Saturday, 19 June 2010

ഓരോ ജയാനന്ദനും ഓരോ സദാനന്ദന്‍!!!

ഒരു ബുദ്ധി ജീവിയെ കുരങ്ങനെന്നു വിളിച്ചപ്പോള്‍ ജനങ്ങള്‍ രണ്ടഭിപ്രായം പറഞ്ഞു. ബുദ്ധി ജീവിയെ അങ്ങിനെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരു വിഭാഗവും അല്ല കുരങ്ങനെ അപമാനിക്കാന്‍ പാടില്ലായിരുന്നുവെന്ന് ഒരു വിഭാഗവും പറഞ്ഞു. അതൊക്കെ രാഷ്ട്രീയമല്ലേ നമ്മളതിനെക്കുറിച്ചൊന്നും അഭിപ്രായം പറയാന്‍ പാടില്ലല്ലോ ?


നമ്മുക്ക് അല്‍പ്പം വ്യക്തിപരമായി സംസാരിക്കാം . കാല ചക്രത്തെ അല്‍പ്പം പുറകോട്ടു തിരിക്കാം എന്താ? തി ..രി ..ച്ചോ...? എന്നാല്‍ നമ്മുക്കൊന്ന് ബങ്കളൂരിഗെ പോയാലോ? വിവാഹം കഴിഞ്ഞു ഞാന്‍ എന്‍റെ പ്രതി പക്ഷ നേത്രിയും യലഹങ്കയില്‍ വസിക്കും കാലം. ഒരിക്കല്‍ നാട്ടില്‍ നിന്നും ബാങ്കളൂരിലേക്ക് പോകവേ ട്രെയിനില്‍ ഒരു കശുവണ്ടി കച്ചവടക്കാരന്‍ വന്നു. (നിങ്ങള്‍ ഗര്‍ഭിണിയോ/ഹൃദ്രോഗിയോ ആണെങ്കില്‍ അടുത്ത വരി വായിക്കരുത്). കശുവണ്ടി കിലോക്ക് രൂപ അറുപതു മാത്രം, കശുവണ്ടിക്ക്! എന്‍റെ പ്രതി പക്ഷ നേതാവ് എന്നെ തോണ്ടാനും, ചൊറിയാനും, മാന്താനും തുടങ്ങി 'ദേ നമ്മുക്കൊരു നാലഞ്ചു പൊതി വാങ്ങി അയല്‍ക്കാര്‍ക്കെല്ലാം കൊടുക്കാംന്നെ ', അവിടെ ഒരു ചെറിയ പാക്കെറ്റിനു തന്നെ അറുപതു രൂപ കൊടുക്കണം "
'വേണ്ട,വേണ്ട , അറുപതു രൂപയ്ക്കു വില്‍ക്കുന്നതിനോന്നും ക്വാളിറ്റി ഉണ്ടാകില്ല നാട്ടില്‍ തന്നെ ഇരുന്നൂറു രൂപ വിലയില്ലേ? "
എന്നായി ഞാന്‍ .
(ഇങ്ങനെ ഒരു യൂസ് ലെസ്സ് ആയ ആളെയാണല്ലോ ഭര്‍ത്താവായി എനിക്ക് കിട്ടിയത് ,സഹൃദയനായ ഒരു ഭര്‍ത്താവായിരുന്നെങ്കില്‍ ഭാര്യ ചന്ദ മാമ വേണമെന്നു പറഞ്ഞാല്‍ ഉടനെ ചന്ദ്രയാനില്‍ ഫെവിക്കോള്‍ പുരട്ടി മാനത്തേക്ക് വിക്ഷേപിച്ച്ചെനെ, കേവലം 240 രൂപ കൊടുത്തു കശുവണ്ടി വാങ്ങി തരാനാകാത്ത ഒരു ... ര്‍താവ് ).

After two months.....

ഒറ്റക്കു നാട്ടീല്‍ പോയി തിരിച്ചു വരികയായിരുന്ന (ട്രെയിനില്‍) എന്റെ പ്രിയ തമക്കു മുന്നില്‍ ഒരു കശുവണ്ടി കച്ചവടക്കാരന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരു സ്വതന്തിരപ്പച്ചിയായ(ആസാദി പഞ്ചി) ശ്രീമതി ഒരു പ്രതികാരമെന്ന പോലെ മൂന്നു നാലു പൊതികള്‍ വാങിച്ചു. തീവണ്ടി ബങ്കളൂരു എത്തും വരെ ഇതെങനെയെല്ലാം ചിലവഴിക്കണം എന്നും എന്തെല്ലാംവിഭവങളെല്ലാം ഉണ്ടാക്കണമെന്നുമെല്ലാം ആലൊചിച്ചു കൊണ്ടേയിരുന്നു. ബങ്കളൂരില്‍ സ്റ്റേഷനില്‍ കാത്തു നിന്നിരുന്ന എന്നെ കാണിക്കാതെ തൊണ്ടി സാധനം ഭംഗിയായി ഒളിപ്പിച്ചു വച്ചു.


അന്നൊരു ഞായറാഴ്ച്ചയായതിനാല്‍ ഞാന്‍ കാണാതെ സാധനം കയ്യിലെടുക്കാന്‍ ശ്രീമതിക്ക് ആയില്ല. അതിനിടയില്‍ പറഞു കൊള്ളട്ടെ സംഭവംനടക്കുന്ന കാലത്ത് ശ്രീമതി അടുത്തുള്ളൊരു പള്ളിക്കൂടത്തില്‍ അധ്യാ പഹച്ചിയായി സേവനം ചെയ്തു കൊണ്ടിരിക്കുകയും ഇടക്കിടക്കൊക്കെ നില്‍ക്കുകയും ചെയ്യുകയായിരുന്നു. പിന്നെ എന്റെ ഭാര്യയുടെ പേരു വളരെ നീണ്ടതാണു രണ്ടക്ഷരം തികച്ചും ഉണ്ട്.      അതുകൊണ്ടാണു പേരെഴുതാതെ ഭാര്യ, ശ്രീമതി,  വിചാരി, ആ പാവം, പ്രതി പക്ഷ നേതാവ്‌ എന്നൊക്കെ ചുരുക്കി എഴുതുന്നത്. പിന്നെ ഇതു വായിക്കാനിടയുള്ള സ്ത്രീ ജനങളുടെ കൌതുകം ശമിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ഒരു കുളു-മണാളീ തരാം. പേരു സിനിമയിലുണ്ട് പക്ഷെ ഫിലിമിലില്ല(കിട്ടീപ്പോയി...മയില്‍ എന്നയിരിക്കും ചേച്ചിയുടെ പേര്?).


തിങ്കളാഴ്ച നല്ല ദിവസം. ഞാന്‍ രാവിലെ എഴുന്നേറ്റു കുളിച്ചു കുറി തൊടാതെ പണിസ്ഥലത്തേ പോകുംപോള്‍ ഭാര്യ ഒരു മൂളിപ്പാട്ടോടെ തയ്യാറെടുക്കുകയായിരുന്നു.
വൈകീട്ടു മുതലാളിയോടു പറഞു അല്‍പ്പം നേരത്തെ അന്നത്തെ കൂലി വാങി പണി സ്ഥലത്തു നിന്നും ഞാന്‍ വേഗം വീട്ടിലെത്തി. വിളിമണി മുഴക്കിയിട്ടും കുറച്ചു നേരത്തെക്കു വാതില്‍ തുറക്കപ്പെട്ടില്ല ... തുറന്നപ്പോളോ സ്ലോ മോഷനിലും..ഞാന്‍ ഞെട്ടിപ്പോയി എന്റെ ഭാര്യയുടെ മുഖത്ത് ഒട്ടും ചോരയില്ല!വളരേ എക്സ്പ്രസ്സീവായ ആ കണ്ണുകള്‍ എന്നെ തന്നെ ഫോക്കസ്‌ ചെയ്തു കൊണ്ടെയിരുന്നു! പെട്ടെന്നാണു എന്റെ മൂക്കു വിടര്‍ന്നത് ..ഡെറ്റോള്‍,ഫിനോള്‍ ഇവയുടെ ഗന്ധംഞാന്‍ തിരിച്ചറിഞു. തിരിച്ചറിയാനാകാത്ത മറ്റൊരു ഗന്ധം എന്റെ മൂക്കിലടിച്ചു കയറിയപ്പോള്‍ഒരു ചോദ്യ ഛിന്നം പോലെ ഞാന്‍ ഭാര്യയെ നോക്കി! പെട്ടെന്നു അവര്‍ പൊട്ടിക്കരഞു കൊണ്ടു വിശാല.........മൊന്നുമല്ലാത്ത എന്റെ മാറിടത്തില്‍ അഭയം തേടി.


കഥ ഇങനെ... ഞാന്‍ ഓഫ്ഫീസില്‍നിന്നും വരുംബോള്‍ ''കാജു റ്റുങ്ക്ടാവു" ഉണ്ടാക്കി തന്ന് എന്നെ എന്റയിസ്  ചെയ്യണമെന്ന നിസ്സാരമായ ആശയോടെ ശ്രീമതി ഈ കശുവണ്ടിപ്പരിപ്പു എല്ലാം ഒരു പ്ലാസ്റ്റിക്ക് പാത്രത്തിലാക്കി. വീട്ടൂ പണീയെല്ലാം മുടിച്ചു തയ്യാറായി സ്കൂളിലേക്കു പോകുമ്പോള്‍  വീട്ടിലെ ഏക കുളിമുറിയുടെ ഏക വെന്റിലേറ്റര്‍ അടക്കാന്‍ മറന്ന കാര്യം ഓര്‍ക്കാന്‍ വിട്ടു പോയി. ഉച്ചക്കു സ്കൂളില്‍ നിന്നു തിരിച്ചു വരുമ്പോള്‍ അടുത്ത ബ്ളോക്കിലെ രണ്ടാം നിലയില്‍നിന്നു   പഞ്ചാബിയായ നേഹ വിളിച്ചു പറഞു
"..., നിങളുടെ വീട്ടില്‍ --------------------എന്നു തോന്നുന്നു"
മിടിക്കുന്ന ഹൃദയത്തോടെയും വിറക്കുന്ന കാലുകളോടെയുംഅവര്‍ വാതില്‍ തുറന്നു അകത്തു കയറി...രൂക്ഷമായ ഒരു ഗന്ധംമൂക്കിലേക്കു അടിച്ചു കയറി. തല കറങുന്നതു പോലെ തോന്നി. അകത്തേക്കു നോക്കിയപ്പോള്‍ ...ഹെന്റ......മ്മേ... തറയിലാകെ യുദ്ധക്കളത്തിലേതു പോലെ സധനങളൂം പാത്രങളും ചിതറിക്കിടക്കുന്നു....കയ്യിലെ ബാഗ് സോഫയില്‍ വെച്ച് അകത്തെ മുറികളിലും വിശിഷ്യാ അടുക്കളയിലും ചെന്നപ്പോള്‍ കണ്ട കാഴ്ച്ച പറവാനെളുതായിരുന്നില്ല.


ഇനി നിങലുടെ ദിമാക്ക് ദഹി ആക്കുന്നില്ല...ഐ വില്‍ കം റ്റു ദ് പോയ്ന്റ്..പുറത്തു പോയപ്പോള്‍അടക്കാന്‍ മറന്നു പോയ നാലംനിലയിലെ ജനലില്‍കൂടി അകത്തു കയറിയ വാനര സേന കണ്ണില്‍ കണ്ടതെല്ലാം എടുത്തു തിന്നു.പച്ചക്കറികളും, പഴങളും തീര്‍ന്നതോടെ അവിടെ പ്ലാസ്റ്റിക്ക്‌ പാത്രങളീല്‍ വച്ചിരുന്ന പയര്‍, പരിപ്പ്‌ ഉഴുന്നാദികള്‍ ഇവ എടുത്തു തിന്നു.. മനുഷ്യ പുത്രന്‍മാര്‍ തുറക്കുന്നതു പോലെ പാത്രങള്‍ തുറന്നു (ജയ്‌ ഡാര്‍വിന്‍). പെട്ടെന്നു കൂട്ടത്തിലുണ്ടായിരുന്ന ഒരു ചേച്ചിയുടെ അലര്‍ച്ച കേട്ടു അവരുടെ മക്കളും സഹോദരരും,ഭര്‍ത്താക്കന്‍മാരും ഓടിയടുത്തു. ആ കുരങച്ചി അവിടെ കൂടിയ ഓരൊ കുരങു വര്‍ഗത്തിനും ഓരോ വാളം കശുവണ്ടീ വിതരണം ചെയ്തു. എല്ലാവരും സന്തോഷത്തൊടെ കശുവണ്ടി കൊറിക്കാന്‍ തുടങി . ഡിസംബറിലെ തണുപ്പുള്ള ഒരു പ്രഭാതത്തില്‍ കശുവണ്ടി അതും നൂറു ഗ്രാം പ്രതി ശീര്‍ഷ വിഹിതം ഒരു ദൈവാനുഗ്രഹം തന്നെ പോലെ തോന്നി!(അവര്‍ക്ക്)


അഞ്ചു മിനിട്ടുകള്‍ക്കുള്ളില്‍ വെടി ശബ്ദവും പുകയും വരാന്‍ തുടങി. തറയില്‍ ഖരവും ദ്രാവകവും ആയി കുറേ വസ്തുക്കള്‍ വീഴാന്‍ തുടങി. അവയില്‍ തെന്നി അവര്‍ വീഴുകയും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു ഇഴ്ഞിഴഞു ബാല്‍ക്ക      ണിയിലൂടെ ആളില്ലാത്ത അടുത്ത വീടിന്റെ ബാല്‍ക്കണിയിലേക്കു രക്ഷപ്പെടുകയുംചെയ്തു! 
സംഗതി ചുരുക്കിപ്പറയട്ടെ , ഈ കശുവണ്ടി പഴകിപ്പോയതു കൊണ്ട് കമ്പനിക്കാര്‍ ഉപേക്ഷിച്ചതോ മറ്റൊ ആയിരുന്നു കൃസ്തുവിനു മുന്‍പുള്ള ഈ കശുവണ്ടീ കുരങുകള്‍ തിന്നു സുമാര്‍ മുന്നൂറു നൊടിയിടകള്‍ക്കിടയില്‍ കുരങുകളുടെ വായില്‍ കൂടിയും "കാലില്‍" കൂടിയും ലീക്ക് ആകാന്‍ തുടങി!പച്ച മലയാളത്തില്‍ പറഞാല്‍ ഫുഡ് പോയ്സണിങ്.

എന്തിനു പറയുന്നു അന്നു വയ്കുന്നതു വരെ എന്റെ ബിറ്റര്‍ ഹാഫ് വീടു കഴുകിക്കൊണ്ടേയിരുന്നു. ഈ ഭൂമുഖത്തു ലഭ്യമായിട്ടുള്ള എല്ല സുഗന്ധ തൈലങളും അണുനാശിനികളും ഉപയ്യോഗിച്ചുകൊണ്ട്, എന്നിട്ടും എന്റെ മൂക്കുകളെ വഞ്ചിക്കാന്‍ അവര്‍ക്കായില്ല!.തൊട്ടു താഴെ വസിച്ചിരുന്ന എഞ്ചിനീയര്‍  ഹയിദര്‍ അലിയുടെ ഭാര്യയുടെ സാക്ഷി മൊഴി കൂടി കേട്ടാലും" ആ കുരങന്‍മാര്‍ അവിടെകിടന്നു ചാകാഞതു നിങളുടെ ഭാഗ്യം,അവയുടെ ശബ്ദവും കരച്ചിലും കേട്ടു ഞങള്‍ പേടിച്ചുപോയി ഷോക്കടിച്ചതാണെന്നാണു ഞങള്‍ കരുതിയത്(അല്ലെങ്കിലുംകശുവണ്ടീ അടീച്ചതായിരിക്കുമെന്നു ആരാണു കരുതുക ?)


വര്‍ഷങള്‍ കഴിഞെങ്കിലും ഇന്നും കുരങന്‍ എന്ന പദം കേള്‍ക്കുംബോഴെ എന്റെയും ഭാര്യയുടെയും നട്ടെല്ലിലൂടെ ഒരു മിന്നല്‍പിണറായി പാഞു പോകും. ഒരപേക്ഷ ഉപേക്ഷ വിചാരിക്കരുതെ, ഈ കച്ചവടക്കാരനെക്കുറിച്ചു മേനക ഗാന്ധിയോടു വഴിയിലെങാനും വച്ചു കണ്ടാല്‍ പറഞേക്കല്ലേ അയളുടെ വയറ്റില്‍ പഴുപ്പാണെ!


(പിന്നെ ഇത് വര്‍ഷങള്‍ക്ക് മുമ്പ് എഴുതിയതും നിങള്‍ വായിച്ചതും ആണ് എന്നെ തല്ലരുത് തലക്കെട്ട് മാറ്റി വിളമ്പിയതിന്..പാവം സദാനന്ദന്‍, പിന്നെ ജയാനന്ദനും!!!!. ദേവാനന്ദനെ പേടിയില്ലെങ്കില്‍ ഇവിടെ ഒന്നു ഞെക്ക്യേ )

15 comments:

poor-me/പാവം-ഞാന്‍ said...

ഒരു ദയാനന്ദനെ സൃഷ്ടിച്ചപ്പോള്‍ ദൈവം ഒരു സദാനന്ദനേയും സൃഷ്ടിച്ചിട്ടുണ്ട്....
ആരും ഇടം പണി ചെയ്തില്ലെങ്കില്‍ അവര്‍ക്ക് 48 മണിക്കൂര്‍ ധാരാളം...ഇതു താനയ്യ കേരള പോലിസ്...

Clipped.in - Explore Indian blogs said...

paavam vaanaranmaar... :-)

shaji.k said...

ഹി ഹി ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു!!

Anil cheleri kumaran said...

ഹഹഹ.. പാവം സദാനന്ദന്‍ സി.ഐ.

അലി said...

ആ പാവം കുരങ്ങന്മാരോടിതു വേണ്ടായിരുന്നു!

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാൻ ആദ്യം വായിക്കുകയാണീ ദയാനന്ദവധം...
പാവങ്ങൾ....കുരങ്ങന്മാരാണ് കേട്ടൊ
നമ്മുടെ നാട്ടിലെ സദാ ആനന്ദമുണ്ടാക്കുന്ന ഏമാന്മാർ.....

jayanEvoor said...

എല്ലാം ഇംഗ്ലീഷിലാക്കിയിട്ടുണ്ട്.
ഇനി മേനക ഗാന്ധിയുടെ അഡ്രസ് തപ്പണം!
ശരിയാക്കിത്തരാം!
ഹ! ഹ!! ഹ!!!

Sukanya said...

ചിരിപ്പിച്ചു. വില കുറവ് കണ്ടാല്‍ ചാടി വീഴുന്ന സ്വഭാവം പെണ്ണുങ്ങള്‍ക്ക്‌ തന്നെ. സമ്മതിച്ചു.
ചിത്രവും അടികുറിപ്പും ചിരിപ്പിച്ചു.

poor-me/പാവം-ഞാന്‍ said...

ജയന്‍ ജി
നന്ദിദയവായി ബുദ്ധി മുട്ടല്ലെ!!!

poor-me/പാവം-ഞാന്‍ said...

ക്ലിപ്പ്ഡ്.ഇന്‍
നന്ദി,വീണ്ടും വന്നാലും
ഷാജിക്വെത്തര്‍
സത്ത്യായിട്ടും കൊക്കിനു വെച്ചതല്ല!!!
കുമാരന്‍ ജി
സദാനന്ദന്‍ ഫാന്‍സ് അസ്സോസ്സിയേഷന്‍ ഖജാന്‍ ജി ആണെന്ന് ഇപ്പോളാണ് അറിഞത്, ക്ഷമിക്കുക...
അലി ജി
പാവം,ഞാന്‍
ബിലാതി ജി
അവിടെയായതു കൊണ്ട് കണ്ണൂരിലെ കാര്യമൊന്നും അറിയില്ല അല്ലെ?
സുകന്യ ജി
സമ്മതിച്ചു.രണ്ടിനും കൂടി ചേറ്ത്ത് ഒരു കമന്റെഴുതി മഷി ലാഭിച്ചു!!!.ചിരിപ്പിച്ചു.

അരുണ്‍ കരിമുട്ടം said...

പണ്ട് വായിച്ച ഓര്‍മ്മയില്ല മാഷേ :)

ബഷീർ said...

പാവം ഭാര്യ, കഠിനഹൃദയനായ ഭർത്താവിനെ ഒന്ന് തോത്പിക്കാൻ ആ പാവത്തിനായില്ല. കുരങ്ങന്മാരില്ലായിരുന്നെങ്കിൽ പാവം ഞാൻ ഈ ബ്ലോഗ് എഴുതാൻ ഉണ്ടവുമായിരുന്നോ !

അപ്പോൾ പാവം ആരാ‍ാ :)

K@nn(())raan*خلي ولي said...

ഇതൊക്കെയാണ് പരിപാടി അല്ലെ!

Irshad said...

സ്നേഹമുള്ള ഭാര്യക്കിട്ടും.........

പോസ്റ്റ് ചിരിപ്പിച്ചു.

Thommy said...

Estapettu....Thank you for the comments. Thommy