Saturday, 17 July 2010

ദാമു നിന്ദ- കാല്‍ വെട്ടും-ദാമുസ് ഫാന്‍സ്

ഇതു വായിച്ചിട്ട് മുന്നോട്ട് പോയാലും!!!

മാട്ടാ‍ലി-പുത്തന്‍ചന്ത പാലം പണി തീര്‍ത്തിട്ട് കാലം കുറെ ആയി .പക്ഷെ പറഞിട്ടെന്താ കാര്യം സങ്കതി ഉപയോഗിക്കാന്‍ പറ്റണ്ടെ? അപ്പുറത്തും ഇപ്പുറത്തും റോഡ് വേണ്ടെ? മന്ത്രി തന്റെ ക്ലാസ്സ്  മെയിറ്റിന്റെ  മകളുടെ കല്ല്യാണത്തിനു വരുന്നുണ്ടെന്നറിഞു ജനങള്‍ തിങി കൂടി. പഞ്ചായത്ത് .മെ തല ചൊറിഞു കൊണ്ടു പറഞു
“ സര്‍, ഈ പാലം പണി കഴിഞിട്ട് അഞ്ചു കൊല്ലം കഴിഞു. ഇതിന്റെ അവസ്ഥ കണ്ടില്ലെ സര്‍?
മന്ത്രി മഹോദയ് ” ഇതിന്റെ അപ്രോച് റോഡിന്റെപണി ഉടന്‍ തുടങാനുള്ള നടപടി എടുക്കാം” ജനങള്‍ മന്ത്രിയുടെ പ്രസ്ഥാവന കേട്ട് കയ്യടിക്കാന്‍ തുടങുമ്പോഴേക്കും ഇടിമുഴക്കം പോലെ ദാമു ചോദിച്ചു (അതും മന്ത്രിയുടെ മൂക്കിനു മേല്‍ തന്റെ മൂക്കു മുട്ടിച്ചു കൊണ്ട്)
“ അപ്രോച്ച് റോഡ് പണിതിട്ട് ഇപ്രോച്ച് റോഡ് പണിയാണ്ടിരുന്നാ വണ്ടി എങന പോവോഡോ?” 
മന്ത്രി പുഞ്ചിരിച്ചു കൊണ്ടു അയാളുടെ തോളില്‍ തട്ടി ആറു മാസം കഴിഞപ്പോള്‍ ആ കൈകളില്‍ അവിടെ വെച്ചു തന്നെ കത്രിക എടുക്കുകയും ചെയ്തു പാലം തുറന്നു കൊടുക്കാന്‍..ദാമുവിന്റെ സമയോചിത ഇടപെടല്‍ അങിനെ ജനങളുടെ ചിരകാല അഭിലാഷം സാക്ഷാത്കരിക്കുന്നതില്‍ സഹായിച്ചു. മൊയ്ദു പാലം എന്ന് പറയുന്നത് പൊലെ ഈ പാലത്തിനു ദാമു പാലം എന്നു പേരിടണമെന്നു പറയാന്‍ ദാമുവിന്റെ ഗ്ലാസ്സ് മെയിറ്റ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു!!


ദാമുവിന്റെ മകള്‍ ദേവയാനിയെ ഷെയ്പ്പ് കണക്കിലെടുത്ത് ജനങള്‍ അവര്‍ കേള്‍ക്കാതെ ജബുലാനി എന്നാണ് വിളിക്കുന്നത്. ഇളയ മകള്‍ വത്സലയെ വായിലെ നാവ് കണക്കിലെടുത്ത് വുവുസേലയെന്നും.

<><><> <><><> <><>
To know moreഇവരുടെ  ചില വിശ്വാസങളെ (ഭാഗ്യം, ഇ.എ.ജബ്ബാര്‍ സാര്‍ ഈ ബ്ലോഗ് വായിക്കാറില്ല ! ) നിങള്‍ അന്ധ വിശ്വാസം എന്ന് വിളിച്ചേക്കാം,പക്ഷെ അവര്‍ അതില്‍ മുറുകെ പിടിച്ചു തന്നെ ജീവിക്കുന്നു!! അവരുടെ വീട്ടില്‍ ഒരു കരിന്തേരട്ട ഉണ്ട് പണ്ടെങൊ ദാമുവും കൂട്ടരും ടൂറ് നടത്തിയപ്പോള്‍ വഴിയില്‍ കിടന്നു കിട്ടിയതാണ് ഒരു തീപ്പെട്ടിയിലാക്കി കൊണ്ടുവന്നു( അതും ഫോറെസ്റ്റ്കാരുടെ കണ്ണു വെട്ടിച്ച്) വുവുസേല പാലും പഴവുമൊന്നും കൊടുത്തില്ലെങ്കിലും ചവറില്‍ കുറച്ചു നേരം തുറന്നു വിട്ട് വീണ്ടും ഒരു ഒഴിഞ ഹോര്‍ലിക്ക്സ് കുപ്പിയിലാക്കും.

ഇവര്‍ക്ക് എന്തെങ്കിലും കണ്‍ഫുഷന്‍ വന്നാല്‍ അത് പരിഹരിക്കുന്നത് ഈ കരിന്തേരട്ടയാണ്! മാളു എന്നു പേരുള്ള ഇതിയാനെ മാള്‍ എന്നെ വിളിക്കു. ഉദാഹരണത്തിനു ദാമുവിനെ രണ്ടു കൂട്ടര്‍ ബേണിങിനു വിളിച്ചു എന്നിരിക്കട്ടെ സേ മല്ലനും മാതേവനും ..മല്ലന്‍ എന്നും മാതേവന്‍ എന്നും രണ്ടു കടലാസ്സിലാക്കി രണ്ടു കുപ്പിയിലിട്ടു വെക്കും മാള്‍ ഏതില്‍ വന്നിരിക്കുന്നുവോ അവരുടെ കൂടെ അന്ന് സേവ! ദേവയാനി എസ്സ്.എസ്സ്.എല്‍.സി പരൂക്ഷ എഴുതി ഫലം വരുന്നതിന്റെ തലേന്ന് മാളിനെ അവര്‍ അങിനെ ജയം/ തോല്‍വി പരിക്ഷണം നടത്തി. തോല്‍വി എന്നു എഴുതിയതിന്റെ പുറത്തു നിന്നും മാള്‍ മാറിയില്ല. പിന്നിട് അവള്‍ പത്തിലെ പരൂക്ഷ എഴുതാന്‍ നിന്നുമില്ല.


( ഇനി ദാമു തന്റെ കായം കുളത്തുള്ള അമ്മാവന്റെ മകന്‍ മനുക്കുട്ടന്റെ അടുത്തു പോയ കഥയാണ് ഈ പോസ്റ്റിന്റെ കമന്റ് 326 കഴിയുമ്പോള്‍ (3+2+6) ഞാന്‍ നിങള്‍ക്കായി റിലീസ് ചെയ്യുന്നത്, കേള്‍ക്കണമോ?)

18 comments:

poor-me/പാവം-ഞാന്‍ said...

mini//മിനി said...

ഇനിയും പോരട്ടെ, പാരകൾ,,,

10 July 2010 06:51

ഒരു റ്റീച്ചര്‍ പറഞാല്‍ അനുസരിക്കാതിരിക്കാന്‍ പറ്റ്വൊ?

അലി said...

കൊള്ളാം.

അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കുക.

(ഇതേ അക്ഷരത്തിലുള്ള മറ്റൊരു ബ്ലോഗും കണ്ടതായി ഓർക്കുന്നു)

poor-me/പാവം-ഞാന്‍ said...

അലി ജി പറഞത് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്..

നാം നമ്മുടെ മക്കള്‍, ബന്ധുക്കള്‍,സഹപ്രവര്‍ത്തകര്‍ എല്ലാവരേയും കളിയാക്കും ബ്ലോഗില്‍ അപ്പോള്‍ നമ്മള്‍ കൈ കൊട്ടിച്ചിരിക്കും...പക്ഷെ നമ്മുടെ നിഴല്‍ എവിടെയെങ്കിലും കണ്ടാല്‍ നാം വെട്ടിനിരത്തും വെട്ടുകത്തി എടുത്ത് കണ്ണില്‍ കണ്ടതെല്ലാം...
പരിഹാരം പുനര്‍വായന...അപ്പോള്‍ മനസ്സിലാകും നമ്മുടെ സ്വയം വിലയിരുത്തല്‍ ...യ്യൊ ഞാന്‍ എന്തൊക്കെയാ ചെയ്തത്?
,

അലി said...

ഞ്ഞ ങ്ങ എന്നീ അക്ഷരങ്ങൾക്ക് പകരം എല്ലായിടത്തും ഞ ങ എന്നാണ് എഴുതിക്കാണുന്നത്. ഇതുപോലെ എഴുതുന്ന മറ്റു ബ്ലോഗുകളും കണ്ടിട്ടുണ്ടെന്നെ പറഞ്ഞുള്ളു.

(പഴയ പാഠ്യ പദ്ധതി അനുസരിച്ച് ഞാൻ പഠിച്ചതു കൊണ്ടുള്ള പിഴവാകാം. ക്ഷമിക്കുക.)

poor-me/പാവം-ഞാന്‍ said...

Ali ji .Thanks.Will Try to under stand my mistakes...

The lines in my comments (3rd line onwards)Not meant for you.

പട്ടേപ്പാടം റാംജി said...

മാളു എന്നു പേരുള്ള ഇതിയാനെ മാള്‍ എന്നെ വിളിക്കു.

ബ്ലോഗുകളുടെ വിവരങ്ങള്‍ ഇനിയും കാണുമല്ലോ...

മൈലാഞ്ചി said...

എന്റെ ജബുലാനിയില്‍നിന്ന് പ്രേരണ ഉള്‍ക്കൊണ്ടു കൊണ്ട് എഴുതി എന്ന് എനിക്ക് കമന്റിട്ടു കണ്ടു.. അതിന്റെ അര്‍ഥം മാത്രം മനസിലായില്ല.. എന്നു വച്ചാല്‍ പോസ്റ്റ് കൊള്ളാം, പ്രേരണ എന്നു പറഞ്ഞത് ചുമ്മാതാണെന്ന് എനിക്ക് മനസിലായീന്ന്...

326കമന്റ് എനിക്കങ്ങിഷ്ടപ്പെട്ടു..

സ്വതന്ത്രന്‍ said...

മാള്‍ ഒരു പോള്‍ തന്നെ ..... 2014 ല്‍ നമ്മുക്ക്
ബ്രാസീലില്‍ ഇറക്കാം..............

Thommy said...

നന്നായി

ബിന്ദു കെ പി said...

ദാമൂസ് വീരഗാഥ ഭാഗം ഒന്നും രണ്ടും വായിച്ചു. ഉപ്പുമാവിന്റെ പ്രസിദ്ധി ഇപ്പോഴുമുണ്ടൊ..? :)
പിന്നെ പാലത്തിന്റെ കാര്യത്തിൽ ദാമുവിന്റെ സമയോചിത ഇടപെടൽ അഭിനന്ദിക്കാതിരിക്കാൻ വയ്യ..
വീരഗാഥ ഇനിയും തുടരട്ടെ....

poor-me/പാവം-ഞാന്‍ said...

” നിങള്‍ എനിക്ക് സ്നേഹം തന്നു, രക്തം തന്നു, കഫം തന്നു, .......,...., നിങളെന്നെ പ്രോത്സാഹിപ്പിച്ചു.കമന്റിട്ടു. പക്ഷെ വ്യക്തിപരമായ ചില കാരണങളാല്‍ ഞാന്‍ ബ്ലൊഗില്‍ നിന്നും തല്‍ക്കാലം വിടപറയുന്നു..”

Abdulkader kodungallur said...

എഴുത്ത് നന്നായിട്ടുണ്ട്. നര്‍മ്മത്തിനു വേണ്ടിയാണെങ്കിലും ഒന്നു രണ്ടിടത്ത് സംസ്കാരത്തിന്റെ കസേരയിലൊരു പൊട്ടു വീഴ്ത്തിയോ എന്നൊരു സംശയം . അക്ഷരത്തെറ്റുകളെക്കുറിച്ച് ഒട്ടും വേവലാതിയില്ലെന്നു തോന്നുന്നു. തെറ്റുകൂടാതെയും ടൈപ് ചെയ്യാന്‍ അറിയാവുന്നയാളാണല്ലൊ. എന്നിട്ടെന്താ.....

poor-me/പാവം-ഞാന്‍ said...

Abdul ji
Mistake in typing...OK I agree but
culture...!! I tried my level best to see that nothing of that sort disturb my valuable readers...again time for self assessment(SP?)

chithrakaran:ചിത്രകാരന്‍ said...

നീരാളി ദൈവത്തിനെ സ്മരിച്ചുകൊണ്ട് തേരട്ട ദൈവത്തെ
പ്രാദേശികമായി കണ്ടെത്തി ഉപയോഗപ്പെടുത്തിയ ബുദ്ധി കൊള്ളാം. രണ്ടോ മൂന്നോ പോസ്റ്റിന്റെ മരുന്ന് ഒന്നില്‍ തന്നെ കലക്കി ഒറ്റ അവിയല്‍
പോസ്റ്റാക്കിയിരിക്കുന്നു !!!
1)പാലവും മന്ത്രിയും,ദാമുവും.
2)തേരട്ട ദൈവത്തിന്റെ പ്രവചനങ്ങള്‍
3)ടീച്ചര്‍ ബ്ലോഗറുടെ പരൂക്ഷകള്‍

കേരള കഫെ പോലെ ദാമുവിനെ കറിവേപ്പിലയായി
എല്ലാറ്റിലും ചേര്‍ക്കുകയുമാകാം:)
ചിത്രകാരന്റെ ആശംസകള്‍.

jayanEvoor said...

ഞാൻ ഇവിടെയെത്തി.
എനിക്കുള്ള പാരകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
സദു:ഖം മടങ്ങിപ്പോകുന്നു!

ഭായി said...

ഞാൻ കരുതി, തുണി മാറ്റാൻ പറഞപ്പോൾ ദാമു തുണി മാറ്റുമെന്ന്:)
പല സ്ഥലത്തും നന്നായി ചിരിപ്പിച്ചു. പോരട്ടെ ഇനിയും പാരകൾ

ബിലാത്തിപട്ടണം / BILATTHIPATTANAM. said...

പാരായണം ചെയ്തപ്പോൾ ഇഷ്ട്ടപ്പെട്ടു.....കേട്ടൊ ഗെഡീ

poor-me/പാവം-ഞാന്‍ said...

മൊയ്ദു പാലം എന്ന് പറയുന്നത് പൊലെ ഈ പാലത്തിനു ദാമു പാലം എന്നു പേരിടണമെന്നു പറയാന്‍ ദാമുവിന്റെ ഗ്ലാസ്സ് മെയിറ്റ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു!!