌർണ്ണമിയും അമാവാസിയും  ഒന്നും പരസ്പ്പരം തിരിച്ചറിയാനാവാത്ത അവസ്ഥ..എങ്കിലും പരമമായി അവർ തേടുന്ന സത്യം അവർ മറന്നിരുന്നില്ല.


താറാവുകാരൻ ശേഖരന്റെ ആട്ടിൻ കൂടു ലക്ഷ്യമാക്കി അവർ മെല്ലെ...മെല്ലെ നീങാൻ തുടങി  ഒടുവിൽ വൈദ്യർ ആട്ടും കൂട്ടിൽ ചെന്നു ഇടിച്ചു നിന്നു..ബാലൻ മന്ത്രി സമ്പൂർണ്ണ വൈദ്യുത ഗ്രാമമായി പ്രഖ്യാപിക്കാതിരുന്നിട്ടുള്ള തു കൊണ്ടു രക്ഷപെട്ടു.ആളുകൾ കല്ലുരസി വിളക്കു കത്തിച്ചു വന്നപ്പോഴേക്കും  വീരനാം ദാമുവും , ദിനവും വടക ഗുടജാതി  തൈലം തേച്ചു രാത്രി ചന്ദ്ര നമസ്കാരം ചെയ്ത് മെയ് ഉറുമി പോലെ യാക്കി വെച്ച്രിക്കുന്ന വൈദ്യരും പുഴ കടന്നിരുന്നു. ദാമു ചെറുവഞ്ചി തുഴഞപ്പോൾ  അമാവാസിയുദിച്ച രാത്രിയിൽ അമാവാസി നിറമുള്ള ആടിന്റെ മൂക്കും വായും ,പഠിക്കുന്നകാലത്ത് അനാട്ടമിയിൽ 100ക്ക് 100ഉം  വാങിയിരുന്ന  വൈദ്യർ മുറുകെ പിടിച്ചിരുന്നു.ഏതോ സഹകരണ സം ഘത്തിന്റെ  വക വഞ്ചിയായിരുന്നു...സംഘത്തിന്റെ വഞ്ചി മമ്മദ് മാപ്ലെന്റെ മടൽ വലിയെടാ വലി എന്നു ദാമു ശ്രവണ സുന്ദരമായി  പാടി..യി...ല്ല. 


അങേർക്കെന്താ‍ ഭ്രാന്തുണ്ടോ  കക്കാൻ പോവുമ്പൊ പാട്ടു പാടാൻ ? വഞ്ചി കരയോട് അടുത്തപ്പോൾ  വൈദ്യർ അഭ്യാസിയേപ്പോലെ ചാടിയിറങി. ആട്ടിൻ കുട്ടിയെ പുഴയിൽ കളയാതെ ..ആട്ടിൻ കുട്ടി ബ്രാഹ്..ബ്രാഹ് എന്ന് ഓക്സിജനും ഹൈഡ്രജനും  വേണ്ടി മുരടുന്നുണ്ടായിരുന്നു...അല്ല ഈ രാത്രിയിൽ നമ്മൾ ഈ കരിയാടുമായി കരിയാട് കവലയിൽ നിന്നാൽ വല്ല എൻ. ഐ.എ ക്കാരും കണ്ടാൽ  നമ്മൾ എന്തു പറയും , വല്ല രാജ്യദ്രോഹക്കുറ്റത്തിനു കേസു ചാർജ്ജു ചെയ്താലൊ?
പെട്ടെന്നാണു ബ്രഹ്മി ഓയിൽ തലയിൽ തടവി നല്ല പിക്സെലുള്ള താളി കൊണ്ടു ദിനവും കുളിക്കുന്ന വൈദ്യരുടെ തലയിൽ ഒരുബുദ്ധി തെളിഞത് . നമ്മുക്കു എന്റെ മരുന്നു തോട്ടത്തിലേക്കു  ഇവളെ  കൊണ്ടു പോകാം ഇവളെ കറ്റാർ വാഴകൊണ്ടു കണ്ണെഴുതാം ,കുറുന്തോട്ടി കൊണ്ടു കുറി തൊടാം ചെമ്പരുത്തി ചെവിയിലണിയിക്കാം തുളസിയിലകൊണ്ടു തുലാഭാരം ചെയ്യിക്കാം വേണമെങ്കിൽ വൃശ്ചികഭാരവും ..


ഊടൻ തന്നെ അമാവാസിയുടെ നിറമുള്ള ആട്ടിൻ കുട്ടിയുമായി വൈദ്യരുടെ തോട്ടം ലക്ഷ്യമാക്കി നടന്നു .അവിടെ യെത്തിയപ്പോളാൺ ഒരു കാര്യം ..അല്ല ഇതിനെ എവിടെ കെട്ടും ? കെട്ടുന്ന കാര്യം പറഞപ്പോളാണു അതിന്റെ കഴുത്തിൽ കയറില്ലാത്ത കാര്യം ആദ്യമെ തന്നെ ശ്രദ്ധിച്ചിരുന്നത് വൈദ്യർ വെളിപ്പെടുത്തുന്നത്..ഇനിയിപ്പോൽ എന്തു ചെയ്യും? ദാമു ഒരു വിധം തപ്പിത്തടഞു പറമ്പിലെ ഷെഡിന്റെ വാതിൽ വലിച്ചു തുറന്നു.വൈദ്യർ അമാവാസിയെ അതിനകത്തേക്കു വലിച്ചെറിഞു വാതിൽ വലിച്ചടച്ചു (ബാലൻ .കെ.നായരെ പോലെ) (ഉപമ) ഈ വാതിലല്ലാതെ വേറെ ഓപ്പണിങ് ഒന്നും ഇല്ലാത്ത ഈ ഷെഡിൽ നിന്നു അജഗള നിർഗ്ഗമ ശബ്ദം ആരും കേൾക്കുകയുമില്ല.ശ്വാസമെടുക്കാനായി  മൂക്കു അൽ‌പ്പം തുറന്നു കൊടുത്തിരുന്നതല്ലതെ മൂക്കു വായാദികൾ ബലമായി പിടിച്ചിരുന്നത് കൊണ്ടു നാട്ടുകാർ അജ ശബ്ദം അധികം കേട്ടിരുന്നില്ല...
(തുടരും)

9 comments:

poor-me/പാവം-ഞാന്‍ said...

തേങ ഉടച്ചേ!!!
പിന്നെ ഇതിനെങാനും പത്തു കമന്റു കിട്ടിയില്ലെങ്കിൽ ഞാനിത് പ്രസിദ്ധീകരിച്ചു കളയും ആഹ്ഹാ...

Muralee Mukundan , ബിലാത്തിപട്ടണം said...

അങേർക്കെന്താ‍ ഭ്രാന്തുണ്ടോ ?
കക്കാൻ പോവുമ്പൊ പാട്ടു പാടാൻ .....

ബഷീർ said...

കൈവെട്ട് കഥ കൊള്ളാം.. തുടരുമെന്നാണല്ലോ ഭീഷണി..നോക്കാം. :)

പട്ടേപ്പാടം റാംജി said...

ഈ കള്ളുകുടിയന്മാര്‍ക്ക് എപ്പഴാണ് ബുദ്ധി ഉദിക്കാന്നു പറയാന്‍ പറ്റില്ല.
കള്ളുകുടിയന്മാരുടെ ഒരു കാര്യമേ.

Mohamed Salahudheen said...

ചിരിപ്പിക്കാനിറങ്ങിയതാണല്ലേ.
നന്ദി

ഭായി said...

എവിടേ..രണ്ടാം ഭാഗം :)

Abdulkader kodungallur said...

കഥ തുടരട്ടെ .കൊള്ളേന്ടിടത്ത് കുറിക്കു കൊള്ളുന്നു .

Typist | എഴുത്തുകാരി said...

രണ്ടാഴ്ചയായി ആട് ഷെഡ്ഡിൽ കിടക്കുന്നു. പുറത്തിറക്കാറായില്ലേ?

poor-me/പാവം-ഞാന്‍ said...

പ്രിയ എഴുത്തുകാരി,
ഭവതി പറഞാല്‍ ഷെഡ്ഡ് തുറക്കാതിരിക്കുന്നതെങിനെ? പിന്നെ ഒരു കണ്ടീഷന്‍ ഷെഡ്ഡ് തുറന്നാല്‍ എന്നോട് പിണങരുത്!!! ഇതു പോലെ എന്നോട് പറഞ പലരും ഇന്നെന്റെ ശത്രുക്കള്ളാണ്!!! എന്നെ കണ്ടാല്‍ കത്തി കയറ്റും...
(ഉള്ളതു പറയാമല്ലൊ, എഴുത്തുകാരി അവരെ, കഥ ഞാന്‍ നിറുത്തിയത് ഭാവനയുടെ കമ്മി കൊണ്ടാണ് ഷെഡ്ഡ് തുറന്നാല്‍ കഥ മുന്നോട്ട് കൊണ്ടു പോകേണ്ടെ പക്ഷെ എങിനെ കൊണ്ടു പോകും, അതിനുള്ള സരസ്വതീ കടാക്ഷം എനിക്കില്ലാതായിപ്പോയില്ലെ??? ? ഒരു മാസത്തെ സമയം തരൂ‍ ഞാന്‍ ഒന്നു ശ്രമിച്ചു നോക്കട്ടെ!!!,ഓ.കെ)