ബ്ലോഗ് എന്ന പദം ആദ്യം കേള്‍ക്കുന്നത് ഇന്ത്യന്‍ എക്സ്പ്രെസ്സ് പത്രത്തിലെ ഒരു പുറം തള്ളിലാണ്. നിങള്‍ക്കിത് എളുപ്പം തുടങാം എന്ന് പറഞു വിശദമായി എഴുതിയിരുന്നെങ്കിലും എനിക്ക് അതത്ര ഏശിയില്ല. പിന്നീട് ഞാന്‍ ഒരു അക്കൌന്റ് തുറന്നു , ചലിപ്പിക്കാതെ പേരും നാളും മറന്നു ..അതങു പോയി.
ഒരിക്കല്‍ ഞാന്‍ വളരെയറിയുന്ന ഒരു വ്യക്തി കാര്‍ഷിക രംഗത്തെ ഒരു കണ്ടു പിടുത്തം നടത്തിയപ്പോള്‍ അതു ഞാന്‍ മാധ്യമങളെ അറിയിച്ചു. ചില പത്രങള്‍ അതു പ്രസിദ്ധീകരിച്ചപ്പോള്‍ അത് കാറ്ഷിക പംക്തിയില്‍ പ്രസിദ്ധീകരിക്കാന്‍ അവര്‍ മുതിര്‍ന്നില്ല. ഏഷ്യാ നെറ്റ് ടിവിയില്‍ വാര്‍ത്ത കൊടുത്തിരുന്നു. ഈ വിവരം കര്‍ഷകരില്‍ എങിനെ എത്തിക്കും എന്നു ചിന്തിച്ചിരിക്കുമ്പോളാണ് ഒരു ദിവസം തൃശ്ശൂര്‍ ബ്ലോഗ് അക്കാദമിയുടെ അറിയിപ്പ് ശ്രദ്ധയില്‍ പെട്ടത്. തൃശ്ശുരില്‍ അവര്‍ സാങ്കേതിക പരിശീലനം നല്‍കുന്നു എന്നാണ് കേട്ടത്. വള്ളം തുഴഞു ഞാന്‍ ശൂരിലാ എത്തി. ഒട്ടേറേ ബ്ലോഗറ്മാര്‍ വിവരം അറിഞു അവിടെ തടിച്ചു കൂടിയിരുന്നു.. ഡി.പ്രദീപ് കുമാര്‍, കണ്ണൂരാന്‍ പോലുള്ള ഉസ്ത്താദുമാര്‍ എന്നേപ്പോലുള്ള വിവര ദോഷികള്‍ക്ക് വിവരം പകരാന്‍ ശ്രമിച്ചു. പലരേയും അവിടെ വച്ച് മമൂദീസ മുക്കി. അച്ചടിച ഒരു രണ്ടില ലേഖനം തന്നത് വലരെ പ്രയോജനപ്പെട്ടു. അന്നു പ്രസ്തുത യൊഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിച്ചേര്‍ന്ന എന്‍.ആര്‍.ഐ ക്കാരുടെ കയ്യിലുള്ള അസ്ത്ര-ശസ്ത്രങള്‍ കണ്ടു പേടിച്ച എന്റെ യു.ഡബ്ലിയു നനഞു പ്വായി.
സ്വന്തമായി കമ്പ്യൂടര്‍ യന്ത്രം ഇല്ലാതിരുന്ന ഞാന്‍ കാപ്പിക്കടയിലിരുന്നു ഖാത്ത തുറന്നു. പണിപ്പെട്ടു മലയാണ്മയില്‍ ലേഖനങള്‍ക്ക് ജന്മംനല്‍കി. മലയാളം അച്ചടിയുടെ വേഗതയാല്‍ ഞാന്‍ 300/- രൂപ വരെ കാപ്പിക്കടക്കാരന് കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇനി എങനെ ലോകരെ അറിയിക്കും ഞാന്‍ ലേഖനം എഴുതിയിട്ടുണ്ടെന്ന് ? ഞാന്‍ ഓടി നടന്ന് ആളുകളുടെ (ബ്ലോഗുകളുടെ) കമന്റു പെട്ടിയുടെ ചുമരുകളില്‍ പരസ്സ്യം ചെയ്തു. ഇതു കണ്ട “തറവാടിയായ” ഒരു ബ്ലോഗര്‍ ഇതു ശരിയായ രീതിയല്ലെന്നും അതിനു വെറെ മാര്‍ഗ്ഗങള്‍ അവലംബിക്കണമെന്നും ഉപദേശിച്ചു.
തുടങിയത് കാര്‍ഷിക സംബന്ധമായ പോസ്റ്റിലൂടെയാണെങ്കിലും പിന്നീട് നര്‍മ്മം കലര്‍ന്ന ജീവിതാനുഭവങള്‍ പങ്കുവെച്ചപ്പോള്‍ പലരും വന്ന് എന്റെ വാതിലില്‍ മുട്ടി. പക്ഷെ നര്‍മ്മം വിട്ട് ഞാന്‍ അല്‍പ്പം കര്‍മ്മം ചെയ്ത് ചില മുഖാമുഖങളെല്ലാം നടത്തി ഗൌരവതരമായ ചില പൊസ്റ്റുകള്‍ ഇട്ടതോടെ എനിക്കുണ്ടായിരുന്ന സര്‍ക്കുലേഷന്‍ കുത്തനെ ഇടിഞു കട പൂട്ടലിന്റെ വക്കോളമെത്തിയതോടെ എന്റെ ബ്ലോഗനുഭവങള്‍ എന്റെ ഗ്യാന്‍ വര്‍ദ്ധിപ്പിച്ചു.
പുത്തനറിവ്
1)
ബന്ധുക്കള്‍, അയല്പക്കക്കാര്‍, നാട്ടുകാര്‍, സഹപ്രവര്‍ത്തകര്‍ ഇവരോടൊന്നും ബ്ലോഗു തുടങി ,നോക്കണം, വായിക്കണം എന്നൊന്നും പറഞു കളയരുത് കാരണം അവര്‍ക്കൊന്നും സമയമുണ്ടാകില്ല. “ഞാന്‍ ജസ്റ്റ് മെയില്‍ നോക്കും,ആര്‍ക്കാ ഇതിനൊക്കെ സമയം” എന്നിങനെ പറയും (ചിലപ്പോള്‍ രഹസ്സ്യമായി നോക്കിയെന്നും വരാം) . പക്ഷെ, വായിച്ചു ,നന്നായി എന്നൊന്നും പറഞു നിങളെ അവര്‍ മുഷിപ്പിക്കില്ല)
2)
ബ്ലോഗിങ് രംഗത്ത് എഴുത്തുകാരുടെ പത്തു ശതമാനമെ വായനക്കാരുള്ളു. വായനക്കാര്‍ ബ്ലോഗര്‍മാര്‍ മാത്രവും. പരസ്പര സഹായ സംഘത്തിന് ഒട്ടേറേ ശാഖകളുള്ള ഒരിടമാണ് ബ്ലോഗേശ്വരം. നീ എന്റെ പുറം ചൊറിയൂ ഞാന്‍ നിന്റെ പുറവും എന്ന ഫിലോസഫിക്കാരാണ്‍ കൂടുതലും. എന്റെ ബ്ലോഗില്‍ കമന്റെഴുതുന്നവരുടെ സംഖ്യ 1000 കവിയുമ്പോള്‍ വീണ്ടും ഒന്നുമുതല്‍ തുടങുന്ന ഒരു സംവിധാനം ആണ് അവലംബിച്ചിരിക്കുന്നത് !!!
ഇവിടെ കമന്റെഴുതുന്നവരുടെ സംഖ്യ ഒറ്റ അക്കമാണ്. ഞാന്‍ നന്ദി ചൂലും കെട്ടു ചേട്ട, വീണ്ടുമെഴുതണെ പുട്ടു കുറ്റി ചേച്ചി, ബീഡിക്കുറ്റി മാഡം പറഞതു അടുത്ത പോസ്റ്റിങ് മുതല്‍ ശ്രദ്ധിക്കാം, വൃത്ത ചേച്ചി ഇനിയുമെഴുതണെ, രേഖാ ജി,ആര ചേട്ടാ,വ്യാസന്‍ സാറെ,പോയിന്റ് ആന്റീ ഇനിയും വരിക, പൂതനാജി ആദ്യമായി വന്നതിനു നന്ദി,തീപ്പട്ടിക്കൊള്ളി, ചൂണ്ടക്കണ,ചക്കചുള വീണ്ടും വരണെ, അത്യുഷ്ണം സാറിനോട് യോജിക്കാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു.തൂംബപ്പിടിചേട്ടന്‍ ലിംക് ഇട്ടിരുന്നത് കണ്ടിരിക്കുമല്ലൊ, ആറ്റിന്‍ കര ചേച്ചി ഈയിടെയായി വരാറില്ലല്ലൊ,അക്കരപ്പച്ച സാര്‍ ഇതു സംബന്ധിയായി ഇട്ട പോസ്റ്റ് കണ്ടിരുന്നു ... എന്നിങനെയൊക്കെ എഴുതി പത്തും തികക്കുന്നു!!!!
അച്ചടിയുടെടെ വായന സൊഗം എതായലും ബ്ലൊഗിനില്ല. കമ്പ്യൂറ്റര്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നംഗളും ചില്ലറ അല്ലല്ലോ? ഒരാളുടെ ബ്ലോഗിന്റെ വാതിലില്‍ മുട്ടുന്നവര്‍(കമന്റിടുന്നവര്‍) കുറവാണെന്ന് കരുതി അത് പൊസ്റ്റിന്റെ ക്വാളിറ്റിയെ സൂചിപ്പിക്കുന്നില്ല.(ഈ വിഷയം ഈയിടെ പലരും ചര്‍ച്ച ചെയ്തിരുന്നു). വലിയ പുലിക്കുട്ടി-കം-സിംകക്കുട്ടിയായ എം.ജെ. അക്ബരിന്റെ ബ്ലോഗില്‍ പലപ്പോഴും കമന്റടിക്കുന്നത് പലപ്പോളും ഒന്നോ രണ്ടോ പേറ് മാത്രമാണ്...അപ്പോല്‍ പിന്നെ എന്റെ പോസ്റ്റിന്റെ കാര്യമൊക്കെ പറയാനുണ്ടോ?
വിവരം കിട്ടുന്ന ബ്ലൊഗുകളുടെ വാതില്‍ക്കല്‍ അധികമാരും കൂട്ടം കൂടാറില്ല. തമാശ റ്റൈം പാസ്സ് ആണ് കൂടുതല്‍ ആളുകളുടേയും ആവശ്ശ്യം.അഗ്രിഗേറ്ററുകള്‍ ഉപയോഗിക്കാതെ ‘ മറുമൊഴിയുടെ’ ഫുട്പ്രിന്റ് ഫാള്ളൊ പണ്ണി പോകുന്നത് കാരണം തറവാടി-വാഴക്കോടന്‍-എഴുത്തുകാരി-ശ്രീ-ഭായ്-ബിന്ദു-അരുണ്‍-കുമാരന്‍-മിനി-സുനന്ദ-ജയനേവൂര്‍-ഓഏബി-ചിത്രകാരന്‍-കണ്ണുരാന്‍-പ്രദീപ്കുമാര്‍-ഠതറവാടി ഈ വൃത്തത്തില്‍ കിടന്നു കറങുകയാണ്
പിന്നെ ഇതിന്റെ ഒരു സൊഹം എന്നത് എഴുതി മിനിറ്റുകള്‍ക്കകം ഉലകത്തിന്റെ നാലു പാടും ഇരുന്നു ആളുകള്‍ വായിക്കുന്നത് നാം “കാണുമ്പോഴാണ്” ..ഇതിനിടയില്‍ കമന്റ് മോഷണം പോകുന്നതായി ചിലര്‍ എഫ്.ഐ.ആര്‍ എഴുതിക്കുന്നതായി വായിച്ചു.പക്ഷെ എന്റേതൊന്നും പോയിട്ടില്ല, ഇനി അവിടെ സംഗതി കാണുന്നില്ലങ്കില്‍ അത് നിങള്‍ അയക്കാത്തത് കൊണ്ടു മാത്രമാണ് ...അല്ലേ?
Monday, 30 November 2009
അയ്യോ , ന്റെ കമന്റു കാണണില്ലെ.., നിങളുടേയോ?
Labels:agriculture/invention
ലേഖനം/നര്‍മ്മം/ബ്ലോഗ്/കമന്റ്
Subscribe to:
Post Comments (Atom)
11 comments:
യ്യോ,ന്റെ കമ്മന്റുകളും കാണണില്ലേ
ഇതു നിങള്‍ മുമ്പ് വായിച്ചിരിക്കാന്‍ ഇടയില്ല..
ഈ അനുഭവം നിങള്‍ക്ക് പുതുമയുള്ളത് ആയിരിക്കാം..ശരിയല്ലെ...
കേരളത്തിലെ ഒരാള്‍ മാത്രമാണ് അതും ഒരു സ്ത്രീ- ആണ് ഇതിനു പിമ്പില്‍ എന്ന് അറിയുമ്പോല്‍ മൂക്കത്ത് വിരല്‍ വെക്കാത്തവര്‍ ആരുണ്ടാകും?
പോരട്ടെ പോരട്ടെ ആ പോസ്റ്റ്
ഈയുള്ളവന്‍ ആകാംഷയോടെ കാത്തിരിക്കുന്നു.
"അതോ ങ്ങള് ഞമ്മളെ പറ്റിക്കുകയാണോ.
ഉടനെ പോസ്റ്റിട്ടില്ലേല്‍ ഞമ്മന്റെ
വിധം മാറുവേ, ങ്ഹാ പറഞ്ഞേക്കാം"
ആയ്ക്കോട്ടെ, ന്റെ കമന്റ് കാണോലൊ..
ഇവിടെ കമന്റെഴുതുന്നവരുടെ സംഖ്യ ഒറ്റ അക്കമാണ്. ഞാന്‍ നന്ദി ചൂലും കെട്ടു ചേട്ട, വീണ്ടുമെഴുതണെ പുട്ടു കുറ്റി ചേച്ചി, ബീഡിക്കുറ്റി മാഡം പറഞതു അടുത്ത പോസ്റ്റിങ് മുതല്‍ ശ്രദ്ധിക്കാം, വൃത്ത ചേച്ചി ഇനിയുമെഴുതണെ, രേഖാ ജി,ആര ചേട്ടാ,വ്യാസന്‍ സാറെ,പോയിന്റ് ആന്റീ ഇനിയും വരിക, പൂതനാജി ആദ്യമായി വന്നതിനു നന്ദി,തീപ്പട്ടിക്കൊള്ളി, ചൂണ്ടക്കണ,ചക്കചുള വീണ്ടും വരണെ, അത്യുഷ്ണം സാറിനോട് യോജിക്കാന്‍ പറ്റാത്തതില്‍ ഖേദിക്കുന്നു.തൂംബപ്പിടിചേട്ടന്‍ ലിംക് ഇട്ടിരുന്നത് കണ്ടിരിക്കുമല്ലൊ, ആറ്റിന്‍ കര ചേച്ചി ഈയിടെയായി വരാറില്ലല്ലൊ,അക്കരപ്പച്ച സാര്‍ ഇതു സംബന്ധിയായി ഇട്ട പോസ്റ്റ് കണ്ടിരുന്നു ... എന്നിങനെയൊക്കെ എഴുതി പത്തും തികക്കുന്നു!!!!
ഏല്ലാവര്‍ക്കും വിഷു ആശംസകള്‍
കാര്യങ്ങളൊക്കെ മുറപോലെ നടക്കട്ടെ
കമന്റുകിട്ടുവാൻ ചുമ്മാകമന്റടിക്കണം,
കമന്നുവീണുകേണൊരുതൊരിക്കലും..
കേമനെന്നുനടിക്കണം ,കലക്കണം
കമന്റുകൾ സിമന്റുപോൽമറുപോസ്റ്റിലും !
ഒരാളുടെ ബ്ലോഗിന്റെ വാതിലില്‍ മുട്ടുന്നവര്‍(കമന്റിടുന്നവര്‍) കുറവാണെന്ന് കരുതി അത് പൊസ്റ്റിന്റെ ക്വാളിറ്റിയെ സൂചിപ്പിക്കുന്നില്ല.
എത്രയോ പേര്‍ വായിച്ചിട്ട് കമന്‍റ് ഇടാതെ പോകുന്നു.
യ്യോ! കാണാനില്ലല്ലോ...
ഞാനൊരു കമന്റിട്ടു നോക്കട്ടെ, കാണുമോ എന്ന്...:)
Post a Comment