Tuesday 27 April 2010

ശ്രീ നാഥ് വിളിച്ചപ്പോള്‍...

എന്റെ കല്ല്യാണ രെയിഷരിന്റെ കാര്യം ഞാന്‍ പറഞിരുന്നത് ഓറ്ക്കുമല്ലൊ? ഏപ്രില്‍ 8 ആണ് എനിക്ക് സാക്ഷി പത്രം ഇഷ്യൂ ചെയ്യുന്ന തിയതിയായി പറഞിരുന്നത്. ഇന്നലെ ട്ര് ണാകുളം യാത്ര ഒന്നുള്ളത് കൊണ്ട് ആ വഴി ടി പഞ്ചായത്തില്‍ നിന്ന് ഇത് കരഗതമാക്കാമല്ലൊ എന്ന് കരുതി. അവിടെ എത്തിയപ്പോള്‍ ജീവനക്കാര്‍ ശാപ്പാടിനു പോയിരിക്കുകയാണ്..അങനെ ഇരിക്കുമ്പോളാണ് ഒരു പയ്യനെ പരിചയപ്പെട്ടത്.പയ്യന്‍ ഒരു മരണ സാക്ഷിപത്രത്തിനായി കാത്തിരിക്കുകയാണ്.

ഞാന്‍“ നിങളുടേത് ഹോസ്പിറ്റല്‍കാര്‍ സമര്‍പ്പിച്ചിട്ടുണ്ടാകുമല്ലൊ?“
“ഇല്ല ,ഹോസ്പിറ്റലില്‍ ആയിരുന്നില്ല വീട്ടില്‍ ആയിരുന്നു മരണം...ആത്മഹത്യ ആയിരുന്നു“
“അപ്പൊ പോലീസ് സ്റ്റേഷനും കേസും ഒക്കെ ഉണ്ടാകും അല്ലെ?“
“ഒന്നും പറയണ്ട ചേട്ടാ, ശവം അഴിക്കുന്നതിനു മുമ്പെ തുടങിയത് ഇപ്പോളും കഴിഞിട്ടില്ല! എസ്സൈ നല്ല ആളായിരുന്നു പൈസ കൊടുക്കാന്‍ പോയപ്പോ “ഇക്കാര്യത്തിന് എനിക്ക് ഒന്നും വേണ്ട” എന്ന് പറഞു വേണ്ട സഹായം ചെയ്തു തന്നു“.


ഞാന്‍ ഒന്നും കുത്തി ചോദിക്കാതെ തന്നെ പയ്യന്‍ പറയുകയായിരുന്നു “ അളിയന്‍ ഒരു കുപ്പി കൊടുത്തിരുന്നു, അത് മുക്കാലും ഖാലിയാക്കിയിരുന്നു. ശ്രി നാഥിന്റെ മരണ വാറ്ത്ത കൂടെ കുടെ കാട്ടിയത് കണ്ട് വല്ലാണ്ട് അപ്സെറ്റ് ആയി .പെണ്ണ്ങള് പൊറത്ത് പോയപ്പ പണി പറ്റിച്ച് കളഞ്”
“എന്ത് ചെയ്യനാ ചേട്ടാ മുപ്പത്തി നാല്‍ വയസ്സെ ഉള്ളു, കല്ല്യാണോം കഴിഞ്..മരിച്ചോറ്ക്ക് ഒന്നും അറിയണ്ടല്ലാ? ബാക്കിയൊള്ള്ളോറ്ഡ കാര്യം, ഇനി എന്തൊക്കെ സഹിക്കണം”
“വിജയന്‍ സാറ് മരിച്ചപ്പ ഇതോലന്ന പറ്റി,അത് തന്നെ കാണിച്ചുംകൊണ്ടിരുന്നപ്പ എത്ര പേരണ്ന്ന ആശൊത്രീല്‍ ആയത്?”


അകത്ത് നിന്നും ഒരു ക്ലര്‍ക്ക് വിളിച് ഒരു ഫോം നല്‍കി സ്റ്റേഷനില്‍ കൊടുക്കാന്‍ പറഞപ്പോള്‍ അത് വാങി പയ്യന്‍ പോയി.

ഞാന്‍ ഇത് തന്നെ ആലോചിക്കുകയായിരുന്നു...ചാനല്‍കാരെ മാറ്റാന്‍ നമ്മുക്ക് ആകില്ല.മനസ്സിനെ വിഷമിപ്പിക്കുന്ന ദൃശ്ശ്യങള്‍ വന്നാല്‍നമ്മള്‍ തന്നെ ടി.വി ഓഫ് ചെയ്യുക.

18 comments:

poor-me/പാവം-ഞാന്‍ said...

സിനിമാ നടന്‍ ശ്രീനാഥ് വിളിച്ചപ്പോള്‍ കൂടെ പോയ ഒരു ചെറുപ്പക്കാരന്റെ കഥ.ചാനലിന്റെ ഈ ലോകത്ത് എങിനെ രക്ഷപ്പെടാനാകും നിങള്‍ തന്നെ പറയൂ...

ശാന്ത കാവുമ്പായി said...

വിഷമം നമ്മുടെ കൂടെത്തന്നെ ഉണ്ടല്ലോ.അതിനൊക്കെ മരിക്കാൻ തുടങ്ങിയാൽ വേറേ മാർഗമില്ല.

ശ്രീ said...

ശരിയാണ്. ചാനലുകാരെ മാറ്റാന്‍ നമുക്കാവില്ലല്ലോ.
എന്നാലും ഇതെല്ലാം കണ്ട് ആത്മഹത്യ ചെയ്യുവാന്‍ തുനിയുന്നവരോ... കഷ്ടം!

നൗഷാദ് അകമ്പാടം said...

ചാനലുകാര്‍ മലയാളിയുടെ നിത്യജീവിതത്തെ മണിക്കൂര്‍ കണക്കിനു വിഭജിച്ച്
മൃഷ്ടാന്ന ഭോജനം നടത്തുമ്പോള്‍ അതൊന്നുമറിയാതെ റീമോട്ടിന്റെ ബട്ടണില്‍ വിരമര്‍ത്തി
കണ്ണും മിഴിച്ചിരിക്കുന്ന മലയാളി ഇത്തിരിപോന്ന പെണ്‍കിടാവ് മൊബൈലില്‍ ആരെ വിളിക്കുന്നൂ എന്നോ
പയ്യന്‍ ഇന്റെര്‍നെറ്റില്‍ മൂന്നക്ഷരം സേര്‍ച്ച് ചെയ്യുന്നതോ ശ്രദ്ധിക്കില്ല.
പണ്ട് അനുരാധയുടേയും സില്‍ക്ക് സ്മിതയുടേയും ഡിസ്കോ ഡന്‍സ് എന്ന ചെല്ല പേരിലെ കാബറേ നൃത്തങ്ങളെ അറപ്പുളവാക്കും വിധം മറികടന്ന് ഒരു ടീവീ ചാനല്‍ റഷ്യന്‍ ബാലേ എന്ന പേരില്‍ തുണിയുരിഞ്ഞ പെണ്ണുങ്ങള്‍ സ്റ്റേജിനു മുന്നില്‍ കാല്‍ ആകാശത്തോളമുയര്‍ത്തി വേദിയില്‍ ഇരിന്നിരുന്ന നാണവും മാനവും ഉള്ളവരെ ഇളിഭ്യരാക്കിയതും നാം നേരിട്ട് ടീവിയിലൂടെ കണ്ടതാണു...!

മലയാളത്തിന്റെ സദാചാരത്തിനു ഉളുപ്പില്ലാത്ത വിധം പലതരം പരിപാടികളിലൂടെ
പുതിയ നിര്വ്വചനങ്ങള്‍ രചിച്ച ഇവര്‍ക്ക് മുലകുടിമാറാത്ത കുഞ്ഞായാലും അവരുടെ പരിപാടി കാണണം
പരസ്യ വരുമാനമുണ്ടാക്കണം എന്ന ഒറ്റ ചിന്തയേ ഒള്ളൂ..
രക്ഷപ്പെടാന്‍ എന്റെ സഹധര്‍മ്മിണി മുന്‍‌കൈ എടുത്ത് നടപ്പാക്കിയ തീരുമാനം
പുതുതായുണ്ടാക്കിയ വീട്ടില്‍ ടീവിയേ വേണ്ട എന്നതായിരുന്നു.

ഹോ..റ്റീവിയില്ലാത്ത വീടോ ? എന്നുപറഞ്ഞ് കളിയാക്കിയ പല അയല്‍ക്കാരും
ഇന്ന് ആ വഴി തെരെഞ്ഞെടുക്കുന്നു എന്നത് സമീപകാല വാര്‍ത്തയും !

കുഞ്ഞൻ said...

മാഷെ..

മരിക്കുന്നവർക്ക്(ആത്മഹത്യ) സിമ്പിൾ, എന്നാൽ അതിന്റെ ഭാരം മുഴുവൻ താങ്ങേണ്ടിവരുന്നവരുടെ അവസ്ഥ. ചാനലിനെ കുറ്റം പറഞ്ഞിട്ടൊന്നും കാര്യമില്ല മാഷെ. എന്തിന് കേബിൾ കണക്ഷൻ/ഡിഷ് ഏടുക്കുന്നു..? ഇതിപ്പൊ കള്ള വണ്ടിയിൽ യാത്ര ചെയ്തുവെന്ന് പറഞ്ഞ് വണ്ടിയെ കള്ളനാക്കുന്നതുപോലെ..

ഒരോഫ്..നൌഷാദ് അകമ്പാടൻ ചൂണ്ടിക്കാണിച്ച ഒരു സംഗതി, തള്ളേ യേത് ടിവിയിലണ്ണാ ആ റഷ്യൻ ഡാൻസ് കാണിച്ചത്..? ശ്ശൊ അതൊന്നു കാണാതെയിനി ഇരിക്കപ്പൊറുതിയുണ്ടാകില്ല പണ്ടാറം..!

ഷൈജൻ കാക്കര said...

കുഞ്ഞൻ...

ഒരു ക്ലൂ തരാം...

ഏത്‌ ടി.വി. കാർക്കായിരുന്നു റഷ്യയിലും ഉക്രയിനിലും ബിസിനെസ്സ്.

പിന്നെ ഒരു കാര്യം സമ്മതിക്കണം... ആ പെണ്ണുങ്ങളുടെ മെയ്‌വഴക്കം... സർക്കസ്സ്‌കാരെപോലെ തന്നെ.

OAB/ഒഎബി said...

സിനിമയും സിനിമക്കാരും എനിക്കിഷ്ടമല്ലാത്ത വിഷയം. അത് പോലെ തന്നെ ആര് ആത്മഹത്യ ചെയ്താലും.

കുഞ്ഞാ.....ആ പറഞ്ഞ ഡാന്‍സ് ന്റെള്ളോ... മാഷേ അതൊന്ന് കാണേണ്ടതായിരുന്നു.. എന്റെ മുമ്പത്തെ ഒരു കഥയില്‍ പറഞ്ഞ പോലെ എനിക്ക് ശരിക്കും തോലാഞ്ചം (രോമമമില്ലാത്തതിനാല്‍) ഉണ്ടായി ട്ടോ :>)

പിന്നെ ന്റെ വീട്ടിലും ടീവില്ല !!!

പട്ടേപ്പാടം റാംജി said...

ആടിനെ പട്ടിയാക്കലാണ് ചാനലുകാരുടെ പണി.
അതൊക്കെ കേട്ട്‌ ആവശ്യമില്ലാതെ ഓരോന്ന് ചെയ്‌താല്‍ അതിനെ നേരം കാണു.

ഗീത said...

ശരിയാണ്, ചാനലുകാരുടെ ഔചിത്യമില്ലായ്മ മാറ്റാന്‍ നമുക്ക് കഴിയില്ല. ആ അവസാനം പറഞ്ഞതു തന്നെയാണ് പരിഹാരം. ടി.വി. ഓഫ് ചെയ്യുക.
കുറച്ചുനാള്‍ മുന്‍പ് മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ പൊതു സ്വഭാവമായിരുന്നല്ലോ അതിക്രൂരമോ ഭീകരമോ ആയ ചിത്രങ്ങള്‍ ഒന്നാം പേജില്‍ തന്നെ വളരെ വലുതായി കൊടുക്കുക എന്നത്. സുഖസുഷുപ്തി കഴിഞ്ഞ് നവോന്മേഷത്തോടെ പുലരിയെ സ്വാഗതം ചെയ്ത് വന്ന് പത്രം കൈയില്‍ എടുത്താല്‍ ആദ്യം കാണുക മനസ്സിനെ മരവിപ്പിച്ചു കളയുന്ന ഈ കാഴ്ച. അന്നത്തെ ദിവസം പോയി കിട്ടും. ഇന്നും ഓര്‍മ്മയുണ്ട്, ഭര്‍ത്താവ് മുഖത്ത് കുത്തിക്കയറ്റിയ കത്തിയുമായി ഇരിക്കുന്ന ഒരു സ്ത്രീയുടെ ചിത്രം. ഒറ്റ നോട്ടമേ നോക്കാനായുള്ളൂ. മറ്റാരും ആ ഭീകര കാഴ്ച കാണണ്ട എന്നു വച്ച് ഞാനാ പത്രം ഒളിപ്പിച്ചു വച്ചു. ഇക്കാര്യം ആരോ പരാതിയായി എഴുതിയതിനു ശേഷമാണെന്നു തോന്നുന്നു ഇപ്പോള്‍ ഈ പ്രവണത കുറച്ചു മാറിയിട്ടുണ്ട്.

ടി.വി.ക്കാരുടെ കാര്യം പറയുകയും വേണ്ട. ഉച്ചയ്ക്ക് പൊരിഞ്ഞ വയറുമായി ഉണ്ണാന്‍ ഇരിക്കുന്നു. നല്ല നല്ല വിഭവങ്ങള്‍ വിളമ്പിയിട്ടും ഉണ്ട്. അപ്പോള്‍ അതാ സ്ക്രീനില്‍ തെളിയുന്നൂ വൃത്തിഹീനമായ ക്ലോസറ്റ് ! എത്ര വേഗത്തില്‍ ചാനല്‍ മാറ്റിയാലും ആ രംഗം കണ്ടുപോകും.

kambarRm said...

ധാർമികത നഷ്ടപ്പെട്ട കേരളത്തിലെ മാധ്യമങ്ങൾ ഇനി നന്നാവുമെന്നൊന്നും ആരുഒ പ്രതീക്ഷിക്കേണ്ട..,അവനവൻ തന്നെ നിയന്ത്രിച്ചാൽ ചാനൽ ഭൂതത്തിന്റെ ഉപദ്രവം അവനവന്റെ വീടുകളിൽ നിന്ന് നമുക്ക് ഒഴിവാക്കിയെടുക്കാവുന്നേയുള്ളൂ..
പാവം ഞാനിന്റെ നിരീക്ഷണങ്ങൾക്ക് അടിവരയിടുന്നു

poor-me/പാവം-ഞാന്‍ said...

ശാന്ത കാവുമ്പായിജി
എന്നേപോലേയും കാവുമ്പായിയെ പോലേയും(?)മദ്യപിക്കാത്തവരേയും പാമ്പന്‍ പാലം പൊലുള്ള മനസ്സുള്ളവരേയും അല്ല ഞാന്‍ ഉദ്ദേശിച്ചത്..ഉവ്വാവോളജിസ്റ്റുകളേയാണ്...
ശ്രീ ജി
നന്ദി,മുകളില്‍ എഴുതിയത് വായിച്ചുവല്ലോ?

poor-me/പാവം-ഞാന്‍ said...

നൌഷാദ് അകമ്പാടം
വിശദമായ കമന്റ് വായിച്ചു.ടിവിക്ക് അടിമപ്പെടാതിരിക്കുക നല്ലതാണെങ്കിലും ടി,വി. ഇല്ലെങ്കില്‍ നാം ലോകത്തില്‍ നിന്ന് കട്ട് ഓഫ് ആയി പോകില്ലെ?
കുഞന്‍ ജി
“ആശാരിയുടെ വളവും മരത്തിന്റെ കുറവും”
കാക്കര
അപ്പോള്‍ നമ്മള്‍ എന്താ ചര്‍ച്ച ചെയ്തു വന്നത്,ആഹ്..കുഞ്ചന്‍ നംബ്യാര്‍ക്ക് ഡോക്ട്രേറ്റ് നല്‍കുന്നത് ശരിയോ/തെറ്റോ?

poor-me/പാവം-ഞാന്‍ said...

OAB
സീരിയലുകള്‍ എല്ലാം വണ്ടിയില്‍ കാണുന്നുണ്ടല്ലോ?
പട്ടേപ്പാടം ജി
നന്ദി,കമന്റു മഴക്ക്
ഗീതാജി
എന്റെ മകളുടെ പ്രായമല്ലെങ്കിലും അവളോട് പറയാറുള്ളത് പറയട്ടേ “ആഹാരം കഴിക്കുമ്പോള്‍ ടി.വി കാണരുത് ഫുള്‍ ശ്രദ്ധ തീറ്റയില്‍ മാത്രം(പാചകം ചെയ്തത് ഗീതാജി അല്ലെങ്കില്‍ സുഖം പിന്നേയും കൂടും,ഞാന്‍ ഗ്യാരണ്ടി)
കംബര്‍ ജി
നന്ദി വിഷയത്തില്‍ ഇടപെട്ടതിന്...

മാണിക്യം said...

“ആഹാരം കഴിക്കുമ്പോള്‍ ടി.വി കാണരുത് ഫുള്‍ ശ്രദ്ധ തീറ്റയില്‍ മാത്രം.."
:) correct!
TV ഇല്ലാതാക്കണ്ട പക്ഷെ കാണുന്നത് എന്താവണം എപ്പോഴാവണം എന്നു നാം തീരുമാനിക്കണം.

Typist | എഴുത്തുകാരി said...

ചാനലുകാരെ നന്നാക്കാന്‍ നമ്മളു വിചാരിച്ചാല്‍ നടക്കില്ല. അപ്പോ നമ്മളു നന്നാവുക. റിമോട്ടും സ്വിച്ചും കയ്യിലുണ്ടല്ലോ!

അനില്‍@ബ്ലോഗ് // anil said...

പറഞ്ഞത് കറക്റ്റ്.
റിമോട്ടും സ്വിച്ചും നമ്മുടെ കയ്യില്‍ തന്നെയാണ്.
പക്ഷെ അത് പലപ്പോഴും മറന്നു പോകുന്നു.
റഷ്യക്കാര്‍ ജട്ടിയിട്ട് ഡാന്‍സുകളിക്കുന്നത് കണ്ടാല്‍‍ ഉദ്ദാരണം നടക്കുമെന്നുള്ളവര്‍ ഉടന്‍ അത് മാറ്റുക, അല്ലാതെ എന്തു ചെയ്യും.സ്വാഭാവികമായി പ്രകടനം ആസ്വദിക്കാനാവുന്നവര്‍ക്ക് അങ്ങിനെയും ചെയ്യാം.
:)

അരുണ്‍ / Arun said...

മേണ്ടാത്ത കാഴ്ചകള് വന്നാ കെടുത്താന്‍ മാത്രല്ല ടി.വി. ബേണ്ട കാഴ്ചകള് കാണാനും കൂട്യേണ്.
റിമോട്ടിന്റെ സ്വിച്ച് വേണ്ടവിധം ഉപയോഗിക്കാന്‍ ശീലിക്കുക. ശ്ശെ.ടി.വി. യില്ലാത്ത വീടോ ?
അയല്‍ക്കാരനാണ് ശരി എന്നാണ് എന്റെ പക്ഷം.
ഈ പ്രശ്നം കൊണ്ടാണ് ടി.വി. ആരെങ്കിലും വേണ്ടെന്ന് വെയ്ക്കുന്നതെങ്കില്‍

ബിന്ദു കെ പി said...

സിനിമാ/സീരിയൽ താരങ്ങളോടുള്ള അന്ധമായ അരാധന മൂത്ത് വീണ്ടുവിചാരമില്ലാതെ ഓരോരുത്തർ പ്രവർത്തിക്കുന്നതിന് ടിവിയെയോ ചാനലിനേയോ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. എല്ലാരും പറഞ്ഞപോലെ എന്തു കാണണം, എന്തു കാണണ്ട എന്നു തീരുമാനിക്കാനുള്ള റിമോട്ട് കൺ‌ട്രോൾ നമ്മുടെ കയ്യിൽ തന്നെയുണ്ടല്ലോ....എലിയെ പേടിച്ച് ഇല്ലം ചുടേണ്ട കാര്യമുണ്ടോ..?