Saturday, 1 May 2010

വര്‍ക്കലയുടെ പാതയില്‍...


                                                         (കടപ്പാട്: യഥാര്‍ത്ഥ പടമെടുപ്പ്കാരനോട്)
ര്‍ക്കല രാധാ കൃഷണന്റെ മരണം ഞെട്ടിക്കാത്തവര്‍ ആരും തന്നെ ഉണ്ടാകില്ല. പ്രശസ്തനായ അദ്ദേഹത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? ഒരു പത്തു വര്‍ഷത്തിനിപ്പുറം നടക്കാനിറങുന്നവരുടെ(ജോഗിങ്) സംഖ്യ വളരെ വര്‍ധിച്ചിട്ടുണ്ട്.വണ്ടിയുടെ ഉപയോഗം വര്‍ധിക്കുകയും ഒരടി നടക്കുക എന്നത് പോലും ഇല്ല്ലാതാകുകയും ചെയ്തെങ്കിലും അമിതമായി ഭക്ഷിക്കുകയും, തടിയനങാതിരിക്കുകയും ആചാരം എന്ന നിലയില്‍ നടത്തം തുടരുകയും ചെയ്തു വരുന്നു മര്‍ത്യര്‍ ഭൂവിതില്‍...


വൈദ്യോപദേശം അനുസരിച്ചും ആളുകള്‍ നടക്കാന്‍ തുടങിയതോടെ സുപ്രഭാതത്തില്‍ ജോഗര്‍മ്മാരാല്‍ തിങി വിങി ത്തദാ എന്ന അവസ്ഥയിലായി വഴികളെല്ലാം. നമ്മളുടെ വഴികളെല്ലാം  വളരെ ഇടുങിയതാകയാല്‍ മിക്കവാറും അശ്രദ്ധമായി വഴികളിലൂടെ നടക്കുന്ന ഈ പുലര്‍ നടത്തക്കാര്‍ അപകടങള്‍ക്ക് ക്ഷണക്കത്ത്  അയക്കുന്നു. പുലര്‍ വേളകളില്‍ സമയത്തിന്റെ കെട്ടുപാടുകളുള്ള ഡെലിവറി വാഹനങള്‍ , കൊള്ളക്കാരുടെ വാഹനങള്‍ (മണല്‍ വാഹനങള്‍) ഇവ ചീറിപ്പായുമ്പോള്‍ കൈകള്‍ ആഞു വീശി അയല്‍ക്കാരികളോട് തങളുടെ മരുമക്കളുടെ വിശേഷങള്‍ പറഞു നടക്കുന്നവര്‍ അറിയുന്നില്ല പിറ്റേന്ന് പത്രങളിലെ ചരമക്കോളങളില്‍ തങളുടെ പേരുകളും എഴുതിച്ചേറ്ക്കപ്പെടുമെന്ന്.

രണ്ടാഴ്ചയില്‍ ഒന്നെന്ന നിരക്കിലെങ്കിലും ഇത്തരത്തില്‍ ഒരു സംഭവം ഞാനും നിങളും പത്രത്തില്‍ വായിക്കുന്നു. എന്തു കൊണ്ട് ഇത് സംഭവിക്കുന്നു. വണ്ടിക്കാര്‍ പറയുന്നത് നടത്തക്കാര്‍ വഴിയിലേക്ക് കയറി നടക്കുന്നു, പലയിടത്തും തെരുവു വിളക്ക് കത്താതതിനാല്‍  വളരെ അടുത്തു വരുമ്പോളെ അറിയുന്നുള്ളു എന്നൊക്കെയാണ്. പലരും കറുത്ത പര്‍ദ്ദയോ/നിറം കുറഞ വസ്ത്രങളോ ധരിച്ച് നടക്കുകയോ വഴി കുറുകെ കടക്കുകയോ ചെയ്യുമ്പോള്‍ വേഗതയില്‍ വരുന്ന പ്രത്യേകിച് വളവു വളഞു വരുന്ന വാഹനങള്‍ക്ക് (ഓടീക്കുന്നവര്‍ക്ക്) ഇവരെ പെട്ടെന്ന് കാണാന്‍ പറ്റുന്നില്ല.


ഇതിനെന്താണ് പരിഹാരം?
1) മൈദാനങള്‍ ,പാര്‍ക്കുകള്‍, മറ്റു തുറന്ന സ്ഥലങള്‍ ഇവ പ്രഭാതത്തില്‍ നടത്തക്കാര്‍ക്ക് വേണ്ടി തുറന്നു കൊടുക്കാനുള്ള  ഏര്‍പ്പാട് പ്രാദേശികമായി ചെയ്തു കൊടുക്കുക.
2) നടത്തക്കാര്‍ ദേശിയ പാതകള്‍, ഇടുങിയ വഴികള്‍, അതിവേഗത്തില്‍ വാഹനങള്‍ വരുവാന്‍ സാധ്യതയയുള്ള വഴികള്‍, കൊടും വളവുകള്‍, കയറ്റിറക്കങള്‍ ഇവയുള്ള വഴികള്‍ എന്നിവ ഒഴിവാക്കുക.
3) ദൂരെ നിന്നുപെട്ടെന്നു തിരിച്ചറിയുന്ന രീതിയില്‍ വര്‍ണ്ണമുള്ള വസ്ത്രങളോ/അല്ലെങ്കില്‍ ഷാളുകളോ ധരിക്കുന്നത് മഴക്കാലതോ/മഞുകലത്തൊ/വഴി വിളക്ക് കത്താത്തിടത്തോ ഇത്തരം അപകടങള്‍ ഒഴിവാക്കുന്നതിന് ഡ്രൈവറെ സഹായിക്കുന്നു.
4) കൂട്ടം കൂടി നടക്കാതെ ഒന്നിനു പുരകെ ഒന്നായി നടക്കുക.
5)നടത്തക്കാര്‍ അധികമുള്ള വഴിയില്‍ വണ്ടിയോട്ടക്കാര്‍ക്കായി ചൂണ്ടു പലകകള്‍ സ്ഥാപിക്കുക.


“മുള്ളു വന്നു.... “ എന്ന പഴമൊഴിയില്‍  പറയും പോലെ വണ്ടി വന്ന് കയറിയതായാലും നടത്തക്കാരന്‍ വഴിയിലൂടെ നടന്നു കയറിയതാണെങ്കിലും നഷ്ടം നടത്തകാരനു തന്നെ എന്ന ഓര്‍മ്മ എപ്പോഴും ഉണ്ടായിരിക്കണം.


പിന്നെ വര്‍ക്കലയുടെ കാര്യത്തില്‍ പറ്റിയതെന്തെന്നറിയില്ല? അദ്ദേഹത്തിന്റെ വാരിയെല്ലെല്ലാം ഒടിഞിരുന്നു..വായനക്കാരില്‍ വഴുതക്കാട് ജീവിക്കുന്നവരോ, ഉപജീവനത്തിന് വഴുതക്കാട് വരുന്നവരോ ഉണ്ടെങ്കില്‍ അവര്‍ പറയട്ടെ എന്താണ് പറ്റിയതെന്ന് ? ഈശ്വരന്‍ നമ്മെയെല്ലാം രക്ഷിക്കട്ടെ, അഭിപ്രായവും നിര്‍ദ്ദേശങളും എഴുതി അറിയിക്കുക...
 

11 comments:

poor-me/പാവം-ഞാന്‍ said...

വര്‍ക്കല രാധാകൃഷ്ണന്റെ പാത പിന്തുടര്‍ന്നും അതിനു മുമ്പും ഒട്ടേറേ പേര്‍ ഈ വഴി സഞ്ചരിച്ചിട്ടുണ്ട്!!! ഇതില്ലാതാക്കാന്‍ നമ്മുക്ക് എന്തു ചെയ്യാനാകും? നിങളില്‍ നിന്നു കേള്‍ക്കാന്‍ ആഗ്രഹിച്ചു കൊണ്ട്

Mohamedkutty മുഹമ്മദുകുട്ടി said...

ഇതു വരെ ആരും ഈ വഴി വന്നില്ലെ? എല്ലാവരും നടത്തത്തിലാവും!. സംഭവം വളരെയധികം ചിന്തിക്കാന്‍ വക നല്‍കുന്നു.റോട്ടില്‍ കൂടിയുള്ള നടത്തം ഒഴിവാക്കുന്നതാവും തടി കേടാവാതിരിക്കാന്‍ നല്ലത്.ഞാനും ഈ വഴിക്കു ആദ്യമായാണു വരുന്നത്!

poor-me/പാവം-ഞാന്‍ said...

ജോഗിങ് ആണ് ഇവിടെ പ്രദിപാദിച്ചിരിക്കുന്നത്...

Typist | എഴുത്തുകാരി said...

റോഡില്‍ കൂടിയുള്ള നടത്തം ഒഴിവാക്കി, മൈതാനങ്ങളിലോ പാര്‍ക്കിലോ ഒക്കെ നടക്കുന്നതാവും നല്ലതു്.(എത്ര സ്ഥലങ്ങളില്‍ ഇതിനുള്ള സൌകര്യം ഉണ്ടാവുമോ ആവോ).

ഷൈജൻ കാക്കര said...

ഈ ഫോട്ടോയിൽ തന്നെ ഒരു ധൈര്യശാലി നടക്കുന്നത്‌ നോക്കു... അവന്‌വേണ്ടി ലോറി മാറിപോകട്ടെ... ഹല്ല പിന്നെ...

jayanEvoor said...

ശ്രദ്ധയർഹിക്കുന്ന വിഷയമാണ്.
ഓ.പി.യുള്ള ദിവസങ്ങളിലെ പുലർകാല യാത്രകളിൽ ഇത്തരം ധാരാളം നടത്തക്കാരെ കാണാം. ആരും ട്രാഫിക്ക് ശ്രദ്ധിക്കാറില്ല.വണ്ടിക്കാർ വേണമെങ്കിൽ മാറിപ്പൊയ്ക്കൊള്ളട്ടെ എന്നാണു ഭാവം. നമ്മൾ മാറിപ്പോവുകയും ചെയ്യും. എന്നാൽ ഉറക്കച്ചടവിൽ ഡ്രൈവ് ചെയ്യുന്ന ലോങ്ങ് റൂട്ട് ഡ്രൈവർമാർ ഉറക്കച്ചടവിലാവും. അപകടം നടക്കുകയും ചെയ്യും.

ഇക്കാര്യത്തിൽ നടത്തക്കാർ തന്നെയാണു ശ്രദ്ധിക്കേണ്ടത്.മൈതാനങ്ങളിൽ നറ്റക്കുക. റോഡിലൂടെയാണെങ്കിൽ ഫുട്ട് പാത്തിലൂടെ മാത്രം നടക്കുക.നല്ല ഫുട്ട് പാത്തുകൾ സർക്കാർ പണിയുക.

Sukanya said...

നല്ല 'നടത്തത്തിനു' കിട്ടിയ ശിക്ഷ. മണല്‍ വണ്ടികള്‍ രാവിലെ ചീറിപായുന്നത്ദൂരെ നിന്ന് കാണുന്നത് തന്നെ പേടിയുണര്‍ത്തുന്നു

poor-me/പാവം-ഞാന്‍ said...

മുഹമ്മെദ് കുട്ടിji
നന്ദി.ഈ വഴി ആദ്യമായി നടന്നതിന്.
റ്റൈപ്പിസ്റ്റ്
നെല്ലായിയില്‍ വല്ലതും നടക്കുമോ?
കാക്കര ജി
വണ്ടി നിശ്ചലമായിരുന്നു...
ജയന്‍ ഏവൂര്‍
ഡോക്ടര്‍ നടന്നാണോ പോകുന്നത്?
സുകന്യാജി.
നല്ല നടത്തം ആര്‍ക്കും കുഴപ്പമുണ്ടാക്കില്ല!!

ജിജ സുബ്രഹ്മണ്യൻ said...

ശ്രദ്ധിക്കേണ്ട വിഷയം ആണു താങ്കൾ എഴുതിയത്.നടത്തം വീടിനു ചുറ്റും നടന്നാൽ മതി.റോഡിലൂടെ നടന്നാൽ എപ്പോളാ വണ്ടിക്കടീൽ പോകുന്നത് എന്നു പറയാൻ പറ്റില്ല.

ഒഴാക്കന്‍. said...

ഞാന്‍ ഒന്നും പറയില്ല :)

ബിന്ദു കെ പി said...

താങ്കൾ പറഞ്ഞതിൽ ഒന്നാമത്തെ പോയന്റിനോട് യോജിക്കുന്നു. നടക്കലും ഓടലുമൊക്കെ മൈതാനങ്ങളിലേക്ക് മാറ്റുന്നതാണ് സുരക്ഷിതം.

പ്രശസ്തനായ ഒരു ഹൃദ്രോഗവിദഗ്ദ്ധനുമായുള്ള അഭിമുഖത്തിൽ, അദ്ദേഹം പുലർകാലനടത്തം അപകടഭീതി മൂലം റോഡിൽ നിന്ന് വീട്ടിലെ ട്രെഡ്മില്ലിലേക്ക് മാറ്റിയതായി പറയുന്നു. റോഡിലെ നടത്തം ഇന്നത്തെ കാലത്ത് ഒട്ടും സുരക്ഷിതമല്ലാതായിത്തീർന്നിരിക്കുന്നു.