Monday, 4 October 2010

അല്ലിയാമ്പല്‍ കടവില്‍ അന്ന് നിറയെ വെള്ളം....

കഴിഞ ലക്കം വായിക്കാത്തവര്‍ ഇത് വായിച്ചിട്ട് മുന്നോട്ട് പോയാലും

ഉടൻ തന്നെ അമാവാസിയുടെ നിറമുള്ള ആട്ടിൻ കുട്ടിയുമായി വൈദ്യരുടെ തോട്ടം ലക്ഷ്യമാക്കി നടന്നു .അവിടെയെത്തിയപ്പോളാണ് ഒരു കാര്യം ..അല്ല ഇതിനെ എവിടെ കെട്ടും ? കെട്ടുന്ന കാര്യം പറഞപ്പോളാണു അതിന്റെ കഴുത്തിൽ കയറില്ലാത്ത കാര്യം ആദ്യമെ തന്നെ ശ്രദ്ധിച്ചിരുന്നത് വൈദ്യർ വെളിപ്പെടുത്തുന്നത്..ഇനിയിപ്പോൽ എന്തു ചെയ്യും? ദാമു ഒരു വിധം തപ്പിത്തടഞു പറമ്പിലെ ഷെഡിന്റെ വാതിൽ വലിച്ചു തുറന്നു.വൈദ്യർ അമാവാസിയെ അതിനകത്തേക്കു വലിച്ചെറിഞു വാതിൽ വലിച്ചടച്ചു (ബാലൻ .കെ.നായരെ പോലെ) (ഉപമ) ഈ വാതിലല്ലാതെ വേറെ ഓപ്പണിങ് ഒന്നും ഇല്ലാത്ത ഈ ഷെഡിൽ നിന്നു അജഗള നിർഗ്ഗമ ശബ്ദം ആരും കേൾക്കുകയുമില്ല.ശ്വാസമെടുക്കാനായി  മൂക്കു അൽ‌പ്പം തുറന്നു കൊടുത്തിരുന്നതല്ലാതെ     മൂക്കു വായാദികൾ ബലമായി പിടിച്ചിരുന്നത് കൊണ്ടു നാട്ടുകാർ അജ ശബ്ദം അധികം കേട്ടിരുന്നില്ല.ബ്രാഹ്..ബ്രാഹ് എന്ന ശബ്ദമല്ലാതെ
(തുടരും)

ഇത്രയുമാണല്ലൊ നമ്മള്‍ പറഞിരുന്നത് അപ്പോളാണ് നമ്മുടെ എഴുത്തുകാരിപ്പെങള്‍ക്ക് ക്ഷമ നശിച്ചത്..
Typist | എഴുത്തുകാരി said...
രണ്ടാഴ്ചയായി ആട് ഷെഡ്ഡിൽ കിടക്കുന്നു. പുറത്തിറക്കാറായില്ലേ?
നമ്മള്‍ ബ്ലോഗര്‍മ്മാരുടേയെല്ലാം പ്രിയങ്കരിയായ പെങള്‍ പറഞാല്‍ ഷെഡ്ഡ് തുറക്കാതിരിക്കാന്‍ പറ്റില്ലല്ലൊ? ഈയ്യിടേയായി എന്റെ സ്ഥിരം വായനക്കാരായിരുന്ന കുറെ സഹോദരിമാരുടെ വരി സംഖ്യ എനിക്ക് നഷ്ടപ്പെട്ടുവരുന്ന ഈ  സാഹചര്യത്തിങ്കല്‍......പെങളെ ഇതാ ഞാന്‍ കഥ തുടരുന്നു....(ദൈവമെ എഴുത്തുകാരിയുടെ വരി സംഖ്യയെങ്കിലും എനിക്കു നഷ്ടപ്പെടുത്തരുതേ!!!)

രാത്രി ഗുഷ്  നൈറ്റ് പറഞു പിരിയുമ്പോള്‍ ഏളി മോണിങ് എയിറ്റോ ക്ലോക്കിനുഇവിടെ തന്നെ സന്ധിക്കാം എന്ന ആശയിലാണ് അവര്‍ പിരിഞിരുന്നത്...ചില ബ്ലോഗര്‍മാര്‍ പോസ്റ്റ് ചെയ്യും മുമ്പെ ചില വായനാക്കാര്‍ കയറി കമന്റിട്ടുകളയും ..അതു പോലെ ദാമു ആദ്യം വീട്ടിലെത്തുകയാണൊ  ഉറങുകയാണൊ ഉണ്ടായത് എന്ന് എനിക്കറിയില്ല. പക്ഷെ വൈദ്യര്‍ക്ക് ഉറക്കം വന്നില്ല. കൈകള്‍ക്ക് ആകപ്പാടെ ഒരു നാറ്റം രാമച്ച വിശറി കൊണ്ടു വീശിയിട്ടൊന്നും നാറ്റം പോകുന്നില്ല...ഇങനേയുമുണ്ടൊ ഒരു അജ ഗന്ധം? ആ രാത്രി സേവിച്ചതൊന്നും സേവ് ആയില്ലെ ഈശ്വരാ? (തമാശ..ചിരിക്കണെ) ഓലകള്‍ എടുത്ത് തിരിച്ചും മറിച്ചും നോക്കി നാളെ അജമാംസ രസായനം ഉണ്ടാക്കേണ്ടതാണ്..ഇതുവരെ ഉണ്ടാക്കിയിട്ടില്ല..മുമ്പ് കര്‍ണ്ണാടകത്തില്‍ ക്ലാസ്സ് എടുത്തിരുന്ന കാലത്ത് നോട്ട് തയ്യാറാക്കിയിട്ടുണ്ടായിരുന്നു എന്നു ഓര്‍മ്മ വന്നു.


സ്യൂട്ടത്തില്‍ വൈദ്യശാല,ദ്രാവിഡ വൈദ്യശാല, കീരീ കര്‍ണ്ണ വൈദ്യശാല എന്നിവരുടെ അ.ര. വിറ്റു കമ്മീഷന്‍ വാങിയിട്ടുണ്ടെന്നതല്ലാതെ..ഇതുവരെ...ദേഷ്യം വന്നപ്പോള്‍ അദ്ദേഹം ഓലക്കെട്ടെടുത്ത് വലിച്ചെറിഞു എന്നിട്ടു തലക്കും കൈ കൊടുത്ത് ഇരുന്നു.അഞ്ചു മിനിറ്റു കഴിഞു തല താഴ്ത്തി നോക്കിയ വൈദ്യര്‍ ഹാപ്പി അച്ചാര്‍ കഴിച്ച കുട്ടിയെപ്പോലെ തുള്ളിച്ചാടിപ്പോയി(ഉ...പ...മ) വലിച്ചെറിഞ എഴുത്തോലകളില്‍  ഒരു ഇല അജമാംസ രസായനത്തിന്റെ ഫര്‍മുലയുമായി അതാ അങിനെ മലര്‍ന്നടിച്ചു കിടക്കുന്നു!!!
അജം‌‌‌‌--(നിറം കറുപ്പ്, നക്ഷത്രം ...) -1
കൃഷ്ണ തുളസി-1 കഴഞ്ച്
കുറുന്തോട്ടി-- 4 കഴഞ്ച്
പ്ലാവില---7 കഴഞ്ച്
തേങാ പ്പിണ്ണാക്ക്- അര ബക്കറ്റ്


വൈദ്യര്‍ റ്റെക്സ്റ്റിലൂടെ പോയിക്കൊണ്ടിരുന്നപ്പോളാണ് ദാമു ഇപ്പോള്‍ അവിടെ എത്തിയിട്ടുണ്ടാകാം എന്ന ചിന്ത വൈദ്യര്‍ക്ക് ഉണ്ടായത്. എഴുത്തോല കെട്ടെടുത്തു വൈദ്യര്‍ ചാരിവെച്ചു . പിന്നെ തന്റെ മെഡിസിനല്‍ പ്ലാന്റേഷനിലേക്ക് പാഞു. അവിടെയെത്തിപ്പോള്‍ ചാഞിരുന്നിരുന്ന ഒരു തെങിലിരുന്ന്   ആടിരസിക്കുകയായിരുന്നു നമ്മുടെ ദാമു ആശാന്‍. രണ്ടു പേരും കൂടി ഷെഡ്ഡിനടുത്തേക്ക് ചെന്നു. “എനിക്ക് ഉറക്കം മതിയായിട്ടില്ല, എങ്കിലും ഞാനിങു പോന്നു“ പറഞു തീരും മുമ്പു ദാമു” എനിക്ക് ബോറടിക്കുംന്ന് കരുതീട്ടാവും ലേ? “അതോണ്ടൊന്നും അല്ലടാ നമ്മുടെ എഴുത്തോല മാഡം കമന്റിട്ടൂന്ന് കേട്ടു, മാഡോം ചിലപ്പൊ മേനക ഗാന്ധീന്റെ ശിഷ്യ ആണൊന്ന് സംശ്യണ്ട്” ഇനി ഷെഡ്ഡു തുറക്കാന്‍ താമസിച്ചൂന്ന് വേണ്ടല്ലൊ” 
“ ചെലപ്പൊ നെല്ലായി കാളന്റെ മാര്‍ക്കറ്റ് ഇടിയോന്ന് പേടിച്ചിട്ടാവും” ദാമു സംശയം പ്രകടിപ്പിച്ചു.
“അവരും ഇപ്പൊ അല്ലിയാമ്പല്‍ തോട്ടം ഒക്കെ തോടങീന്നാ കേട്ടത്, മോനൊക്കെ  ലണ്ടനിലൊ മറ്റോ ഒക്കെ ഇണ്ടെത്രെ അവിടക്കെ വല്ല്യ ഡിമാന്റല്ലെ ഈ അല്ലിയാമ്പലിന് , അല്ലിയാമ്പലാണെങ്കില്‍ ഒരു കട വെച്ചാ മതി രണ്ടു മാസത്തിലു പത്തു കട പൊടിച്ചു വരും?“
ലണ്ടനിലുള്ള  ഒരു ബുദ്ധിമാനും ഭാര്യയും  ഇവരുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടാന്‍ അവിടെയുള്ള ഇവരുടെ മകനേയും ഇവര്‍ അവിടെ ചെന്നാല്‍ ഇവര്‍ക്കും ആവശ്യമായ സഹായം ചെയ്യാംന്ന് പറഞിട്ട്ണ്ട് ന്നാ കേട്ടത്”
“ലണ്ടനിലുള്ള ബുദ്ധിമാന്‍ ഇവരെ സഹായിച്ചാല്‍ വൈദ്യരുടെ ബ്യുസിനെസ്സ് അഭിവൃദ്ധിപ്പെടും” ദാമു ദാര്‍ശനീകമായിപ്പറഞത് വൈദ്യര്‍ക്ക് മനസ്സിലായില്ല!!
അപ്പോഴേക്കും അവര്‍ ഷെഡ്ഡിനടുത്ത് എത്തിയിരുന്നു. അകത്തു നിന്നും ശബ്ദത്തിന്റെ ഒച്ചയൊന്നും വരുന്നുണ്ടായിരുന്നില്ല..


എഴുത്തോല ദേവിയെ മനസ്സില്‍ ധ്യാനിച്ചു കൊണ്ട്  ഷെഡ്ഡിന്റെ വാതിലിന്റെ കയര്‍ അഴിച്ചു വാതില്‍ പ...തു...ക്കെ പ...തു...ക്കെ തുറന്നു . അതാ അവരെ നടുക്കിക്കൊണ്ട് അജം ഉരുണ്ടുരുണ്ട് ഓടിക്കളഞു.ഞെട്ടിപ്പോയ അവര്‍ അജം പോയ വഴിയില്‍ പൂട വല്ലതും കിടപ്പുണ്ടൊ എന്നറിയാന്‍ നോക്കവെ ..അതാ മതില്‍ കെട്ട് കാരണം മുന്നോട്ട് പോകാനാകാതെ  അജം പൂര്‍വ്വാധികം ശക്തിയില്‍ കൊമന്‍ വെല്‍ത് ഗെയിംസിലെ അത് ലിറ്റിനെ പൊലെ കുതിച്ചു വന്നു..അതും അവരുടെ നേര്‍ക്ക്...അവര്‍ രണ്ടും ഞെട്ടിപ്പോയി...അവരുടെ നാവുകളില്‍ നിന്നും എന്തൊ ശബ്ദം ഉയറ്ന്നു പക്ഷെ പൊന്തിയില്ല. അവര്‍ തലക്ക് കയ്യും കൊടുത്ത് സ്ലോ മോഷനില്‍ തറയില്‍ ഇരുന്നു പോയി...അവരുടെ ഷെഡ്ഡില്‍ നിന്നും ഓടിയതും തിരിച്ചോടിയെത്തിയതും അ..ജം ആയിരു....ന്നില്ല!!!


പിന്നെ...യോ?
 അവര്‍ തലേന്നു അന്ധേരയില്‍ പകട്ക്കെ കോണ്ടുവന്നത് അന്ധകാരത്തിന്റേയും ഈ ബ്ലൊഗറുടേയും നിറമുള്ള ഒരു......യേയാണ്...അതെ, അങ്കമാലിയുടെ ദേശിയ മൃഗത്തെ!!!
 മദ്യം ആത്മാവിലും അമാവാസി കണ്ണുകളിലും  ഇരുട്ട് നിറച്ച ആ രാത്രിയില്‍  അവര്‍ താറാവു കാരന്‍ ശേഖരന്റെ ആട്ടിന്‍ കൂടെന്ന നിഗമനത്തില്‍ ചെന്ന് തട്ടിയത് വറുതുണ്ണി മാപ്പിലയുടെ  പന്നിക്കൂട്ടിലാണ്.നല്ലൊരു പന്നിക്കുട്ടിയെ മാറോടടുക്കിപ്പിടിച്ച്  വിജയ ശ്രീലാളിതനായി നടക്കുമ്പോള്‍ വൈദ്യര്‍ ആലോചിക്കാതിരുന്നില്ല ഇതിനെന്ത ഒരു ഐ.എസ്സ്.ഐ മാര്‍ക്ക് അജ ഗന്ധമില്ലാത്തത് എന്ന്.!!!  ദു:ഖം മറക്കാന്‍ അവര്‍ അന്ന് വൈകുന്നേരം വരെ ആ ഷെഡ്ഡ് കഴുകി..ക്കൊണ്ടേയിരുന്നു...ഹാഡ്..ബീന്‍ ..വാഷിങ്.. ദയാലുവായ ദാമുജി പിന്നത്തെ അമാവാസി ദിനത്തില്‍ ആ കുഞിനെ ഒരു തോണിയില്‍ കയറ്റി അക്കരെയാക്കി..മഗര്‍..ബിനാ...വാപ്സി റ്റിക്കറ്റ്....


$$$$                    @@@@               $$$$$          &&&&&             ******             +++++


കാലം മാറിയ കാലമാണ് ഇനി പന്നി പവര്‍ എക്സ്ട്രായെന്നൊക്കെ പറഞു മാറ്കറ്റില്‍ ഒരു പ്രോഡക്റ്റ് ഇറങിക്കൂടായ്ക ഇല്ല!!! എന്തും പരസ്സ്യം കേട്ട് വാങിക്കഴിക്കുന്ന ആളുകള്‍ ഉള്ളപ്പോള്‍ അതും അമാവാസി രാവില്‍ കഴിച്ചാല്‍ അഞ്ചിരട്ടി  ഫലം എന്നെങാനും പരസ്സ്യം ചെയ്താല്‍ പറയുകയും വേണ്ട....






14 comments:

ശ്രീ said...

ഹ ഹ. അതു കൊള്ളാം. പണി കിട്ടുമ്പോള്‍ ഇങ്ങനെ വേണം :)

Muralee Mukundan , ബിലാത്തിപട്ടണം said...

‘ലണ്ടനിലുള്ള ഒരു ബുദ്ധിമാനും ഭാര്യയും ഇവരുടെ ബിസിനസ്സ് അഭിവൃദ്ധിപ്പെടാന്‍ അവിടെയുള്ള ഇവരുടെ മകനേയും ഇവര്‍ അവിടെ ചെന്നാല്‍ ഇവര്‍ക്കും ആവശ്യമായ സഹായം ചെയ്യാംന്ന് പറഞിട്ട്ണ്ട് ന്നാ കേട്ടത്”

നല്ല പണികൾ...

പണ്ടാരം...ഞാൻ വിചാരിച്ചു
ലണ്ടനിലുള്ള വല്ല മണ്ടനുമായിരിക്കുമോ എന്ന് !

വീകെ said...

ഞാനും അങ്ങനെ തന്ന്യാ വിചാരിച്ചത് ബിലാത്തിച്ചേട്ടാ..

Akbar said...

ഹ ഹ ഹ പന്നിമാംസ രസായനം ഉണ്ടാക്കാമായിരുന്നില്ലേ........

മൻസൂർ അബ്ദു ചെറുവാടി said...

ഇവിടെത്തി ഹാജര്‍ വെച്ചു. ഇനി മുടക്കില്ല.
രസായന കഥ ഇഷ്ടപ്പെട്ടു .
ആശംസകള്‍

Sukanya said...

സി എന്‍ എന്‍ തൊട്ട് കോമണ്‍ വെല്‍ത്ത് ഗെയിംസ് വരെ വലിയ വലിയ ആള്‍ക്കാരായിട്ടാണല്ലോ ഉപമ. പ്രത്യേക ശൈലിയുള്ള നര്‍മം.

poor-me/പാവം-ഞാന്‍ said...

ശ്രീ
നന്ദി.ഇത്ര കഠിന ഹൃദയനാ‍കരുതനായിരുന്നു..
ബില്ലൂ
അവിടെ ബുദ്ധിമാന്മാരുമുണ്ടെ!!!
വി.കെ
അങിനെ തന്നെ...
അക്ബർ
അതിനു നിങളൊന്നും വാങില്ലല്ലൊ?
ചെറുവാടി
വീണ്ടും വാടി..ക്ഷമിക്കണം വാന്നാലും
സുകന്യ
നന്ദി,നർമ്മം ആസ്വദിച്ചതിനു നന്ദി..

Malayalam Directory said...

List your Blog for free in Malayalam Blog Directory Powered By Malayalam Songs

പട്ടേപ്പാടം റാംജി said...

അജ രസായനം മാറ്റി പന്നി രസായനം ആക്കാമായിരുന്നു. എന്തായാലും കിട്ടിയതല്ലേ..ഒന്ന് പരീക്ഷിക്കാമായിരുന്നു. പന്നിക്കുട്ടി ആകുമ്പോള്‍ നല്ല കനവും കാണും
രസായന കഥ കൊള്ളാം.
ഹ ഹ ഹ

ഹംസ said...

കാലം മാറിയ കാലമാണ് ഇനി പന്നി പവര്‍ എക്സ്ട്രായെന്നൊക്കെ പറഞു മാറ്കറ്റില്‍ ഒരു പ്രോഡക്റ്റ് ഇറങിക്കൂടായ്ക ഇല്ല!!!

ശരിയാ.. എന്തിറങ്ങിയാലും പരസ്യത്തിന്‍റെ പവര്‍ നോക്കി ആളുകള്‍ വാങ്ങിച്ചു കൊള്ളും

jayanEvoor said...

പന്നി പവർ എക്സ്ട്രാ കലക്കി!


( ദാ പതിനൊന്നു കമന്റായി. ഇനി പന്നിക്കാട്ടം പേപ്പറിൽ വിളമ്പില്ലല്ലോ, അല്ലേ!?

അല്ലിയാമ്പൽ എന്നൊക്കെ തലക്കെട്ട് എഴുതി മനുഷ്യനെ കൊതിപ്പിചിട്ട്....)

poor-me/പാവം-ഞാന്‍ said...

jayanEvoor said...
ഞാൻ ഇവിടെയെത്തി.
എനിക്കുള്ള പാരകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
സദു:ഖം മടങ്ങിപ്പോകുന്നു!
27 July 2010 17:26

Typist | എഴുത്തുകാരി said...

Sorry, no malayalam.

Athu sari, enikkittu paara,um, kollaam.

njan paranjittu aadine alla panniye sheddil ninnu irakkiyittu, athu njaan maathram arinjilla. kashtamaayippoyi. Appo pengalu paranja kekkum illae? Good boy! keep it up.

Kurachu naalayittu computer illa, net illa, malayalam illa, onnumilla. Ellam oruvidham sariyaayi varunnu. Athukondu ini hajarum undavum.

jyo.mds said...

എഴുത്തോല വഴിയാണ് ഇവിടെ എത്തിപ്പെട്ടത്. നന്നായി ചിരിച്ചു.ഈ ഐഡിയായൊന്നും വൈദ്യശാലക്കാര്‍ക്ക് കൊടുക്കല്ലേ.