ഒരു മാസം കഴിഞു തിരിച്ചു വരാമെന്നു പറഞു ദൂര യാത്ര പോയ
എന്റെ അമ്മ ഇനി ഒരിക്കലും തിരിച്ചു വരില്ലെന്ന സത്യം
ആരൊ വിളിച്ചെന്റെ അച്ഛന്റെ കാതില്‍ തന്നെ വീഴ്ത്തി...
ആരും കൂട്ടില്ലാതിരുന്ന അച്ഛന്‍ തന്റെ മൊബൈലില്‍ മകന്റെ നംബര്‍
കുത്തി പൊട്ടിക്കരഞു
തലേന്നു രാത്രി മാത്രം വീട്ടില്‍ നിന്നിറങിയ മകന്‍ അപ്പോഴും ജോലി സ്ഥലത്ത് എത്തിയിരുന്നില്ല.
തീവണ്ടിയിലിരുന്നയാള്‍ കരയുകയായിരുന്നില്ല...
എങിനെ അവിടെ തിരിച്ചെത്തും
തന്റെയച്ഛനു പൊട്ടിക്കരയുവാന്‍ ഈ ചുമലൊന്നു കൊടുക്കുവാന്‍
താനെന്തു ചെയ്യണം?
അവിചാരിത കോണില്‍ നിന്നും സ്വഹായമെത്തി ഇവിടെ പറന്നിറങുമ്പോള്‍
അയാളുടെ ഏക സഹോദരന്‍ കടലിനക്കരേനിന്നും
ഇവിടെ പറന്നിറങിയിരുന്നു....
കാണാന്‍ ഇവിടെ അമ്മയുണ്ടായിരുന്നില്ല...
മരിച്ച നാട്ടിലെ മണ്ണിലലിയുവാന്‍ പടച്ചു വിട്ടവന്‍ ഉറച്ചുവെങ്കില്‍
ദൂരെയിരുന്നു കണ്ണിര്‍ വാര്‍ക്കാനല്ലാതെ എന്താണു ചെയ്ക
പ്രിയനും മക്കളും..
നാടു വിടും മുമ്പു ബന്ധു ജനങളേയും അയല്‍ പക്ക ക്കാരേയും വിട്ടിലിന്നുവരെ സേവിച്ചൊരെയും
അവരുടെ ഇടങളില്‍ ചെന്നു കണ്ടു യാത്ര പറഞോള്‍ക്ക് ഇതിലും വലിയൊരു ഭാഗ്യ യാത്രയുണ്ടോ?
വലം കയ്യാല്‍ വേണ്ടോര്‍ക്ക് പണവും എന്തിനു തന്റെ വസ്ത്രം പോലും ഇടം കയ്യറിയാതെ കൊടുത്തോള്‍ അന്നേ അന്ത്യ യാത്ര പറയുകയായിരുന്നോ?
ആളുകള്‍ പറയുന്നു അവര്‍ ഭാഗ്യ വതിയായിരുന്നെന്നു.
കിടന്നു കഷ്ടപ്പെടാതെ,നരകിക്കാതെ
ബന്ധു ജനങളാല്‍ ഉപേക്ഷിക്കപ്പെടാതെ
ശാന്തമായി അവര്‍ക്ക് ഉറങാന്‍ കഴിഞല്ലൊ എന്ന്...
ആയിരിക്കാം അവരൊരു ഭാഗ്യവതി...
എങ്കിലും വീട്ടില്‍ കാത്തിരുന്നൊരു പ്രിയനും കിടാക്കള്‍ക്കും
ഒരു നോക്കു കാണുവാന്‍ പോലും കിട്ടതിരുന്നൊരു വിധിയേ..
കാലമെ നീ തന്നെ അവരുടെ കരളിലെ മുറിവിനെ ഉണക്കുമായിരിക്കം,അല്ലെ?
(ഒരു തീര്‍ത്ഥ യാത്രയിലായിരുന്ന എന്റെ അമ്മ ഈ നവംബര്‍ 18 നു രാവിലെ ഉറക്കമുണര്‍ന്നില്ല...
കൂടെയുണ്ടായിരുന്ന സഹോദരി ഉണര്‍ത്താന്‍ ശ്രമിച്ചപ്പോളാണു അതു മനസ്സിലായത്...അവിടെ തന്നെ ശവ സംസ്കാരവും നടന്നു...ഈ ബ്ലോഗിലൂടെ നിങളെ ചിരിപ്പിക്കാന്‍ വിഫല ശ്രമം നടത്തിയിരുന്ന എനിക്ക് ഇപ്പോള്‍ പങ്കു വെക്കാന്‍ ഈ വിവരമാണുള്ളത്..ബ്ലോഗിലൂടെ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ ഇവിടെ മാപ്പ് ചോദിക്കുന്നു)
Thursday, 2 December 2010
Subscribe to:
Posts (Atom)