Wednesday 26 May 2010

വെഞ്ചരിപ്പൊന്നു കഴിയുമ്പോള്‍....

പാലക്കാരന്‍ മാത്യു ജോസഫ് പണിയെടുക്കുന്നത് കോഴിക്കോട്ടെ കടലോരത്താണ്  പക്ഷെ വീടു പണിയാന്‍ കുന്ദ മംഗലം തെരഞെടുക്കാന്‍ കാരണം രണ്ടുണ്ട്
കാരണം 1)  കക്ഷി തെരഞെടുത്ത സ്ഥലത്തിനു ഒരു പാല ലുക്ക് ഉണ്ട്.
കാരണം 2)അതിയാന്‍ ഒരു സത്യ ക്രിസ്ത്യാനിയാണ്..ക്രിസ്തു വചനം അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു അച്ചായന്‍ ..ബലമുള്ള പാറപ്പുറത്തു വീടുപണിയാന്‍ ഉള്ള തിരു വചനം അനുസരിച്ചു കോഴിക്കോട് ബീച്ച് ഏരിയയിലെ മണല്‍ പ്രദേശം വിട്ടു കുന്ദമംഗലത്തെ കുന്നിന്‍ പുറത്ത് എത്തിയത് അങിനേയാണ്...
3) സാരിയുടുത്ത് ബൈക്ക് ഓടിക്കാനുള്ള ബുദ്ധി മുട്ടും അതിനുള്ള കാരണമായി പറയുന്നുണ്ട്...


(ഈ തിങ്കളാഴ്ച്ച(24-05-2010) വെഞ്ചരിക്കപ്പെട്ട ശ്രീ.മാത്യു ജോസഫിന്റെ കുന്ദമംഗലത്തെ വസതി. പൂര്‍ണ്ണ ചിത്രത്തിന്  ചിത്രത്തില്‍ ഒന്നു ഞെക്കി നോക്കിയാലും)
ഉലകത്തില്‍ എല്ലാവരുടേയും പ്രത്യേകിച്ച് ഒരോ മലയാളിയുടേയും സ്വപ്നമാണ് തന്റെ തലക്കു മുകളില്‍ തന്റേതായ മേല്‍ക്കൂര എന്നത്..പക്ഷേ ആ സ്വപ്നം പൂവണിയണമെങ്കില്‍ അയാള്‍ എന്തെല്ലാം സഹിക്കണം .ആദ്യമായി മുതല്‍ മുടക്ക്  കൂടാതെ സ്വപ്നം കാണല്‍ തുടങി പാലു കാച്ചു വരേയുള്ള പ്രോസെസ്സിങ്...പിന്നെ പ്ലാന്‍ അതും ഇടം സ്വന്തമായുണ്ടെങ്കില്‍...നൂറു കണക്കിനു വീടുകള്‍കണ്ടിട്ട്  അതിലെ എല്ലാ തെറ്റുകളും ആവാഹിച്ച് നാം ഒരു  പ്ലാനുണ്ടാക്കുന്നു..കടം വാങുന്നു.പുരപണി തുടങുന്നു...തൊഴിലാളി പ്രശ്നം..പൊരുള്‍ പ്രച്ചിനം..ലക്ഷ്മി പ്രസാദം(വയ്റ്റമിന്‍ W) ഇല്ലായ്മ...ഇതിനിടയില്‍ അശ്രദ്ധ കൊണ്ടു വരുത്തി  വെക്കുന്ന അബദ്ധങള്‍ അതുവേറേ..കുളിമുറി പണി കഴിയുമ്പോള്‍ അതാ കുളി മുറി വെള്ളം പുറത്തേക്ക്.. അപ്പോളാണറിയുന്നത് ലെവില്‍ ശരിയല്ലായിരുന്നു എന്ന്..പൊളി വെട്ടിപ്പൊളി...


പക്ഷെ എന്റെ ചങായി കായം കുളത്തുകാരന്‍  പിള്ളേച്ചന്‍ അങു കോഴിക്കോട് തങാന്‍ വിചാരിച്ചു വീടു പണി തുടങിയപ്പോള്‍ ഇതിനു വേണ്ടുന്ന എല്ലാ വിവരങളും ശേഖരിച്ചു ശേഖരിച്ച് പുള്ളിക്കാരന്‍(അല്ല മൂപ്പര്‍) ഈ രംഗത്തെ ഉസ്താദ് ആയി മാറി. പക്ഷെ എല്ലാവരും രഘു നാഥന്‍ അല്ലല്ലൊ?


ഇനി പുര പണി കഴിയുമ്പോള്‍ ആരെ വിളിക്കണം ...പാലുകാച്ചിന് ആരെ വിളിക്കണ്ട ഇതൊക്കെ ഇനി വേറൊരു പൊല്ലാപ്പ്...


പക്ഷേ ഇതൊക്കെ കഴിഞു ..ആളുകള്‍ ഒക്കെ ഒഴിഞു ..ശാ‍പ്പാടൊക്കെ കഴിഞു രാത്രി ശ്രിമതി ഉറങാന്‍ സമ്മതിക്കുമ്പോള്‍ മുകളിലേക്ക് നോക്കി പുതിയ മച്ചിലേക്ക് നോക്കി സന്തോഷത്തോടെ “ഹൌ മച്ച് !!” എന്നു പറയുമ്പോള്‍ ഉള്ള  കോള്‍ മയിര്‍ പറവാന്‍ എളുതല്ല...


നമ്മില്‍ പലരും ഒരിക്കലും സ്വപ്നം കാണത്തിടത്തായിരിക്കാം നമ്മള്‍ നമ്മുടെ സ്വപ്ന ഗേഹം പണിയുന്നത്...അതു കൊണ്ടാണ് ഞാനറിയുന്ന ചെറായിക്കാരനും പെരുംബാവൂര്‍ കാരനും പാലാക്കാരനും കായം കുളം കാരനും ഒക്കെ ഈ കോഴിക്കോട് വന്നണഞത്...

കാക്കരക്ക് ഈ ചിത്രം പിടിക്കുമോ ആവോ?  കാക്കരെ ജി യുടെ  കമന്റ്  കണ്ട ശേഷം ഇട്ടത്(28-05-2010)

ഇനി നിങള്‍ പറയൂ നിങളുടെ അനുഭവങള്‍...

12 comments:

poor-me/പാവം-ഞാന്‍ said...

ഈ തിങ്കളാഴ്ച മാത്യു ജോസഫിന്റെ പുര താമസത്തിനു കഴിച്ച സാംബാറിന്റേയും അവിയലിന്റേയും രുചി ഇപ്പോളും എന്റെ നാക്കിലുള്ളത് ഞാന്‍ നാക്ക് വടിക്കാത്തത് കൊണ്ടല്ല...സംഗതിയുടെ സംഗതി ശരിയായതു കൊണ്ടാണ്...

പട്ടേപ്പാടം റാംജി said...

വീടെന്തായാലും അടിപൊളി.

ഒഴാക്കന്‍. said...

ഇമ്മിണി കാഷ് ആയല്ലോ അല്ലെ

mini//മിനി said...

വീട് ഒത്തിരി ഇഷ്ടപ്പെട്ടു.

കൂതറHashimܓ said...

:)

ഷൈജൻ കാക്കര said...

അച്ചായന്റെ പുര താമസ്സത്തിന്‌ സാമ്പാറും അവിയലും?

വീട്‌ കൊള്ളാം...

ഇതേ രൂപത്തിൽ ആയിരക്കണക്കിന്‌ വീടുകൾ നാട്ടിലുണ്ട്‌, ഒരു പുതുമ തോന്നുന്നില്ല. “ഹൗ മച്ച്” കുറവും പുതുമയുമുള്ള ഒരു വീടാണ്‌ കാക്കരയ്‌ക്കിഷ്ടം. വല്ല ലിങ്കും കിട്ടിയാൽ, ഇവിടെ ലിങ്കണെ!!!

Typist | എഴുത്തുകാരി said...

വീട് അടിപൊളി.

പിന്നെ സാമ്പാറിന്റേയും അവിയലിന്റേയും കാര്യത്തില്‍ കാക്കരയുടെ സംശയമെനിക്കുമുണ്ട്.‍

OAB/ഒഎബി said...

കാശുണ്ടെങ്കില്‍ നല്ല വീട്ണ്ടാക്കുന്നതൊരു അസാദ്ധ്യമല്ല!

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ തെക്കന്മാരും, പാലക്കാരച്ചായന്മാരുമെല്ലാം കോഴിക്കൊട് പോയി പുരവെക്കുന്നതെന്തോത്തിനാ..?
സാമ്പാറിന്റേയും,അവയലിന്റേയും സംഗതികളുടെ ഇടയിൽ പാലുകാച്ചാൻ മറന്നില്ലല്ലോ ഭായി ? !
അസ്സൽ വീട് കേട്ടൊ.

poor-me/പാവം-ഞാന്‍ said...
This comment has been removed by the author.
poor-me/പാവം-ഞാന്‍ said...

പട്ടേപ്പാടം
പാലുകാച്ചിനു വന്നതിനു നന്ദി.
ഒഴാക്കന്‍ ജി
ചോദിച്ചിട്ടു പറയാം
മിനിജി
കണ്ണൂരില്‍ “ഒത്തിരി“ പ്രയോഗം ഉണ്ടോ, അതോ പാല സ്പെഷല്‍ ആന്നൊ?
കൂതറ/
?
കാക്കര ജി
കാക്കര എത്ര പ്ലാന്‍ കണ്ടിരിക്കുന്നു, പ്ലാന്‍ എത്ര കാക്കരയെ കണ്ടിരിക്കുന്നു?
കാക്കരക്ക് ഒരു എലിവേഷന്‍ കൊടുത്തിട്ടുണ്ട്, അത്ര അധികം കണ്ടിട്ടില്ല.
എഴുത്തുകാരി
എന്താ അച്ചായന്റെ കയറി ത്താമസത്തിനു സാംബാര്‍ പാടില്ലെന്ന് ഭരണ ഘടനയില്‍ പറഞിട്ടുണ്ടോ?
ഇനി റ്റൈപ്പിസ്റ്റ് ഉറങാതിരിക്കണ്ട സംഗതി ഉരചെയ്യാം!!
“ആപ്ഷന്‍” ഉണ്ടായിരുന്നു..പോത്ത്,ക്വാഴി,ആട്,...
യാ സാംബാര്‍,ചെറുശ്ശേരി,പുളീശ്ശേരി,അവിയല്‍,അവീല്‍...
ചൂടന്‍ കാലാവ്സ്ഥ ആയത് കൊണ്ട് ഞാന്‍ അവിയലിനു അടിമയായി...
ഓഏബി ജി
പണം കൂടുമ്പൊ വീടും വലുതാകും,അപ്പൊ...
ബിലാത്തിജി
പാലക്കാരന് മുതലാളി പണികൊടുത്തത് കോഴിക്കോടാണ്,ഭാര്യക്ക് പണി കുന്ദമംഗലത്തും...മാണീയും ജോസഫും ഒന്നായി..മൂന്നാമ്മുന്നണി അധികാരത്തില്‍ വന്നാല്‍ "M"=CM എന്നാലും ഡെയ്ലി അപ്ഡൌണ്‍ ചെയ്യാന്‍ പറ്റില്ലല്ലോ?

ബിന്ദു കെ പി said...

സ്വന്തമായി ഒരു വീട് പണിയിക്കൽ ഇതുവരെ ഉണ്ടായിട്ടില്ലാത്തതുകൊണ്ട് പ്രത്യേകിച്ച് അനുഭവങ്ങൾ ഒന്നും പറയാനില്ല. എന്നാൽ മുടക്കുമുതൽ തീരെ ആവശ്യമില്ലാത്ത ആ പരിപാടിയുണ്ടല്ലോ-സ്വപ്നം കാണൽ- അത് തകൃതിയായി നടക്കുന്നുമുണ്ട്.

ഇപ്പോഴുള്ള വീട് എന്റെ അച്ഛന്റെ സ്വപ്നസാക്ഷാത്കാരമാണ്. വീടിന്റെ തറപണി തുടങ്ങിയപ്പോൾ മുതൽ ഓരോ ദിവസവും രാവിലെ 8 മണിക്കുതന്നെ പണിസ്ഥലത്തെത്തി, ചുട്ടുപൊള്ളുന്ന വെയിൽ വകവയ്ക്കാതെ പണിക്കാരോടൊപ്പം നിന്ന്, വീടിന്റെ ഓരോ ഇഷ്ടികയും വയ്ക്കുന്നത് കണ്ട് ആസ്വദിച്ചിരുന്നു അച്ഛൻ.