Showing posts with label ജീവിതം/അനുഭവം/വിവാഹം/നര്‍മ്മം/ക്രിസ്തുമസ്/Christmas/Xmas. Show all posts
Showing posts with label ജീവിതം/അനുഭവം/വിവാഹം/നര്‍മ്മം/ക്രിസ്തുമസ്/Christmas/Xmas. Show all posts

Friday, 25 December 2009

ഡിസംബര്‍ 25, അന്ന് ആ ക്രിസ്തുമസ് നാളില്‍...

  
style=";"> 

എല്ലാവരും ഇന്നു ക്രിസ്തുമസ്സ് ആഘോഷത്തിന്റെ നിറവിലായിരിക്കുമല്ലോ?  അതുകൊണ്ടു തന്നെ എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ ക്രിസ്തുമസ്സ് ആശംസകള്‍...
എന്റെ ജീവിതത്തില്‍ ക്രിസ്തുമസ്സ് ദിനങള്‍ മധുര തരമാകുന്നത്  കെയ്ക്കിന്റെമധുരം കൊണ്ടുമാത്രമല്ല പിന്നെ...
അതിനുള്ള ഉത്തരമാണ്  ഈ അദ്ധ്യായം...


അന്നു ഞാന്‍  മോദിച്ചേട്ടന്റെ നാട്ടില്‍ ഒരു മുതലാളിയുടെ കീഴില്‍ പണിയെടുക്കുകയായിരുന്നു. അപ്പോളാണ് എന്റെ വീട്ടുകാര്‍ എന്നെ കല്ല്യാണം കഴിച്ചു വിട്ടാല്‍ എന്താണെന്ന ചിന്ത വന്നത്. അന്ന് കൊങ്കണ്‍ സേതു പണിതിരുന്നില്ല..കേരളത്തിലേക്ക് ദിനവും തീവണ്ടി ഓടിയിരുന്നില്ല സബറ്മതിയുടെ തീരത്തു നിന്ന് പെരിയാറിന്റെ തീരത്ത് എത്തുക അത്ര എളുപ്പമായിരുന്നില്ല. എന്നിട്ടും വടക്കന്‍ വീര ഗാഥയില്‍ മമ്മൂട്ടി നിലാവുള്ള രാത്രിയില്‍ മാധവിയുടെ അടുത്തേക്കു പോകുന്നത് പോലെ ഞാന്‍ പോന്നു എന്നൊന്നും ഞാന്‍  പറയുന്നില്ല...(ഈയ്യിടെ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി, ആ രംഗം ചിത്രികരിച്ചത് പട്ടാപ്പകല്‍ ആയിരുന്നുവെത്രെ ! എത്ര മനോഹരമായി നമ്മളുടെ കണ്ണൂകളെ വഞ്ചിക്കാനായി അതിന്റെ സാങ്കേതിക വിദഗ്ധര്‍ക്ക്.)
ഇവിടെക്കുള്ള തീവണ്ടിയില്‍ വരുമ്പോള്‍  അഗ്നിപോലുള്ളവളോ, വലം പിരി ശംഖൊത്ത പുറം കഴുത്തുള്ളവളോ ആലില വയറുള്ളവളോ വാഴതട പോലത്തെ... ഉള്ളവളോ എള്ളിന്‍  പൂവു പോലത്തെ നാസിക ഉള്ളവളോ ഒന്നും ഒന്നും ആയിരുന്നില്ല എന്റെ മനസ്സില്‍  ഒരു ഇരു നിറക്കാരി,ഡിഗ്രിണി,എന്നേക്കാള്‍ ഒരു 2.32 സെ.മി ഉയരം കുറവുള്ളവള്‍ (അല്ലെങ്കിലും തന്നേക്കാള്‍ ഏത് വിധത്തിലും ഭാര്യ ഉയരുന്നത് ഏത് ഭര്‍ത്താവിനാണു ഇഷ്ടപ്പെടുക- ആത്മഗതം) കരണത്ത് അടിക്കാത്തവള്‍‌ ഇങിനേയൊക്കേയായിരുന്നു എന്റെ ലയിന്‍...
പക്ഷെ പെണ്ണന്വേഷണം തുടങിയപ്പോളാണ്‍  കാര്യങളുടെ കഠിനായി മനസ്സിലാക്കാന്‍ പറ്റിയത്  നമ്മുടെ ആവശ്യവും പെണ്‍ വീടുകാരുടെ ആവശ്യവും കണ്ടറിഞു അനുയോജ്യമായതിനെ കൂട്ടി മുട്ടിക്കുക  എന്നതിനേക്കാള്‍ ഈ കൂട്ടി മുട്ടിക്കലുകാര്‍ എതെങ്കിലും രണ്ടു പേരെ കൂട്ടി മുട്ടിച്ച്  കമ്മിഷന്‍ നേടുക എന്ന ലക്ഷ്യമെ ഉണ്ടായിരുന്നുള്ളു!


എന്തിനു പറയുന്നു പല ഇടങളിലും പോയി ഒന്നും യോജിക്കാ‍ന്‍ പറ്റാത്ത കാര്യങള്‍  എന്റെ“ ഗുജരാത്ത് ബന്ധം” “എന്റെ സിക്സ് പാക്ക്“ ബാഡി, ലോവറ്  മിഡ്ഡില്‍ ക്ലാസ്സ് ഫാമിലി സ്റ്റാറ്റസ് ഇതെല്ലാം വഴിമുടക്കിയപ്പോള്‍ പല സ്ത്രീ ജനങളെയും എനിക്ക് പിടിക്കാതെ വന്നത് അവരുടെ ഔന്നിത്യം കൂടിയതു കൊണ്ടാണ്! ചില പെണ്‍ കുട്ടികള്‍ ഓക്കെ അഡ്ജസ്റ്റ് പണ്ണലാം എന്നു നിനച്ചപ്പോള്‍ അവരുടെ ചില കൂട്ടു കാരികള്‍  “അയ്യേ ഇയാളേയോ” എന്ന ചോദ്യമുയറ്ത്തി ആലോചന മുടക്കിച്ചു ..പിന്നിട് ഇയളെക്കാള്‍ മോശമായ ചില ബന്ധങളില്‍ ചെന്നു പെടുകയും ചെയ്തു...കാരണം ഇയാളെയോ” എന്നു ചോദിക്കുന്നയാള്‍ ലോകത്തിലുള്‍ല എല്ലാ പെണ്‍ കുട്ടികള്‍ക്കും ജോണ്‍ എബ്രഹാം റ്റയിപ്പ് പയ്യനെ കിട്ടില്ല എന്ന സമാന്യ ജ്ഞാനം ഇല്ല തന്റെ കൂട്ടു കാരിയുടെ യോഗ്യതയും കൂറ്റി ആലോചിക്കണം എന്ന കാര്യവും കരുതണമല്ലൊ? ഇവരൊന്നും കൂട്ടു കാരിക്ക് മറ്റൊരു ജോണിന്റെ കാര്യവും ശരിപ്പെടുത്തി കൊടുക്കുകയുമില്ല!


ഇപ്പോഴും ഓര്‍ക്കുംമ്പോള്‍  കൌപീനം നനയുന്ന ഒരനുഭവം പറയാം ..ഒരിക്കല്‍ ഒരിടത്ത് പെണ്ണു കാണാന്‍ പോയി...ഞാന്‍  ദീറ്ഘിപ്പിക്കുന്നില്ല...ഇരുന്നു കഴിഞപ്പോള്‍   മണവാളനാകേണ്ട വ്യക്തിക്കു വെള്ളവുമായി വന്ന ആളെ ഒരു ഗുരുത്വംകെട്ട ചെക്കന്‍ ഓടീ വന്ന് ഇടിച്ചു....ഇടിയുടെ ശക്തിയില്‍ കോപ്പകള്‍  ട്രേയില്‍ നിന്നു മീറ്ററുകളോളം ഉയറ്ന്ന് പരസ്പ്പരം കൂട്ടിയിടിച്ചു തകറ്ന്ന് നിലത്തു വീ‍ണു ചിതറി.എന്റേയും പെണ്ണിന്റേയും അവരുടെ മാതാ പിതാക്കളുടേയും ഹൃദയം പോലെ! ഇനി അതൊക്കെ എന്തിനോര്‍ക്കണം?
ഈശ്വരന്‍ ആ ഹസാരോം പെണ്‍ കുട്ടികള്‍ക്ക് ആയുസ്സും ആരോഗ്യവും നല്‍കട്ടെ..അവരെല്ലാ‍വരും ദീര്‍ഘ സുമംഗലികള്‍  ആയി ഭവിക്കട്ടെ സല്‍ഗുണ സമ്പന്നരായ സന്താനങള്‍  സംഭവിക്കട്ടെ!


ഇനി സബ്ജക്റ്റ് പേശലാം..ഒരു പെണ്‍ കുട്ടിയുമായി കല്ല്യാണം ഉറച്ചു...നിങള്‍  ചോദിച്ചേക്കാം അവള്‍ ഇരു നിറക്കാരിയോ ..എനിക്കു നിരാശ ഭവിച്ചു..അവള്‍ക്ക് വെളുപ്പു നിറം..ഉയരം എന്നേക്കാള്‍ 2.32സെ.മി കുറവാണോ വലിയ വ്യത്യാസമില്ല23.20 സെ.മി വ്യത്യസമേയുള്ളു..വലം പിരി ശംഘൊത്ത പുറം കഴുത്താണോ..എനിക്കറിയുന്നില്ല..നോക്കാന്‍ സമ്മതിക്കുന്നില്ലവെറുതേയിരുന്നു കൂടെയെന്നു ചോദിക്കുന്നു..മാതാ പിതാക്കളോട് പരാതി പറഞു ..അവറ് അല്ലെങ്കിലും അവളുടെ ഭാഗമാണല്ലോ അതു കൊണ്ടു നീ അതിനെ ഇറിറ്റേറ്റ് ചെയ്യല്ലെ എന്നു അവറ്.ആലില ഉപമയുടെ റിലവന്‍സ് എനിക്ക് മനസിലാകാത്തത് കൊണ്ടും മര്യാദയല്ലാത്തത് കൊണ്ടും ഈ  ബ്ലോഗിന്റെ സ്ത്രി ഭക്തരെ മനസ്സില്‍ കരുതിക്കൊണ്ടും ഒന്നും പറയുന്നില്ല!


ഇനി സബ്ജക്റ്റ്  പേശലാം  കല്ല്യാണ നിശ്ചയം കഴിഞു  ..ഇനി കല്ല്യാണതിനു മൂന്നു ദിവസങള്‍ മാത്രം ബാക്കി....ഞാന്‍ തിരക്കിനിടയിലും തറിയില്‍ സ്വപ്നങള്‍ നെയ്യാന്‍ സമയം കണ്ടെത്തി! പല പല നാടുകളില്‍ കറങിയിരുന്നെങ്കിലും “രാമ ചന്ദ്രത്വത്തിനു” തിരെ കുറവില്ലാതിരുന്ന ഞാന്‍ ധാറ്മികമായി അനുവദിക്കപ്പെട്ട “ആ നിമിഷങള്‍”” എങനെ ഫായദ ഉഠാവൂംഗ എന്നൊക്കെ ചിന്തിച്ചിരിക്കുമ്പോളാണ്‍...അതിനിടയില്‍ പറയട്ടെ ആകാശവാണിയില്‍ മാധവിക്കുട്ടി എന്നു പേരായ ഒരു വ്യക്തി നടത്തിയ പ്രഭാഷണത്തില്‍ സ്ത്രീയുടെ എറ്റവും വലുതും സംവേദന ക്ഷമവും ആയ അവയവം......ആണെന്നും  അതാണ്‍  പുരുഷന്‍ ഉത്തേജിപ്പിക്കേണ്ടത് എന്നതും ഒക്കെ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു...ചല ചിത്ര രംഗങളില്‍ അവള്‍ പാലുമായി വരുന്നതും അല്‍പ്പം ഡയലോഗ് ബാജികള്‍ക്ക് ശെഷം മുകളില്‍ നിന്നുള്ള പുഷാപ്പലങ്കാരം കറങി നിലം പതിക്കുന്ന രംഗം ഒക്കെ ഓറ്ത്തങിരിക്കെ പെണ്‍ വീട്ടില്‍ നിന്നൊരു വിളി വന്നു ...” ഒന്നും പേടിക്കാനില്ല” ഒന്നും പേടിക്കാനില്ല എന്നു കേള്‍ക്കുമ്പോഴെ ഏതു വകയിലാണെന്നറിഞാല്‍ മതിയല്ലോ?
പെണ്ണ് ചെറിയ ഒരു ആക്സിഡെന്റില്‍ പെട്ടു... വിവരം അറിഞു പാഞു പുറപ്പെട്ട എന്റെ പിതാശ്രീ ഈ വാറ്ത്തകളുമായാണ്‍ എത്തിയത്  ബയിക്കിന്റെ ചക്രത്തിന്റെ കമ്പികള്‍ക്കിടയില്‍ ഉപ്പൂറ്റി മുട്ടി പ്പൊട്ടിയ്താണെത്രെ!


കല്യാണത്തിനു അമ്മാവന്‍ പൊക്കി എടുത്തു കൊണ്ടാണ്‍ വന്നത് (എന്റെ ചില സുഹൃത്തുക്കള്‍ കരുതിയത് ഞങളുടെ ജാതിയിലെ ഒരു സമ്പ്രദായമായിരിക്കും എന്നാണ്‍) എന്റെ ചില അകന്ന ബന്ധുക്കളും നാട്ടുകാരികളായ ചിലരും ഇങനേ പറഞു “ആ പാവം ചെറുക്കന്‍ ഇത്തിരി നിറം കുറഞതാണെങ്കിലും കാലിനൊന്നും കുഴപ്പമില്ലാത്ത പെണ്ണായാല്‍ മതിയായിരുന്നു!
ഞാന്‍ അധികം ദീറ്ഘിപ്പിക്കുന്നില്ല...ആദ്യ രാത്രി ഞാന്‍ കേ.പി. നമ്പുതിരി ദന്ത ധാവന ചുറ്ണ്ണം പ്രയോഗിച്ചു കാത്തിരിക്കുമ്പോള്‍ വാതില്‍ക്കല്‍ കാല്‍ പെരുമാറ്റം..ഞാന്‍ ആശയോടെ നോക്കി അത് അവളുടെ പിതാശ്രി ..പക്ഷെ കയ്യില്‍ ഒരു ട്രേയില്‍ പാല്‍ കോ‍പ്പ..ഒരു നിമിഷം പരിഭ്രമിച്ചിട്ട് മേശപ്പുറത്ത് വെച്ച് അദ്ദേഹം പോയി പിന്നേ പച്ച സാരി ഉടുത്ത് ന്റെ സ്വപ്നോ കി റാണി ആഗയി! ചാടി ..ചാടി...
വിളക്ക് അണഞു...ഞാന്‍ ഒരു സ്കെയില്‍ പോലെ ചുമരിനോട് ചേറ്ന്ന് കിടന്നു..ഉറക്കത്തില്‍  എങാനും അവളുടെ കാലില്‍ എന്റെ കാല്‍ മുട്ടിപ്പോയലൊ?....ഇന്നും ആദ്യ രാത്രി എന്ന പദം കേട്ടാല്‍ എന്റെ ഹൃദയ മിടിപ്പു കുടും വിയറ്ക്കും കൌ- - നനയും ..ആദ്യ രാത്രി ഇത്രയും ഭീകരമായ ഒരു പദമാണെന്ന് ഞാന്‍ കരുതിയിരുന്നില്ല!


പിറ്റേന്ന് ഒരു അമ്മാവന്റെ വിട്ടില്‍ കയറിയ ശേഷം ആശുപത്രിയിലേക്ക് പുറപ്പെട്ടു ..ഡ്രെസ്സിങ്.. (കല്ല്യാണ  തലേന്നാണ്‍ അവളെ ഡിസ്ച്ചാറ്ജ് ചെയ്തത്)  നഴ്സുമാറ് പറഞിരുന്നു എന്നു പറഞ് അവളുടെ മാതാജി അവളെ ഒരു ചെമ്പട്ട് ധരിപ്പിച്ചു എല്ലാ സ്വറ്ണ്ണാഭരണങളും അണിയിച്ചു! വറ്ണ്ണിക്കാന്‍ എനിക്കാവുന്നില്ല...എന്തൊ ബലിയറ്പ്പിക്കാ‍ാന്‍ കൊണ്ടു പോകുന്നത് പോലെ! അകത്തേക്ക് ഞാനും കയറി നഴ്സ് ആ ബാന്‍ഡേജ് മാറ്റിയപ്പോള്‍ കണ്ട കാഴ്ച അവളുടെ ഉപ്പൂറ്റിയില്‍  കാബേജ് കത്തി കൊണ്ടു വരഞതു പോലെ അര സെ.മി ആഴത്തില്‍ മുഴുവന്‍ ഉപ്പൂറ്റിയും വരഞിരിക്കുന്നു!( ബയിക്കില്‍ സഞ്ചരിക്കുമ്പോള്‍  ചെരുപ്പ് കാലില്‍ നിന്ന് ഊരി പോകാന്‍ പോയപ്പോള്‍ സ്വാഭാവികമായും കാല്‍ പുറകോട്ട് വലിച്ചു കൃത്യമായി ചക്രത്തിലേ കറങുന്ന കമ്പികളില്‍ കാലിന്റെ ഉപ്പുറ്റി ചെന്നു ശക്തമായി മുട്ടി ..രക്തത്തിന്റെ ഫൌണ്ടനില്‍ ബയ്ക്ക് കുളിച്ചു ...ഹോസ്പിറ്റലുകാര്‍ പറഞു കല്യാണം മാറ്റിവെക്കു..(നടക്കുമോ)
വീല്‍ ചെയറില്‍ സറ്വ്വാഭരണ വിഭൂഷിതയായി ഇരിക്കുന്ന എന്റെ മറ്റേ പകുതിയെ കണ്ടിട്ട്  ജനങള്‍ക്ക് ഒന്നും മനസ്സിലായില്ല...


രണ്ടു മാസം എടുത്തു മുറിവുണങാന്‍  എന്റേ ഹൃദയത്തിന്റേ മുറിവ് അതു കഴിഞു ഒരുമാസം കഴിഞപ്പോല്‍ ശക്തമായി മഴ പെയ്ത ഒരു രാത്രിയില്‍  പെട്ടെന്നു ഉണങി ...എങനെയെന്ന് ചോദിക്കരുത്...ഞാന്‍ പറഞു പോകും...
അമാ വാസിയും പൌര്‍ണ്ണമിയും സംഗമിച്ചിട്ട് ഇന്ന് വര്‍ഷങള്‍ പലതും കഴിഞു..ഞാന്‍ ഒരു പെണ്‍ കുട്ടിയുടെ അച്ഛനായി...പിന്നെ ഈയിടെ ഒരിക്കല്‍ കൂടി..

ഇന്ന്

അഭിരുചികളിലും ശരീര പ്രകൃതിയിലും ജീവിത വീക്ഷണത്തിലും ഒക്കേ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള ഞങളുടെ പരസ്പര സ്നേഹാദരംങള്‍ക്ക് കാലം കുറവു വരുത്തിയിട്ടില്ല, കുറച്ച് കൂടുന്നുണ്ടോ എന്നു ശങ്ക! പിന്നെ ജീവിതം ഒരു മലര്‍ ശയ്യ അല്ലല്ലൊ? അതു കൊണ്ട് പുതിയ ഒരു മുതലാളിയുടെ കീഴില്‍ പണിയേടുക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് ഏപ്രിലോടെ അവരെ വിട്ട് ആയിരം കാതം അകലം നില്‍ക്കേണ്ടി വന്നേക്കാം!
അടുത്ത വര്‍ഷം കൃസ്തുമസ് ദിനത്തില്‍ ഈശ്വരന്‍ എനിക്കായി അല്ല ഞങള്‍ക്കായി എന്താണ് വെച്ചിരിക്കുന്നത് എന്ന് ആര്‍ക്കറിയാം
(പിന്നെ മാധവി ക്കുട്ടി പറഞ ആ അവയവം ...” ആ അവയം അവളുടെ മനസ്സാണ്!)